Ind disable

Pages

Saturday 22 December 2012

ഞാന്‍ കരയുകയാണ്.....


പ്രണയമേ ഞാന്‍ കരയുകയാണ്.....
നീ നല്‍കിയ വേദന എന്നിലുടെ കണ്ണിരായി ഒഴുകകയാണ്..


എന്നലയും മഴ പെയ്തിരുന്നു...
ആ മഴയില്‍ നമ്മള്‍ കണ്ടുമുട്ടിയ ആ വഴിയിലുടെ ഞാന്‍ നടന്നു.
മഴയില്‍ നീ നല്‍കിയ കണ്ണുനീര്‍ ആരും കണ്ടില്ല...


നമ്മള്‍ കൈപിടിച്ച് നടക്കാന്‍ കൊതിച്ച വഴികളിലുടെ
ഒരുപാട് ദുരം നടക്കാന്‍ കഴിഞ്ഞു ഇന്നലെ,
മഴയോടുള്ള  സൗഹൃദത്തില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍
ഒഴുകുന്ന കണ്ണുനീര്‍ ആരും കാണില്ല എന്നുള്ളത് കൊണ്ടും.......... 
              ശ്യാം ഷാനവാസ്‌(

ഇന്നലകള്‍ എനിക്ക് കണ്ണുനീരാണ്,.....

ഇന്നലകള്‍ എനിക്ക് കണ്ണുനീരാണ് ....
ഇന്നലകളെ ഓര്ത്ത് ‌ ഞാന്‍ എന്നും കരയാറുണ്ട്.
കാരണം എന്റെത നഷ്ടങ്ങള്‍ എല്ലാം ഇന്നലകള്‍ ആയിരുന്നു....

ഞാന്‍ നേടാന്‍ കൊതിച്ചതോന്നും എനിക്ക് ഇന്നലകളില്‍
നിന്നും സ്വന്തം അയില്ല.....
ഇന്നെനിക്കു വേണ്ടതൊന്നും ഇന്നലകളില്‍ ഞാന്‍ നേടിയതുമില്ല...
ഇന്നലകളില്‍ നേടിയത്‌ ഒന്നും ഇന്നെനിക്ക് വേണ്ടത്‌ ആയിരുനില്ല..

നാളയെ ഓര്ത്ത് ‌ ഞാന്‍ സ്വപ്നം കാണുന്നു.
ചിലപ്പോള്‍ ഇന്നലകളില്‍ എനിക്ക് നഷ്ടപെട്ടതെല്ലാം
നാളകളില്‍ തിരിച്ചു കിട്ടും...അല്ല ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നു...

ഇന്നലകളില്‍ ഞാന്‍ സ്നേഹിച്ചവര്‍,എന്റെ കൂടെ സന്തോഷിച്ചവര്‍
ഇന്ന്‍ ഞാന്‍ വേദനിക്കുമ്പോള്‍ സന്തോഷികുന്നുണ്ടാവും,
ആ സന്തോഷമാണ് എന്റെ നാളയുടെ പ്രതീക്ഷകളും....

ഞാന്‍ വേദനിച്ചാലും ഞാന്‍ കാരണം മറ്റാരും വേദനിക്കരുത്..!!!

ഇന്നലകളെ ഓര്ത്ത് ‌ ഞാന്‍ ഒഴുക്കുന്ന കണ്ണുനീര്‍
അതിന് വേണ്ടിയുള്ളതാണ്....!!!
ശ്യാം ഷാനവാസ്‌ ,പുനലൂര്‍ 

Wednesday 19 December 2012

നഷ്ട്ടം..



                                                  (നന്ദി ഗൂഗിള്‍).,)
ഒരു ചെറിയ മഴതുള്ളി...
ഇന്നത്തെ ഒരു ചെറിയ നഷ്ടം...!!!


ഒരു ചെറിയ മഴക്കാലം...
ഇന്നലകളിലെ ഒരു വലിയ നഷ്ടം...!!!


ഒരു വലിയ മഴക്കാലം...
നാളകളില്‍ കാത്തിരിക്കുന്ന 
ഒരു വലിയ നഷ്ട്ടം...!!!


ശ്യാം ഷാനവാസ്‌,പുനലൂര്‍

Saturday 15 December 2012

കാലമേ.....


                                               (നന്ദി ഗൂഗിള്‍)..,)
കാലമേ.....

ഇനി എനിക്ക്
പറയാന്‍ നിന്നെ
കുറിച്ചെയുള്ളൂ,
എനിക്കായി
കാത്തുനില്‍ക്കാത്ത
നിന്നെ കുറിച്ച്...

ഓര്‍ക്കാനും,ഓമനിക്കാനും
നീയെയുള്ളൂ,
എന്നിലെ എന്നെ
തിരിച്ചറിഞ്ഞ നീ മാത്രം...

മൌനമായി ഇണങ്ങാനും
കലഹമായി പിരിയാനും
നീ മാത്രമേയുള്ളൂ,
എന്നെ തനിച്ചാക്കാന്‍
കൊതിക്കുന്ന നീ മാത്രം...

നിന്നോടും പറഞ്ഞിടാന്‍
പരിഭവങ്ങളും,പാഴ്കഥകളും
ബാക്കിയാണ്...

നീ കാത്ത് നില്കില്ലെങ്കില്‍
നിന്നിലുടെ നിന്നോട് തന്നെ
ഞാനത് പറഞ്ഞിടാം..!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

Sunday 9 December 2012

കാത്തുനില്കാതെ കാലം...!

നീ പറയുമെന്ന് കരുതി ഞാന്‍ കാതോര്ത്തിരുന്നു....
ഞാന്‍ പറയുമെന്ന് കരുതി നീയും കാത്തിരുന്നു....
നമ്മള്‍ മൌനമായിരിക്കുന്നത്കണ്ട്‌ നമ്മളെ കാത്തുനില്കാലതെ
കാലം നടന്നകന്നു.....അന്ന്‍ നിന്നോട് പറയുവാന്‍ ഞാന്‍
കരുതിയതൊക്കയും ഇന്ന്‌ ഞാന്‍ കവിതകളും,കഥകളായും
പറഞ്ഞിടുന്നു.....അത് വായിച്ചിട്ടും,അറിഞ്ഞിട്ടും
പറയാന്‍ ബാക്കിവെച്ചത് പറയാതെ നീ ഇന്നും മൌനമായി
തുടരുകയാണോ....? എങ്കിലും നിന്റെന വാക്കുകള്ക്കായി
ഞാന്‍ കാതോര്ത്തിവരിക്കുന്നു....
പക്ഷെ കാത്തുനില്കാതെ കാലം...!!!!!!!

*****shyam shanavas *****

ആ ഇടവഴിയിലൂടെ .......



അന്ന് ആദ്യമായ് നമ്മള്‍ തമ്മില്‍ കണ്ട ആ ഇടവഴിയിലൂടെ .......
വീണ്ടും വീണ്ടും നിന്നെ കാണുവാന്‍ ഞാന്‍ കാത്തുനിന്നതും,നീ കാണുവാന്‍ ഇടവഴിയിലെ ചുമരില്‍ പൂവിന്‍റെ ചിത്രം വരച്ചതും അതിന്‍ അടിയിലായി നിന്നോടുള്ള പ്രണയം ഞാന്‍ എഴുതിയതും അത്‌ കണ്ടു നീ പുഞ്ചിരിയോടെ ഉണ്ടകണ്ണുകളാല്‍ എന്നെ കള്ളനോട്ടം നോക്കിയതും പിന്നീട് നാണത്തോടെ ഇഷ്ടമാണ് എന്ന് പറഞ്ഞതും......
- - - - - - - - - - - - - - - - - --- - - - - -- - -- -

--- - - - -- -- -- - -- ---
---- ---- - -- -- - - - -- - - - - - - - - - - - - - - - - - - - -- - - - - - - -- - - -
ഒടുവില്‍ ആ ഇടവഴിയില്‍ എന്നോട് അവസാനമായി യാത്ര പറയുവാന്‍ നിറമിഴികളോടെ നീ കാത്തുനിന്നതും........ഒരിക്കലും കാണില്ലാ എന്ന് പറഞ്ഞു നീ യാത്ര പറഞ്ഞകലുമ്പോള്‍ നിറമിഴികളില്‍നിന്നും ഇറ്റുവീണ കണ്ണുനീര്‍തുള്ളികള്‍...........നീ എന്നില്‍നിന്ന് ദൂരേക്ക്‌ നടന്നകലുന്നതും നോക്കി വേദനയോടെ നിന്നയെന്‍ കണ്ണില്‍നിന്നും പൊഴിഞ്ഞുവീണ കണ്ണുനീര്‍തുള്ളികള്‍..................ഇടവഴിയിലെ ഓരോ മണല്‍തരികളെയും കുതിര്ത്തിരുന്നു......



എല്ലാം ഇന്നലകളില്‍ എന്നപോലെ...........
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ആ ഓര്‍മകളിലൂടെ ഞാന്‍ ഇടവഴിയിലൂടെ നടന്നു.....അന്ന് നമ്മളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ തുള്ളികളാല്‍ കുതിര്‍ന്ന മണല്‍ തരികള്‍ ഇന്നും കുതിര്‍ന്നിരിക്കുന്നു...നമ്മളില്‍ നിന്നും വീണ കണ്ണുനീര്‍ ഇനിയും ഉണങ്ങിയില്ലേ...?അതോ ആ ഓര്‍മയില്‍ എനിക്ക് മുമ്പേ നീ ഇതുവഴി നടന്നു പോയോ.........ആയിരിക്കില്ലാ………
ആ ഓര്‍മകളില്‍ എന്നില്‍ നിന്നും പൊഴിഞ്ഞുവീണ കണ്ണുനീര്‍തുള്ളികളാവും വീണ്ടും ഈ മണല്‍തരികളെ കുതിര്ത്തത്..!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍
മുഖപുസ്തകത്തിലെ രണ്ടു പേരുകള്‍ കണ്ട്‌ മാത്രം പരിചയപ്പെട്ടവര്‍,..അവനും...അവളും.......!!!!!!
ഒരിക്കലും തമ്മില്‍ കണ്ടടില്ലാത്ത അവര്‍ നല്ലോരു സുഹൃത്തുക്കള്‍ ആയി മാറി....
ഒരിക്കല്‍ അവന്‍ അവളോട്‌ ചോദിച്ചു..

നിനക്കും എനിക്കും ഇടയില്‍ ഇപ്പോള്‍ ഒരു 
സൌഹൃദം നിലനില്‍കുന്നു...അല്ലെ..?

ഞാന്‍ പറയുന്നു നീ എനിക്ക് നല്‍കുന്ന സൌഹൃദം അല്ലാ ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്....!
അവള്‍ ചോദിച്

ചു....എന്താണ് നീ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്.....?
അവന്‍ പറഞ്ഞു...ഞാന്‍ നിന്നെ പ്രണയിക്കുന്നു...നിന്നില്‍ നിന്നും ഞാന്‍ പ്രണയമാണ് ആഗ്രഹിക്കുന്നത്......!!!!
ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു...ഒരിക്കലും എന്നെ കണ്ടിട്ടില്ലാത്ത നീ എന്നെ പ്രണയികുന്നുവോ...?



പിന്നീട് കുറച്ചുനേരം മിണ്ടാതിരിന്നു...എന്നിട്ട് അവള്‍ പറഞ്ഞു...


ഞാന്‍ നിനക്ക് നല്‍കിയത്‌ സൌഹൃദം അല്ലങ്കിലോ....?പ്രണയമാണ് എങ്കില്‍.....?


എനിക്കും നിന്നോട് പ്രണയമാണ്.....!!
അവന്‍ ചോദിച്ചു...അപ്പോള്‍ നീ എന്നോട് സൌഹൃദം കാണിച്ചത്...സംസാരിച്ചത്‌....?



സൌഹൃദത്തില്‍ നിറഞ്ഞ പ്രണയം അവള്‍ പറഞ്ഞു...
നിനക്ക് എന്നോട് പ്രണയമാണ്..നീ ഇപ്പോള്‍ എന്നോട് പറഞ്ഞു..


ഞാന്‍ പറയാന്‍ കാത്തിരുന്നു...!നമ്മള്‍ തമ്മില്‍ പ്രണയമായിരുന്നു....!


ഇപ്പോള്‍ പ്രണയം നാം അറിഞ്ഞു പ്രണയിക്കുന്നു......!



കുറച്ച് നാളുകള്‍ക്ക്‌ ശേഷം അവള്‍ അവനോടു ചോദിച്ചു...
നിനക്കും എനിക്കും ഇടയില്‍ പ്രണയമാണ് അല്ലേ? ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത നമ്മള്‍ തമ്മില്‍ പ്രണയിക്കുന്നു.....?


എങ്കില്‍ നീ നല്‍കുന്ന പ്രണയത്തെക്കാള്‍ എനിക്കിഷ്ടം നിന്‍റെ സൌഹൃദമാണ്...
അവന്‍ പറഞ്ഞു..ഞാന്‍ നിനക്ക് നല്‍കിയത്‌ പ്രണയം മാത്രമ്മല്ല...അതെ എനിക്ക് നിന്നോട്  സൌഹൃദമാണ്...പ്രണയത്തില്‍ നിറഞ്ഞ സൌഹൃദം...
ഞാന്‍ എന്‍റെ പ്രണയത്തെ സൌഹൃദം പോലെ നിനക്ക് നല്‍കുന്നു.!!!
നീ എനിക്ക് നല്‍കുന്നത് പോലെ..!

Nb:എങ്കില്‍ ഇവര്‍ തമ്മില്‍ സൌഹൃദമോ....?പ്രണയമോ..........?



(എനിക്ക് മുഖപുസ്തകത്തില്‍ ഉണ്ടായ ഒരു അനുഭവമാണിത്.എനിക്ക് കിട്ടിയ മറുപിടി മറ്റൊന്നായിരുന്നു.....തലകാലം ഞാന്‍ അത് പറയുന്നില്ലാ.........)
ശ്യാം ഷാനവാസ്‌,പുനലൂര്‍

മഴയെ നീ........................


മഴയെ നീ പെയ്തിരങ്ങിടുമ്പോള്‍..,..
നിന്നില്‍ നനയാന്‍ ഞാന്‍ കൊതിച്ചിടുന്നു...


ഓരോ തുള്ളികളായി നീ  പെയ്തിറങ്ങിടുമ്പോള്‍ 
കൈകുമ്പിളില്‍ നിന്നെ കാത്തുവയ്ക്കുവാന്‍
മനസ്സ്‌ തുടിച്ചിടുന്നു......

നിശബ്ദമാം രാത്രികളില്‍ നീ

നിലാവിനൊപ്പമെത്തിടാന്‍,
നിന്‍റെ ചറ പറ താരാട്ടുകേട്ടു
ഓര്‍മകളില്‍ ഉറങ്ങിടാന്‍
എന്‍ മനം ആഗ്രഹിച്ചിടുന്നു....

ദൂരെ കാര്‍മേഘങ്ങള്‍ക്കിടയില്‍
നീ മറഞ്ഞിരിക്കുമ്പോള്‍
ഒരു കുഞ്ഞുകുളിരുമായ്
എന്നരികിലേക്ക് വന്നിടാന്‍-
മനസ്സിന് കുളിരേകിടാന്‍
ഞാന്‍ മാടിവിളിച്ചിടുന്നു....

നീ വരാതെ മറഞ്ഞിരിക്കുമ്പോള്‍
നിന്നരകിലെക്കെത്തിടാന്‍
പാതതിരഞ്ഞു എന്‍ മനം അലഞ്ഞിടുന്നു.....

വിഫലമാം ആഗ്രഹമെന്നറിയാമെങ്കിലും
എത്രയോനേരം നിന്നയും കാത്തിരുന്നു
ഒടുവില്‍ നീ വരാതെപോയിടുമ്പോള്‍
മനസ്സിന്‍റെ നേര്‍ത്തവേദനയുമായി
നിന്നെ വീണ്ടും വീണ്ടും കൊതിച്ചിടുന്നു...

നീ അറിയാത്ത നിന്നോടെനിക്കുള്ള
പ്രണയമാണിതെങ്കിലും
അതറിഞ്ഞു നീ വന്നെന്നിലെ
കണ്ണുനീര്‍തുള്ളികളെ കവര്‍ന്നെടുത്തിടുമോ.?


ഒന്നുവന്നിരുന്നെങ്കില്‍.... മഴയെ നീ....!!!!!!

ശ്യാം ഷാനവാസ്‌,പുനലൂര്‍
എനിക്ക് നിന്നോടുള്ള സ്നേഹം
നീ നിന്റെ നാവുകൊണ്ട്
അളക്കാന്‍ ശ്രെമിക്കുന്നുവോ.....?


ഒരിക്കല്‍ നീ അറിയും
നിനക്ക് നാവുകൊണ്ട്
അളക്കാന്‍ കഴിഞ്ഞതിനെക്കാള്‍
കൂടുതല്‍ ഞാന്‍ നിന്നെ
സ്നേഹിച്ചിരുന്നുവെന്ന്‍.....!!!!
ശ്യാം ഷാനവാസ്‌

കിളികൊഞ്ചലില്‍ .....

നിന്റെ കിളികൊഞ്ചലില്‍ 
ഞാന്‍ അക്ഷരങ്ങള്‍ നിരത്തി 
കവിത തീര്ത്തു ...

നിന്നോടായത് 
ചൊല്ലിടും മുന്പ് നീ
അക്ഷരങ്ങള്‍ തട്ടിമറിച്ച്
ഓടിയകന്നുവോ.....!!!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

Wednesday 5 December 2012

അവള്‍ പറഞ്ഞ തമാശ .....

അന്നവള്‍ അവള്‍ പറഞ്ഞ ആ തമാശ ഓര്ത്ത് ‌ ഇന്നലെ ഞാന്‍
ഒരുപാട് ചിരിച്ചു.......
അവള്‍ അന്ന്‍.....,അത് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയില്ലാ അതൊരു
തമാശയാണെന്ന്.ഒരുപാട് സന്തോഷിച്ചു.....അവളെപോലെ അവളുടെ ആ വാക്കുകളെയും ഞാന്‍ സ്നേഹിച്ചു...അവളില്‍ നിന്നും എന്നും കേള്ക്കാൊന്‍
ആഗ്രഹിച്ചതായിരുന്നു ഇന്ന് എനിക്ക് തമാശയായി തോന്നുന്ന അല്ല
അന്ന്‍ അവള്‍ തമാശയായി പറഞ്ഞത്‌.......
ഇന്നലെ ആ വാക്കുകള്‍ ഓര്ത്ത് ഞാന്‍ ഒരു

പാട് ചിരിച്ചു.....
പിന്നെ എപ്പോഴോ ഒരുപാട് കരഞ്ഞു......
അന്ന് ആ വാക്കുകള്ക്ക് എന്നെ ചിരിപ്പിക്കാനോ,കരയിപ്പിക്കാനോ
കഴിയുമായിരുന്നില്ലാ......!!!!!!
ഞാന്‍ ഇപ്പോഴും പറഞ്ഞില്ലാ ആ തമാശയെന്തെന്ന്‍....പറയാം..............
ആ കോളേജ്‌വരാന്തയിലെ ജനാലപ്പടിയില്‍ എന്നോടു ചേര്ന്നിരുന്നവള്‍
പറഞ്ഞു......
“”ഈ ജന്മത്തില്‍ ഏറ്റവുംകൂടുതല്‍ ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണ്
നീ എന്നെ സ്നേഹിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ ഞാന്‍
നിന്നെ സ്നേഹിക്കുന്നു.......””””
അന്ന്‍ ഇതൊരു തമാശയായി തോന്നിയിരുന്നെങ്കില്‍..........!!!!!!!
****ശ്യാം ഷാനവാസ്‌,പുനലൂര്‍

സ്കൂളിനയും,കൂട്ടുകാരെയും .....

അന്ന് രാത്രി.....പുറത്ത്‌ നല്ല മഴ....മഴയ്ക്ക് കൂട്ടിന് നിലാവും....
ഗ്ലാസിട്ട ജനാലയില്‍ വിരിച്ചിരിക്കുന്ന കര്‍ട്ടന് ഇടയിലൂടെ പുറത്തെ നിലാവ് കണ്ടും മഴയുടെ ഇരമ്പല്‍ കേട്ടും ഉറങ്ങാതെ ഉമ്മയുടെ കയ്യില്‍ തലവച്ച് ഞാന്‍ കിടന്നു.....!!!
മഴയും നിലാവും ഉള്ളതുകൊണ്ടാല്ലാ ഉറങ്ങാതെ കിടക്കുന്നത്.അത് കുറെ നാളായി കാണുന്നതല്ലേ...
പുത്തനുടുപ്പും,പുതുമണം മാറാത്ത ബാഗും,പുസ്തകങ്ങളും ആയി എന്‍റെ ഇത്താത്തമാര്‍
പറയാറുള്ള,അയല

ത്തെ ചേച്ചിമാരും,ചേട്ടന്‍മാരും പറഞ്ഞ അവര്‍ പോകുന്ന ആ സ്കൂളിലേക്ക്........ഞാനും ആദ്യമായ് അവരെ പോലെ പോകുന്നതിന്‍റെ സന്തോഷത്തിലാണ്...
ഒരുപാടു നാളായി ആഗ്രഹിക്കുന്ന ആ ദിവസം.നാളെയാണ് ആ ദിവസം..അതോര്‍ത്താണ്
ഉറങ്ങാതെ കിടക്കുന്നത്...ഉറങ്ങിയാല്‍ സ്കൂളില്‍ പോകാന്‍ വൈകിയാലോ.....!!!
മഴയുടെ താളത്തിലുള്ള ഇരമ്പലും കേട്ട്, നിലാവ് കണ്ടും വളരെ വൈകിയാണെങ്കിലും ഉമ്മയുടെ കയ്യില്‍ തലചായിച്ച് ഞാന്‍ ഉറങ്ങിപോയി...........

പുലര്‍ച്ചെ പതിവിലും നേരത്തെ ഞാന്‍ ഉണര്‍ന്നു...ഉമ്മയെയും,ഇത്താത്തമാരെയും വിളിച്ചുണര്‍ത്തി.....സ്കൂളില്‍ പോകാന്‍ വൈകും....എളുപ്പമാകട്ടെ......
എന്നും ഉമ്മി കുളിപിക്കണം എന്ന് വാശിപിടിക്കാറുള്ള ഞാന്‍ അന്ന് തനിയെ കുളിച്ച്
ആരും കാണാതെ മുറിയിലെ അലമാരയില്‍ നിന്നും പുതിയ ഉടുപ്പും എടുത്തിട്ട്
പുതിയ ബുക്കുകള്‍വച്ചു ബാഗും തോളിലിട്ട് കുടയുമെടുത്ത് മുറിയില്‍ നിന്നും പുറത്തിറങ്ങി...അത് കണ്ടു ഉമ്മിയും,വപ്പിയും,ഇത്തത്തമാരുംചിരിച്ചു..കാര്യം എന്തെന്നറിയാതെ ഞാന്‍ നിന്നു....
വാപ്പി അടുത്ത് വന്നു എന്നോട് പറഞ്ഞു...
ഇപ്പോള്‍ സമയം എട്ട് മണിയല്ലേ ആയിട്ടുള്ളൂ...നീ എങ്ങോട്ടാ...സ്കൂളില്‍ പോകാന്‍.....
ഉമ്മി വരണ്ടേ നിന്നെ സ്കൂളിലാക്കാന്‍....
അതുംകേട്ട് എല്ലാവരുടെയും ചിരിയും കണ്ടു ചമ്മിയതറിയിക്കാതെ കയ്യിലിരുന്ന കുടയും വലിച്ചെറിഞ്ഞു മുറിയില്‍ കയറി പിണങ്ങികിടന്നു....അപ്പോഴും സ്കൂളില്‍ പോകാന്‍ സമയം താമസിക്കുമോ എന്ന പേടിയും മനസ്സില്‍ ഉണ്ടായിരുന്നു..ഇടക്ക് ഇടയ്ക്ക് വാച്ചില്‍ നോക്കും,പിന്നെ വാതിലില്‍ വന്ന് ഇത്താത്തമാരെയും നോക്കും...

കുറച്ചുകഴിഞ്ഞു ഉമ്മി വന്ന് പറഞ്ഞു.....നീ കാപ്പികുടിക്കാന്‍ വന്നെ...
ഇല്ലാ ഞാന്‍ വരുന്നില്ലാ...എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു....
ഭക്ഷണം കഴിക്കാതെ എങ്ങനാ സ്കൂളില്‍ പോകുന്നത്...എന്നാല്‍ നീ സ്കൂളില്‍ പോകണ്ടാ...
അത് കേട്ടതും ചാടി എഴുനേറ്റ് ആരോടും മിണ്ടാതെ ഒരു ചിരിയുമായി എനിക്ക് എടുത്തുവെച്ച ഭക്ഷണം പെട്ടന്ന് കഴിച്ചു..പിന്നെ ഇത്താതമാരെയും നോക്കി..അവര്‍ സ്കൂളിലേക്ക് പുറപ്പെടാന്‍ പോകുന്നു.പുറത്തേക്കു നോക്കിയപ്പോള്‍ ചേച്ചിമാരും,ചേട്ടന്‍മാരും സ്കൂളിലെക്ക് പോകുന്നു...
അടുക്കളയിലേക്ക് ഓടിച്ചെന്ന് ഉമ്മയെ പിടിച്ചുവലിച്ചു പറഞ്ഞു
വന്നോരുങ്ങു.എല്ലാരും പോയി...വാതിലിലേക്ക് നോക്കിയപ്പോള്‍ ഇത്താത്തമാരും സ്കൂളിലെക്ക് യാത്രയായി....അത് കണ്ടു ഉമ്മിയോടും പിണങ്ങി കുടയും ബാഗും വലിച്ചെറിഞ്ഞു മുറിയില്‍ കയറി ഇരുന്നു....
ഇടയ്ക്കു ഇടയ്ക്കു ഉമ്മിയെ നോക്കും..എന്തൊക്കയോ പറഞ്ഞു മുറികുള്ളില്‍ ഇരുന്നു.....
കുറച്ചു കഴിഞ്ഞു ഉമ്മി ഒരുങ്ങി വന്നതു കണ്ടു ഞാന്‍ വളരെ സന്തോഷത്തോടെ ബാഗും,കുടയും,ചെരുപ്പുമിട്ട് ഇറങ്ങി...ഉമ്മിയുടെ കൈ പിടിച്ച് നടന്നു...
വഴിയില്‍ കണ്ട ചിലര്‍ ചോദിച്ചു...എങ്ങോട്ടാ...
ഞാന്‍ പറഞ്ഞു സ്കൂളില്‍ പോകുവാ....
ഏതാ സ്കൂള്‍....
അത്.... അത്....... ഉമ്മിപറയും....
ചോദിക്കാത്തവരോട് അങ്ങോട്ട് കയറിപറഞ്ഞു...ഞാന്‍ സ്കൂളില്‍ പോകുവാ.....
എന്നെ പോലെ ആദ്യമായി സ്കൂളില്‍ പോകുന്നവരും,ഇനിയും സ്കൂളില്‍ പോകാത്ത കൊച്ചുകുട്ടികളെയും നോക്കി വലിയ ഗെമയോടെ ഞാന്‍ നടന്നു....

അങ്ങനെ സ്കൂളിന്റെ പടിയെത്തി...സ്കൂള്‍കണ്ടപ്പോഴാണ് എനിക്ക് സന്തോഷമായത്...
ഒരുപോലുള്ള വസ്ത്രങ്ങള്‍ ധരിച്ച കുറെ ചേച്ചിമാരും,ചേട്ടന്‍മാരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു...ചിലരൊക്കെ എന്തൊക്കയോ പറഞ്ഞു ഓടുന്നു...എനിക്കൊന്നും മനസ്സിലായില്ല...
ഉമ്മിയുടെ കൈപിടിച്ചു വരാന്തയിലൂടെ നടന്നു...അവിടെ കുറെ അമ്മമാര്‍ ഒരു വാതിലിനു
മുന്നില്‍ കൂടിനില്‍ക്കുന്നു.അവരുടെ കൈപിടിച്ചു എന്നെ പോലുള്ള കുട്ടികളും...
ആ വാതിലിനു അരികില്‍ ചെന്ന് ഞാന്‍ അകത്തേക്ക് നോക്കി..ഒരു ഇരുണ്ട മുറിയില്‍
ഒരു ജനാല മാത്രം..അതിലൂടെ തിങ്ങിനിരുങ്ങി വരുന്ന ചെറിയ വെളിച്ചം മാത്രം...
അകത്ത് നിരത്തിയിട്ട കുറെ ബെഞ്ചുകളും,മേശകളും..അങ്ങിങ്ങായി ഇരിക്കുന്ന കുട്ടികളും.അതിനു മുന്നിലായി ഇട്ടിരിക്കുന്ന ഒരു കസ്സേരയില്‍ ഒരു ചേച്ചിയും.
(പിന്നെ ആരോ വിളിക്കുന്നത് കേട്ടൂ ബീന ടീച്ചര്‍ എന്ന്..ഇതാണല്ലേ ടീച്ചര്‍...)
എന്നെയും അവിടെ ഒരു ബെഞ്ചില്‍ ഇരുത്തി.ഞാന്‍ ചുറ്റും നോക്കി ആകെ എന്തോപോലെ..കുറെ കുട്ടികളുടെ കണ്ണുകള്‍ കരഞ്ഞു ചുമന്നിരിക്കുന്നു.മറ്റു ചിലര്‍ ഉറക്കെ കരയുന്നു.ചിലര്‍ ചിരിക്കുന്നു..എന്നെ ഇരുത്തി ഉമ്മിയും പുറത്തേക്ക് പോയി...
ആദ്യമായി ഉമ്മിയെന്നെവിട്ടുപിരിയുന്നത് പോലെ തോന്നിയെനിക്ക്...
ഞാനും സങ്കടം സഹിക്കാതെ പൊട്ടികരഞ്ഞു...അത് കണ്ടു എല്ലാരും എന്നെ നോക്കുന്നത് കണ്ടു..ഞാന്‍ വീണ്ടും വീണ്ടും കരഞ്ഞു...ബാഗും കുടയും അവിടെ ഇട്ടിട്ടു ഉമ്മയുടെ പിറകെ ഓടാന്‍ ശ്രെമിച്ചു...അത് കണ്ടു ടീച്ചര്‍ എന്നെ പിടിച്ചു വീണ്ടും ബെഞ്ചില്‍
കൊണ്ടിരുത്തി...
പുറത്ത്‌ നല്ല മഴപെയ്യുന്നു.മഴക്കൊപ്പം ഞാനും എന്‍റെ കൂട്ടുകാരും കരഞ്ഞു.ആ മുറിയോടുവില്‍ കൂട്ടകരച്ചിലിന്‍ വേദിയായി...അതിനു ഇടയില്‍ ടീച്ചര്‍ പേര് വിളിക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു....

ക്ലാസ്സില്‍ എത്തിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ ആയിരിക്കുന്നു.കരഞ്ഞു കരഞ്ഞു ചുമന്ന കുറെ കണ്ണുകള്‍.അപ്പോഴും എന്‍റെ കണ്ണുകള്‍ വാതിലിലൂടെ പുറത്ത്‌ നില്‍കുന്ന അമ്മമാരുടെ ഇടയില്‍ ഉമ്മിയെ തിരഞ്ഞു..എന്നെ പോലെ മറ്റുള്ളവരും.....

പറയുന്നത് ഒന്നും കേള്‍ക്കാതെ കരഞ്ഞു കരഞ്ഞു ആദ്യമായ് ബെഞ്ചില്‍ ഇരുന്നു മേശയില്‍ തലചായിച്ച് ഞാന്‍ എപ്പോഴോ ഉറങ്ങിപോയി....
കുറെ നേരം കഴിഞ്ഞു എന്ന് തോന്നുന്നു. ആരോ എന്നെ വിളിച്ചു.ഉണര്‍ന്നുനോക്കിയപ്പോള്‍
ടീച്ചര്‍...മോനെ നിനക്ക് ഉമ്മിയുടെ കൂടെ വീട്ടില്‍ പോകണ്ടയോ..? ഞാന്‍ ചുറ്റും നോക്കി...
എല്ലാ കൂട്ടുകാരും പുറത്തേക്ക് ഓടുന്നു...ഞാനും ബാഗും കുടയും എടുക്കാതെ ഉമ്മിയുടെ അടുത്തേക്ക്‌ഓടി..പിറകില്‍ ടീച്ചര്‍ ബാഗും കുടയും കൊണ്ട് തന്നു...
അപ്പോഴും നല്ല മഴ..ഞാന്‍ മഴയിലേക്ക്‌ ഇറങ്ങിയോടി.വഴക്കുപറഞ്ഞു പിന്നാലെ ഉമ്മിയും...കുട നിവര്‍ത്തി എന്നെ ഏല്പിച്ചു...കുടക്കും സന്തോഷം ആയി..ആദ്യമായാണ് കുടയും മഴ നനയുന്നത്....വെള്ളം തട്ടിതെറുപിച്ച് ഞാന്‍ നടന്നു...ആദ്യദിവസം അവസാനിച്ചു സ്കൂളിന്റെ പടിയിറങ്ങി.രാവിലെവന്നതിനെക്കാള്‍ സന്തോഷം തോന്നി വീട്ടിലേക്ക്‌ പോകുമ്പോള്‍..എങ്കിലും മനസ്സില്‍ എവിടേയോ ഒരു വിഷമം.നാളെയും ഇങ്ങോട്ട് തന്നെ വരണമെന്ന് ഓര്‍ത്ത്‌..!!!!!

ഇതാണോ സ്കൂള്‍ എന്ന് പറയുന്നത്..ഇങ്ങനെയാണെങ്കില്‍ സ്കൂളില്‍ പോകേണ്ടാ എന്ന് തോന്നി...ഇനി സ്കൂളില്‍ പോകുന്ന ദിവസങ്ങള്‍ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് വീട്ടിലേക്ക്‌ നടന്നു.....
ഇങ്ങനെ മഴയും കരച്ചിലും ആയി മൂന്ന് നാല് ദിവസങ്ങള്‍ കടന്നു പോയി...
പുതിയ കൂട്ടുകാരെ കിട്ടി,ആ ക്ലാസ്‌ മുറിയെനിക്ക് സ്വന്തം മുറിപോലെ ആയി...
സ്കൂള്‍ എനിക്ക് ഏറ്റവും പ്രിയപെട്ടതായി...അങ്ങനെ എത്രയോ നാളുകള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍..ആ സ്കൂളിന്റെ പടി കയറിയും,ഇറങ്ങിയും....
അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്‌ ജീവിതത്തില്‍ ഇതുപോലുള്ള ദിവസങ്ങള്‍ മാത്രം മതിയെന്ന്...ഈ ദിവസങ്ങള്‍ ഒരിക്കലും അവസാനിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു....

ആ സ്കൂളിനയും,കൂട്ടുകാരെയും പിന്നെ എനിക്ക് പ്രിയപ്പെട്ടതിനെക്കയും വിടപറഞ്ഞു
ഇനി ഒരിക്കലും ജീവിതത്തില്‍ തിരിച്ച് കിട്ടാത്ത ആ ദിവസങ്ങളെ ഓര്‍ത്ത്‌..ഓര്‍ത്ത്‌.....
ഈ മഴക്കാലത്ത്‌...............!!!!!!!!!!!!!!!!!

ശ്യാം ഷാനവാസ്,പുനലൂര്‍

വാര്‍ദ്ധക്യമെങ്കിലും..

സ്വപ്നമുണ്ട് എന്നിലെന്നും
എന്നില്‍ ജീവനുള്ളപോല്‍....,
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
മരിക്കാതെ മരിച്ചപോലുള്ള സ്വപ്നങ്ങള്‍,....!!!
ജീവനുണ്ട് എന്നെപോലെ
വളരുനുണ്ട് എന്നെപോലെ
കൊഴിയുന്ന ജീവിതത്തില്‍
അറിയുന്നു ഞാനിന്നും....!!!

ദിനങ്ങള്‍ എനിക്ക്
മുന്നിലും പിന്നിലും.....
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
എന്നില്‍ മരിക്കാതെ
മരിച്ചപോലുള്ള സ്വപ്നങ്ങള്‍
ഓര്‍ക്കുവാന്‍.....!!!!,...!!

വിഭാവനചെയ്ത ജീവിതം
വിസ്മയമാകുന്ന മുഹൂര്‍ത്തങ്ങള്‍
ഓര്‍ക്കുമ്പോഴൊക്കയും
നഷ്ടമാം ജീവിത
യാഥാര്‍ത്ഥ്യങ്ങളക്കയും
വിധിയായി പഴിച്ച്‌ ആശ്വസിച്ചിടും...!!!

ആരോ പണിത ചട്ടകൂടുകളില്‍
ഒതുക്കിനിര്‍ത്തിയ ജീവിതം.....
പ്രിയപെട്ടവര്‍ക്ക്‌ നല്കിടെണ്ട
നിമിഷങ്ങള്‍,സന്തോഷങ്ങള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളില്‍....
ഇതില്‍ എന്ത് ബാക്കിയായിടും
കാലപ്രവാഹത്തില്‍ എനിക്കായി
ഓര്‍ക്കുവാന്‍ ഓമനിക്കുവാന്‍.....!!!!.,....!!

ആരോ പറഞ്ഞു "പ്രവാസം കഠിനമാണ്"
അറിയുന്നുഞാനിന്ന്
""ഹൃദയമുള്ള മനസ്സുകള്‍ക്ക്‌
അതികഠിനമാണിതെന്ന്""
എങ്കിലും സ്വപ്നങ്ങളുടെ ചൂടുതട്ടി
കഠിനത മഞ്ഞുപോല്‍ ഉരുകിടുമ്പോള്‍
അതറിയുന്നവര്‍ കുറവ്‌
ശിഷ്ടജീവിതവും കുറവ്‌....!!!!,....

ബാക്കിയായിടുമോ
മിന്നാമിന്നി വെളിച്ചം പോലെ
നെഞ്ചോടുചേര്‍ത്ത നിമിഷങ്ങള്‍
താലോലിക്കാന്‍ ഒരു വാര്‍ദ്ധക്യമെങ്കിലും....????
ശ്യാം ഷാനവാസ്‌,പുനലൂര്‍
തിരക്കുകള്‍ക്ക് ഇടയില്‍ ഞാന്‍ ഓടിയെത്തുന്നത്
നിന്നെ കാണുവാന്‍ ആയിരുന്നു......
നിന്റെ സ്വരമാധുര്യം കേള്‍ക്കുവാന്‍...,....നിന്റെ പിണക്കവും
ഇണക്കവും പുഞ്ചിരിയും കാണുവാന്‍...,....തമാശകള്‍ പറയുവാന്‍..,.......
എന്നിട്ടും നീ ദൂരെ എവിടേയോ വേദനമാത്രം സമ്മാനിച്ച്‌
മറഞ്ഞു നില്കുന്നു.......?

ഒരു മഴക്കാല രാത്രി…...

-ആകാശം കറുത്തിരുണ്ടു
കാര്‍മുകില്‍ പിളര്‍ന്നു
മഴപെയ്തിറങ്ങിടുന്നു...
ചില്ല് ജാലകത്തിലൂടെ
എന്നെ തട്ടിയുണര്‍ത്തും
മിന്നല്‍ക്കൊടി വെട്ടത്താല്‍
ഇരുട്ട് നിറഞ്ഞ മുറിയില്‍
വെളിച്ചം മിന്നി മറഞ്ഞു...


പിന്നയും തെളിഞ്ഞ
മിന്നല്‍ ഞരമ്പുകളുടെ വെട്ടത്താല്‍
ഒരു നിഴല്‍രൂപം കണ്ടുഞാന്‍....
സ്വന്തം നിഴല്‍ തന്നയോ
അല്ല,എന്‍റെ നിഴല്‍ എന്നോടൊപ്പം....
ആരുടെ നിഴല്‍ രൂപം
മനുഷ്യനോ,ജെന്തുവോ?
ഒന്നും മിണ്ടിയില്ലാ....!!!

സ്വന്തം നിഴല്‍ നഷ്ടപ്പെട്ടതാം
അവസ്ഥയില്‍ കണ്ണുകള്‍പൂട്ടി
അനങ്ങാതെ കിടന്നു...
ഭൂമിയിലെ അനേകായിരം മനുഷ്യര്‍
സ്വപ്നം കണ്ടുറങ്ങിടും നേരത്ത്
നിഴല്‍കണ്ടു ഞെട്ടിവിറച്ചുഞാന്‍..!!!

പുറത്ത്‌ മഴയുടെ സംഗീതം
മിന്നല്‍ പിണറുകളുടെ പ്രകമ്പനം
വിഷാദം പെയ്ത കണ്ണുകളില്‍
എപ്പോഴോ നിദ്രയും നിറഞ്ഞു.....!!!

വെളുവെളങ്ങനെ മേഘകൂട്ടങ്ങള്‍
ജാലകങ്ങള്‍ക്കപ്പുറം വെളിച്ചം
വിതറി പകല്‍ വിരിച്ചു....
പതിവുകാഴ്ച്ചയുടെ ഉന്മാദത്തിലേക്ക്‌
വഴുതിവീഴുംമുന്‍പ് കണ്ണുകള്‍
മുറിക്കുചുറ്റും ആ നിഴലിനെ തിരഞ്ഞു...!!

കണ്ണില്‍ തെളിഞ്ഞതോ
സ്വര്‍ണ്ണനിറമുള്ള കണ്ണുമായ്
ജാലകപ്പടിയില്‍ ഒന്നും അറിയാത്തപോല്‍
കണ്ണടച്ചിരിക്കും കിങ്ങിണി പൂച്ചയെ.....
കണ്ണടച്ചിരുന്നതല്ലേ എന്ന ഭാവത്തില്‍
ഒന്നും അറിയാത്തപോല്‍
പുറത്തേക്കൊരോട്ടം.....!!!!!!!

***ശ്യാം ഷാനവാസ്‌,പുനലൂര്‍***
കണ്ടുകൊണ്ടിരുന്നത് കാണാതിരിക്കാന്‍
കണ്ണടച്ചാല്‍ മതി.......എങ്കില്‍
കണ്ണടച്ചിരുന്നപ്പോള്‍ നടന്നത് കാണാന്‍
കണ്ണ്‍ തുറന്നാല്‍ മതിയോ........?
ചിരിച്ചുകൊണ്ടിരുന്ന മിനിയോട് 
ചിരിച്ചുകൊണ്ട് മനു പറഞ്ഞു....
നിന്റെ ഈ ചിരി കാണുമ്പോഴാണ് എനിക്ക് 
ചിരിക്കാന്‍ തോന്നുന്നത്......അതുകേട്ട് ചിരിച്ചുകൊണ്ടിരുന്ന
മനുവിനോട് ചിരിച്ചുകൊണ്ട് മിനി പറഞ്ഞു
നിന്റെോ ചിരികണ്ടപ്പോഴാണ് എനിക്കും
ചിരിക്കാന്‍ തോന്നിയത്‌......
എങ്കില്‍ ആദ്യം ചിരിച്ചത്‌ മനുവോ,മിനിയോ.....?

ഞാന്‍ പ്രണയിച്ചു......

നിന്നെ ഞാനറിഞ്ഞു
നീ അറിയാതെ......
നിന്നെ ഞാന്‍ കണ്ടു
നീ കാണാതെ....
നിന്‍ സ്വരം ഞാന്‍ കേട്ടു
നീ ഒന്നും മൊഴിയാതെ.....
നിന്നെ ഞാന്‍ പ്രണയിച്ചു
നിന്നോട് പറയാതെ....!!!

കാണുമോ നിന്നെ

അറിയില്ലാ....
നിന്‍ സ്വരം കേള്‍ക്കുമോ
അറിയില്ലാ...
അറിയാന്‍ ശ്രമിച്ചില്ല
ഞാനോന്നിനെയും...!!!


അറിയാതെ പ്രണയിച്ചു
പ്രണയിക്കാതിരിക്കാനും തോന്നിയില്ലാ..
പറയുവാന്‍ കരുതി
പറയുവാന്‍ ആകാതെ
പ്രണയം തൊണ്ടയില്‍ കുടുങ്ങി...



പകരുവാന്‍ കൊതിച്ചു എന്‍
പ്രണയ സ്വപ്നങ്ങളെ
പകര്‍ന്നെടുക്കുവാന്‍ കൈകള്‍ നീട്ടാതെ
മൌനം സാക്ഷിയാക്കി നീ നടന്നു...!!!

അന്തരങ്ങളിലെ ആ ഓര്‍മകളില്‍
കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു....
നിഹാരമണിഞ്ഞു നീ
എന്‍ നിദ്രയിലെത്തിടുമ്പോള്‍
നിദ്രയും എന്നോട്
യാത്ര ചൊല്ലിടുന്നു....!!!

ഒന്നു ഞാന്‍ ചോദിച്ചിടട്ടെ..?
എന്‍ നിദ്രയില്‍ നീ വന്ന്,
എന്‍ ഓര്‍മകളില്‍ നീ വന്ന്,
രാഗവും,വര്‍ണ്ണവും പകര്‍ന്ന്
നീ മടങ്ങിടുമ്പോള്‍
ഒരിക്കല്‍ പോലും അറിഞ്ഞില്ലാ
എനിക്ക് നിന്നോടുള്ള പ്രണയം..!!!!
അതോ അറിഞ്ഞിട്ടും അറിയാതെ......???
ശ്യാം ഷാനവാസ്‌,പുനലൂര്‍

‎***തെരുവില്നിന്ന്***

അപ്പു...അപ്പു....അപ്പു........!!!!!
അപ്പു ഉറകത്തില്‍ നിന്നും ഉണര്ന്ന് ചാടി എഴുനെറ്റു....
ആ ശങ്കരേട്ടന്‍..,....എന്താ ശങ്കരേട്ടാ...!!
ഒരഴ്ചയായല്ലോ ശങ്കരേട്ടനെകണ്ടിട്ട്.കടയും തുറക്കാറില്ല.എവിടെ ആയിരുന്നു..എന്തെ ഈ രാത്രിയില്‍....ഇന്ന് എന്തെ കള്ള് കുടിച്ചില്ലേ..
ഭാഗ്യം ഇല്ലാ..എന്ത്പറ്റി.....
എല്ലാം കേട്ട് തലകുനിച്ച്‌ ഉം ഉം എന്ന് മൂളികേട്ടു കൊണ്ട് പറഞ്ഞു
നീ എന്നെ വീട് വരെ ഒന്ന് കൊണ്ടാക്കിയെ...!
അടുത്തിരുന്ന ചൂട്ടും കത്തിച്ച് അപ്പു ശങ്കരേട്ടന്റെള മുന്നില്‍ നടന്നു..!!!

“”തെരുവിന്റെ മകനായി വളര്ന്ന അപ്പുവിനെ ആ തെരുവില്‍ കടനടത്തുന്ന
ശങ്കരേട്ടന് വര്ഷങ്ങളായി അറിയാം...അവന് അമ്മയില്ലാ..ഉണ്ടായിരിക്കാം പക്ഷെ അവന്‍ കണ്ടിട്ടില്ലാ.പ്രസവിച്ചപാടെ ഉപേക്ഷിച്ചതാണ് അവനെ...,
അവന്റെ അമ്മയെയും അച്ഛനെയും ആരും തിരക്കാറില്ല.അവനും...!!
തെരുവിന്റെ് മകനായാണ് അവന്‍ വളര്‍ന്നത് .നാല് വയസ്സുള്ളപ്പോള്‍ ഈ തെരുവില്‍ വന്നതാണ്.ഇപ്പോഴും തെരുവില്‍ തന്നെ...!!

ചെറിയ ജോലികള്‍ ചെയ്തുകൊടുക്കാന്‍ ശങ്കരേട്ടന്റെ കടയില്‍ എത്താറുണ്ട്.ആ വരവിലൂടെ അവനെ കൂടുതല്‍ മനസ്സിലാക്കാന്‍ ശങ്കരേട്ടന് കഴിഞ്ഞു.തെരുവില്‍ വളര്‍ന്ന യാതൊരുവിധ ചീത്തസ്വഭാവവും അവനില്‍ ഇല്ല. 
ശങ്കരേട്ടന്റെ ഏത് ആവശ്യത്തിനും അവന്‍ ഉണ്ടാകും..അതിലും കൂടുതല്‍  രാത്രിയില്‍ കള്ളുകുടിച്ച് ബോധമില്ലാതെ തെരുവില്‍ നില്ക്കുന്ന ശങ്കരേട്ടനെ പാടത്തിന് അക്കരയുള്ള വീട്ടില്‍ ഒരുപോറല്പോലും ഏല്ക്കാതെ എത്തിക്കുന്നതും അപ്പുവാണ്..ആ യാത്രയില്‍ ശങ്കരേട്ടന്‍ തന്റെ കുടുംബത്തെയും,പെണ്മക്കളെയും,കടങ്ങളെയും കുറിച്ചുള്ള
വേദനകള്‍ സ്വയം ശപിച്ചുകൊണ്ട് അപ്പുവിനോട് പറയും..ഒരു ആശ്വാസത്തിന്..!! അത്കേട്ട് എല്ലാം ശരിയാകും എന്ന് പറഞ്ഞ് അപ്പു ആശ്വസിപ്പിക്കും..!!!!
കുടുംബവും.ബാധ്യതകളും ഇല്ലാത്ത അവന് അത് കേള്ക്കുമ്പോള്‍ ആരോക്കയോ ഉണ്ട് എന്ന്തോന്നും...ഒടുവില്‍ ശങ്കരേട്ടന്‍ പറയും...”എനിക്ക്
ഒരു മകനുണ്ടായിരുന്നു എങ്കില്‍”...അത് കേള്ക്കുമ്പോള്‍ അപ്പു മനസ്സില്‍ ചിന്തിക്കും “എനിക്കൊരു അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കില്‍”...!!!!

എല്ലാം കേട്ട്തീരുമ്പോഴേക്കും വീടിന് മുന്നിലെത്തും.അവിടെ നിന്ന് അമ്മേ അമ്മേ എന്ന് വിളിച്ച് ശങ്കരേട്ടനെ ഉമ്മറത്ത്‌ ഇരുത്തി അപ്പു പാടത്തിലുടെ തെരുവിലേക്ക് ഓടും..അത് നോക്കി ശങ്കരേട്ടന്റെ കണ്ണ്നിറയുന്നത് അപ്പു കാണാറില്ലായിരുന്നു.പക്ഷെ ശങ്കരേട്ടന്‍ പറഞ്ഞത് ഓര്‍ത്ത് കണ്ണ് നിറയുന്നത് അറിയാതിരിക്കാനാണ് അപ്പുവിന്റെത ഓട്ടം..!!!!പിറ്റേന്ന് രാവിലെ ഇതിനെ കുറിച്ച് പരസ്പരം ചോദിക്കുവാനോ,ആരോടെങ്കിലും പറയുവാനോ രണ്ടാളും ശ്രമിക്കാറില്ല.....”!!

ഇപ്പോള്‍ ഇതാ പാടത്ത് എത്തുന്നതുവരെ ഒരുപാട് കാര്യങ്ങള്‍ ചോദിച്ച അപ്പുവിന് മൌനം ആയിരുന്നു ഉത്തരം.പിന്നീടും എന്തൊക്കയോ പറഞ്ഞു അപ്പു..എല്ലാം കേള്‍ക്കുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ലാ....!!!
വീടിന് മുന്നില്‍ എത്തിയപ്പോള്‍ പതിവ്പോലെ അപ്പു അമ്മേ അമ്മേ എന്ന് വിളിച്ചു..തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അപ്പുവിനെ 
ശങ്കരേട്ടന്‍ കയ്യില്പി്ടിച്ചു..നീ നില്ക്കു അപ്പു.....

അമ്മവന്ന് വാതില്‍ തുറന്നു..എന്താ അപ്പു....
ഞാന്‍.......,....ഞാന്‍,...ശങ്കരേട്ടനെ കൊണ്ടാക്കാന്‍ വന്നതാ എന്ന് പറഞ്ഞ്
തിരിഞ്ഞുനോക്കിയ അപ്പു ശങ്കരേട്ടനെ കണ്ടില്ലാ...
അമ്മ:എന്താ അപ്പു...
അത് അമ്മേ ശങ്കരേട്ടന്‍........,.....
നീ അകത്തേക്ക് വന്നെ അപ്പു...

അകത്തുകയറിയ അപ്പുവിന് മുറിയുടെ മൂലയിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ശങ്കരേട്ടനെ കാണിച്ചുകൊടുത്ത് അമ്മ പറഞ്ഞു എന്നും കുടിച്ചതിന്റെ ഫലമാ ഈ കിടപ്പ്...ആ കാഴ്ചകണ്ട്‌ അപ്പു ഞെട്ടി വീണ്ടും പുറത്തേക്ക് നോക്കി..എന്താണ് സംഭവിച്ചത് എന്നറിയാതെ സ്തംഭിച്ചു നിന്ന അപ്പുവിനെ തളര്ന്ന കൈ പാടുപെട്ട് ഉയര്ത്തി മനസ്സില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നത് പോലെ ശങ്കരേട്ടന്‍ അടുത്തേക്ക് വിളിച്ചു..കണ്ണീര്‍ ഒലിപിച്ചു അടുത്തേക്ക്ചെന്ന അപ്പുവിനെ അടുത്തിരുത്തി എന്തോ പറയാന്ശ്രിമിക്കുന്നത് പോലെ കൈ ചേര്ത്ത്പിടിച്ച് നിസ്സഹായതയുടെ മുഖവുമായി, കണ്ണുനീരാല്‍ നിറഞ്ഞ കണ്ണുകള്കൊണ്ട് അടുത്ത് കരഞ്ഞുകൊണ്ട്‌ നിന്ന മൂന്ന് പെണ്മക്കളെയും,അമ്മയെയും കാണിച്ചുകൊണ്ട് എല്ലാ കുടുംബഭാരങ്ങളും സ്വന്തം മകനെ ഏല്പി്ക്കുന്ന
പോലെ അപ്പുവിനെ ഏല്പിച്ച് ശങ്കരേട്ടന്‍ കണ്ണടച്ചു....
ഇനി ഒരിക്കലും തുറക്കാതിരിക്കാന്‍......!!!...
...............,........!!!!!!
*****ശ്യാം ഷാനവാസ്‌,പുനലൂര്‍**********,*******

Sunday 2 December 2012

തിരിഞ്ഞു നടക്കാന്‍ .....


ഒരു യാത്രക്കായിപുറപെട്ടതാണ്...
പുതിയ വഴികള്‍ കുറെ തിരഞ്ഞു നടന്നു...
വഴികള്‍ തിരഞ്ഞു യാത്ര പാതിവഴിയില്‍,
ഉപേക്ഷികേണ്ടിയും വന്നു....എന്നിട്ടും
തിരിഞ്ഞു നടക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലാ...!!!!
*****ശ്യാം ഷാനവാസ്******

Tuesday 27 November 2012

ആ ഇഷ്ടതിനുമേല്‍ ........

പറയാതെ പോകുന്ന ഇഷ്ടം മനസ്സിന്‍റെ വേദനയാണ്....!!!!!!!!!
മനസ്സിലെ ഇഷ്ടം മനസ്സില്‍ ഒളിച്ചുവെച്ചും,ഇഷ്ടപെട്ടയാളോട് തന്‍റെ ഇഷ്ടത്തെ
പറയാതെ നഷ്ടമാകുന്ന പ്രണയവും......!!!!!!
ആ വേദന കുറെനാളായി അനുഭവിക്കുന്നത് കൊണ്ടാവും അവളോടുള്ള
ഇഷ്ടം പറയുവാന്‍ ഞാന്‍ തീരുമാനിച്ചത്‌....
ഇന്നലെ കോളെജിലെ ലൈബ്രറിയില്‍നിന്നും പുസ്തകമെടുത്ത് ഗ്രൗണ്ടിലെ
മരത്തിന്‍ചുവട്ടിലിരുന്ന് വായിക്കുന്ന അവളുടെ അടുത്തുചെന്ന്
എന്‍റെ ഇഷ്ടം ഞാന്

‍ പറഞ്ഞു.....!!!!!

പറയാതെ പോകുന്ന ഇഷ്ടം മനസ്സിന്‍റെ വേദനയാണ്....!!!!!!!!
ഇഷ്ടം പറയുന്നതിനെക്കാള്‍ നല്ലത് പറയാതെ പോകുന്ന പ്രണയമാണെന്ന്
അവളുടെ മറുപടികേട്ടപ്പോള്‍ തോന്നി.....!!
പറയാതിരുന്നപ്പോള്‍ ഞാന്‍ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു...
ഒരു പക്ഷെ പറയാതിരുന്നു എങ്കില്‍ ഇനിയും ഞാന്‍ ഒരുപാട് ഒരുപാട്
സ്നേഹിക്കുമായിരിക്കും.....
അവളുടെ മറുപടികേട്ടു എനിക്ക് അവളോടുള്ള ഇഷ്ടം കുറഞ്ഞില്ല എങ്കിലും
ആ ഇഷ്ടതിനുമേല്‍ ഒരു കടിഞ്ഞാണ്‍ ഇടെണ്ടിവന്നു.....!!!!!!!!!!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

മൂന്നക്ഷരം ....


പ്രണയമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ വിരഹമെന്ന
മൂന്നക്ഷരം ബാക്കിയായി......!!!!

സ്നേഹമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ വേദനയെന്ന
മൂന്നക്ഷരം ബാക്കിയായി....!!!!

സൌഹൃദമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ സന്തോഷമെന്ന
മൂന്നക്ഷരം ബാക്കിയായി......!!!!

ഒക്കെകൂട്ടികിഴിച്ചിടാന്‍
ബാക്കിയാകും ജീവിതമെന്ന
മൂന്നക്ഷരത്തെ ഓര്‍മയാകും
മൂന്നക്ഷരം കൊണ്ട്
കൂട്ടികിഴിച്ചിടുമ്പോള്‍
മരണമെന്ന മൂന്നക്ഷരം
ബാക്കിയായി......!!!!
**ശ്യാം ഷാനവാസ്‌.,പുനലൂര്‍***,****