Ind disable

Pages

Monday, 21 October 2013

മിഴിനീര്‍പൂക്കള്‍.....!!!

കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ചിന്തകള്‍ നഷ്ടടമായ മനസ്സും തൂലിക പിടിച്ച് മരവിച്ച കരങ്ങളുമായി ജനാലപടിയിലുടെ ആ ഇടവഴിയിലേക്ക് നോക്കിയിരിക്കുമ്പോഴും എനിക്ക് കേള്‍ക്കാം കൂരിരുളിന്‍ അപ്പുറത്തെ നിന്‍റെ അന്നത്തെ ആ നിലവിളി
ഒരിക്കല്‍  ശരംപോലെ മൂര്‍ച്ചയേറിയ നിന്‍റെ വാക്കുകളാല്‍ എന്‍റെ  മനസ്സിന് മുറിവേല്പിച്ചു നീ യാത്ര പറഞ്ഞ് പോയപ്പോഴും എനിക്ക് ചുറ്റും ഈ കൂരിരുള്‍ തന്നെ ആയിരുന്നു...

അന്ന് നീ ഏല്‍പിച്ച മുറിവുകള്‍ നിനക്ക് പിന്നാലെ ഓടിയെത്താന്‍ എന്നെ അനുവദിച്ചില്ല...
പക്ഷെ അതിന് പകരമായി നീ നിന്നെ തന്നെ വേദനിപ്പിക്കും എന്നറിഞ്ഞത് ആ ഇരുളില്‍ കൂകിവിളിച്ച് പാഞ്ഞുപോയ തീവണ്ടിയുടെ ശബ്ദതിനൊപ്പം നിന്‍റെ നിലവിളികള്‍ കേട്ടപ്പോഴാണ്...

തളര്‍ന്ന മനസ്സും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഞാന്‍ ഓടിയെത്തിയപ്പോഴേക്കും
നിന്‍റെ വാക്കുകള്‍ ഏല്പിച്ച മുറിവുകളെക്കാള്‍ വലിയ മുറിവുകള്‍ ഏല്പിക്കുന്ന
ഒരു സമ്മാനം നീ എനിക്കായി കരുതിവെച്ചിരുന്നു...
ആ സമ്മാനം എന്നെ തന്നെയാവും മറ്റുചിലര്‍ക്ക് നഷ്ടമാക്കുക എന്ന് 
നീ അറിഞ്ഞിരുന്നില്ലാ അല്ലെ...
എന്നും എപ്പോഴും എന്നോട് കാണിക്കാറുള്ള കുസൃതിപോലെ ആവും നീ ഇതും കണ്ടിരിക്കുന്നത്...എങ്കിലും ഇതുപോലെ അന്ന് കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ എന്‍റെ മാറില്‍ ചാഞ്ഞുകിടന്നപ്പോള്‍ എന്നോട് പറയാമായിരുന്നു കൈവെള്ളയില്‍ നീ ഒളിപിച്ച ആ കടലാസ് തുണ്ടിലെ വരികള്‍...

അന്ന് എന്നെ മുറിവേല്പിച്ച വാക്കുകള്‍ക്ക് പിന്നില്‍ മറച്ചുവച്ച ആ  വരികള്‍   എന്നോട് പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഇവടെ ഇരുന്ന് നമ്മുക്ക് നഷ്ടടമായ ആ ജീവിതത്തെ
കുറിച്ചോര്‍ത്ത് വേദനിക്കുന്ന  ചിന്തകള്‍ നഷ്ടടമായ എന്‍റെ മനസ്സിനെയും നിന്നെ എഴുതാന്‍ കൊതിക്കുന്ന തൂലിക പിടിച്ച് മരവിച്ച കരങ്ങളെയും ഓര്‍ത്ത്  ഈ ലോകത്തിരുന്ന് നമ്മുക്ക് കൂരിരുളില്‍ ഇങ്ങനെ മിഴിനീര്‍ പൊഴിക്കുന്ന പൂക്കളായി  ഇരിക്കേണ്ടി വരില്ലായിരുന്നു...!!


ശ്യാം ഷാനവാസ്‌ പുനലൂര്‍