Ind disable

Pages

Saturday, 24 November 2012

മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി.......


നാളെയാണ് ചിന്നുമോളുടെ ജന്മദിനം....
അതിന്‍റെ ആഘോഷങ്ങള്‍ കഴിഞ്ഞ് പിറന്നാള്‍ സദ്യയും കഴിച്ച് എന്നെയും നിങ്ങളെയും തനിച്ചാക്കി മക്കളും കൊച്ചുമക്കളും തിരിച്ച് വീണ്ടും വിദേശത്തേക്ക് പോകുന്നു..
നിങ്ങളെ തനിച്ചാക്കി ഞാനും പോകുന്നു..മക്കളുടെ കൂടയല്ലാ....!!!
മക്കള്‍ എനിക്കായി കണ്ടെത്തിയ എന്‍റെ ആ പഴയ വൃദ്ധസദനത്തിലേക്ക്....!!!

കഴിഞ്ഞ രണ്ട്‌ ആഴ്ചയില്‍ ഒരു വര്‍ഷമായി വൃദ്ധസദനത്തിന്‍റെ അനാഥത്വത്തില്‍
നിങ്ങളോട് പറയ
ുവാന്‍ കരുതിവെച്ചതെല്ലാം ഞാന്‍ പറഞ്ഞു.
അവസാനമായി ഒന്നുകൂടെ പറയട്ടെ..
കുറേക്കാലമായി എന്നോട് ഒരുവാക്കും മിണ്ടാതിരുന്നു നമ്മുടെ മക്കള്‍ എന്നോട് ഇന്നലെ പറഞ്ഞു...
"ഞാന്‍ പത്ത് മാസം അവരെ ചുമന്നതിനെക്കാള്‍ ഭാരമാണ് നമ്മുടെ മക്കള്‍ക്ക് ഞാന്‍ ഇപ്പോള്‍" എന്ന്..അതുകൊണ്ട് മക്കള്‍ അടുത്ത ലീവിന് വരുമ്പോള്‍ അമ്മ അച്ഛന് കൂട്ടായി പോകണമെന്ന്...
എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത ഈ വേദനയില്‍ ഞാനും ആഗ്രഹിക്കുന്നതും അത് തന്നയാണ്..പക്ഷെ
"ഞാന്‍ നിങ്ങള്‍ക്ക് ഒപ്പംവന്നാല്‍ നിങ്ങള്‍ക്ക് ഇരുട്ടില്‍ ഞാന്‍ വെളിച്ചം നല്‍കുന്നത് പോലെ നമ്മുക്കായി വെളിച്ചം നല്‍കാന്‍ ആരാണ് ഉണ്ടാക്കുക...?
മക്കളുടെ അച്ഛന്റെ അസ്തിത്തറയില്‍ വിളക്ക് വച്ചുകൊണ്ട് കണ്ണുനീര്‍ ഒഴുക്കി ആ അമ്മ പറഞ്ഞു...
നാളെമുതല്‍ ഓരോ വൈകുന്നേരവും അമ്മക്ക് സന്തോഷിക്കാന്‍
വൃദ്ധസദനത്തില്‍ മക്കള്‍ പണംകൊടുത്ത് വാങ്ങിതന്ന ആ കൊച്ചുമുറിയുടെ നാല്ചുചുവരുകള്‍ക്കിടയില്‍ അല്പം ജീവവായു കടന്നുവരുന്ന ജനാലപ്പടിയില്‍ ചാരിനിന്ന് മനസ്സില്‍ നിങ്ങള്‍ക്കായി ഈ അസ്തിത്തറയില്‍ ഞാന്‍ വിളക്കുവെക്കും...!!!!
നമ്മളുടെ മക്കളുടെ ആഗ്രഹം പോലെ ഞാന്‍ നിങ്ങള്‍ക്ക് കൂട്ടിനായി എത്തുന്നതുവരെ....!!!

മനസ്സും ശരീരവും പാതിതളര്‍ന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അസ്തിത്തറയില്‍ നിന്നും മക്കള്‍ ശമ്പളംകൊടുത്ത്‌ വാങ്ങിതന്ന വൃദ്ധസദനത്തിലെ മക്കളുടെ കൈ പിടിച്ച് വൃദ്ധസദനത്തിലേക്ക് നടന്നുനീങ്ങുമ്പോഴും വളരെ പ്രതീക്ഷയോടെ ആ അമ്മ ചുറ്റുംനോക്കി....
"" അമ്മ കൈ പിടിച്ച് നടത്തിയ മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി വരുന്നോ എന്ന്""!!!
ശ്യാം ഷാനവാസ്‌

പുനലൂര്‍

ഇനിയെങ്കിലും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുനെങ്കില്‍........,.....


_സമയം രാത്രി 12 മണി കഴിഞ്ഞു.പതിവുപോലെ ഇന്നും വൈകി.കണക്കുകള്‍ കൂട്ടിയും,കുറച്ചും വെട്ടിയും തിരുത്തിയും കൈ കുഴഞ്ഞു...ഒപ്പം മനസ്സും തളര്‍ന്നു..എല്ലാം അവസാനിപ്പിച്ച് അവിടെ ഇവിടെ ആയി കിടന്ന പേപ്പറുകളും ബുക്കുകളും വാരി അടുക്കിപ്പെറുക്കി കണ്ണാടിയും ഊരിവച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് ഉറങ്ങാന്‍ കിടന്നു...!!

ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി.എന്നിട്ടും മനസ്സ് ശാന്തമാക്കി 
ഉറങ്ങാന്‍ കഴിഞ്ഞില്ലാ.മനസ്സ് മുഴുവന്‍ ഇന്നലകളെയും,നാളകളെയും കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു..എന്നും പതിവുള്ളത് തന്നെയാണ്.എങ്കിലും ഇന്ന് എന്തോ..?സമയം എനിക്കായി കാത്തുനില്‍ക്കാതെ കാലചക്രം തിരിച്ച് വളരെവേഗത്തില്‍ ഓടി കൊണ്ടിരുന്നു...!!!

ഉറങ്ങാതെ ഇങ്ങനെ കിടനിട്ട് എന്തുകാര്യം.വീണ്ടും എഴുനെല്‍ത്ടു.അപ്പോഴും ഒന്നും അറിയാതെ ഭാര്യ സുഖമായി ഉറങ്ങുന്നു.ഇത്ര സുഖമായി എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു.
ഒരു നിര്‍ഭ്ഗ്യവാന്റെ പുഞ്ചിരിയോടെ മനസ്സില്‍ ചോദിച്ചു..!!!

അടുത്തിരുന്ന സിഗരറ്റ് പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ജനാലയുടെ അടുത്തേക്ക് നടന്നു.ചില്ലുജാലകങ്ങള്‍ തുറന്ന് പുറത്തേക്കു നോക്കി...നല്ല നിലാവുള്ള രാത്രി..നിലാവും നക്ഷത്രങ്ങളും ഒന്നിച്ചുഎത്താത്തത് കൊണ്ടാകും നക്ഷത്രങ്ങള്‍ ഇല്ലാത്തത്.കൂരിരുള്‍ നിറഞ്ഞ രാത്രിയെ നിലാവ് വിരിച്ച് ആകാശം കാവലിരിക്കുന്നു..!!

ആ നിലാവെളിച്ചത് ആദ്യം കണ്ടത് തന്‍റെ ഔട്ട്‌ ഹൗസ് തന്നെയാണ്.അവിടെയാണ് ഡ്രൈവറുടെ താമസം.ആഴ്ചയില്‍ മാത്രമേ അവന്‍ വീട്ടില്‍ പോകാറുള്ളൂ...തിരക്കുകള്‍ ഉള്ള എന്‍റെ യാത്രയിലെ സഹചാരി..അത് കൊണ്ട് തന്നെ ഒരു ഡ്രൈവര്‍ മാത്രമല്ല നല്ലൊരു സുഹൃത്തിനെപോലെയാണ് അവന്‍..,....അവനും എന്ത് സമാധാനത്തിലും,സന്തോഷത്തിലുമാണ് ഉറങ്ങുന്നത്..!!!

വീണ്ടും കണ്ണുകള്‍ പാഞ്ഞടുത്തത് തന്‍റെ മാളികയുടെ ചുറ്റുമതലുകള്‍ക്കുള്ളില്‍ ഒരു മൂലയില്‍  കാണുന്ന എന്‍റെ തന്നെ ആ കൊച്ചുകുടില്‍ ആയിരുന്നു..അവിടെ ആയിരുന്നു എന്‍റെ ബാല്യകാലം..ഇപ്പോള്‍ അവിടെ വീട്ടിലെ വേലക്കാരിയും കുടുംബവുമാണ് താമസം..രാപകല്‍ ജോലി ചെയ്ത് തളര്‍ന്ന മനസ്സും ശരിരവുമായി ഉറങ്ങുകതന്നെയാകും അവരും...!!!

ദൂരെ നിന്നും തീവണ്ടിയുടെ കൂ കൂ വിളികേള്‍ക്കാം...ഇടയ്ക്ക് ഇടയ്ക്ക് റോഡിലുടെ പായുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം....
മുറിയില്‍ നിന്നും ബാല്‍കണിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിനിന്നു..നല്ല തണുത്തു വീശുന്ന കാറ്റ് എന്നെ തഴുകി കൊണ്ടേയിരുന്നു..
അവിടെ നിന്നു നോക്കുമ്പോള്‍ വീടിനു മുന്നിലായി നീളത്തിലും ഉയരത്തിലും തലയുയര്‍ത്തി നില്‍കുന്ന കെട്ടിടങ്ങള്‍ കണ്ടു.പതിവുള്ള കാഴ്ചകള്‍ തന്നെയാണെങ്കിലും ആ നിലാവത്ത് കാണാന്‍ ഒരു പുതിയ ഭംഗി തോന്നി..എങ്കിലും കെട്ടിടങ്ങളുടെ കടമുറികള്‍ക്ക് മുന്നിലായി തലചായ്ച്ചുറങ്ങുന്ന ആ യാചകരെ കണ്ടപ്പോള്‍ അല്പം അസ്സുയ തോന്നി..എന്നെക്കാള്‍ ഭാഗ്യം ചെയ്തവര്‍..,..ചുറ്റുപാടുകള്‍ അറിയാതെ ഇരുളിനെ ഭയക്കാതെ ഉറങ്ങാന്‍ കഴിയുന്നില്ലെ അവര്‍ക്കും...!!!

സിഗരറ്റ് വലിച്ചത് കൊണ്ടാകും തൊണ്ടവരണ്ടുണങ്ങി. ബാല്‍കണിയില്‍ നിന്നും മുറിയില്‍ കയറി വാതില്‍ അടച്ചു.പടിയിറങ്ങി വെള്ളം എടുക്കാന്‍ താഴെനിലയിലേക്ക് നടന്നു.താഴെ നിലയില്‍ എത്തിയപ്പോള്‍ മകന്‍റെ  മുറിയില്‍ ഒന്ന് കണ്ണോടിച്ചു..അവന്‍ വിദ്യര്‍ത്ഥിയാണ്.നല്ലത് പോലെ പഠിക്കും എന്നാണ് അവന്‍റെ അമ്മ പറയാറുള്ളത്..അതുകൊണ്ടാകും പുസ്തകം മുഖത്തുവച്ച് ആസ്വതിച്ചു ഉറങ്ങുന്നത്..!!
അടുത്ത മുറിയില്‍ മകളും മരുമകനും ആണ്..അവരും നല്ല ഉറക്കം തന്നെയാണ്..!!

ഫ്രിജില്‍ നിന്നും ഒരുകുപ്പി വെള്ളവും എടുത്ത് മുകളിലെ മുറിയിലേക്ക് നടന്നു.അപ്പോഴും അസ്വസ്ഥമാക്കി ഒരു ചോദ്യം മനസ്സില്‍ ചോദിച്ചുകൊണ്ടേയിരുന്നു.എല്ലാരും ഉറങ്ങുന്നു സന്തോഷത്തോടെ,സമാധാനത്തോടെ എനിക്ക് മുന്നിലും.എനിക്ക് ചുറ്റിലും..എന്നിട്ടും എനിക്ക് മാത്രം നിദ്രയില്ലാത്ത രാത്രികള്‍ കൂട്ടിന് എത്തുന്നത്..!!!!എന്താണ് എനിക്കും അവര്‍ക്കും ഇടയിലുള്ള അന്തരം....?
ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിച്ച് ജനലരികില്‍ നിന്നും പുറത്തെ നിലാവിനെ നോക്കി വീണ്ടും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു.അസ്വസ്ഥമായ മനസ്സിനുള്ളില്‍ നിന്നും ആരോ നക്ഷത്രത്തോട് ചോദിച്ചതുപോലെ...അതുവരെ ആ നിലവില്‍ ആകാശത്ത് കാണാതിരുന്ന ഒരു നക്ഷത്രം പറയുന്നത് പോലെ തോന്നി...!അവര്‍ക്കും നിനക്കും ഇടയില്‍ ഒരു അന്തരം മാത്രമേയുള്ളൂ....!!!
""അവര്‍ മനസ്സാക്ഷിയെ വിശ്വസിച്ചു..നീ പണത്തെയും...
അവര്‍ ചുറ്റുപാടുകളെയും ചുറ്റുമുള്ളവരെയും സ്നേഹിച്ചു...
നീ അതില്‍ നിന്നുമുള്ള പണത്തെ സ്നേഹിച്ചു....""""
അത് കേട്ടു മരവിച്ച മനസ്സുമായി മേശപ്പുറത്തിരുന്ന ഉറങ്ങാനുള്ള ഗുളികയും കഴിച്ച് വീണ്ടും കിടന്നു..ഇനിയെങ്കിലും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുനെങ്കില്‍.....
അപ്പോഴും ഉറങ്ങാന്‍ വൈകിയ സമയം അത്രയും പണം ഉണ്ടാക്കുനുള്ള വഴി നാളയെ കുറിച്ച് ഓര്‍മ്മപെടുതികൊണ്ടേയിരുന്നു...!!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

ശലഭമായ് ഞാന്‍...........

ശലഭമായ് ഞാന്‍...........!!!!!!!
വര്‍ണ്ണങ്ങള്‍ നിറഞ്ഞ വസന്തവും
ആകാശത്തിന്‍റെ സ്വച്ഛതയും
പുലര്‍ക്കാല വെളിച്ചവും
കണ്ടു പാറിപറന്നിടുമ്പോള്‍
ഒരു പനുനീര്‍പുഷ്പം വിടര്‍ന്നു
പുഞ്ചിരിതൂകി നിന്നിടുന്നു.....

ഒരുചുമ്പനം നല്‍കി
ഒരുതുള്ളി തേന്‍ നുകരാന്‍
കവിതമൂളി പാറിപറന്നു
ചിറകുകളാല്‍ പൂവിനുചുറ്റും....

മുള്ളുകൊള്ളും വേദനപോല്‍
ആരുടയോ കൈകള്‍ എന്‍
ചിറകുകളില്‍ സ്പര്‍ശിച്ചതറിഞ്ഞു....

ശുഷ്കിച്ച ചിറകുകള്‍താങ്ങിടും
ശരീരമാസകലം വേദനപുണര്‍ന്നു....
പിടഞ്ഞു മയങ്ങിയ എന്‍
വേദനയില്‍ സന്തോഷംകൊണ്ടവര്‍...
ഒടുവിലൊരു നിസ്സാഹായ
നോട്ടംനല്‍കി ഉപേക്ഷിച്ചു
മറ്റൊരു സന്തോഷം തേടിയകന്നു....

മയക്കം പിണര്‍ന്നു ഉണര്‍ന്നിടുമ്പോള്‍
തേന്‍നുകരാന്‍ ഞാന്‍ കൊതിച്ച
പനിനീര്‍പുഷ്പദളങ്ങളെയും
കൈതലങ്ങളാല്‍ നുള്ളിനോവിച്ചെടുത്‌
ആരോ മറഞ്ഞിരുന്നു......!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

ചോരയിറ്റു വീണ മണ്ണ്....!!!


ഓടികിതച്ചു തളര്ന്ന
മനസ്സും ശരീരവും
ഉള്ളില്‍ ഒതുക്കിയ വേദനയില്‍
വിങ്ങിനിന്നവള്‍... നീ ആര്...?

കരങ്ങള്‍ നീട്ടി മുന്നിലേക്ക്
മടക്കി പിടിച്ച വിരലുകള്‍ തുറന്നുകാട്ടി
കൈവെള്ളയില്‍ ഒരുപിടിമണ്ണ്....
നനഞ്ഞു കുതിര്ന്ന ചുവന്നമണ്ണ്
ചോരവീണു ചുമന്നമണ്ണ്‍,
മണ്ണിനു വല്ലാത്തൊരു ഗന്ധം
അതെ,ചോരയുടെ ഗന്ധം....

നീ എവിടെ നിന്ന്‍...?
കരങ്ങള്‍ നെഞ്ചോടുചേര്ത്ത്
കരഞ്ഞു കണ്ണുനീര്‍ വറ്റിയ
കണ്ണില്നി്ന്നും ചോരപ്പൊടിയുമെന്നപോല്‍,
ഞാന്‍ ഞാന്‍......!!!

അധികാരം ഭ്രാന്തലയമാക്കിയ,
വിപ്ലവംകൂരിരുളാക്കിയ,
കൂടപിറപ്പുകളെ കൊലക്ക്കൊടുത്ത
മതേതര,മിതവാദത്തില്‍ ഉറക്കം നഷ്ട്ടപെട്ട്
ആത്മനാശം കുറിച്ച മണ്ണില്നികന്നും...

ഇനി പറയാന്‍ ഈ മണ്ണേയുള്ളൂ.....
മോഹത്തിന്‍ പൂമാലയില്‍ നിന്നും
പൂവിതള്‍ പൊട്ടിച്ചെറിഞ്ഞ
മൂര്‍ച്ചയുള്ള വാളുകളാല്‍
സ്വപ്നങ്ങള്‍ വെട്ടിവീഴ്ത്തിയ
ബന്ധങ്ങള്ക്ക് നേരെ നിറയൊഴിച്ച്
ചോരയിറ്റു വീണ ഈ മണ്ണ്....!!!
ഒടുവില്‍ എനിക്ക് കിട്ടിയ ഒരുപിടി മണ്ണ്.....!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

Friday, 23 November 2012

അന്നൊരു വൈകുന്നേരം....


അന്നൊരു വൈകുന്നേരം...വെള്ളവിരിച്ച് നില്‍കുന്ന ആകാശം..
ചെറിയചാറ്റല്‍ മഴപോല്‍ മഴത്തുള്ളികള്‍ പെയ്തിടുന്നു....
വഴിയില്‍ നിന്നും കിട്ടിയ വാഴയിലകൊണ്ട് എന്നെ നനക്കാന്‍ വന്ന
മഴത്തുള്ളികളെ നിരാശരാക്കി ആ ഇടവഴിയിലുടെ ഞാന്‍ നടന്നു...

ആ ഇടവഴിയില്‍ കുറച്ചു ദൂരയായി അവള്‍ കുടയും ചൂടിനില്കുന്നു.അവളുടെ ചുണ്ടുകള്‍ അനങ്ങുന്നതും,കണ്ണുനിറയുന്നതും ഞാന്‍ കണ്ടു.ആ വിചനമായ ഇടവഴിയില്‍

അവള്‍ ആരോടാണ് പരിഭവങ്ങള്‍ പറയുന്നത്.എന്തിന്  വേണ്ടിയാണ്
കണ്ണുനീര്‍ പൊഴിക്കുന്നത്.ഞാന്‍ അവളെ കണ്ടു എന്ന്‍ അവള്‍ അറിയാതിരിക്കാന്‍ അല്പം ദൂരത്തായിമാറി അവളെ നോക്കിനിന്നു...
വിചനമായ ആ ഇടവഴിയില്‍ ആരെയും കാണുനില്ല.
അവള്‍ ആരോടാണ്.....ഞാന്‍ ചുറ്റും നോക്കി...
ആ കാഴ്ചകണ്ട് ഞാന്‍ ചിരിച്ചു....
വഴിയില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവിനോടും,അതിന്‍റെ അരികിലായി
നില്‍കുന്ന തോട്ടാവടിയോടും അവള്‍ പരിഭവങ്ങള്‍ പറയുന്നത്....
എന്താണ് അവളുടെ പരിഭവം എന്നറിയാന്‍ ചിരിയടക്കി ഞാന്‍ ശ്രദ്ധിച്ചുനിന്നു..
"പൂവേ മഴത്തുള്ളികള്‍വീണു നീ നനഞ്ഞു വിടര്‍ന്ന് സന്തോഷത്തോടെ
ചിരിച്ച് നില്‍കുന്നു....നിന്നെപോലെ മഴനനഞ്ഞ് സന്തോഷത്തോടെ ചിരിച്ചുനടന്ന നാളുകള്‍ എനിക്കും ഉണ്ടായിരുന്നു..അന്നെനിക്ക് കൂട്ടിനായി കൈകോര്‍ത്തുപിടിച്ച് എന്നോടൊപ്പം മഴനനയാന്‍എന്‍റെ പ്രിയതമനും ഉണ്ടായിരുന്നു.....!!!!!
തൊട്ടാവാടി ഇന്നുഞ്ഞാന്‍ നിന്നെപോലെയാണ്..ഈ മഴത്തുള്ളികള്‍
വീണ് വാടി മഴയോടുപിണങ്ങി നില്‍കുന്ന നിന്നെപോലെ...
കാരണം ഇന്നെന്‍റെ പ്രിയതമന്‍ കൂടെയില്ലാ.അവനെ തനിച്ചാക്കി
ഞാന്‍ ദൂരേക്ക്‌ അകന്നിരിക്കുന്നു.ആ സ്നേഹവും,വാല്‍ത്സല്ല്യവും
അറിഞ്ഞിട്ടും അറിയാത്തപോലെ അവനില്‍ നിന്നും  അകന്നിരിക്കുന്നു...ഈ മഴത്തുള്ളികള്‍ വീണ് നീ വാടുന്നത്പോലെ വേദനിക്കുന്നത് പോലെ ഓര്‍മ്മകള്‍ നല്‍കുന്ന ഈ മഴതുള്ളികളോട്
എനിക്കും പിണക്കമാണ്‌...............""
ഒരുപക്ഷെ എന്നെയും,നിന്നെയുംപോലെ ഈ മഴയോട് പിണങ്ങി അവനും ഓര്‍മ്മകള്‍ നല്‍കുന്ന വേദനയില്‍ വാടി നില്കുന്നുണ്ടാവും ഈ ഇടവഴിയില്‍ ....എനിക്കറിയാം എങ്കിലും........""

പറഞ്ഞുമുഴിവിപിക്കും മുമ്പ് നിറഞ്ഞ കണ്ണുകളുമായി അവള്‍
ദൂരേക്ക്‌ ഓടിമറഞ്ഞു..ആ കാല്‍പാദങ്ങള്‍ മറയുന്നതും നോക്കി
നിറഞ്ഞമിഴികളോടെ മഴയോടുപിണങ്ങി ഞാനും നടന്നു.....!!!!!
***ശ്യാം ഷാനവാസ്‌***

മരുഭൂമിയില്‍ വിരിഞ്ഞ പൂവ്...

മരുഭൂമിയില്‍ വിരിഞ്ഞ പൂവ്...!!!


കേരളത്തിലെ പച്ചമണ്ണില്‍ നിന്നും അവള്‍ മരുഭൂമിയിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു..!!
മരുഭൂമിയില്‍ വിരിഞ്ഞ പൂവ്.shyamshanavs.blogspot.com
വെളുത്തുസുന്ദരിയായ അവളുടെ ശരീരം പോലെ മനസ്സും സുന്ദരമായിരുന്നു.അതില്‍ കറുത്ത ഇരുള്‍ വീണുതുടങ്ങിയത് അവള്‍ ഈ മരുഭൂമിയില്‍ കാലുകുത്തുന്നതിന് മൂന്ന് വര്ഷം മുന്പ്ആണ്..സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെ അവന്‍ സ
നേഹിച്ചുതുടങ്ങിയത് മുതല്‍.അറിയാതെ അവളും ആ മിഥ്യയായ പണത്തെയും ആ മനസ്സിനെയും സ്നേഹിച്ചുതുടങ്ങി.ഒരുപാട് എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ അവര്‍ ഒന്നാവുകയും ചെയ്തു..!!!

രാപ്പകലുകള്‍ പതിവുപോലെ കറങ്ങിത്തിരിഞ്ഞു.വിടര്‍ന്നു നിന്ന പൂവ് മണം നഷ്ടപ്പെട്ട് വാടുന്നത് പോലെ അവളും വാടിതുടങ്ങി ഒരുവര്‍ഷം കൊണ്ട്തന്നെ ആ വീട്ടില്‍..
കല്യാണപിറ്റേന്ന് തുടങ്ങിയ അമ്മായിയമ്മപ്പോരും,നാത്തുന്‍പ്പോരും ഒരു കുഞ്ഞ് ജനിച്ചു ഒന്നരവയസ്സായിട്ടും അവസാനിചില്ലാ..ഒപ്പം നാക്കിനും കണ്ണിനും ചെവിക്കും മരണം സംഭവിച്ചത്പോലെ അവള്‍ വിശ്വസിച്ച ആളും ഒടുവില്‍...അദ്ദേഹത്തിന്‍റെ ചിന്തകളും ആഗ്രഹങ്ങളും പോലെ ആടംഭരങ്ങളിലും,ആര്ഭാടങ്ങളിലും പുറമേ കൂട്ടുകാരുടെ ഇഷ്ടത്തിനൊപ്പം തന്‍റെ ഭാര്യ നടക്കണമെന്ന് കൂടിയായപ്പോള്‍ അവള്‍ മനസ്സില്‍ നട്ടുവളര്‍ത്തിയ പ്രതീക്ഷയുടെ മരത്തിലെ ഓരോ ചില്ലകളായി ഒടിഞ്ഞുതുടങ്ങി.ഒടുവില്‍ മരവിച്ച മനസ്സും മൌനംവുമായി ഒരു ഉത്തരവും ആരോടും പറയാതെ ഒന്നരവയസ്സുകാരി മകളെയും എടുത്ത് കണ്ണീരോടെ ആ പടിയിറങ്ങി..!!!

സ്നേഹവാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുന്ന അവളുടെ ആ വാടകവീട്ടിലേക്ക്.
അന്ന് ചിരിച്ചമുഖവും നിറഞ്ഞ കണ്ണുകളുമായി മകളെ യാത്രയാക്കിയ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക്..മനസ്സില്‍ കരഞ്ഞുകൊണ്ട്‌ പുറമേ ചിരിച്ച് ഇത്തയെ യാത്രയാക്കിയ രണ്ട് അനിയത്തിമാരുടെ അടുത്തേക്ക്..സ്വപനങ്ങള്‍ സ്ഫടികംപോലെ വീണുചിതറി കൈകുഞ്ഞുമായി വന്ന അവളെ കരഞ്ഞകണ്ണുകളുമായി സീകരിച്ചു കൂടെ നിര്‍ത്തൂവാനെ അവക്കും കഴിഞ്ഞോളൂ...!!!

വീട്ടില്‍ വന്നു ആറുമാസങ്ങള്‍ക്ക് ശേഷം അവളുടെ ജീവിതത്തിലേക്കും മനസ്സിലേക്കും വീണ്ടും വെളിച്ചം വീശി..ആരുടോയോ പ്രാര്‍ത്ഥന എന്നപോലെ..കൂടെ നേര്സിന്ഗിനു പഠിച്ച നാട്ടുകാരിയായ അവളുടെ പ്രിയ കൂട്ടുകാരി..ആരോ പറഞ്ഞ് അവളുടെ നിര്‍ഭാഗ്യ ജീവിതകഥകള്‍ അറിഞ്ഞു..കൂട്ടുകാരിയോടുള്ള സ്നേഹവും കടമയും എന്നോണം അവള്‍ ജോലിചെയ്യുന്ന സൗദിയിലെ റിയാദിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ശരിയാക്കി..ഒരുമാസത്തിനിള്ളില്‍ വിസയും നല്‍കി..!!

വിസപറനെത്തിയ അന്ന് തന്നെ അവള്‍ക്ക് പോസ്റ്റ്‌വഴി മറ്റൊരു കത്തുംകിട്ടി. വിവാഹമോചനം ആവശ്യപ്പെട്ട് ഉള്ളതായിരുന്നു ആ കത്ത്.വലതുകയ്യില്‍ വിസയും സ്വപ്നങ്ങളും ഇടതുകയ്യില്‍ ജീവിതത്തിന്‍റെ നഷ്ടവും പിടിച്ച് ഏകാന്തതയില്‍ അവള്‍ പൊട്ടി കരഞ്ഞു...രണ്ടിലും അവള്‍ കണ്ടത് ഒന്നരവയസ്സുകാരി മകളുടെ മുഖംമാത്രം..ഒടുവില്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ വലതുകയ്യിലെ വിസയും കുടുംബത്തെയും നെഞ്ചോടുചേര്‍ത്തുപിടിച്ചു..!!!!
മകളെ ഉപ്പയെയും,ഉമ്മയെയും ഏല്‍പിച്ച് അനിയത്തിമാരോട് യാത്രയും പറഞ്ഞ് ആകാശമേഘങ്ങള്‍ക്ക് ഉള്ളിലെവിടയോ അവള്‍ സ്വപ്നംകണ്ട മരുഭൂമിയിലെ സ്വര്‍ഗംതേടി അവള്‍ പറന്നു...!!!!

ഫ്ളൈറ്റ് അല്പംലേറ്റ്യെങ്കിലും എയര്‍പോര്‍ട്ടിന് പുറത്ത് ഇന്തോനേഷ്യകാരിയായ സഹപ്രവര്‍ത്തകയെയും കൂട്ടി കൂട്ടുകാരി കാത്തുനിന്നിരുന്നു.കാറില്‍ ഇരുന്നു വിശേഷങ്ങള്‍ ചോദിച്ചെങ്കിലും എല്ലാം മൂളികേട്ടതല്ലാതെ നല്ലത് പോലെ അവള്‍ സംസാരിച്ചില്ലാ..!!!

നിനക്കെന്താ ഒരു സന്തോഷവുമില്ലാതെ...എല്ലാം മറക്കാനും പ്രതീക്ഷകള്‍ പോലെ ജീവിക്കാനും അല്ലെ നീവന്നത്..പിന്നെ എന്താ ഇങ്ങനെ..?
അവള്‍ പറഞ്ഞു: കണ്ണെത്താത്ത ദൂരത്താനെങ്കിലും മനസ്സിലും കണ്‍മുന്നിലും മകളാണ്..അവളെ അനാഥയാക്കി വന്നത് പോലെ..ഞാന്‍.,....!!!
കരഞ്ഞുതുടങ്ങിയ അവളോട്‌ മറ്റൊന്നും പറയാന്‍ കൂട്ടുകാരിക്കും കഴിഞ്ഞില്ലാ...

വൃത്തിയുംവെടുപ്പുമുള്ള പരിഷ്കൃത നഗരത്തിലെ ആഡംബരകാറുകള്‍ക്ക് ഇടയിലൂടെഅവരുടെ കാറും ചീറിപ്പാഞ്ഞു.ക്രമേണ കെട്ടിടങ്ങളും ആള്തിരക്കും അവളുടെ കണ്ണില്‍ പതിഞ്ഞു.മനസ്സും മുഖവും താല്‍കാലികമെന്നപോലെ ശാന്തമായി..ഒരു വലിയ കെട്ടിടത്തിനുമുന്നിലായി കാര്‍ നിന്നു.കാറില്‍ നിന്നിറങ്ങി ലിഫ്റ്റില്‍ കയറി മുകളിലെ നിലയിലേക്ക് പോയി..വലിയ കെട്ടിടം ആയതുകൊണ്ട് എത്രാമത്തെ നിലയിലാണ് ഇറങ്ങിയത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്..ഒരു വാതില്‍ കാണിച്ചു കൂട്ടുകാരി പറഞ്ഞു ഇതാണ് നമ്മുടെ ഫ്ലാറ്റ്..ഫ്ലാറ്റ് തുറന്നു മുറി കാണിച്ചുകൊടുത്തു..രണ്ട് മുറിയും.ഒരു ബാത്ത്രൂം.ഒരു ചെറിയ അടുക്കളയും..രണ്ട് മുറിയിലായി ആറു കട്ടിലുകള്‍..എല്ലാം മലയാളികളാണ്..ഇനി കുളിച്ച് ഒന്ന് റസ്റ്റ്‌ എടുക്കു..ഇത്രയും പറഞ്ഞു ഡ്യൂട്ടി സമയം ആയി എന്നും പറഞ്ഞു കൂട്ടുകാരിയും ഓടിമറഞ്ഞു..!!!

അവിടെയും ഒറ്റപെടലിന്റെയും ശൂന്യതയുടെയും മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി..ആദ്യമായതു കൊണ്ടാകും..
ഒന്നുറങ്ങി ഉണര്‍ന്നു..മറ്റ് രണ്ട് കട്ടിലുകളില്‍ ആരോക്കയോ ഉറങ്ങുന്നു.മൂലയില്‍ ടി വി ആര്‍ക്കോ വേണ്ടി ശബ്ദിക്കുന്നു..ജനാലയിലുടെ പുറത്തേക്ക് നോക്കി കാഴ്ചകള്‍ കണ്ടുനിന്ന് സമയം പോയത് അറിഞ്ഞില്ല.കൂട്ടുകാരി ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി..നാളെ മുതല്‍ നിനക്കും ജോലിയില്‍ പ്രവേശിക്കാം..
അങ്ങനെ ജോലിയില്‍ പ്രവേശിച്ചു.മുറിയില്‍ ഉള്ളവരെയും മറ്റു സഹപ്രവര്‍ത്തകരെയും പരിചയപെട്ടു..
സമയംവെച്ചുറങ്ങി എഴുനേറ്റ് കമ്പനി വാഹനത്തില്‍ പോയി പത്ത് മണിക്കൂര്‍ ജോലി ചെയ്യുന്ന ആരുടെഒക്കയോ വിരല്‍ത്തുമ്പിലെ റിമോര്ട്ടിനു മുന്നില്‍ നൃത്തംവെക്കുന്ന പാവയായി ആ മുറിയിലുള്ളവരെ പോലെ അവളും..ഒരു ഫ്ലാറ്റില്‍ തന്നെയെങ്കിലും വല്ലപ്പോഴും കാണുന്ന സംസാരിക്കുന്ന കുറെ മനിഷ്യജന്മങ്ങള്‍..മോഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന ശലഭങ്ങള്‍.അവളും അവര്‍ക്ക് ഒപ്പം പാറിപറന്നു.!!
.
വര്‍ഷങ്ങള്‍ കഴഞ്ഞു.കമ്പ്യൂട്ടറും,കൂബബൂസും,ചിക്കനും അവള്‍ക്കും പ്രിയപെട്ടതായി..അല്ല അങ്ങനെ ആക്കി മാറ്റി.മനിഷ്യനും,മലയാളിയും,പോരാത്തതിന് പെണ്ണും അല്ലെ..സാഹചര്യങ്ങളോട് പോരുത്തപെട്ടെതീരു...!!!
കൂട്ടുകാരും നാട്ടുകാരും നാട്ടില്‍ പോകുമ്പോള്‍ പൊന്നുമോള്‍ക്ക് ഉടുപ്പും,കളിപ്പാട്ടവും,മുട്ടായകളും വാങ്ങിഅയച്ചു മകളോടുള്ള സ്നേഹം ഉള്ളിലൊതുക്കി അവള്‍ ആ മരുഭൂമിയില്‍ കഴിഞ്ഞു...!!
വാടക വീട്ടില്‍നിന്നും ചെറുതാണെങ്കിലും ഒരു കൊച്ചുവീട് അവളും വാങ്ങി.ഒപ്പം ഒരു അനിയത്തിയുടെ കല്യാണവും നടന്നു..ഇനിയും ബാധ്യതകളും,പ്രശ്നങ്ങളും ബാക്കി..!!!

അങ്ങനെ പ്രിയ കൂട്ടുകാരി കരഞ്ഞു കിട്ടിയ ഒരു മാസത്തെ ലീവില്‍ നാട്ടിലേക്ക് പോയി..പതിവുപോലെ പോലെ മോള്‍ക്കുള്ള സമ്മാനങ്ങളും കൊടുത്തയച്ചു..ആ ആഴ്ചയില്‍ വീട്ടില്‍ വിളിച്ചാല്‍ മകള്‍ക്ക് പറയാനുള്ളത് ഉമ്മിച്ചി കൊടുത്തയച്ച സമ്മാനങ്ങളെ കുറിച്ചും,പതിവുപോലെ ഉമ്മിച്ചി വരാത്തതിന്റെ പരിഭവവും ആയിരുന്നു..ഒടുവില്‍ മകള്‍ പറഞ്ഞു ഇത്താത്ത വരുമ്പോള്‍ ഞാന്‍ ഉമ്മിച്ചിക്കും ഒരു സമ്മാനം കൊടുത്ത് വിടുമല്ലോ...എത്ര ചോദിച്ചിട്ടും എന്താണ് എന്ന് മോളും ഉമ്മിച്ചിയും,ഉപ്പച്ചിയും പറഞ്ഞില്ലാ...!!!
ഒരു മാസത്തെ അവധി കഴിഞ്ഞു കൂട്ടുകാരി തിരിച്ചെത്തി..ആകാംഷയോടെ കാത്തിരുന്നു മകളുടെ സമ്മാനം എന്തെന്നറിയാന്‍..കൂട്ടുകാരി ആദ്യം നകിയതും അത് തന്നെ ആയിരുന്നു..പെട്ടിതുറന്ന് ഉള്ളില്‍ നിന്നുംകവറില്‍ പൊതിഞ്ഞ മുല്ല വല്ലിയെടുത്ത് അവള്‍ക്കു നല്‍കി..ഇതാണ് മോളുടെ സമ്മാനം..!!!
ഭ്രാന്തമായ ആവേശത്തോടെ ഒന്നും മനസ്സിലാവാതെ അതിനെ നോക്കി കണ്ണുനീര്‍ ഒഴുക്കി..!!!
ഫോണ്‍ എടുത്ത് മോളെ വിളിച്ചു....മകള്‍ പറഞ്ഞു...""ഉമ്മിച്ചിക്ക് ഏറ്റവും ഇഷ്ടടമുള്ളത് മുല്ലപൂ ആണെന്ന് ഉപ്പച്ചിയും ഇമ്മച്ചിയും പറഞ്ഞല്ലോ..അതാണ്‌ നമ്മുടെ വീട്ടിലെ മുല്ലവള്ളിയില്‍ നിന്നും ഉമ്മച്ചിക്കായി ഒരു വള്ളികൊടുത്ത് വിട്ടത്..അത് ഉമ്മി നടണം..അതില്‍ വിരിയുന്ന ഓരോ പൂവും ഉമ്മച്ചികുള്ള മോളുടെ ഓരോ ഉമ്മയാണ്(ചുംബനം)..ആ പൂവിനെ പോലെയാണ് ഉമ്മച്ചിയുടെ ഈ മോളും""".....
അതുകേട്ട് പൊട്ടികരഞ്ഞു അവള്‍ കുറെനേരം നിനന്നു..പിന്നെ ഒരു പ്ലാസ്റ്റിക്‌ ചട്ടിയില്‍ ഇത്തിരിമണ്ണ് എടുത്ത് സൂക്ഷ്മതയോടെ ആ വള്ളിനട്ടു..
അന്ന് മുതല്‍ രണ്ട് നേരം അവള്‍ മുല്ല നനച്ചു..കിട്ടുന്ന സമയം അത്രയും അതിനോട് കിന്നാരം പറഞ്ഞു.വിഷമങ്ങളും സന്തോഷങ്ങളും പങ്കുവച്ചു..
ദിവസങ്ങള്‍ക്ക് ശേഷം അതിലൊരു മുളപൊട്ടി..അത് വള്ളിയായി പടര്‍ന്നു..അതില്‍ ഒരു മുല്ലപൂ വിരിഞ്ഞു..
"""അറബിക്കടലും കടന്നുവന്ന മകളുടെ ആദ്യത്തെ ചുംബനം..ആ പൂവില്‍ അവള്‍ കണ്ടത് മകളുടെ മുഖമായിരുന്നു"""...!!!.
""അങ്ങനെ ഒരുപാട് പൂക്കള്‍ വിരിഞ്ഞു..മകളുടെ ആഗ്രഹം പോലെ...ഉമ്മച്ചിക്ക്
ഒരുപാട് ഉമ്മകളും ആയി..ഇന്നും വിരിഞ്ഞുകൊണ്ടേയിരിക്കുന്നു....!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

നീ കാണുകയാണെങ്കില്‍.............

ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു നീ ഇത് കാണുകയാണെങ്കില്‍ നീ ഓര്ക്കുക..
ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്...നിനക്കായ്‌ ഞാന്‍ കാത്തിരിക്കുന്നുണ്ടെന്നു ...

നിന്‍റെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്പാടില്‍ നിന്നും 
ഈ ജീവിതം സ്നേഹം തേടിയുള്ള
അലച്ചില്‍ മാത്രമാണൊ സമ്മാനിക്കുന്നത്....
ജന്മാന്തരങ്ങള്ക്കംപ്പുറത്ത്‌ പ്രതീക്ഷയോടെ
കാത്തിരിക്കുന്ന പുനര്ജഞന്മത്തിന്‍
വിങ്ങലുകളില്ലാതെ, കണ്ണീരില്ലാതെ 
റ്റെന്താണ് നീ നല്കിയത്......

വേദനകള്‍ അത് ഉള്ളില്‍ ഒളിപ്പിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു ......
എങ്കിലും രാവും പകലും മനസ്സിനെ കാര്ന്നു തിന്നുന്ന
ഈ ഏകാന്തതയില്‍ ഇനിയും കാത്തിരിപ്പുകള്‍ ആര്ക്കുാവേണ്ടി....

ഒരു പക്ഷെ ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് നിനക്ക് തോന്നിയോ…
സ്നേഹിച്ചതില്ലെന്ന് തോന്നിയോ...,വേദനിപ്പ്പിച്ചെന്ന് തോന്നിയോ…
അത് കൊനടാകും ഒരു പാട് നാള് നിന്റെ വഴിയിലേക്ക് നോക്കി നിന്നിട്ടും
നിരര്ത്ഥ മായ വാക്കുരയ്ക്കാനായി പോലും നീയെത്താതിരുന്നത് ......
ഇന്നും ആ വഴിയില്‍ ഞാന്‍ ......
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍............

ഇനി ജീവിതത്തില്‍ ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും
ആപഴയ കൂട്ടുകാരിയോട് എനിക്ക് ഒന്നു പറയണം എന്ന് തോന്നി..
അവളറിയാതെ അവള്ക്കാ യ് കാത്തിരുന്നതും,കാവല്‍ നിന്നതും..എല്ലാം....!!!

ഞാന്‍ പറയാതെ തന്നെഎല്ലാം അറിഞ്ഞിരുന്നു നീ അല്ലെ ...
വേദനയോടെ ഒരു നാള്‍ നീ അത് പറഞ്ഞപ്പോള്‍ തീര്ത്തും
നിസഹായന്‍ ആവേണ്ടി വന്നു എനിക്ക്....നീ അറിഞ്ഞല്ലോ അത് മതി .....
ആരുമറിയാത്ത എന്റെ ഇഷ്ടം ഇങ്ങനെ മരിക്കട്ടെ....
ഒന്നുമേ ഓര്ക്കാറതെ നിന്നെ ഞാന്‍ സ്നേഹിച്ചത് തെറ്റായിരുന്നു .....
ഞാന്‍ ഒരുപാട് വേദനിപ്പിച്ചുല്ലേ...........
ശപിക്കണം എന്ന് തോന്നുന്നുവോ ,,,എങ്കില്‍ ആകാം..!!!വിട .....!!!

എന്നെങ്കിലും നീ ഇതു കാണുകയാണെങ്കില്‍ മനസിലാക്കുക
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു ......
അന്നും, ഇന്നും, എന്നും....നിന്റെ മാത്രം...!!!!
ശ്യാം ഷാനവാസ്‌ ,പുനലൂര്‍
ഞാന്‍ ഉറങ്ങാന്‍ പോകുന്നു...
നാളെ ഞാന്‍ ഉണര്‍ന്നില്ലെങ്കില്‍ നീ അറിയുക
നിന്‍റെ ഓര്‍മയില്‍ ഞാന്‍ ഉറങ്ങിയ അവസാന
ദിവസമായിരുന്നു ഇന്നലെ....!!!
ഞാന്‍ ഉണര്‍ന്നാല്‍ നീ അറിയുക നിന്‍റെ 
ഓര്‍മയില്‍ ഞാന്‍ ഉറങ്ങിയ ഒരു ദിവസം കൂടി....!!!
-----ശ്യാം ഷാനവാസ്‌,പുനലൂര്‍---- ----==

ആരെയും....

ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല...!!!
എന്നെയും ആരും ...!!!
അതാവും പ്രണയമേ ഞാന്‍ നിന്നെ 
ഇത്രയും അധികം പ്രണയിക്കുന്നത് ....!!!!!
----ശ്യാം ഷാനവാസ്‌,പുനലൂര്‍

ഈ രാത്രി ....

ഈ രാത്രിയില്‍ ഞാന്‍ കാണുന്നത് 
നിറഞ്ഞ ശൂന്യതയും നിശബ്ദതയും....
വീണ്ടും തനിച്ചായത്
നീയോ ഞാനോ എന്നറിയാതെ....
നിശബ്ദതയില്‍ നിന്റെ ഓര്മകകള്ക്ക് 
ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരവും....
*****ശ്യാം ഷാനവാസ്‌,പുനലൂര്‍
പൂന്തോട്ടത്തിന്‍ പൂക്കള്ക്കിടയിലും 
കണ്ടു ഞാന്‍........ ആകാശത്തില്‍ എന്നപോല്‍
നിലാവ് വിരിച്ചു നില്ക്കുന്ന“ചന്ദ്രനെ”...... 
നിലാവിനു പകരം ഞാന്‍ എന്നെ തന്നെ 
നല്കി...എന്നിട്ടും.....!!!!
ശ്യാം ഷാനവാസ്‌ ,പുനലൂര്‍

എന്‍റെ മയില്‍പീലി ...


എന്‍റെ പുസ്തകതാളില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന പ്രിയമയില്പീലി...ഒന്നു കാണുവാന്‍  പുസ്തകതാളുകള്‍ തുറന്നു ഇന്നലെ.എന്നും പുഞ്ചിരി സമ്മാനിച്ച്‌ എന്നെ സന്തോഷപെടുത്തുന്ന എന്‍റെ പ്രിയമയില്പീലി ഇന്നെന്നോട് പിണങ്ങിയിരിക്കുന്നു...

നിന്‍റെ പിണക്കം എത്രമാത്രമെന്നെ ദു:ഖിപിക്കുമെന്ന്‍................

നിന്‍റെ ശോഭ നഷ്ടപെട്ട മുഖം എന്നെ എത്രമാത്രം വേദനിപിക്കുമെന്ന്‍..........ചോദിച്ച് തീരും മുന്പേ,

മനസ്സില്‍ അടക്കിവച്ചിരുന്ന ദുഃഖം വലിച്ചെറിയുന്നത് പോലെ എന്‍ പ്രിയമയില്പീലി ചോദിച്ചു...എന്തിനാണ് ഈ  പുസ്തകത്താളുകളിനുള്ളില്‍ വെളിച്ചം കാണിക്കാതെ,ആകശനീലിമകള്‍ കാണിക്കാതെ മറ്റാരും കാണാതെ എന്നെ ഏകയായി ഇങ്ങനെ അടക്കിവെച്ചിരിക്കുന്നത്....

ഞാന്‍ പ്രതീക്ഷിച്ചിരുന്നു ഈ ചോദ്യം..ഏകയായി പുസ്തകത്താളുകളിനുള്ളില്‍ നിന്നെ അടക്കിവെച്ചിരിക്കുന്നതിന്റെ
കാരണം നീ ഒരിക്കല്‍ ചോദിക്കും എന്ന്‍ അറിയാമായിരുന്നു....

""നിന്നെ എനിക്ക് സമ്മാനിച്ച ഞാന്‍ സ്നേഹിച്ചിരുന്ന, എന്നെ സ്നേഹിച്ചിരുന്നു എന്ന്‍ ഞാന്‍ വിശ്വസിച്ചിരുന്ന എന്‍റെ പ്രിയതമയുടെ
സ്നേഹത്തിന്‍റെ പ്രതീകമാണ് നീ...ഒരിക്കല്‍ നിന്നെ എനിക്ക് സമ്മാനിച്ച്‌ അവള്‍ പറഞ്ഞു......
നിനക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകത്തിനുള്ളില്‍ ഈ മയില്പീലിയെ വെളിച്ചം കാണിക്കാതെ,ആകശനീലിമകള്‍ കാണാതെ മറ്റാരെയും കാണിക്കാതെ സൂക്ഷിച്ചുവക്കുക...ഈ മയില്‍പ്പീലി എന്‍റെ മനസ്സാണ്.നിന്നോടുള്ള സ്നേഹം ഞാന്‍ ഇതില്‍ കരുതിവച്ചിരിക്കുന്നു...
ഈ മയില്‍പീലിവളരും,ഒരിക്കല്‍ ഇതില്‍ പീലികള്‍ വിരിയും. എനിക്ക് നിന്നോടും,നിനക്ക് എന്നോടുമുള്ള സ്നേഹത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ പൂവണിയുകയും ചെയ്യും....അന്ന് ഈ പുസ്തകതാളില്‍ പീലികള്‍ വിരിഞ്ഞുനിറയും.... നിന്നോടൊപ്പം ഞാനും ഉണ്ടാകും എന്നും ഈ പുസ്തകതാളുകള്‍ തുറന്നുനോക്കി മയില്പീലികളെ കാണുവാന്‍"....... ...

ഇന്നും എനിക്ക് പ്രിയപ്പെട്ട പുസ്തകത്തിനുള്ളില്‍ നിന്നെ സൂക്ഷിച്ചിരിക്കുന്നു.പക്ഷെ നീ വളരുകയോ,പീലികള്‍ വിരിയുകയോ
ചെയ്തില്ലാ.ഒരുപക്ഷെ നിനക്ക് അറിയാമായിരിക്കും നീ വളര്‍ന്നു
മയില്പീലി വിരിഞ്ഞാലും നിന്നെ കാണുവാന്‍ എന്നോടൊപ്പം അവള്‍
ഉണ്ടാകില്ലായെന്ന്‍.,അതോ നീ വിരിയാഞ്ഞത് കൊണ്ടാണോ അവള്‍ എന്നില്‍ നിന്നും അകന്നത്..എന്നെയും നിന്നെയും തനിച്ചാക്കിഅവള്‍ പോയത്‌.......... ...

അറിയില്ലാ..എങ്കിലും അവളുടെ സ്നേഹം നിറച്ചു എനിക്ക് സമ്മാനിച്ച നിന്നെ അവളെ സ്നേഹിച്ചത് പോലെ ഞാന്‍ സ്നേഹിക്കുന്നു.... അതുകൊണ്ടാണ് നിന്നില്‍ പീലികള്‍ വിരിഞ്ഞിലെങ്കിലും എന്നും കാണുവാന്‍ വേണ്ടി ഈ പുസ്തകത്തിനുള്ളില്‍ നിന്നെ ഞാന്‍ സൂക്ഷിക്കുന്നത്.....!!!!!!

*****ശ്യാം ഷാനവാസ്‌,പുനലൂര്‍****

നമ്മുടെതാണ് ഓര്‍മ്മകള്‍......................

എവിടേയോ ജനിച്ചുവളര്‍ന്ന
രണ്ട് ആത്മാക്കള്‍.......
വെണ്പ്രവുകള്‍ ചിറകടിച്ചെത്തും
പോലെ ഹൃദയങ്ങളില്‍ ചേക്കേറി
അനുരാഗത്തിന്‍ ആദ്യരാത്രി
സൃഷ്ടിച്ച് ഒന്നുചേര്‍ന്നു..

ഓരോരാവും പകലും
ഒരോയുഗമെന്നപോല്‍ നീങ്ങി...
നിറമുള്ള കാഴ്ചകള്‍ കണ്ടു
താളലയമായ് വാക്കുകള്‍ ചൊല്ലി
കൈകോര്‍ത്തുപിടിച്ച് നടന്നു...

നടന്നു നീങ്ങിയ പാതിവഴിയില്‍
എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചു,
ലോകം മുഴുവന്‍ ഇരുള്‍
വന്നുമൂടുന്നത് പോലെതോന്നി...



കയ്യില്‍ നിന്നും എന്തോ വഴുതിപോയി
താളലയമായ് കേട്ടിരുന്നാ വാക്കുകള്‍
താളഭംഗം വന്നപോല്‍
അവക്കിടയില്‍ വെളിച്ചവും ഇരുട്ടും
നിഴല്‍കൂത്ത്‌ ആടുന്നു...

എന്തിനാണ് എന്നെ തേടി ഈ
ഓര്‍മ്മകള്‍ വന്നത്,
എങ്ങലടിച്ചും കണ്ണുനീര്‍ വാര്‍ത്തും
അവള്‍ പറഞ്ഞുവിട്ടതാവും......

ഈ ഓര്‍മ്മകള്‍ എന്‍റെത് മാത്രമല്ല
ഈ ഓര്‍മ്മകള്‍ നിന്‍റെത് മാത്രമല്ലാ
നമ്മുടെതാണ് എന്ന് ഒര്മാപെടുത്താന്‍...
....!!!
*****ശ്യാം ഷാനവാസ്‌,പുനലൂര്‍*****

ഞാന്‍ മഴ ....

നിന്നെ നനക്കാന്‍ വേണ്ടിയായിരുന്നു, 
നിന്നിലേക്ക്‌ അടുക്കാന്‍ വേണ്ടിയായിരുന്നു, 
ഞാന്‍ നേരം തെറ്റി പെയ്തതത്രയും....

എന്നിലേക്ക്‌ ഒരിക്കല്‍ പോലും നോക്കാതിരുന്ന,
എന്നെ ഒരിക്കലും അറിയാന്‍ കഴിയാത്ത, 
നീ ഇന്നെനിക്ക് നീറുന്ന കിനാവയിരിക്കുന്നു...

നിന്നിലുടെ ചേര്‍ന്നോഴുകുമ്പോള്‍ 
നിന്നോട്‌ ചേര്‍ന്നിരികുമ്പോള്‍
ആ നിമിഷത്തിലെ സന്തോഷത്താല്‍ എന്നിലെ 
അലപയിസ്സു പോലും ഞാന്‍ മറന്നിരുന്നു.....

ആയിരം തുള്ളികള് നിന്നെ തോട്ടുകടന്നു
പോയിട്ടും ഞാന്‍ നിന്നില്‍ ചേര്‍ന്നുനിന്നു
നിന്‍റെതു മാത്രമാവാന്‍ കൊതിച്ചൊരു എന്‍
ഹൃദയത്തെ എന്നിട്ടും നീ മാത്രം എന്തേ.....


കാലത്തിനുപോലും മായിക്കാന്‍ കഴിയാത്ത
നിറമായിരുന്നു നിനക്ക് എന്‍റെ മനസ്സില്‍
ഇന്നും ആനിറം അറിയുന്നു എന്‍ ഓര്‍മകളില്‍.....
നിഴലുകള്‍ക്ക് അപ്പുറം നീ ആരയോ തേടി
അകന്നപ്പോള്‍ എന്തിനെന്നറിയാതെ മറഞ്ഞിരുന്ന്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു...!!!!!

          ****ശ്യാം ഷാനവാസ്‌ *****

നോവും നെരിപ്പോടും.....

ആരും അറിഞ്ഞില്ലെന്‍ നോവും നെരിപ്പോടും
ഒരു വിഷാദാര്‍ദ്രമായ്‌ ഉരുകും മനസ്സുമായ്‌ 
പെയ്തൊഴിയാത്തൊരു കാര്‍മേഘമായ്‌ മനം...
സാന്ത്വനം,ശാന്തമെന്നാരും പറഞ്ഞില്ല 
പലരും പറഞ്ഞു പലതും പറയാതെ....

നാളുകള്‍ വേഗം കടന്നു പോയ്‌
കാലം മറഞ്ഞു തിരിഞ്ഞു നോക്കീടാതെ 
വീണ്ടും മടക്കം ആ മണല്‍കാട്ടിലേക്കെപ്പോഴും
അതാണെന്റെ ഭൂമി വിയര്‍പ്പിന്റെ ഭൂമിതന്‍
ആലിംഗനത്തെ കാത്തിരിപ്പൂ ഞാന്‍......



എന്‍ വിളി കേള്‍ക്കാന്‍ കൊതിക്കുമെന്നോമലും
തന്‍ നിമിഷം വരണ്ടുണങ്ങീടും മനസ്സും ശരീരവും
മരിക്കാതെ തേങ്ങുന്നതാ ഹൃദയമന്ത്രങ്ങളും
ഈ മരുഭൂവില്‍ വരണ്ടു വീഴുമ്പോഴുമെന്‍
വിയര്‍പ്പാലും നട്ടുവളര്‍ത്തുന്നൊരാമരം
വീഴാതുണങ്ങാതെ കാക്കുവാന്‍ കേഴുന്നിതെപ്പോഴും.....


         --ശ്യാം ഷാനവാസ്‌ -----

ഒരു സ്വപ്നം കണ്ട വഴിയെ ....

കുറച്ചു ദിവസമായി തിരക്കുകള്‍ കാരണം ഒന്നും എഴുതാന്‍ കഴിഞ്ഞില്ലാ....
എന്തെങ്കിലും ഒന്ന് എഴുതിയാലോ...?എഴുതാന്‍ പേപ്പറും,പേനയും എടുത്ത് 
ഇരുന്നപ്പോള്‍ അതാ.....മുബൈല്‍ ശബ്ദിക്കുന്നു...എപ്പോഴും ഇങ്ങനാ.....
ആരാണ് എന്ന് നോക്കാട്ടെ...!!!!!!മുബൈല്‍ എടുത്തു പേര് നോക്കി.....!!!!!

ഈ നിമിഷം ലോകത്ത് ഏറ്റവും വലിയ സന്തോഷവാന്‍ ഞാന്‍ മാത്രമായിരിക്കും.
കുറെ ദിവസങ്ങളായി ആഗ്രഹിക്കുന്നു..ഒന്നു വിളിച്ചിരുന്നെങ്കില്‍ എന
ന്....
മനസ്സ്‌ കൊതിച്ചിരുന്നു ആ സ്വരം ഒന്ന് കേള്‍ക്കാന്‍,ഒന്ന് പിണങ്ങാന്‍,ഒന്ന് ഇണങ്ങാന്‍...
അതെ അവള്‍ക്കു മാത്രമേ എനിക്ക് ഇത്രയും സന്തോഷം നല്‍കാന്‍ കഴിയു.
അന്ന് എന്തോ പറഞ്ഞു പിണങ്ങിയതാ...അതാ ഞാനും വിളിക്കാഞ്ഞത്....!!

കോള്‍ എടുത്തു...ഞാന്‍ മുബൈല്‍ ചെവിയോടു ചേര്‍ത്ത്പിടിച്ചു.
അവളുടെ ആ മധുരമുള്ള സ്വരം..
ഹലോ...ഹലോ..!!!
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്വരം,.അത് എന്നെ വളരെ സന്തോഷിപിച്ചു...!!
ആ നിമിഷം ഞാന്‍ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍...
ഞാനും ഹലോ പറഞ്ഞു...!!
അവള്‍: നിനക്ക് സുഖമാണോ..?
ഞാന്‍: അതെ..നിനക്കോ..?
അവള്‍: ഉം
അവള്‍:: നീ എന്താ എന്നെ കുറച്ചു ദിവസമായി വിളിക്കാതിരുന്നത്..?
ഞാന്‍: കുറച്ചു തിരക്കിലായിരുന്നു........(പിണക്കം പറയാന്‍ പറ്റുമോ..?)
അവള്‍: അല്ലാ..നീ എന്നെ മറന്നതാണ്..
ഞാന്‍: ഇല്ല..നിന്നെ മറക്കാന്‍ ഞാന്‍________....
അവള്‍: എങ്കില്‍ നീ തിരക്കുകള്‍ക്ക് ഇടയില്‍ എന്നെ എത്ര പ്രാവിശ്യം ഓര്‍ത്തു...
ഞാന്‍: നീ എന്നെ ഓര്‍ത്തതിനെക്കാള്‍ കൂടുതല്‍..!!

അവള്‍: ഞാന്‍ നിന്നെ ഓര്‍ക്കാന്‍ മറന്നില്ലല്ലോ..!!
ഞാന്‍: എങ്കില്‍ നിന്നെ ഞാന്‍ ഓര്‍ത്തതെ ഇല്ലാ..
അവള്‍: അപ്പോള്‍ നീ ആദ്യം പറഞ്ഞത്‌ കള്ളമാണോ..?
എനിക്ക് അറിയാം നീ കള്ളമാണ് പറഞ്ഞത്‌...എന്നെ മറന്നു...ഹും!!!
ഞാന്‍: എന്തിനാണ് ഓര്‍ക്കുന്നത്....നീ എപ്പോഴും എന്നോടൊപ്പം തന്നെ ഇല്ലെ...
ഞാന്‍ നിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയല്ലേ,...!!
പിന്നെ എന്തിനാണ് ഓര്‍ക്കുന്നത്....!!

അത് കേട്ട്‌ അവള്‍ പൊട്ടിച്ചിരിച്ചു.....
ആ ചിരിയില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍ അതാ മറ്റൊരു ശബ്ദം എന്‍റെ
കാതുകളില്‍ മുഴങ്ങി...
ഹേയ്,...എഴുന്നെല്‍ക്കന്നെ...സമയം എത്രയെന്നോ... എഴുന്നെല്‍ക്കന്നെ...!!
ഹേയ്,...എഴുന്നെല്‍ക്കന്നെ...സമയം എത്രയെന്നോ... എഴുന്നെല്‍ക്കന്നെ...!!

തലവഴി പുതച്ചിരുന്ന പുതപ്പിനടിയിലൂടെ കൈ പുറത്തേക്ക് നീട്ടി
അടുത്തിരുന്ന മേശപ്പുറത്ത് നിന്നും മുബൈല്‍ എടുത്തു
അലാറത്തിന്റെ ആ ശബ്ദം നിലപ്പിച്ചു.....
ഈ നിമിഷം ഞാന്‍ ആവും ഈ
ലോകത്തിലെ ഏറ്റവും വലിയ ദേഷ്യക്കാരന്‍....ഉറക്കവും പോയി...
ആ സ്വപ്നവും പോയി...!!
പെട്ടന്ന് പുതപ്പ് വലിച്ചു മാറ്റി വാച്ചിലേക്ക് നോക്കി,സമയം ഏഴുമണി..
ആ ഏഴുമണിയോ...?
വീണ്ടും പുതപ്പുമൂടി തിരിഞ്ഞുകിടന്നു ആ കണ്ട സ്വപ്നത്തിന്‍റെ
ബാക്കികാണാന്‍ ശ്രെമിച്ചു ചെറുതായി ഒന്നുറങ്ങി....!!!!!!!!!!!
****ശ്യാം ഷാനവാസ്‌പുനലൂര്‍***

മഴത്തുള്ളിയായ് പെയ്തിറങ്ങി......

ഒരു മഴത്തുള്ളിയായ് പെയ്തിറങ്ങി അവളോടുള്ള ഇഷ്ടം എന്നില്‍....
പിന്നീട്‌ ഒരു മഴയായി, മഴകാലമായി ഒരു വര്‍ഷകാല പേമാരിയും
ഓരോ തുള്ളിയും എന്നിലേക്ക്‌ സ്നേഹത്തിന്‍റെ കുളിര്‍കോരിയിട്ടു....
ഒടുവില്‍ വീശിയ കാറ്റ് മഴയാര്‍ന്ന സ്നേഹത്തെ എന്നില്‍ 
നിന്നും ദുരെക് കൊണ്ടുപോയ്....എനിക്ക് അറിയാം ഒരു പക്ഷേ 
ഇനി ഒരിക്കലും ആ മഴ എന്നിലേക്ക്‌ തിരിച്ച് വരില്ല എന്ന്‍....
എങ്കിലും ഒരു വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു 
അത്പോലൊരു മഴക്കാലത്തിന് ആയി..........!!!!!
...............shyam shanavas.........

നിന്‍ ഓര്‍മകളില്‍ ------

നിന്‍  ഓര്‍മകളില്‍ ------
കരയാതയെന്‍ മിഴികള്‍ നിറയുന്നു
അറിയാതെ എന്‍ ഹൃദയം തേങ്ങിടുന്നു...
നിറമാര്‍ന്ന പൂക്കള്‍ വാടിടുന്നു
മിഴിയാര്‍ന്ന സ്വപ്നം തകര്‍നിടുന്നു.... 

സ്വപ്നത്തിന്‍ തീരത്ത് നിന്‍ ഓര്‍മതന്‍ കാറ്റ്
ഹൃദയത്തില്‍ കുളിരായി വീശിടുമ്പോള്‍...
ആവണിതീരത്ത് അലഞ്ഞിരുന്ന രാക്കിളികള്‍
എന്‍ ഓര്‍മകള്‍ക്ക്‌ എന്നും സാക്ഷിയാണ്..

പകലിന്‍റെ മാറില്‍ ആ ഇളം തെന്നലില്‍
നാം കണ്ട സ്വപ്നം മാഞ്ഞിടുമോ...
മറക്കാന്‍കഴിയാത്ത മനസിന്‍റെ മോഹം
എന്നും എന്‍ ഹൃദയത്തിന്‍ തേങ്ങലാണ്...

നാളയില്‍ ഹൃദയത്തിലെ നിറമാര്‍ന്ന പൂക്കള്‍
നാം കണ്ട സ്വപ്നങ്ങള്‍ മറന്നിടുമോ....എങ്കിലും,
ഒരുവട്ടം കാണാന്‍ കൊതിക്കുന്നു എന്‍ മിഴികള്‍
ഇരുളിന്‍റെ തീരത്ത് ഏകനായി ഞാനിന്നും....!!!!
            ***ശ്യാം ഷാനവാസ്‌ *****

നീയും നിലവും പുക്കളും മഴയും.....

മേഘമിരുണ്ട് മഴകനത്തു പെയ്യവേ
ജനലഴിപിടിച്ചു നിന്ന് അവള്‍ പറഞ്ഞു,
മഴ പ്രണയമാണ്,സ്നേഹത്തിന്‍റെ ഭാഷയാണ്.....

"നീയും നിന്‍റെ സ്നേഹം പോലെ"...

രാത്രിയില്‍ നിലാവ് പരക്കവേ 
വാതില്‍ചാരിനിന്നു അവള്‍ പറഞ്ഞു,
നീയും നിലവും പുക്കളും മഴയും
ഈ പ്രണയത്തിന്‍ എന്തു ഭംഗിയാന്നെല്ലേ....
               **shyam shanavas**

പറഞ്ഞതത്രയും......

പറഞ്ഞതത്രയും നിന്നെ കുറിച്ചായിരുന്നു
പറയാന്‍ കൊതിച്ചതും നിന്നെ കുറിച്ചായിരുന്നു
പറയാന്‍ കൊതിച്ചതും നിന്നോട് തന്നെയായിരുന്നു....

എഴുതിയതത്രയും നിന്നെ കുറിച്ചായിരുന്നു
എഴിതുവാന്‍ ആഗ്രഹിച്ചതും നിന്നെ കുറിച്ചായിരുന്നു
എഴുതുന്നത് അത്രയും നിന്നിലേക്ക്‌ ആയിരുന്നു...

ഇന്നലകളില്‍ എഴുതാതെ ബാക്കിവെച്ചു
ഇന്നു പറയുവാനായി,
ഇന്നു ഞാന്‍ പറഞ്ഞിടാം ഇന്നലകളില്‍
എഴുതാന്‍ ആഗ്രഹിച്ചതത്രയും...

അല്ലെങ്കില്‍ നാളെകളിലെക്കായി മറ്റിവക്കാം
പറയുവാന്‍ കൊതിച്ചതും,എഴുതുവാന്‍ ആഗ്രഹിച്ചതും...
അത് അറിയുവാനെങ്കിലും നീ
എന്നിലേക്ക്‌ തിരിച്ചെത്തുമല്ലോ....!!!
----ശ്യാം ഷാനവാസ്‌---

Thursday, 22 November 2012

വരച്ചിട്ട വഴിയിലുടെ......

ജീവിതം വരച്ചിട്ട 
വഴിയിലുടെ നടന്നു നീങ്ങവേ
കാലം കുഴിച്ചിട്ട ചവറുകുഴിയില്‍
കാല്തെറ്റിവീണ നിര്‍ഭാഗ്യവാന്‍................

വിശപ്പുകൊണ്ടിന്നു കീറിയപ്പായയില്‍
തിരിഞ്ഞും മറിഞ്ഞും ഉറങ്ങനാവാതെ ശമിച്ചു....
പകലന്തിയോളം വിശപ്പടക്കാന്‍ പണിഞ്ഞിട്ടും
കിട്ടിയത്‌ കണ്ണീരിന്‍ കൈപുനീര്‍ മാത്രം....
ജീവിതാമൃതം നുണരുവാന്‍
കൊതിച്ചരെന്‍ നാവിനെ
കൈപുനീര്‍ കൊണ്ട് ത്രിപ്തിപെടുത്തി....

ജീവിക്കാന്‍ കൊതിച്ചു പാറിപറന്ന
പൂമ്പാറ്റപോല്‍,, ഇന്നോ
വിശപ്പടക്കാന്‍ കൊതിച്ചൊരു കഴുകന്‍
വിഴുങ്ങിയപോല്‍..////....................
വഴിയരികില്‍ കണ്ടുമുട്ടിയവറത്രയും
സ്നേഹം  വലിച്ചെറിഞ്ഞക്കന്നതും
നോക്കിനിന്നു മൂകനായി ...
ഒടുവില്‍ ഹൃദയത്തില്‍
നീന്തിതുടങ്ങിയ ആഗ്രഹങ്ങള്‍
നഷ്ടപെടുന്നതിന്‍ സാക്ഷിയായി
വിങ്ങലടക്കി നിന്നു....

ശിരസ്സില്‍ താങ്ങവുന്നതിലപ്പുറം
ജീവിത ഭാണ്ഡം കെട്ടിവച്ച കാലത്തോട്
ഒരിക്കലും അടങ്ങാത്ത അരിശംതോന്നി,
വേദനകള്‍ നിറക്കപെട്ട യുവത്വം
ശ്മശാന ഗീതംചൊല്ലി
മണ്ണിലേക്ക്‌ മറ്റൊരു ലോകത്തേക്ക്
നടന്നു നീങ്ങിടുന്നു....!!!!
****ശ്യാം ഷാനവാസ്‌--
***

യത്ര തുടരട്ടെ.......

യത്ര തുടരട്ടെ ഞാന്‍
സത്യം തേടി മോക്ഷം തേടി
മരിക്കാത്ത ഹൃദയങ്ങള്‍ തേടി
നിലക്കാത്ത ഓളങ്ങളും തേടി.......

വേറുതെയെന്നറിയാം..എങ്കിലും,
തനിച്ചല്ലാ ഞാന്‍
ഓര്‍മ്മകള്‍,മറവികള്‍, മുറിവുകള്‍
സ്വപ്നങ്ങള്‍,ശൂന്യതകള്‍
കൂരിരുട്ടും പൂനിലാവും
കുട്ടിനുണ്ടെനിക്ക്....!!!!
****ശ്യാം ഷാനവാസ്‌ ****

ഒരു പ്രണയകാലം....

എനിക്കും ഉണ്ട് ഓര്‍ക്കാന്‍
വേദനയില്‍ കുതിര്‍ന്ന പ്രണയകാലം....
സ്നേഹത്തിനുവേണ്ടി 
ഉരുകിതീര്‍ന്നാ വര്‍ഷങ്ങള്‍.............
അനുഭവങ്ങലേറയുണ്ട്,
എനിക്കും പങ്ക്കുവേക്കാന്‍.......!!

പക്ഷെ, എന്‍റെ വാക്കുകള്‍ക്കോ

വരികള്‍ക്കോ  കഴിയില്ല
സമാശ്വാസത്തിന്റെ ഗാനം പാടാന്‍...........!!

അതിനാല്‍ നീ കുത്തികുറിക്കുക
നിന്‍റെ കൂടപിറപ്പുകള്‍ക്കായി
നിന്‍റെ സുഹൃത്തകള്‍ക്കായി
സ്നേഹത്തിന്‍റെ പരിമളം
പരത്തുന്ന പേനകൊണ്ട്....!!!
----ശ്യാം ഷാനവാസ്‌------

സ്വപ്നം...

ഇന്നലെ മഴ പെയ്തു,
സ്വപ്നങ്ങള്‍ മുളക്കാന്‍ തുടങ്ങി...!
നാളയിലേക്ക് പടരാന്‍
തുടങ്ങിയിരുന്നു....!

ഇന്ന്‍ നിനക്കാതെ എത്തിയ കാറ്റ്
എന്‍റെ സ്വപ്നങ്ങളെ തട്ടിയകറ്റി...!
എന്‍റെ സ്വപ്നങ്ങള്‍ അറിഞ്ഞവരും
ഒട്ടും ദയാകാട്ടിയില്ലാ...!

നാളെ ഹൃദയം കാറ്റിനെ 
നോക്കി നെടുവീര്‍പ്പെടും
ഒരു മഴമതി എന്‍റെ സ്വപ്നങ്ങള്‍
വീണ്ടും മുളച്ചുപൊങ്ങാന്‍....!!

------ശ്യാം ഷാനവാസ്‌-----

എന്‍റെ യാത്രയില്‍....!!!...

എന്‍റെ യാത്രയില്‍....!!!
എന്‍റെ വഴിയിലെ വെയില്‍
എന്നോട് ചൊല്ലിടുന്നു
എന്‍റെ വഴിയിലെ തണലും
എന്നോട് ചൊല്ലിടുന്നു....

വഴിയില്‍ പച്ചവിരിച്ചുനില്‍കുന്ന
മരങ്ങളും മരത്തിന്‍ ചില്ലയില്‍ 
കാത്തിരിക്കുംകൊച്ചുകിളികളും....

വഴിയിലെ നിലാവും,
നിലാവ് വിരിക്കുന്ന ചന്ദ്രനും
മിഴിച്ചുമപ്പിച്ചു വെളിച്ചംവീശുന്ന
സൂര്യനും ചൊല്ലിടുന്നു....

യാത്രയില്‍ ദാഹിച്ചു നീട്ടിയ കൈകുമ്പിളില്‍
ജലം വാര്‍ന്നുതന്ന സഹയാത്രികയും
വഴിയിലെ നിലാകുളിരും,
എന്നെ നോക്കി പുഞ്ചിരിക്കുന്ന
കാട്ടൂപൂക്കളും,ചുറ്റും
പാറിപറക്കും പൂമ്പാറ്റാകളും
കഴിഞ്ഞുപോയ വഴികളെ ഓര്‍ത്ത്‌
മിഴിയില്‍ വറ്റാതെ ഒഴുകുന്ന കണ്ണുനീരും
ദൂരെ ആരോ കൊളുത്തിവച്ച
ദീപവും എന്നോട് ചൊല്ലിടുന്നു.....

ജീവിത വഴിയിലുടെ ഈ യാത്രാ,
യാത്രയുടെ ഒടുവിലായി നീ ഒറ്റപെടും
മരണമെന്ന സത്യം നിന്നെ ഒറ്റപെടുത്തും...



ഞങ്ങളില്ലാതെ ഏകനായി,
വഴിയില്‍ കണ്ടതെന്നും കൂട്ടാനാവാതെ
കാത്തുവെക്കാന്‍ ഒന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാന്‍ അറിവുമില്ലാത്ത
പൂക്കളില്ലാത്ത പുലരിയില്ലാത്ത ലോകത്തേക്ക്
മരണമെന്ന വിളിക്കുത്തരം നല്‍കി നിന്‍റെ
യാത്രാ അവസാനിക്കുക തന്നെചെയ്യും....!!!
-----------ശ്യാം ഷാനവാസ്‌- 
---------

ഞാന്‍ എന്നെ തന്നെ ......

ഓര്‍മ്മകളിലേക്ക്‌ ഞാനൊന്ന്‌ ഒളിഞ്ഞുനോക്കി. സത്യം പറയാലോ. അവ്യക്‌തമായ ചില നിറങ്ങളും മണങ്ങളും എവിടെ നിന്നൊക്കെയോ മനസില്‍ വന്ന്‌ മൂടുന്നു... പൊതുവെ കുട്ടിക്കാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്‌ടപ്പെടാത്ത ഒരാളാണ്‌ ഞാന്‍...,.സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ എന്റെ ബാല്യം എനിക്ക്‌ നല്‍കിയിട്ടില്ല. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നാലും തടകെട്ടി നിര്‍ത്തുന്നതാണ്‌ എന്റെ ശീലം. പൊതുവെ വളരെ സെന്‍സ
റ്റീവായ ഞാന്‍ എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ എന്നെ വന്നു തൊടും. ഓര്‍ത്താല്‍ ഞാന്‍ ഇപ്പോഴും കരയും. അതേ വികാരവിക്ഷുബ്‌ധതയോടെ കുഞ്ഞുന്നാളും ഓര്‍ത്തു കരയും. കരയാന്‍ ഇഷ്‌ടപ്പെടുന്നയാളല്ല ഞാന്‍. വളരെ ബോള്‍ഡായ എന്നാണ്‌ എന്നെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. എന്നിരുന്നാലും നമ്മളൊക്കെ മനുഷ്യരല്ലേ? ഓര്‍മ്മകളും കണ്ണുനീരും എല്ലാം മാറ്റിനിര്‍ത്തി ഒരു ജീവിതമുണ്ടോ?ശ്യാം ഷാനവാസ്‌ പുനലൂര്‍ 

എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന ഒരാള്‍ എന്നെ കുറിച്ച് പറഞ്ഞതാണ്‌ ....

"പഠിച്ച കള്ളനെന്നെഴുതിയ മുഖത്ത് നീ വിരിയിക്കുന്ന 'അയ്യോ പാവം' ഭാവവും  
എന്‍റെ ശാസനയില്‍ നീ 'എടുത്തണിയുന്ന' തലതാഴ്ത്തിയിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയും  
"അഭിനയം മതിയാക്ക് " എന്ന വാക്കില്‍ അറിയാതെ പൊട്ടിപ്പോകുന്ന കള്ളചിരിയും ....ഇതാണ് നീ..

ഞാന്‍ എന്നെ അറിയുന്നത് .....
""മഴയില്‍ കുതിര്‍ന്ന്, മുള പൊട്ടാന്‍ വെമ്പി 
മണ്ണില്‍ അടര്‍ന്നുവീഴാന്‍ മോഹിച്ചവന്‍...
ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍, ഒഴിഞ്ഞുമാറാതെ
മുള്‍പ്പടര്‍പ്പില്‍ സ്വയം രക്തംവാര്‍ക്കാനിട്ടവന്‍...
കാലംതെറ്റിത്തഴുകുന്ന വസന്തദ്യുതിക്ക് മുന്നില്‍ തടയാനാവാതെ 
ശരിതെറ്റുകളുടെ തുലാസില്‍ സ്വയമേറി നീറുന്നവന്‍ !!!

ഇതില്‍ ഏതാണ് ഞാന്‍.....,....???????