(നന്ദി ഗൂഗിള്‍)
വിരുന്നുകാര്‍...!!!
നിദ്രയില്‍ വന്നു
വിരുന്നുകാരായി
ചില
ഓര്‍മ്മകള്‍ എന്നും..
ഓര്‍മ്മകള്‍ എന്നും..
എന്നോ മൃതിയടഞ്ഞ
ചില സ്വപ്നങ്ങള്‍
കരങ്ങളില്‍
ഒളിപ്പിച്ചു
ഒരു കൊച്ചു
സമ്മാനമെന്നപോല്‍
ഹൃദയത്തില്‍
വെച്ചവര്‍
പലവഴിയെ
കൂരിരുളില്‍
പിരിഞ്ഞുപോയി..
ഓരോ പകലുകള്‍
തഴുകിയുണര്‍ത്തുമ്പോഴും
ഒരിക്കലും പുനര്‍ജനിക്കാത്ത
പാഴ് സ്വപ്നങ്ങളെ
വീണ്ടും വീണ്ടും മനസ്സിലെ
മണ്‍കുടിലില്‍
മൂടിവെച്ചു..
ഒരിക്കലും ഉണരാത്ത
നിദ്രയുമായി ഒരിക്കല്‍
ദേഹി മറഞ്ഞിടും
ഏതോ മണ്‍കുടിലിനുള്ളില്‍
അപ്പോഴുംപുനര്‍ജനിക്കാത്ത
മരവിച്ച
സ്വപ്നങ്ങളുമായി
ഓര്‍മ്മകള്‍
വന്നിടും വിരുന്നുകാരായി..
പിന്നീട്
പകലുകളില്ല
കൂരിരുള്‍ നിറഞ്ഞ
മണ്‍കുടില്‍
മാത്രം..
ഒടുവില്‍ ഓരോ നിദ്രയിലും
ദേഹിയും സ്വപ്നവും
മണ്‍കുടിലിനുള്ളില്‍
എങ്കിലും പുനര്‍ജനിച്ചിടുമോ...!!
ശ്യാംഷാനവാസ്,പുനലൂര