Ind disable

Pages

Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Monday, 16 September 2013

             

ലേഖകന്‍!!

വാക്കുകളായി
പിറവിയെടുക്കാന്‍ കൊതിക്കുന്ന
അക്ഷരങ്ങളുണ്ട് എന്‍ തൂലികയില്‍

പ്രാണന് വേണ്ടി തുടിക്കുന്ന
അവയുടെ ഇരമ്പലും
പിറവി നല്കുന്നവനോടുള്ള
യാചനയും എനിക്കുകേള്‍ക്കാം;

തന്‍റെ പിറവിയില്‍
ശൈശവമോ ബാല്യമോ
കൌമാരാമോ യൌവനമോ
വാര്ദ്ധക്ക്യമോ
മാറി മാറി വന്നിടാം
എല്ലാം ഉടലിന്‍റെ മായകള്‍;

എങ്കിലും,
നാരി എന്ന് മുദ്രകുത്തി
സ്നേഹത്തിന്റെയും
ബന്ധങ്ങളുടെയും അര്‍ത്ഥം
വികാരമെന്ന് കൂട്ടിച്ചേര്‍ത്ത
രക്തം കണ്ട് മരവിച്ചവന്റെ
മുന്നില്‍ വലിച്ചെറിയരുതെയെന്നെ;

ഈ യാചനക്ക് മുന്പില്‍
തൂലികയും ശിരസ്സറ്റ യോധവായി...!!

ശ്യാംഷാനവാസ്‌,പുനലൂര്‍

Tuesday, 27 August 2013

വിരുന്നുകാര്‍...!!!

                                                                  (നന്ദി ഗൂഗിള്‍)                  

വിരുന്നുകാര്‍...!!!

നിദ്രയില്‍ വന്നു 
വിരുന്നുകാരായി ചില
ഓര്‍മ്മകള്‍ എന്നും..

എന്നോ മൃതിയടഞ്ഞ
ചില സ്വപ്നങ്ങള്‍
കരങ്ങളില്‍ ഒളിപ്പിച്ചു
ഒരു കൊച്ചു സമ്മാനമെന്നപോല്‍
ഹൃദയത്തില്‍ വെച്ചവര്‍
പലവഴിയെ കൂരിരുളില്‍
പിരിഞ്ഞുപോയി..

ഓരോ പകലുകള്‍
തഴുകിയുണര്‍ത്തുമ്പോഴും
ഒരിക്കലും പുനര്‍ജനിക്കാത്ത
പാഴ് സ്വപ്നങ്ങളെ
വീണ്ടും വീണ്ടും മനസ്സിലെ
മണ്‍കുടിലില്‍ മൂടിവെച്ചു..

ഒരിക്കലും ഉണരാത്ത
നിദ്രയുമായി ഒരിക്കല്‍
ദേഹി മറഞ്ഞിടും
ഏതോ മണ്‍കുടിലിനുള്ളില്‍

അപ്പോഴുംപുനര്‍ജനിക്കാത്ത
മരവിച്ച സ്വപ്നങ്ങളുമായി
ഓര്‍മ്മകള്‍ വന്നിടും വിരുന്നുകാരായി..

പിന്നീട് പകലുകളില്ല
കൂരിരുള്‍ നിറഞ്ഞ
മണ്‍കുടില്‍ മാത്രം..

ഒടുവില്‍ ഓരോ നിദ്രയിലും
ദേഹിയും സ്വപ്നവും
മണ്‍കുടിലിനുള്ളില്‍
എങ്കിലും പുനര്‍ജനിച്ചിടുമോ...!!

ശ്യാംഷാനവാസ്‌,പുനലൂര

Thursday, 21 February 2013

വില്‍ക്കാനുണ്ട്..!!

                                                             (ഫോട്ടോ: നന്ദി ഗൂഗിള്‍ )

വില്‍ക്കാനുണ്ട്..!!

പത്തായപ്പുര നിറഞ്ഞു
പൊടിപിടിച്ച മാറാലകളാല്‍..,
ഇതിനിടയില്‍ ഓടിക്കളിക്കുന്ന
വിശപ്പറിയാത്ത 
വെള്ളെലിക്കുഞ്ഞുങ്ങളാണ്
വിശപ്പറിയുന്ന 
മനുഷ്യക്കുഞ്ഞുങ്ങളുടെ
കളിക്കൂട്ടുക്കാര്‍.....,..

കളികഴിഞ്ഞു അടുപ്പത്തിരിക്കുന്ന
കലത്തിലെ തിളച്ച് വറ്റിയ വെള്ളം
നോക്കി കണ്ണീര്‍ ഒഴുക്കി
ഒടുവില്‍ കരഞ്ഞു കരഞ്ഞുറങ്ങും..

ഉറക്കമേ നീ ഒന്ന് ചതിച്ചാല്‍
പതിവ് തെറ്റിയെന്‍ കുഞ്ഞുങ്ങള്‍
കരഞ്ഞുറങ്ങിയില്ലെങ്കില്‍..!!,...

ഈ കൂരിരുളില്‍
പെണ്മാംസം കൊതിക്കും 
തെരുവിലേക്ക്
വില്‍ക്കാനിറച്ചിയില്ലാത്ത
മെലിഞ്ഞുണങ്ങിയ എന്‍
ശരീരത്തിന്‍റെ മാനം തുലക്കണം..

മരണത്തോട് ഒഴികഴിവുപറഞ്ഞു
ചോരയൂറ്റിയും,വൃക്കപറിച്ചും
കരള്‍പിഴുതിയും
മാനം തുലച്ചില്ല ഇതുവരെ..

ഇനി മാനം തൂക്കുന്ന ത്രാസ്സിലിരുന്ന്‍
എന്‍റെ മാനത്തിന് വിലപ്പറയണം..

പക്ഷെ, പേടിയാണ്
ദയതൊടാത്ത സമൂഹത്തിനെയും 
നീരാളിക്കൈകളെയും..
നിഴലിനുപോലും നിറങ്ങള്‍നല്‍കി
എന്നെയും കാമറകണ്ണുകളില്‍
നിറച്ച് നിര്‍ത്തും,
പത്രതാളുകളില്‍ നിറച്ചെഴുതും..

അദ്ദേഹം ഉറങ്ങിയപ്പോലെ
ഒരു കയര്‍ക്കുരുക്കില്‍ ഉറങ്ങിയാല്‍
അപ്പോഴും ബാക്കിയാകും
വില്‍ക്കാത്തതിന്‍റെയും,വിറ്റതിന്റെയും
കഥകള്‍,വീണ്ടും വീണ്ടും വില്‍ക്കാന്‍..!!...,..!!
  ശ്യാം ഷാനവാസ്,പുനലൂര്‍  

Wednesday, 6 February 2013

അനുരാഗമെ,


                                                ( നന്ദി ഗൂഗിള്‍ )
അനുരാഗമെ,...!!!

നിത്യഹരിതമായി
വാടിക്കരിഞ്ഞു പൊഴിയാത്ത
നിന്നയും തേടി
രാവിലും ഇരവിലും
യാചകനായിന്നു ഞാന്‍.....,....

വളര്‍ന്ന തൈയില്‍
വിടര്‍ന്ന പൂവിന്
നിറംമങ്ങിയ ചിരിയും
നിഴല്‍ വീണ
അഴകാണിന്നെങ്കിലും....

തലോടാന്‍ വന്ന
കരങ്ങളെ മുള്ളുകളാല്‍
കുത്തിനോവിച്ച
നിന്‍ വാക്കുകളില്‍...
ഉതറിവീഴും കണ്ണുനീരും
പൊഴിഞ്ഞുവീഴും നിമിഷങ്ങളും
മാത്രമാണിന്ന് ഭിക്ഷയായി...

വിടപറയാന്‍ കഴിയാത്ത
ഓര്‍മയില്‍ നിന്നും
നിറമുള്ള ചിരിയും
നിഴല്‍വീഴാത്ത അഴകും
ഭിക്ഷയായി യാചിച്ച്,
വയര്‍നിറയാത്ത യാചകനായി
അനുരാഗമെ നിന്നെ തിരയുന്നു
ഓരോ വൃന്ദാവനത്തിലും....!!!
 ശ്യാം ഷാനവാസ്‌,പുനലൂര്‍



Tuesday, 22 January 2013

ഏകാന്തതയുടെ കൂട്ടുകാരന്‍.......,..


ഏകാന്തതയുടെ കൂട്ടുകാരന്‍........,...
                                            (നന്ദി ഗൂഗിള്‍)).),)
കാന്തത ഒരുപാട്
ഇഷ്ട്ടപെടുന്നവന്‍
മനസ്സും ശരീരവുമെന്നപോല്‍.,...

ഏക്കാന്തതയില്‍ വിദുരതയിലേക്ക്
കണ്ണുകള്‍ പായിച്ചിരുന്നു
കാലത്തിന്റെ ഘടികാരം
വിശ്രമമില്ലാതെ
ചലിച്ചുകൊണ്ടിരിക്കുമ്പോഴും,
സ്വൈര്യ മനസ്സിനായി
ഹൃദയത്തിന്‍റെ വിലാപങ്ങള്‍
ഏകാന്തതയില്‍ പറിച്ചുനട്ടു...

ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു
ചിലപ്പോള്‍ പൊട്ടികരഞ്ഞു,
പരസ്പരം പരിചയമില്ലാത്ത
മട്ടില്‍ ഏകാന്തത മൌനം തുടര്‍ന്നു...

ഒപ്പം ചിരിക്കില്ലാ,കരയില്ലാ
പിണക്കവുമില്ലാ,പരിഭവവുമില്ലാ
കാരണം ഏകാന്തത 
അവന്‍റെ കൂട്ടുകാരനല്ല...

ഏകാന്തതക്ക് ആരുടേയും
കൂട്ട് വേണ്ട
അവന് ഏകാന്തതയുടെ
കൂട്ട് വേണുന്നത്പോലെ...

എങ്കിലും
വിലാപങ്ങളെ പേടിച്ച്‌
ഏകാന്തതയെ കൂട്ടിന് കൂട്ടുന്നവനെ   
ഏകാന്തത ഒറ്റപെടുത്തില്ലാ
അവന്‍ ഒറ്റപ്പെടുത്തിയാലും...
     ശ്യാം ഷാനവാസ്‌,പുനലൂര്‍ 

Thursday, 17 January 2013

നീയും നിന്റെ ഓര്മലകളും...

എത്ര ചിരിച്ചിട്ടും 
ആ ചിരിക്ക്
നൊമ്പരങ്ങള്‍ 
മറയ്ക്കാന്‍ കഴിയുന്നില്ലാ...

എത്ര കരഞ്ഞിട്ടും
ആ കണ്ണ്നീരിന്
വേദന മാറ്റാന്‍ കഴിയുന്നില്ലാ...

ഇനിയും ചിരിപ്പിക്കാനും
കരയിക്കാനും നീയും നിന്റെ ഓര്മലകളും...
      ശ്യാംഷാനവാസ്‌,പുനലൂര്‍

Friday, 4 January 2013

പ്രണയവും സൌഹൃദവും .......

                                                  (tanks google)

നിമിഷങ്ങള്‍ കനവായിവന്നിടും
ജീവിതമെന്ന യാത്രയില്‍
ആദ്യം, പ്രണയം 
ഏഴുവര്ണങ്ങള്‍ നിറഞ്ഞ 
സൂര്യനായി തോന്നിടും,
സൌഹൃദം കൂരിരുള്‍
നിറച്ച കാര്മേഘമായും...

നിമിഷങ്ങള്‍ നിനവായിവന്നിടും
യാത്രയുടെ അദ്യം,
പ്രണയം കൂരിരുള്‍
നിറച്ച കാര്മേഘമായും
സൌഹൃദം ഏഴുവര്ണ‍ങ്ങള്‍
നിറഞ്ഞ സൂര്യനായും മാറിടും....


ശ്യാം ഷാനവാസ്‌ ,പുനലൂര്‍((200 ((200

(02/01/2013)

Saturday, 15 December 2012

കാലമേ.....


                                               (നന്ദി ഗൂഗിള്‍)..,)
കാലമേ.....

ഇനി എനിക്ക്
പറയാന്‍ നിന്നെ
കുറിച്ചെയുള്ളൂ,
എനിക്കായി
കാത്തുനില്‍ക്കാത്ത
നിന്നെ കുറിച്ച്...

ഓര്‍ക്കാനും,ഓമനിക്കാനും
നീയെയുള്ളൂ,
എന്നിലെ എന്നെ
തിരിച്ചറിഞ്ഞ നീ മാത്രം...

മൌനമായി ഇണങ്ങാനും
കലഹമായി പിരിയാനും
നീ മാത്രമേയുള്ളൂ,
എന്നെ തനിച്ചാക്കാന്‍
കൊതിക്കുന്ന നീ മാത്രം...

നിന്നോടും പറഞ്ഞിടാന്‍
പരിഭവങ്ങളും,പാഴ്കഥകളും
ബാക്കിയാണ്...

നീ കാത്ത് നില്കില്ലെങ്കില്‍
നിന്നിലുടെ നിന്നോട് തന്നെ
ഞാനത് പറഞ്ഞിടാം..!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

Sunday, 9 December 2012

കിളികൊഞ്ചലില്‍ .....

നിന്റെ കിളികൊഞ്ചലില്‍ 
ഞാന്‍ അക്ഷരങ്ങള്‍ നിരത്തി 
കവിത തീര്ത്തു ...

നിന്നോടായത് 
ചൊല്ലിടും മുന്പ് നീ
അക്ഷരങ്ങള്‍ തട്ടിമറിച്ച്
ഓടിയകന്നുവോ.....!!!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

Wednesday, 5 December 2012

വാര്‍ദ്ധക്യമെങ്കിലും..

സ്വപ്നമുണ്ട് എന്നിലെന്നും
എന്നില്‍ ജീവനുള്ളപോല്‍....,
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
മരിക്കാതെ മരിച്ചപോലുള്ള സ്വപ്നങ്ങള്‍,....!!!
ജീവനുണ്ട് എന്നെപോലെ
വളരുനുണ്ട് എന്നെപോലെ
കൊഴിയുന്ന ജീവിതത്തില്‍
അറിയുന്നു ഞാനിന്നും....!!!

ദിനങ്ങള്‍ എനിക്ക്
മുന്നിലും പിന്നിലും.....
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
എന്നില്‍ മരിക്കാതെ
മരിച്ചപോലുള്ള സ്വപ്നങ്ങള്‍
ഓര്‍ക്കുവാന്‍.....!!!!,...!!

വിഭാവനചെയ്ത ജീവിതം
വിസ്മയമാകുന്ന മുഹൂര്‍ത്തങ്ങള്‍
ഓര്‍ക്കുമ്പോഴൊക്കയും
നഷ്ടമാം ജീവിത
യാഥാര്‍ത്ഥ്യങ്ങളക്കയും
വിധിയായി പഴിച്ച്‌ ആശ്വസിച്ചിടും...!!!

ആരോ പണിത ചട്ടകൂടുകളില്‍
ഒതുക്കിനിര്‍ത്തിയ ജീവിതം.....
പ്രിയപെട്ടവര്‍ക്ക്‌ നല്കിടെണ്ട
നിമിഷങ്ങള്‍,സന്തോഷങ്ങള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളില്‍....
ഇതില്‍ എന്ത് ബാക്കിയായിടും
കാലപ്രവാഹത്തില്‍ എനിക്കായി
ഓര്‍ക്കുവാന്‍ ഓമനിക്കുവാന്‍.....!!!!.,....!!

ആരോ പറഞ്ഞു "പ്രവാസം കഠിനമാണ്"
അറിയുന്നുഞാനിന്ന്
""ഹൃദയമുള്ള മനസ്സുകള്‍ക്ക്‌
അതികഠിനമാണിതെന്ന്""
എങ്കിലും സ്വപ്നങ്ങളുടെ ചൂടുതട്ടി
കഠിനത മഞ്ഞുപോല്‍ ഉരുകിടുമ്പോള്‍
അതറിയുന്നവര്‍ കുറവ്‌
ശിഷ്ടജീവിതവും കുറവ്‌....!!!!,....

ബാക്കിയായിടുമോ
മിന്നാമിന്നി വെളിച്ചം പോലെ
നെഞ്ചോടുചേര്‍ത്ത നിമിഷങ്ങള്‍
താലോലിക്കാന്‍ ഒരു വാര്‍ദ്ധക്യമെങ്കിലും....????
ശ്യാം ഷാനവാസ്‌,പുനലൂര്‍

ഒരു മഴക്കാല രാത്രി…...

-ആകാശം കറുത്തിരുണ്ടു
കാര്‍മുകില്‍ പിളര്‍ന്നു
മഴപെയ്തിറങ്ങിടുന്നു...
ചില്ല് ജാലകത്തിലൂടെ
എന്നെ തട്ടിയുണര്‍ത്തും
മിന്നല്‍ക്കൊടി വെട്ടത്താല്‍
ഇരുട്ട് നിറഞ്ഞ മുറിയില്‍
വെളിച്ചം മിന്നി മറഞ്ഞു...


പിന്നയും തെളിഞ്ഞ
മിന്നല്‍ ഞരമ്പുകളുടെ വെട്ടത്താല്‍
ഒരു നിഴല്‍രൂപം കണ്ടുഞാന്‍....
സ്വന്തം നിഴല്‍ തന്നയോ
അല്ല,എന്‍റെ നിഴല്‍ എന്നോടൊപ്പം....
ആരുടെ നിഴല്‍ രൂപം
മനുഷ്യനോ,ജെന്തുവോ?
ഒന്നും മിണ്ടിയില്ലാ....!!!

സ്വന്തം നിഴല്‍ നഷ്ടപ്പെട്ടതാം
അവസ്ഥയില്‍ കണ്ണുകള്‍പൂട്ടി
അനങ്ങാതെ കിടന്നു...
ഭൂമിയിലെ അനേകായിരം മനുഷ്യര്‍
സ്വപ്നം കണ്ടുറങ്ങിടും നേരത്ത്
നിഴല്‍കണ്ടു ഞെട്ടിവിറച്ചുഞാന്‍..!!!

പുറത്ത്‌ മഴയുടെ സംഗീതം
മിന്നല്‍ പിണറുകളുടെ പ്രകമ്പനം
വിഷാദം പെയ്ത കണ്ണുകളില്‍
എപ്പോഴോ നിദ്രയും നിറഞ്ഞു.....!!!

വെളുവെളങ്ങനെ മേഘകൂട്ടങ്ങള്‍
ജാലകങ്ങള്‍ക്കപ്പുറം വെളിച്ചം
വിതറി പകല്‍ വിരിച്ചു....
പതിവുകാഴ്ച്ചയുടെ ഉന്മാദത്തിലേക്ക്‌
വഴുതിവീഴുംമുന്‍പ് കണ്ണുകള്‍
മുറിക്കുചുറ്റും ആ നിഴലിനെ തിരഞ്ഞു...!!

കണ്ണില്‍ തെളിഞ്ഞതോ
സ്വര്‍ണ്ണനിറമുള്ള കണ്ണുമായ്
ജാലകപ്പടിയില്‍ ഒന്നും അറിയാത്തപോല്‍
കണ്ണടച്ചിരിക്കും കിങ്ങിണി പൂച്ചയെ.....
കണ്ണടച്ചിരുന്നതല്ലേ എന്ന ഭാവത്തില്‍
ഒന്നും അറിയാത്തപോല്‍
പുറത്തേക്കൊരോട്ടം.....!!!!!!!

***ശ്യാം ഷാനവാസ്‌,പുനലൂര്‍***

ഞാന്‍ പ്രണയിച്ചു......

നിന്നെ ഞാനറിഞ്ഞു
നീ അറിയാതെ......
നിന്നെ ഞാന്‍ കണ്ടു
നീ കാണാതെ....
നിന്‍ സ്വരം ഞാന്‍ കേട്ടു
നീ ഒന്നും മൊഴിയാതെ.....
നിന്നെ ഞാന്‍ പ്രണയിച്ചു
നിന്നോട് പറയാതെ....!!!

കാണുമോ നിന്നെ

അറിയില്ലാ....
നിന്‍ സ്വരം കേള്‍ക്കുമോ
അറിയില്ലാ...
അറിയാന്‍ ശ്രമിച്ചില്ല
ഞാനോന്നിനെയും...!!!


അറിയാതെ പ്രണയിച്ചു
പ്രണയിക്കാതിരിക്കാനും തോന്നിയില്ലാ..
പറയുവാന്‍ കരുതി
പറയുവാന്‍ ആകാതെ
പ്രണയം തൊണ്ടയില്‍ കുടുങ്ങി...



പകരുവാന്‍ കൊതിച്ചു എന്‍
പ്രണയ സ്വപ്നങ്ങളെ
പകര്‍ന്നെടുക്കുവാന്‍ കൈകള്‍ നീട്ടാതെ
മൌനം സാക്ഷിയാക്കി നീ നടന്നു...!!!

അന്തരങ്ങളിലെ ആ ഓര്‍മകളില്‍
കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു....
നിഹാരമണിഞ്ഞു നീ
എന്‍ നിദ്രയിലെത്തിടുമ്പോള്‍
നിദ്രയും എന്നോട്
യാത്ര ചൊല്ലിടുന്നു....!!!

ഒന്നു ഞാന്‍ ചോദിച്ചിടട്ടെ..?
എന്‍ നിദ്രയില്‍ നീ വന്ന്,
എന്‍ ഓര്‍മകളില്‍ നീ വന്ന്,
രാഗവും,വര്‍ണ്ണവും പകര്‍ന്ന്
നീ മടങ്ങിടുമ്പോള്‍
ഒരിക്കല്‍ പോലും അറിഞ്ഞില്ലാ
എനിക്ക് നിന്നോടുള്ള പ്രണയം..!!!!
അതോ അറിഞ്ഞിട്ടും അറിയാതെ......???
ശ്യാം ഷാനവാസ്‌,പുനലൂര്‍

Tuesday, 27 November 2012

മൂന്നക്ഷരം ....


പ്രണയമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ വിരഹമെന്ന
മൂന്നക്ഷരം ബാക്കിയായി......!!!!

സ്നേഹമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ വേദനയെന്ന
മൂന്നക്ഷരം ബാക്കിയായി....!!!!

സൌഹൃദമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ സന്തോഷമെന്ന
മൂന്നക്ഷരം ബാക്കിയായി......!!!!

ഒക്കെകൂട്ടികിഴിച്ചിടാന്‍
ബാക്കിയാകും ജീവിതമെന്ന
മൂന്നക്ഷരത്തെ ഓര്‍മയാകും
മൂന്നക്ഷരം കൊണ്ട്
കൂട്ടികിഴിച്ചിടുമ്പോള്‍
മരണമെന്ന മൂന്നക്ഷരം
ബാക്കിയായി......!!!!
**ശ്യാം ഷാനവാസ്‌.,പുനലൂര്‍***,****

എന്തിനോ അലഞ്ഞിടുന്നു....


എന്തിനോ വേണ്ടി അലഞ്ഞിടുന്നു,
ആര്‍ക്കൊക്കയോ വേണ്ടി അലഞ്ഞിടുന്നു....

എന്തിനോ വേണ്ടി തിരഞ്ഞിടുന്നു,
ആര്‍ക്കോ വേണ്ടി തിരഞ്ഞിടുന്നു....

ഒരവസാനമായ് നീ ഒന്നുവന്നെങ്കില്‍....
എത്രയോ വേദനയാം നിമിഷങ്ങളില്‍
മനസ്സിന്‍റെ ഗദ്ഗദത്തോടെ കാത്തിരുന്നു
നീ ഒന്നുവന്നിരുനെങ്കില്‍.......!!....,....!!

നിലക്കാതെ പ്രവഹിക്കുന്ന

കടല്‍ തിരകള്‍ പോലെ
എന്നിലേകെത്തിടും ദുഃഖങ്ങളിലും,
കടല്‍ തീരങ്ങളിലെ വിഹായസ
വീചികളിലെത്തുന്ന
ദേശാടനപക്ഷികള്‍ പോലെ
എന്നിലെകെത്തിടും സന്തോഷമാം
നിമിഷങ്ങലിലോക്കയും 
കണ്മുന്നില്‍പെടാതെ നീ
മറഞ്ഞിരിക്കുന്നതറിയുന്നു....!!!

നീ എന്നിലെക്കെത്തിടും ഒരുനാള്‍ മുന്‍പ് ഞാന്‍
എന്നില്‍ തുള്ളിതുടിക്കും വേദനയെ പിന്നിലാക്കി
ജീവിച്ചിടാന്‍ കൊതിച്ചിടും നേരം
അനുകൂലമാല്ലത്തൊരുത്തരം നല്‍കി
നീ വന്നിടുമ്പോള്‍,

ബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞു
രാത്രിക്കും പകലിനും വഴിമാറി
ജീവിതക്കൊതി ആരോടും
പരിരംഭണം ചെയ്തിടാതെ
മൃത്യുവേ... നീ നിന്‍റെ കൈകളാല്‍
പുനര്‍നിടുമ്പോള്‍ നീ നേരത്തെ
വരാത്തതിന്‍റെ പരിഭവങ്ങളും മറന്നു
വിഫല സ്വപ്നങ്ങളുമായി
കണ്ടതും കേട്ടതും ഓര്‍മയായി
ഞാനും ഓരോര്മയായി നിന്നിലേക്ക്‌............,.....!!!!
ശ്യാം ഷാനവാസ്‌,പുനലൂര്‍