Ind disable

Pages

Showing posts with label വിരഹം. Show all posts
Showing posts with label വിരഹം. Show all posts

Thursday, 21 March 2013

“നീ വേദനിക്കും 
എന്നുള്ളത്കൊണ്ട് മാത്രമാണ്
എന്റെ മനസ്സിന് പുറത്തേക്ക് 
ഞാന്‍ എന്റെ വാക്കുകള്ക്ക് 
സ്വാതന്ത്ര്യം നല്കാത്തത്.....!!!
ശ്യാം ഷാനവാസ്‌ പുനലൂര്‍

Saturday, 22 December 2012

ഞാന്‍ കരയുകയാണ്.....


പ്രണയമേ ഞാന്‍ കരയുകയാണ്.....
നീ നല്‍കിയ വേദന എന്നിലുടെ കണ്ണിരായി ഒഴുകകയാണ്..


എന്നലയും മഴ പെയ്തിരുന്നു...
ആ മഴയില്‍ നമ്മള്‍ കണ്ടുമുട്ടിയ ആ വഴിയിലുടെ ഞാന്‍ നടന്നു.
മഴയില്‍ നീ നല്‍കിയ കണ്ണുനീര്‍ ആരും കണ്ടില്ല...


നമ്മള്‍ കൈപിടിച്ച് നടക്കാന്‍ കൊതിച്ച വഴികളിലുടെ
ഒരുപാട് ദുരം നടക്കാന്‍ കഴിഞ്ഞു ഇന്നലെ,
മഴയോടുള്ള  സൗഹൃദത്തില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍
ഒഴുകുന്ന കണ്ണുനീര്‍ ആരും കാണില്ല എന്നുള്ളത് കൊണ്ടും.......... 
              ശ്യാം ഷാനവാസ്‌(

Sunday, 9 December 2012

എനിക്ക് നിന്നോടുള്ള സ്നേഹം
നീ നിന്റെ നാവുകൊണ്ട്
അളക്കാന്‍ ശ്രെമിക്കുന്നുവോ.....?


ഒരിക്കല്‍ നീ അറിയും
നിനക്ക് നാവുകൊണ്ട്
അളക്കാന്‍ കഴിഞ്ഞതിനെക്കാള്‍
കൂടുതല്‍ ഞാന്‍ നിന്നെ
സ്നേഹിച്ചിരുന്നുവെന്ന്‍.....!!!!
ശ്യാം ഷാനവാസ്‌

Wednesday, 5 December 2012

തിരക്കുകള്‍ക്ക് ഇടയില്‍ ഞാന്‍ ഓടിയെത്തുന്നത്
നിന്നെ കാണുവാന്‍ ആയിരുന്നു......
നിന്റെ സ്വരമാധുര്യം കേള്‍ക്കുവാന്‍...,....നിന്റെ പിണക്കവും
ഇണക്കവും പുഞ്ചിരിയും കാണുവാന്‍...,....തമാശകള്‍ പറയുവാന്‍..,.......
എന്നിട്ടും നീ ദൂരെ എവിടേയോ വേദനമാത്രം സമ്മാനിച്ച്‌
മറഞ്ഞു നില്കുന്നു.......?

Tuesday, 27 November 2012

തീരും യാത്രകളെല്ലാം....

തീരും യാത്രകളെല്ലാം തീരും
ഒരു നാളെല്ലാം തീരും...
പിരിയും പലവഴി കൈവഴികളിലായ്‌
പിരിയില്ലെന്നോര്ത്തവര്‍ അത്രയും...
കരഞ്ഞിടും നാം അത്രയും
കരയിക്കില്ലന്ന്‍ പറഞ്ഞവരെ ഓര്‍ത്ത്.....!!!

ഇന്നലകളില്‍....,......

ഇന്നലകളില്‍ ഞാന്‍ കണ്ട സ്വപ്നങ്ങളിലെ കാഴ്ച്ചകള്‍ക്കൊക്കയും
വര്‍ണ്ണങ്ങള്‍ നിറച്ച്‌ നിന്‍റെ മുഖം എന്നോടൊപ്പമുണ്ടായിരുന്നു....
ഇന്ന് ആ കാഴ്ച്ചകളോക്കയും യാഥാര്‍ത്ഥ്യത്തിലെത്തുമ്പോള്‍ വര്‍ണ്ണങ്ങള്‍ മങ്ങി കൂരിരുള്‍ നിറഞ്ഞിരിക്കുന്നു....ഇന്നലകളില്‍ എനിക്ക് സ്വപ്നത്തില്‍ കൂടെക്കൂട്ടാന്‍ നീ ഉണ്ടായിരുന്നു....
യാഥാര്‍ത്ഥ്യത്തില്‍ എന്നോടൊപ്പം നീ ഇല്ലാതെ പോയില്ലേ.....!!!!

Sunday, 25 November 2012

സ്നേഹിക്കാന്‍,.....

സ്നേഹിക്കാന്‍ കൊതിപിച്ചതും വേര്പ്പെ ടുത്തി കൊതിതീര്ത്തതും നീ തന്നെ അല്ലെ....!!!!!

Friday, 23 November 2012

നീ കാണുകയാണെങ്കില്‍.............

ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു നീ ഇത് കാണുകയാണെങ്കില്‍ നീ ഓര്ക്കുക..
ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്...നിനക്കായ്‌ ഞാന്‍ കാത്തിരിക്കുന്നുണ്ടെന്നു ...

നിന്‍റെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്പാടില്‍ നിന്നും 
ഈ ജീവിതം സ്നേഹം തേടിയുള്ള
അലച്ചില്‍ മാത്രമാണൊ സമ്മാനിക്കുന്നത്....
ജന്മാന്തരങ്ങള്ക്കംപ്പുറത്ത്‌ പ്രതീക്ഷയോടെ
കാത്തിരിക്കുന്ന പുനര്ജഞന്മത്തിന്‍
വിങ്ങലുകളില്ലാതെ, കണ്ണീരില്ലാതെ 
റ്റെന്താണ് നീ നല്കിയത്......

വേദനകള്‍ അത് ഉള്ളില്‍ ഒളിപ്പിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു ......
എങ്കിലും രാവും പകലും മനസ്സിനെ കാര്ന്നു തിന്നുന്ന
ഈ ഏകാന്തതയില്‍ ഇനിയും കാത്തിരിപ്പുകള്‍ ആര്ക്കുാവേണ്ടി....

ഒരു പക്ഷെ ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് നിനക്ക് തോന്നിയോ…
സ്നേഹിച്ചതില്ലെന്ന് തോന്നിയോ...,വേദനിപ്പ്പിച്ചെന്ന് തോന്നിയോ…
അത് കൊനടാകും ഒരു പാട് നാള് നിന്റെ വഴിയിലേക്ക് നോക്കി നിന്നിട്ടും
നിരര്ത്ഥ മായ വാക്കുരയ്ക്കാനായി പോലും നീയെത്താതിരുന്നത് ......
ഇന്നും ആ വഴിയില്‍ ഞാന്‍ ......
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍............

ഇനി ജീവിതത്തില്‍ ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും
ആപഴയ കൂട്ടുകാരിയോട് എനിക്ക് ഒന്നു പറയണം എന്ന് തോന്നി..
അവളറിയാതെ അവള്ക്കാ യ് കാത്തിരുന്നതും,കാവല്‍ നിന്നതും..എല്ലാം....!!!

ഞാന്‍ പറയാതെ തന്നെഎല്ലാം അറിഞ്ഞിരുന്നു നീ അല്ലെ ...
വേദനയോടെ ഒരു നാള്‍ നീ അത് പറഞ്ഞപ്പോള്‍ തീര്ത്തും
നിസഹായന്‍ ആവേണ്ടി വന്നു എനിക്ക്....നീ അറിഞ്ഞല്ലോ അത് മതി .....
ആരുമറിയാത്ത എന്റെ ഇഷ്ടം ഇങ്ങനെ മരിക്കട്ടെ....
ഒന്നുമേ ഓര്ക്കാറതെ നിന്നെ ഞാന്‍ സ്നേഹിച്ചത് തെറ്റായിരുന്നു .....
ഞാന്‍ ഒരുപാട് വേദനിപ്പിച്ചുല്ലേ...........
ശപിക്കണം എന്ന് തോന്നുന്നുവോ ,,,എങ്കില്‍ ആകാം..!!!വിട .....!!!

എന്നെങ്കിലും നീ ഇതു കാണുകയാണെങ്കില്‍ മനസിലാക്കുക
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു ......
അന്നും, ഇന്നും, എന്നും....നിന്റെ മാത്രം...!!!!
ശ്യാം ഷാനവാസ്‌ ,പുനലൂര്‍

ഈ രാത്രി ....

ഈ രാത്രിയില്‍ ഞാന്‍ കാണുന്നത് 
നിറഞ്ഞ ശൂന്യതയും നിശബ്ദതയും....
വീണ്ടും തനിച്ചായത്
നീയോ ഞാനോ എന്നറിയാതെ....
നിശബ്ദതയില്‍ നിന്റെ ഓര്മകകള്ക്ക് 
ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരവും....
*****ശ്യാം ഷാനവാസ്‌,പുനലൂര്‍

മഴത്തുള്ളിയായ് പെയ്തിറങ്ങി......

ഒരു മഴത്തുള്ളിയായ് പെയ്തിറങ്ങി അവളോടുള്ള ഇഷ്ടം എന്നില്‍....
പിന്നീട്‌ ഒരു മഴയായി, മഴകാലമായി ഒരു വര്‍ഷകാല പേമാരിയും
ഓരോ തുള്ളിയും എന്നിലേക്ക്‌ സ്നേഹത്തിന്‍റെ കുളിര്‍കോരിയിട്ടു....
ഒടുവില്‍ വീശിയ കാറ്റ് മഴയാര്‍ന്ന സ്നേഹത്തെ എന്നില്‍ 
നിന്നും ദുരെക് കൊണ്ടുപോയ്....എനിക്ക് അറിയാം ഒരു പക്ഷേ 
ഇനി ഒരിക്കലും ആ മഴ എന്നിലേക്ക്‌ തിരിച്ച് വരില്ല എന്ന്‍....
എങ്കിലും ഒരു വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു 
അത്പോലൊരു മഴക്കാലത്തിന് ആയി..........!!!!!
...............shyam shanavas.........