Ind disable

Pages

Tuesday 27 November 2012

ആ ഇഷ്ടതിനുമേല്‍ ........

പറയാതെ പോകുന്ന ഇഷ്ടം മനസ്സിന്‍റെ വേദനയാണ്....!!!!!!!!!
മനസ്സിലെ ഇഷ്ടം മനസ്സില്‍ ഒളിച്ചുവെച്ചും,ഇഷ്ടപെട്ടയാളോട് തന്‍റെ ഇഷ്ടത്തെ
പറയാതെ നഷ്ടമാകുന്ന പ്രണയവും......!!!!!!
ആ വേദന കുറെനാളായി അനുഭവിക്കുന്നത് കൊണ്ടാവും അവളോടുള്ള
ഇഷ്ടം പറയുവാന്‍ ഞാന്‍ തീരുമാനിച്ചത്‌....
ഇന്നലെ കോളെജിലെ ലൈബ്രറിയില്‍നിന്നും പുസ്തകമെടുത്ത് ഗ്രൗണ്ടിലെ
മരത്തിന്‍ചുവട്ടിലിരുന്ന് വായിക്കുന്ന അവളുടെ അടുത്തുചെന്ന്
എന്‍റെ ഇഷ്ടം ഞാന്

‍ പറഞ്ഞു.....!!!!!

പറയാതെ പോകുന്ന ഇഷ്ടം മനസ്സിന്‍റെ വേദനയാണ്....!!!!!!!!
ഇഷ്ടം പറയുന്നതിനെക്കാള്‍ നല്ലത് പറയാതെ പോകുന്ന പ്രണയമാണെന്ന്
അവളുടെ മറുപടികേട്ടപ്പോള്‍ തോന്നി.....!!
പറയാതിരുന്നപ്പോള്‍ ഞാന്‍ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു...
ഒരു പക്ഷെ പറയാതിരുന്നു എങ്കില്‍ ഇനിയും ഞാന്‍ ഒരുപാട് ഒരുപാട്
സ്നേഹിക്കുമായിരിക്കും.....
അവളുടെ മറുപടികേട്ടു എനിക്ക് അവളോടുള്ള ഇഷ്ടം കുറഞ്ഞില്ല എങ്കിലും
ആ ഇഷ്ടതിനുമേല്‍ ഒരു കടിഞ്ഞാണ്‍ ഇടെണ്ടിവന്നു.....!!!!!!!!!!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

മൂന്നക്ഷരം ....


പ്രണയമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ വിരഹമെന്ന
മൂന്നക്ഷരം ബാക്കിയായി......!!!!

സ്നേഹമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ വേദനയെന്ന
മൂന്നക്ഷരം ബാക്കിയായി....!!!!

സൌഹൃദമെന്ന മൂന്നക്ഷരം കൊണ്ട്
ജീവിതമെന്ന മൂന്നക്ഷരത്തെ
കൂട്ടികിഴിച്ചപ്പോള്‍ സന്തോഷമെന്ന
മൂന്നക്ഷരം ബാക്കിയായി......!!!!

ഒക്കെകൂട്ടികിഴിച്ചിടാന്‍
ബാക്കിയാകും ജീവിതമെന്ന
മൂന്നക്ഷരത്തെ ഓര്‍മയാകും
മൂന്നക്ഷരം കൊണ്ട്
കൂട്ടികിഴിച്ചിടുമ്പോള്‍
മരണമെന്ന മൂന്നക്ഷരം
ബാക്കിയായി......!!!!
**ശ്യാം ഷാനവാസ്‌.,പുനലൂര്‍***,****

ഈ മഴയും നിന്നെ കുറിച്ചുള്ള ഓര്‍മകളും.....

ഈ മഴയും നിന്നെ കുറിച്ചുള്ള ഓര്‍മകളും
എനിക്ക് ഒരുപോലെയാണ്......!!!

മഴ എന്നിലേക്ക് പെയ്തിറങ്ങിടുമ്പോള്‍ 
ഇമവെട്ടാതെ നോക്കിയിരിക്കുന്ന എനിക്ക്
നല്ല നല്ല ഓര്‍മ്മകള്‍തന്ന് മഴ എന്നെ സന്തോഷിപിക്കുന്നു....
നിന്‍റെ ഓര്‍മകളും എന്നിലേക്ക്‌ വന്നിടുമപ്പൊള്‍
നമ്മുക്കിടയില്‍ ഉണ്ടായിരുന്ന ആ നല്ല നിമിഷങ്ങള്‍
ഓര്‍ത്ത് ഞാന്‍ സന്തോഷിപിക്കുന്നു..

ഒടുവില്‍ ഒന്നും മിണ്ടാതെ എന്നെ തനിച്ചാക്കി
അകന്ന മഴയെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു......
നിന്‍റെ ഓര്‍മകള്‍ക്ക്‌ ഒടുവില്‍ എന്നെ തനിച്ചാക്കിയകന്ന
നിന്നെ ഓര്‍ത്തും..............!!!
*****ശ്യാംഷാനവാസ്‌.****,*****

എന്തിനോ അലഞ്ഞിടുന്നു....


എന്തിനോ വേണ്ടി അലഞ്ഞിടുന്നു,
ആര്‍ക്കൊക്കയോ വേണ്ടി അലഞ്ഞിടുന്നു....

എന്തിനോ വേണ്ടി തിരഞ്ഞിടുന്നു,
ആര്‍ക്കോ വേണ്ടി തിരഞ്ഞിടുന്നു....

ഒരവസാനമായ് നീ ഒന്നുവന്നെങ്കില്‍....
എത്രയോ വേദനയാം നിമിഷങ്ങളില്‍
മനസ്സിന്‍റെ ഗദ്ഗദത്തോടെ കാത്തിരുന്നു
നീ ഒന്നുവന്നിരുനെങ്കില്‍.......!!....,....!!

നിലക്കാതെ പ്രവഹിക്കുന്ന

കടല്‍ തിരകള്‍ പോലെ
എന്നിലേകെത്തിടും ദുഃഖങ്ങളിലും,
കടല്‍ തീരങ്ങളിലെ വിഹായസ
വീചികളിലെത്തുന്ന
ദേശാടനപക്ഷികള്‍ പോലെ
എന്നിലെകെത്തിടും സന്തോഷമാം
നിമിഷങ്ങലിലോക്കയും 
കണ്മുന്നില്‍പെടാതെ നീ
മറഞ്ഞിരിക്കുന്നതറിയുന്നു....!!!

നീ എന്നിലെക്കെത്തിടും ഒരുനാള്‍ മുന്‍പ് ഞാന്‍
എന്നില്‍ തുള്ളിതുടിക്കും വേദനയെ പിന്നിലാക്കി
ജീവിച്ചിടാന്‍ കൊതിച്ചിടും നേരം
അനുകൂലമാല്ലത്തൊരുത്തരം നല്‍കി
നീ വന്നിടുമ്പോള്‍,

ബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞു
രാത്രിക്കും പകലിനും വഴിമാറി
ജീവിതക്കൊതി ആരോടും
പരിരംഭണം ചെയ്തിടാതെ
മൃത്യുവേ... നീ നിന്‍റെ കൈകളാല്‍
പുനര്‍നിടുമ്പോള്‍ നീ നേരത്തെ
വരാത്തതിന്‍റെ പരിഭവങ്ങളും മറന്നു
വിഫല സ്വപ്നങ്ങളുമായി
കണ്ടതും കേട്ടതും ഓര്‍മയായി
ഞാനും ഓരോര്മയായി നിന്നിലേക്ക്‌............,.....!!!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

പ്രിയപെട്ട എന്റെ തൂലിക.......


അവള്‍ എന്റെോ പ്രിയപ്പെട്ട കൂട്ടുകാരി.....!!!!
ഞാന്‍ വിളിക്കാതെ എന്നിലേക്ക്‌ എത്തിയവള്‍...!!!!
എന്റെ ദുഖങ്ങളിലും സന്തോഷങ്ങളിലും അവള്‍ ഉണ്ടാകും....
ദുഃഖങ്ങള്‍ അവളിലൂടെ ഇല്ലാതാകും.....സന്തോഷങ്ങള്‍ അവളിലൂടെ
ഇരട്ടിയാകും....ഒരിക്കലും പരിഭവങ്ങള്‍ പറഞ്ഞിട്ടില്ലാ...പിണങ്ങിയിട്ടില്ല....!!
അക്ഷരങ്ങള്കൊ‍ണ്ട് എനിക്ക് കൂട്ടിരുന്നവള്‍....
വാക്കുകള്‍കൊണ്ട് എന്നെ തലോടിയവള്‍....
ഈ ജന്മം എനിക്കായ് നല്കിയവള്‍...
എന്റെ പ്രിയപെട്ടവള്‍.... എന്റെ തൂലിക.......................!!!!!
അവള്‍ എന്നോട് ചോദിച്ചു....
എന്നെങ്കിലും ഞാന്‍ നിനക്ക് പ്രിയപെട്ടവള്‍ അല്ലാതെആകുമോ...?
“””””നീ അറിയുക എന്റെ പ്രിയ തൂലികെ.....
നിന്നില്‍ വിരിയുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ ഓര്മകളെ
താലോലിച്ചിടുമ്പോള്‍ നീ എനിക്ക് എങ്ങനെ
പ്രിയപെട്ടവള്‍ അല്ലാതാകും”””””...................!!!!
               ശ്യാം ഷാനവാസ്‌

തീരും യാത്രകളെല്ലാം....

തീരും യാത്രകളെല്ലാം തീരും
ഒരു നാളെല്ലാം തീരും...
പിരിയും പലവഴി കൈവഴികളിലായ്‌
പിരിയില്ലെന്നോര്ത്തവര്‍ അത്രയും...
കരഞ്ഞിടും നാം അത്രയും
കരയിക്കില്ലന്ന്‍ പറഞ്ഞവരെ ഓര്‍ത്ത്.....!!!

നീ എന്‍റെ......

ഞാന്‍ ജലധാര, നീ എന്‍റെ ജലം
ഞാന്‍ നിന്നില്‍ നിന്നും നിന്നിലേക്ക്‌ ഒഴുകുന്നു....
ഞാനൊരു കണ്ണ് നീ എന്‍റെ വെളിച്ചം
ഞാന്‍ നിന്നില്‍ നിന്നും നിന്നിലേക്ക്‌ നോക്കുന്നു....
നീ എന്‍റെ ഇടതോ വലതോ അല്ലാ
നീ ആകുന്നു എന്‍റെ മനസ്സും ശരീരവും...
ഞാന്‍ ഒരു യാത്രികന്‍ നീ എന്‍റെ വഴിയും
ഞാന്‍ നിന്നില്‍ നിന്നും നിന്നിലേക്ക്‌ നടക്കുന്നു...
****shyam shanavas*****

മഴയ്ക്ക് നിന്നോടുള്ള സ്നേഹം,......

                                                       

പൂവേ......മഴയ്ക്ക് നിന്നോടുള്ള സ്നേഹം എനിക്ക് മഴയോടുള്ളതിനെക്കാള്‍ എത്രയോ കൂടുതലാണ്...
അതല്ലയോ എപ്പോള്‍ പെയ്താലും പൂവേ നിന്നോടുള്ള
സ്നേഹംകൊണ്ട് മഴ നിന്‍റെ ഇതളുകളെ തഴുകിടുന്നത്.
സ്നേഹമായ് നിന്‍റെ കാതില്‍ സംഗിതം മൂളിടുന്നത്.
നീ അറിയാതെ ആ സ്നേഹം മഴതുള്ളിയായി നിന്നെതഴുകിടുന്നത്.........
നിന്നിലെക്ക് പെയ്തിറങ്ങുന്ന സ്നേഹം നിറഞ്ഞ മഴത്തുള്ളികള്‍ നിന്നെ എത്രമാത്രം കുളിരണിയിക്കുന്നു.....
നിന്നോടുള്ള സ്നേഹവുമായി മഴപെയ്തിറങ്ങുമ്പോള്‍ നിന്നിലും ഉണരുകയില്ലേ മഴയോടുള്ള സ്നേഹം...

നിന്‍റെ ദാഹം അകറ്റിടുവാന്‍ വന്നിടും ഇവന്‍ നിന്‍റെ പ്രിയതമനല്ലയോ....

ഓരോ തുള്ളികളും നിന്നോടുള്ള സ്നേഹമായി നിന്‍റെ വര്‍ണങ്ങളെ
ആസ്വതിച്ചിടുമ്പോള്‍ നിനക്കും തോന്നാറില്ലേ മഴയോട് പ്രണയം...

നിന്നെ കാണുവാന്‍ തഴുകിടുവാന്‍ പ്രണയം

പറഞ്ഞിടുവാന്‍ അല്ലയോ രാവെന്നോ,പകലെന്നോയില്ലാതെ
നിന്നിലേക്ക്‌ മഴയെത്തുന്നത്.അത് നിനക്ക് നല്‍കുന്നത് എത്രയോ
മധുരമായ ഓര്‍മകളാണ്...ആ ഓര്‍മകളെ നീ ഇഷ്ടപെടുന്നില്ലേ...ഉണ്ടാവും അത്കൊണ്ടാല്ലയോ
എപ്പോഴും എന്നെപ്പോലെ നീയും ആഗ്രഹിക്കാറുള്ളത്
ആ സ്നേഹം നിന്നെ തഴുകിടുവാന്‍ വന്നിരിന്നുവെങ്കില്‍...,....!!!!
******ശ്യാം ഷാനവാസ്‌****,******

ഇന്നലകളില്‍....,......

ഇന്നലകളില്‍ ഞാന്‍ കണ്ട സ്വപ്നങ്ങളിലെ കാഴ്ച്ചകള്‍ക്കൊക്കയും
വര്‍ണ്ണങ്ങള്‍ നിറച്ച്‌ നിന്‍റെ മുഖം എന്നോടൊപ്പമുണ്ടായിരുന്നു....
ഇന്ന് ആ കാഴ്ച്ചകളോക്കയും യാഥാര്‍ത്ഥ്യത്തിലെത്തുമ്പോള്‍ വര്‍ണ്ണങ്ങള്‍ മങ്ങി കൂരിരുള്‍ നിറഞ്ഞിരിക്കുന്നു....ഇന്നലകളില്‍ എനിക്ക് സ്വപ്നത്തില്‍ കൂടെക്കൂട്ടാന്‍ നീ ഉണ്ടായിരുന്നു....
യാഥാര്‍ത്ഥ്യത്തില്‍ എന്നോടൊപ്പം നീ ഇല്ലാതെ പോയില്ലേ.....!!!!

എന്‍റെ വാക്കുകള്‍....,.....

എന്‍റെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കുന്നുയെങ്കില്‍
നീ അറിയുക നീഎന്നെ സ്നേഹിച്ചിരുന്നു എന്ന്‍....
നീ വേദനിക്കുന്നു എന്നറിയുമ്പോള്‍ എന്‍റെ കണ്ണുകളില്‍
കണ്ണുനീര്‍ പൊഴിയുന്നുയെങ്കില്‍ നീ അറിയുക
നീ എന്നെ സ്നേഹിച്ചത്തിനെക്കാള്‍ കൂടുതല്‍ 
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്ന്‍...........,......

Monday 26 November 2012

കാഴ്ചക്കാരനായി.....

എല്ലാം കാണുകയാണ് 
ഒരു കാഴ്ചക്കാരനായി മാത്രം....
ഒരുവാക്കും മിണ്ടുവാനാകാതെ
സഫലമാകാന്‍ പ്രാര്‍ത്ഥിക്കുകയാണ്
ഒരു യചാകനായി ഇന്ന് ഞാന്‍.........,.....

നിഴലും,നിലാവും കാറ്റും,മഴയും
വെയിലും വെളിച്ചവും ദൂരെ
കഴ്ച്ചക്കാരായി നിന്നിടുമ്പോള്‍
ജാലകങ്ങള്‍ക്കപ്പുറം നോക്കിയാല്‍
കാണുന്നതൊക്കയും വേദനിക്കുന്ന
ഹൃദയങ്ങള്‍ തെങ്ങിടുന്നു
നിറമിഴികളോടെ....



വിധുമ്പികരയാന്‍ മാത്രം വിധിക്കപ്പെട്ട്
വിധിക്കുമുമ്പില്‍ കീഴടങ്ങിയവര്‍....
വിഫലസ്വപ്നങ്ങളുടെ കണ്ണുനീര്‍
പൊഴിഞ്ഞു ജലചായങ്ങള്‍
അലിഞ്ഞുപോയവര്‍.........,....



അമ്മമാരുടെ തോരാകണ്ണുനീര്‍
അരുവികളായി ഒഴുകിടുമ്പോഴും
ഒരിറ്റുദാഹ ജലത്തിനായി
വെയിലേറ്റ്‌ ഉരുകിടും
കുഴലിന്മുമ്പില്‍ ആയുസ്സ്‌
ഉരുക്കികളയാന്‍ വിധിക്കപ്പെട്ടവര്‍.........,....



നിസ്സഗ്തയുടെ നിഴല്‍
പ്രതിമകളായി നിന്നിടുന്നു
മൌനമായിമുത്തുകള്‍
അലങ്കാരമാക്കി തലകുനിച്ചു....



പത്രത്താളുകളില്‍ നോക്കിടുമ്പോള്‍
സ്നേഹത്തിന്‍റെ വിലമതിക്കാനാവാത്ത
മൂല്യങ്ങള്‍ പുറത്തറിയുന്ന സത്യങ്ങള്‍
പൂഴ്ത്തിവച്ച് മൌനംവരിച്ചുനിന്നു
കാഴ്ചക്കാരനായി മാത്രം......



ശ്യാം ഷാനവാസ്‌,പുനലൂര്‍

പൊടിപിടിച്ച്‌പോയ.......

പൊടിപിടിച്ച്‌പോയ ഓര്‍മകളുടെ
അറകളില്‍ നിന്‍റെ മുഖം...
എത്ര ശ്രമിച്ചിട്ടും മറന്നിടുവാന്‍
മായിച്ചിടുവാന്‍ എനിക്കാവുനില്ല...

അന്നുനാം തമ്മില്‍ കണ്ടു ആദ്യമായ്,
പുഞ്ചിരിയോടെ നിന്നനിന്‍ കണ്ണുകളില്‍
നിന്‍ പ്രണയത്തിന്‍ തിളക്കം കണ്ട്
എന്നോടുള്ള പ്രണയമാണ് എന്നറിഞ്ഞു...

ഇന്നും എന്‍ ഓര്‍മകളില്‍
ആ നിമിഷം ഉണ്ടെങ്കിലും
എല്ലാം ശൂന്യതമാത്രമായി മാറിടുന്നു...

ആ ശൂന്യതയില്‍ നോക്കിഞാന്‍
ഓര്‍മ്മകള്‍ ഓര്‍ത്തെടുതിടുമ്പോള്‍
മറവി ഇന്നെരനുഗ്രഹമല്ലാതെ തോന്നിടുന്നു...

എന്നരികില്‍ നിന്നും നടന്നകന്ന
നിന്നയും തിരഞ്ഞ് ഈ ശൂന്യതയില്‍
എന്സ്നേഹം അലഞ്ഞിടുന്നു.....

പരിമിതനിമിഷങ്ങള്‍ നമ്മളില്‍
അനര്‍ഘങ്ങളായിരുന്നു എന്ന്
ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍
ആനിമിഷങ്ങളോക്കയും എന്‍
രക്തം പൊടിച്ചെഴുതിയ
ഓര്‍മ്മക്കുറിപ്പുകള്‍ ആക്കിയേനെ....

വീണ്ടും ഞാന്‍ നിന്നെ കണ്ടു
പക്ഷെ നീ എന്നെ കണ്ടില്ലാ
എന്‍റെ സ്നേഹവും അറിഞ്ഞില്ലാ
എങ്കിലും പരിഭവമില്ലാ പ്രിയേ.....

എനിക്കല്ലാ നല്‍കിയതെങ്കിലും
വല്ലാത്ത ആ പുഞ്ചിരി....
നിര്‍വൃതിയുടെ നൂറൂപുഞ്ചിരിയായി
എന്‍റെ മനസ്സിനകത്ത് കൂടുകൂട്ടി
വീണ്ടും ശൂന്യതയില്‍ നീ മറഞ്ഞിടുന്നു....

ശ്യാം ഷാനവാസ്‌,പുനലൂര്‍

അന്നൊക്കെ...

                                                                (നന്ദി ഗൂഗിള്‍))..,)
അന്നൊക്കെ...
കൂരിരുള്‍ ഭയമായിരുന്നു..
മിഴികളില്‍ പേടി
കനം വെച്ചിരുന്നു....
മുതിര്‍ന്നവര്‍ ചൊല്ലി
കൂരിരുള്‍ മറപറ്റി
ക്രൂരത ഉണ്ടാകുമെന്ന്‌...!!,..!!

അന്നൊക്കെ
പകല്‍ വെളിച്ചത്തെ
സ്നേഹിച്ചിരുന്നു..
പകല്‍ വെളിച്ചത്തില്‍
കാഴ്ചയാലെന്‍  മിഴികള്‍
സന്തോഷത്താല്‍ കുളിരണിഞ്ഞിരുന്നു..
മുതിര്‍ന്നവര്‍ ചൊല്ലി
പകല്‍ ചായിച്ചത്
സ്നേഹത്തിന്‍ വര്‍ണങ്ങളാലെന്ന്‍,
ശാന്തിയുടെ പുഞ്ചിരിച്ച

സ്വരൂപമാണതെന്ന്...!!!!!
എല്ലാംശരി തന്നെ.. കണ്ടിരുന്നു...!!!!
പക്ഷേ...
ഇന്ന് കൂരിരിട്ടിനെ സ്നേഹിച്ചിടേണം..!!
പകല്‍ വെളിച്ചത്തെ ഭയന്നിടേണം....!!!
ഇന്ന് കൂരിരുട്ടില്‍ ക്രൂരതയില്ല
പകല്‍ വെളിച്ചത്തിലേക്ക്‌
വിഷലിപ്തമാം മനസ്സുകള്‍
ക്രൂരതയെ കെട്ടിവലിക്കുന്നു..

ജീവിതം കൊത്തിപ്പറിക്കുന്നു.!!

എത്ര ആഴത്തിലാണ് ക്രൂരത..
കാമത്തിനോടുവിലും ക്രൂരത
പ്രണയത്തിനോടുവിലും ക്രൂരത
സ്നേഹബന്ധങ്ങള്‍ക്ക് ഒടുവിലും
ക്രൂരത മാത്രം....!!!!

ചുമന്നുകലങ്ങിയ കണ്ണുമായി
ചോരയില്‍ ചുമന്ന പല്ലുമായ്
പകല്‍ വെളിച്ചത്തില്‍
നരനായട്ടിനിറങ്ങിടുമ്പോള്‍
കൂരിരിളിനെ സ്നേഹിച്ചിടണം..!!!

കൂരിരിളിലെ ക്രൂരത
ഇരുളില്‍ കണ്ടില്ലന്നു നടിച്ചിടാം
പകല്‍ വെളിച്ചത്തിലെ
ക്രൂര്രത കണ്ട് പേടിച്ചു
കണ്ണടച്ച് കൂരിരുളാക്കിടാം..!!!


അപ്പോള്‍.....പേടിച്ചു കണ്ണടച്ച്
കൂരിരിളാക്കാതെ കൂരിരിളിനെ
തന്നെ സ്നേഹിച്ചിടാം......!!!!
ശ്യാം ഷാനവാസ്‌,പുനലൂര്‍

മൂകനായി ഞാന്‍,......

എല്ലാ വാചാലതകളും നിര്‍ത്തി
മൂകനായി ഞാന്‍ നിന്നൂ,
എന്‍ മൂകത കണ്ടവര്‍ ചൊല്ലി
നിന്‍ മൂകത നിന്നെ മൂഡനാക്കുന്നു...!!
മനസ്സിന്‍റെയുള്ളില്‍ 
അറിയാതെ ഒന്നു പുഞ്ചിരിച്ചു,,

നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെ
പാഴ്വാക്കുകള്‍ കൊണ്ട്
വാചാലത തീര്‍ത്ത ഞാന്‍.,എല്ലാം
പാഴ്വാക്കുകളാനെന്നറിഞ്ഞും..!!

പറഞ്ഞതിനേക്കാള്‍ കൂടുതല്‍
പറയാന്‍ ബാക്കിയുണ്ടെങ്കിലും
ഈ മൂകതയാണെനിക്കിഷ്ടം,
ഈ മൂകതയില്‍ എന്‍ ഗദ്ഗദം
എന്നുള്ളില്‍ തന്നെ മയങ്ങിടും...!!

ഒരിക്കല്‍ മൂകതവെടിയും
നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍
നിറമുള്ളതാകുമ്പോള്‍...!!!...

ഇതാ ഒരു ദീര്‍ഘനിശ്വാസം
കേള്‍ക്കുന്നുവോ?
സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍
പകരുന്ന ഈ ലോകത്തേക്ക്
ഒന്നുകൂടി കടന്നുവന്നതിന്‍റെ..!!!
ഇനിയെന്‍ സ്വപ്നങ്ങള്‍
നിറമുള്ളതായിടും
മൂകത വിടപറഞ്ഞിടും..!!!!

ശ്യാം ഷാനവാസ്‌
പുനലൂര്‍

പക്ഷി എന്‍ പ്രിയ പക്ഷി......

പക്ഷി എന്‍ പ്രിയ പക്ഷി......
സുര്യന്‍ അസ്തമിച്ചു നീ പറന്നകന്നു
എന്‍റെ കൂട്ട് വിട്ട്
നിന്‍റെ കൂട് തേടി നീ അകന്നു...


അറിയുന്നില്ലയോ പക്ഷി ഞാന്‍
നിന്നെ ഓര്‍ത്ത്‌ ഒഴുകുന്ന കണ്ണുനീര്‍
ഇന്നലകളില്‍ നിന്‍റെ ചിറകിലേറി
എന്‍റെ മോഹങ്ങള്‍ പാറിപറന്നു
അതുകണ്ട സംതൃപ്തിയില്‍ 
പുഞ്ചിരിതൂകിയ മണല്‍ തരികള്‍
ഇന്നെന്‍റെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന
കണ്ണുനീരാല്‍ കുതിര്‍ന്നിരിക്കുന്നു.....

ഉയരങ്ങളിലേക്ക്‌ നീ പാറിപറന്നു
കാര്‍മേഘങ്ങള്‍ക്ക് കീഴില്‍ തത്തികളിച്ചു
ഒരു നിറപുഞ്ചിരിയാല്‍ എന്നെ മാടിവിളിച്ചു....
നീ ഓര്‍ത്തില്ലയോ പ്രിയ പക്ഷി
ചിറകുകള്‍ ഇല്ലാത്ത ഞാനെങ്ങനെ
നിന്നിലേക്ക്‌ പറന്നെത്തുമെന്ന്,
നിന്‍റെ ചിറകുകളില്ലാതെ എന്‍റെ
മോഹങ്ങളെങ്ങനെ ഉയര്‍ന്നു പറക്കുമെന്ന്‍...

സുര്യന്‍ മിഴിയടച്ചു,
എങ്ങും ഇരുള്‍ പടര്‍ന്നു.....
നീയും മിഴികളടച്ചു,
സ്വപ്നങ്ങള്‍ കണ്ടുനീയും
നിദ്രയില്‍ മുഴുകുന്നു....



നഷ്ടസ്വപ്നങ്ങളുടെ ഓര്‍മകളില്‍
മിഴികള്‍ നിറഞ്ഞൊഴുകുന്ന കണ്ണുനീരാല്‍
മിഴികള്‍ അടക്കുവാന്‍ കഴിയാതെ
ഇനി ഒരു പുലരിക്കായി
ഞാന്‍ കാത്തിരിക്കുന്നു.........
ശ്യാം ഷാനവാസ്‌
പുനലൂര്‍

നഗരയാത്രയില്‍....!!......,.....


നഗരയാത്രയുടെ തിരക്കിനിടയില്‍
തലങ്ങും വിലങ്ങും
കണ്ണുകള്‍ ചലിപ്പിച്ചു
നഗ്നപാദനായി നടന്നുനീങ്ങവേ..!!

കണ്മുന്നില്‍ വീണുചിതറിയ
കണ്ണാടി ചില്ലുകള്‍ക്ക് മുകളില്‍
നഗ്നപാദങ്ങള്‍ പതിഞ്ഞു
ചൂടു ചോരവാര്‍ന്ന് ഒലിച്ചു..!!

ആകാശത്തിനും ഭൂമിക്കുമിടയില്‍
ഒരിറ്റുകണ്ണുനീര്‍ വാര്‍ത്തു
പൊട്ടികരയുവാന്‍
മനസ്സ് വിങ്ങിയപ്പോഴും..!!



വൃക്കപറിച്ചും,കരള്‍ പിഴുതിയും
ചോരയുറ്റിയും സ്വവര്‍ഗത്തിന്‍റെ
തന്നെ മാനം തുലയ്ക്കുന്ന
വൃത്തികെട്ട തെരുവോരത്ത്..,
ഒരുതുള്ളി ചോരക്കുവേണ്ടി
അങ്കലാപ്പുകളുടെ ഭ്രമണപഥത്തില്‍
കണ്ണുനീര്‍ പൊഴിച്ചാല്‍
ഏതു സഞ്ചാരികളാവും
ഉത്തരം തരിക....?
ഏതു നാവില്‍ നിന്നാകും
ആശ്വാസവക്കുകള്‍
കാതുകളില്‍ വീഴുക...?
ചൂണ്ടുവിരല്‍ നീട്ടി ആരുടെ
കൈകളാവും താങ്ങുക...?

പേടിയാണ്...ദയതൊടാത്ത----?
മൌനമായി ചോരകൊണ്ട്
ഭൂമിയില്‍ ചിത്രംവരച്ച്
വീണ്ടും നഗരയാത്രയില്‍....!!...,...!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

അവള്‍…!!!(ഒന്ന് )

:::::അവള്‍ പറഞ്ഞ് നിര്ത്തി്യിടത്ത് നിന്നും ഞാന്‍ പറഞ്ഞു തുടങ്ങാം..!!!!
മൂന്നു വര്ഷ്ങ്ങള്ക്കു മുമ്പ് ബാന്ഗ്ലൂ ര്‍ നിന്നും നാട്ടിലേക്കുള്ള ബസ്സ്‌ യത്രയിലാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്....!!!

…..ഫ്ലാറ്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ വൈകി.രതീഷിന്റൊ ബൈക്കില്‍ 
തിരക്കുകള്ക്ക്റ ഇടയിലൂടെ ചരിച്ചും,കറക്കിയുമൊക്കെ ഒരുവിധം ബസ്സ്‌ പുറപ്പെടാന്‍ അഞ
്ചുമിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബസ്സ്സ്ടാന്റില്‍ എത്തി..
നേരത്തെ ബുക്ക്‌ചെയ്തത് കൊണ്ട് കൌണ്ടറില്ചെ്ന്ന് ടിക്കറ്റും വാങ്ങി രതീഷിനോട്‌ പത്ത്ദിവസം കഴിഞ്ഞു കാണാം എന്ന് യാത്രപറഞ്ഞു മുന്നോട്ട് എടുത്ത ബസ്സില്‍ ചാടികയറി...സീറ്റ് നമ്പര്‍ നോക്കി....ഹാ..എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നമ്പര്‍ തന്നെ കിട്ടിയതും.ബസ്സില്‍ കണ്ടക്ടറെ ടിക്ക്റ്റ് കാണിച്ച് എന്റെ സീറ്റിന് അടുത്ത് ചെന്നു...ഇന്നും ജനാലകള്ക്ക്ു അരികിലെ സീറ്റ് തന്നെയാ കിട്ടിയത്.....!!!!
…അതാ ആ സീറ്റില്‍ ഒരു സുന്ദരിയായ പെണ്കുതട്ടി ഇരിക്കുന്നു....(അവളെ കളിയാക്കിയത് അല്ലാ...അവള്‍ സുന്ദരിതന്നെയാണ്)

ഞാന്‍ അവള്‍ ഇരുന്ന സീറ്റില്‍ പതുക്കെ ഒന്ന് തട്ടി.പുറത്തെ കാഴ്ചകള്‍
കണ്ടിരുന്നവള്‍ എന്റെന മുഖത്തേക്ക്നോക്കി..അപ്പോഴാണ് ഞങ്ങള്‍ ആദ്യമായി
പരസ്പരം കാണുന്നത്...എന്റെര കൈയ്യിലിരുന്ന ടിക്കറ്റിലെ നമ്പര്‍ കാണിച്ചു.
അതുകണ്ടവള്‍ സീറ്റിലെ നമ്പര്നോെക്കി പതിയെ എഴുന്നേറ്റു മാറിനിന്നു..
എന്റെ് കൈയ്യിലുണ്ടായിരുന്ന ബാഗും എടുത്ത് ആ സീറ്റില്‍ ഞാന്‍ സ്ഥാനം ഉറപ്പിച്ചു..അല്പം ചമ്മലോടെ ആണെങ്കിലും അവളും എന്റെീ തൊട്ടടുത്ത
സീറ്റില്‍ ഇരുന്നു......

ബസ്സ്‌ സിറ്റിയിലെ തിരക്കുകള്ക്ക് ഇടയിലൂടെ പതുക്കെ പതുക്കെ മുന്നോട്ട്നീങ്ങി.സീറ്റിലേക്ക് ചാരിയിരുന്ന എന്റെയ മുന്നിലൂടെ അവളുടെ കണ്ണുകള്‍ പുറത്തെ കാഴ്ചകള്‍ പകര്ത്തു ന്നത് ഞാന്‍ കണ്ടു..
….എനിക്ക് അല്പം കുറ്റബോധംതോന്നി.ആ കുട്ടിയെ എഴുനേല്പിനക്കണ്ടായിരുന്നു.ആ ജനലരികിലെ സീറ്റില്‍ തന്നെ അവള്‍...!!!!
….ആരയോ പ്രതീക്ഷിക്കുന്നതുപോലെ എന്തോ കാണണം എന്ന് മനസ്സില്‍ നേരത്തെതന്നെ ഉറപ്പിച്ചത് പോലെ അവള്‍ ബസ്സ്‌ സിറ്റിയില്നിനന്നും വിടപറയുന്നത് വരെ ആ കണ്ണുകളില്‍ പ്രതീക്ഷയുമായി നോക്കിയിരുന്നു എന്ന് എനിക്ക് തോന്നി....!!!!!

ബസ്സ്‌ പുറപെട്ടിട്ടു ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.സിറ്റിയില്‍ നിന്ന് ബസ്സ്‌ വിചനമായ റോഡിലേക്ക് കയറി.എന്തോ വലിയ പ്രതീക്ഷകള്‍
നഷ്ടപെട്ട പോലെ ഒരു നെടുവീര്പ്പി ട്ട്കൊണ്ട് മിഴികളടച്ചവള്‍ ആ സീറ്റിലേക്ക്‌ ചാരിയിരുന്നു...!!!

........എനിക്കുനല്ല വിശപ്പുണ്ട്.ഫ്ലാറ്റില്‍ നിന്നും ഇറങ്ങാന്‍ താമസിച്ചതുകൊണ്ട് ഒന്നും കഴിക്കാനും പറ്റിയില്ലാ..ബാഗില്‍ ഒരുപ്യാക്കറ്റ് ബിസ്ക്കറ്റ് വാങ്ങിയിട്ട
കാര്യം ഓര്മ്മാവന്നു..ബാഗ്തുറന്നു ബിസ്ക്കറ്റ് എടുത്തു..പ്യാക്കറ്റ് പൊട്ടിക്കുന്നതിനുമുന്പ്വ ഒരു ടെന്ഷബന്‍.അടുത്ത് ഒരാളിരിക്കുമ്പോള്‍..(അതും ഒരുപെണ്കുുട്ടി)..എങ്ങനെ ഒറ്റക്ക് കഴിക്കും.വിളിച്ചുനോക്കാം....പ്യാക്കറ്റ് പൊട്ടിച്ചു പതുക്കെ സീറ്റില്ത)ട്ടി..നേരത്തെ മനസ്സില്‍ കരുതിവച്ചപോലെ ഒരു മറുപിടിയാണ് ഒന്നും മിണ്ടാതെ ഒരാക്ഷനിലുടെ എനിക്ക് കിട്ടിയത്....!!

ഞാന്‍ ചിരിച്ചുകൊണ്ട് ചോതിച്ചു എന്താ പേര്..? ഒന്നും മിണ്ടിയില്ല..കേട്ടഭാവം കാണിച്ചില്ല.....!!!
ഇനി മലയാളി അല്ലായിരിക്കുമോ..?അതോ ഊമയോ.അല്ലെങ്കില്‍ ചെവികേള്ക്കാതതോ ആയിരിക്കുമോ..?ആയിരിക്കില്ല..അള്‍ നേരത്തെ കേട്ടതോ...?

യുവര്‍ ഗുഡ് നെയിം പ്ലീസ്..?അപ്പോഴും....!!
ഉന്കള്‍ പേര് എന്നാ..?അപ്പോഴും...!!!
ഇനി ഹിന്ദി മാത്രമേയുള്ളൂ എന്റെ് കൈയ്യില്‍...അതും കൂടെ നോക്കാം...
ആപ്ക നാം കയാഹെ..?
അത്കേട്ടതും പൊട്ടിച്ചിരിച്ചവള്‍ എന്നെ നോക്കി.അപ്പോള്‍ ഊമയല്ല..ചെവിയും കേള്ക്കാം ..അതോ എന്റെപ ഹിന്ദി കേട്ട് എല്ലാം മാറിയതാണോ...?
അവള്‍: എന്തിനാ പേര് അറിയുന്നത്..!!
ഞാന്‍: തന്നെ വേറൊന്നും വിളിക്കാതിരിക്കാന്‍...
അവള്‍: എന്ത്..?
ഞാന്‍: പേര് അറിയാമെങ്കില്‍ അത് വിളിക്കാമല്ലോ...അല്ലങ്കില്‍ മറ്റെന്തകിലും
വിളിക്കണ്ടായോ..?അല്പം ദേഷ്യത്തോടെ അവള്‍: എന്തിനാ വിളിക്കുന്നത്..?
ഞാന്‍: ചുമ്മാ തമാശക്ക്...എന്തെ..
അവള്‍: തമാശക്ക്‌ ആണോ..?ഉം എന്റെി പേര്..പേര്..
ഞാന്‍: പതുക്കെ ആലോചിച്ചിട്ട് നല്ലൊരു പേര് പറഞ്ഞാല്മതി...
അവള്‍: ശ്രീ..ശ്രീ...ശ്രീലക്ഷിമി...
“”ആലോചനക്കൊടുവില്‍..ആദ്യമായി പറഞ്ഞ കള്ളപേര്...””

“”അല്ല..ആദ്യമായി അല്ലാ....””
(തുടരും......
(ഇത് വായിച്ച് അവള്‍ എന്നോട് പിണങ്ങിയില്ലാ എങ്കില്‍...)
ശ്യാം ഷാനവാസ്‌
പുനലൂര്‍

.അവള്‍.....................!!!!!!,....!!(രണ്ട്)


::::അവള്‍ പറഞ്ഞ് നിര്ത്തിയിടത്ത് നിന്നും ഞാന്‍ പറഞ്ഞു തുടങ്ങാം..!!!!
------------------------------------------------------------------------------------------

ഉം എന്റെഅ പേര്..പേര്..
ഞാന്‍: പതുക്കെ ആലോചിച്ചിട്ട് നല്ലൊരു പേര് പറഞ്ഞാല്മതി...
അവള്‍: ശ്രീ..ശ്രീ...ശ്രീലക്ഷിമി....

:::::::ശ്രീ ലക്ഷിമി....ആ പേര്..അത് വിശ്വസിക്കാന്‍ എനിക്കായില്ലാ..എങ്കിലും ഞാന്‍ വിശ്വസിച്ചത്പോലെ ഒന്ന് ചിരിച്ചു.കാരണം ആദ്യമായി ഒരു പെണ്കു:ട്ടി മുന്പ് ഒരു പരിചയവും ഇല്ലാത്ത ഒരാളോട് അതും ഒരു ആണ്കുുട്ടിയോട് തന്റെു ശരിയായ പേര് പറയുമോ...ഇല്ലാ..ശരിയല്ലാ..എങ്കിലും അവള്ക്ക് മുന്പില്‍ ഞാന്‍ വിശ്വസിച്ചു.....!!!
....പക്ഷേ അവളുടെ ആ സ്വരം എന്നെ വല്ലാതെ ആകര്ഷി.ച്ചു...മുന്പ് എപ്പോഴോ കേട്ടതുപോലെ...കൂടുതല്‍ സംസാരിക്കണം എന്നതുപോലെ ഒരുതോന്നല്‍..വീണ്ടും വീണ്ടും ആ സ്വരം കേള്ക്കാ ന്‍ ഒരു ആഗ്രഹം....
....സ്വാഭാവികമായും അടുത്ത ചോദ്യം നാട്ടില്‍ എവിടയാണ് എന്ന്..?അത് ചോദിക്കാന്‍ ഞാന്‍ വിചാരിച്ചപ്പോള്‍ തന്നെ സംസാരിക്കാന്‍ താല്പ്പാര്യമില്ലാ എന്നപോലെ കണ്ണടച്ച് മറ്റ് ഏതോ ലോകത്തേക്ക് മനസ്സ് യാത്രയായതുപോലെ അവള്‍ ആ സീറ്റിലേക്ക് ചാരിയിരുന്നു..
“”””മുഖം മനസ്സിന്റെള കണ്ണാടി”””” എന്ന് പറയുന്നത് എത്ര സത്യമാണ് എന്ന് എനിക്ക് തോന്നിപോയി.....

......പുറത്തെ കാഴ്ചകള്‍ കണ്ടു ഞാനും
സീറ്റില്‍ ചാരിയിരുന്നു...കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും മനസ്സ് മുഴുവന്‍ അവളുടെ മുഖത്ത്,ആ കണ്ണുകളില്‍ ഞാന്ക്ണ്ട പ്രതീക്ഷകള്‍ നഷ്ടപെട്ട നിരാശയുടെ ആ നിമിഷം...അതായിരുന്നു മനസ്സ് മുഴുവന്‍..എന്തായിരിക്കും ആ നിരാശയുടെ കാരണം..?എന്തായിരിക്കും അവള്ക്ക്മ....????ഇപ്പോഴും ആ നിരാശയില്‍ നുന്നും അവള്‍ മാറിയിട്ടില്ലാ...അതാവും അവള്‍ മൌനം
ഇഷ്ടപ്പെടുന്നത്....ഒരു നിമിഷമെങ്കിലും കണ്ണുതുറന്ന് അവള്‍ എന്നെ ഒന്നുനോക്കിയിരുന്നു എങ്കില്‍ എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ അവളെ നോക്കി...അപ്പോഴും കണ്ണടച്ച് ഉറങ്ങുന്നത് പോലെ അവള്‍ ഇരിന്നു..
എങ്കിലും മനസ്സ് ശാന്തമാക്കി അവള്‍ ഉറങ്ങുകയല്ല..അവളുടെ കണ്ണില്‍ നിന്നും പൊഴിയുന്ന ആ കണ്ണുനീര്‍ അതിനു തെളിവായിരുന്നു...അത് കണ്ടില്ലാ
എന്നപോലെ പുറത്തെ കാഴ്ചകള്‍ കാണുന്നപോലെ ഞാനും
അറിയാതെ എപ്പോഴോ പത്ത് മിനിറ്റ് ഞാനും ഉറങ്ങിപ്പോയി.....!!!!!

ഹോയ്..ഹേയ്...ഹല്ലോ....ഹും...............!!!!!!!
പിന്നീട് ഞാന്‍ ഉണരുന്നത് അവളുടെ ഈ വിളികേട്ടാണ്...
ഉണര്ന്നു നോക്കിയപ്പോള്‍ ബാഗില്‍ വച്ചിരുന്ന എന്റെ. മുബൈലില്‍
കോള്‍ വന്നതായിരുന്നു...
അവള്‍: തന്റെു മുബൈലില്‍ ഒരുപാട് നേരമായി റിംഗ് ചെയ്യുന്നു....
‘’’ആ മധുരമായ ശബ്ദ്‌ത്തില്‍ അവളത് പറഞ്ഞപ്പോള്‍....അവളോട്‌ സംസാരിക്കണോ അതോ മുബൈലില്‍ വന്ന കോള്‍ എടുക്കണോ..?ഞാന്‍ ആകെ...?
ഫോണ്‍ എടുത്തു..അത് എന്റെു സുഹൃത്തായിരുന്നു..യാത്രയുടെ വിശേഷങ്ങള്‍
അറിയാന്‍ വിളിച്ചതാണ്..അവളോട്‌ സംസാരിക്കാന് അവള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതിന് മുന്പ് പരിചയപ്പെടാന്‍ വേണ്ടി ഞാന്‍ സുഹൃത്തിനോട് പിന്നീട് വിളിക്കാം എന്ന് പറഞ്ഞു കോള്‍ കട്ട്‌ ചെയ്തു...

എന്നിട്ട് ശ്രീയോട് പറഞ്ഞു...(തല്‍കാലം അങ്ങനെ വിളിക്കാം)
എന്റെ പേര് ശ്യാം....(ഞാനും ആദ്യമായ് പറഞ്ഞ.....ആദ്യമായി അല്ലാ...)
ശ്രീ: ഞാന്‍ അതിന് പേര് ചോദിച്ചില്ലല്ലോ..
ഞാന്‍: എങ്കിലും ഓര്ത്തു വെച്ചോളു.ഇനിയും കോള്വ രുമ്പോള്‍ ഹോയി,ഹേയ്...എന്നൊന്നും വിളികണ്ടല്ലോ.ശ്യാം എന്ന് വിളിച്ചോളൂ....
അവള്‍ ഒന്നു ചിരിച്ചു.....’’’’’മൂടിനുന്ന കാര്മേ്ഘം പെയ്തുതോര്ന്ന.പോലെ...’’’’
...ഗ്രീന്‍ സിഗ്നല്‍ കിട്ടിയതുകൊണ്ട് ഇനി ബാക്കിവച്ച ചോദ്യങ്ങള്‍ ചോദിക്കാം എന്ന്‌ വിചാരിച്ചു.....
എല്ലാവരോടും വളരെ സൌഹൃതത്തോടെ ഇടപഴകുന്നതും, സംസാരിക്കുന്നതും കൊണ്ടാവാം അവളെ കുറിച്ചും കൂടുതല്‍ അറിയാന്‍ സംസാരിക്കാനും മനസ്സ് ആഗ്രഹിക്കുന്നത്.....അല്ലാ എല്ലാവരെയും പോലെയല്ല അവള്‍.....എന്നൊരു തോന്നലും...എവിടേയോ......!!!!
(തുടരും......
(ഇത് വായിച്ച് അവള്‍ എന്നോട് പിണങ്ങിയില്ലാ എങ്കില്‍...)
ശ്യാം ഷാനവാസ്‌
പുനലൂര്‍

എന്‍റെ വാക്കുകള്‍....,......

എന്‍റെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കുന്നുയെങ്കില്‍
നീ അറിയുക നീഎന്നെ സ്നേഹിച്ചിരുന്നു എന്ന്‍....
നീ വേദനിക്കുന്നു എന്നറിയുമ്പോള്‍ എന്‍റെ കണ്ണുകളില്‍
കണ്ണുനീര്‍ പൊഴിയുന്നുയെങ്കില്‍ നീ അറിയുക
നീ എന്നെ സ്നേഹിച്ചത്തിനെക്കാള്‍ കൂടുതല്‍ 
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്ന്‍.........................,.......

കൂട്ടുകാരി നീ എവിടെ.......!!!!!

കൂട്ടുകാരി നീ എവിടെ.......!!!!!

അവള്ക്കും എല്ലാരും ഉണ്ടായിരുന്നു.നമ്മളെ പോലെ,നാട്ടുകാരും വീട്ടുകാരും,കൂട്ടുകാരും,പണവും എല്ലാം...ഇത് പറഞ്ഞു അവളുടെ കണ്ണുകള്‍ ഇപ്പോഴും നിറയുന്നു....കാലത്തിന്റെ അപ്രതീക്ഷിതമായ
പ്രവാഹത്തില്‍ അവള്ക്ക് നഷ്ട്ടപെട്ടതും അത് തന്നെ ആയിരുന്നു..മറ്റൊരു ലോകത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരാതെ ഓര്മ്മഎകളുടെ തലയണയില്‍ മുഖം ചേര്ത്ത് വച്ച് കരയുന്ന അവളുടെ മുഖം എനിക്ക് കാണാം...
അവള്‍ പറയാറുണ്ട്...,ജീവിതത്തില്‍ അവള്‍ ഒരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്ന്..അതാണ് അവളുടെ എല്ലാ നഷ്ട്ടങ്ങള്ക്കും കാരണമെന്നും...””സ്നേഹം അതായിരുന്നു ആ തെറ്റ്””....
അതിന്റെ് മുമ്പില്‍ മാത്രമേ അവള്‍ തോറ്റ് കൊടുത്തിട്ടുള്ളൂ...
ആ തോല്‍വി മറ്റൊരു ലോകത്തേക്ക് അവളെ കൂട്ടികൊണ്ട് പോയി....(ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത സത്യം)
അത് ഒരു തോല്‍വിയായിരുന്നില്ല എന്നാണ് അവള്‍ ഇപ്പോഴും പറയുന്നത്...സ്നേഹത്തിന്റെ് ഹൃദയപൂര്‍വ്വമുള്ള ചിറക് താഴ്ത്തി കൊടുക്കലാണ്....എന്നാണ് അവള്‍..!!!!!!....,........!!!
അത് തന്നയാവും ആ ലോകത്തും തലയണ നനക്കുന്ന അവളുടെ കണ്ണുനീരിന്റെ അര്ത്ഥവും....പക്ഷെ അവളുടെ നഷ്ട്ടങ്ങള്‍ അവള്ക്ക് വലുതായിരുന്നു..
ആ തോല്‍വി നിറഞ്ഞ കണ്ണുകളില്‍ നിന്നും ഇത്രയും അറിയാം..... 
“””ഹൃദയങ്ങളില്‍ കണ്ണുകളുണ്ട്....സ്നേഹിക്കുന്നവരുടെ കണ്ണുകള്‍ ഹൃദയത്തിലാണ്...ആ കണ്ണുകളില്‍ തോല്‍വി ഇല്ലാ ..പ്രതീക്ഷകളും,സ്നേഹവും മാത്രം....
സ്നേഹിക്കുന്നവരുടെ ആ കണ്ണുകള്‍ രക്തത്തിന്റെ്യും മാംസത്തിന്റെതും അല്ലാത്ത ഒരു സ്വര്ഗംക സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ കാണുന്നുവെന്ന്”””...
ഇന്നലെ വരെ നിദ്രകനിയാത്ത പാതിരാത്രികളിലെ എന്റെ് ഓര്മൃകളില്‍ 
കടന്നു വന്നിരുന്നു അവളും ഞാന്‍ കണ്ടട്ടില്ലാത്ത ആ ലോകവും..
വിരഹത്തിന്റെര കണ്ണീര്‍ പാടങ്ങളില്‍ നിന്നും കിനാവുകളുടെ നഷ്ടപെട്ട പുഞ്ചിരികളില്‍ നിന്നും കണ്ണുനീരിന്റെ ഉപ്പുരസം നിറഞ്ഞ മുഖവുമായി പെയ്തിറങ്ങാത്ത വേദനകളുമായി നിന്നിരുന്നു എനിക്ക് മുന്നില്‍ ഒരു ഓര്മതയായി...
ഇപ്പോള്‍ ആ ഓര്മകളില്‍ ഒരു ശൂന്യത...എന്റെെ ഓര്മ്കളില്‍ അവള്ക്ക് എന്ത് സംഭവിച്ചു...
അവളുടെ സ്നേഹം തിരിച്ചറിഞ്ഞ് ആ സ്വര്ഗ്ഗലോകത്ത് അവളെയും ആരെങ്കിലും സ്നേഹിച്ച് തുടങ്ങിയോ..?അതോ അവളില്നിലന്നും പെയ്തിറങ്ങിയ കണ്ണുനീര്‍ തുള്ളികള്‍ തടാകമായി മാറി അതില്‍ അവള്‍ സ്വയം മുങ്ങി താഴ്ന്നുവോ.......?
(പ്രണയത്തില്‍ വിശ്വസിച്ച് അകാലത്തില്‍ ഈലോകം വിട്ട് യാത്രയായ എന്റെ് പ്രിയ കൂട്ടുകാരിയുടെ ഓര്മയില്‍ നിന്നും....)
ശ്യാംഷാനവാസ്‌,പുനലൂര്‍

Sunday 25 November 2012

കണ്ണുകളുണ്ട് ....കാതുകളുണ്ട്......


കണ്ണുകളുണ്ട് കാണുവാനെങ്കിലും
കാണാതെ പോകുന്നതെന്തേ...??
കാതുകളുണ്ട് കേള്‍ക്കുവാനെങ്കിലും
കേള്‍ക്കാതിരിക്കുന്നതെന്തേ
ജീവിതപാഥയില്‍ വഴിതെറ്റിയവര്‍
കണ്മുന്നില്‍ അലയുന്നത് കണ്ടിട്ടും
കാണാതെ പോകുന്നുവോ..?

മനസ്സിന്‍ നൊമ്പരങ്ങളില്‍
ജീവിതതാളം പിഴച്ചവര്‍
ജീവിതം തെജിച്ച് അന്ധിയുറങ്ങാന്‍
ഒന്നു തലചായിച്ചിടാന്‍
തെരുവില്‍ ഇടംതേടി
ഇറങ്ങേണ്ടിവന്നവര്‍.....
ജീവിതമെന്ന ദുഃഖം
കണ്ണുനീര്‍ പൊഴിയിക്കുമ്പോഴും
പൊട്ടിച്ചിരിച്ച് അലഞ്ഞിടുന്നു....

ആരും തുണയില്ലാതെ
ഭിക്ഷതന്‍ ഭാണ്ഡം തോളില്‍കയറ്റി
ഒരുകൈതാങ്ങിനായി അലയുമ്പോള്‍
വിശപ്പിന്‍റെ കണ്ണുനീര്‍
ഭിക്ഷപാത്രത്തില്‍ വീഴ്ത്തി
വിശപ്പടക്കാന്‍ കൈനീട്ടിടുമ്പോള്‍
കാണാതെ' കേള്‍ക്കാതെ
കണ്ണുകള്‍,കാതുകള്‍ കൈകളാല്‍
മറച്ചുപിടിച്ചു മുഖം തിരിച്ചു
വിദ്വേഷം തുപ്പിപുഛചിച്ചിടുമ്പോള്‍
എല്ലാം കാണുന്ന ആ കണ്ണുകള്‍
നിറയുന്നത് മനസ്സുവിങ്ങിടുന്നത്
നാം അറിയുന്നില്ല.....

ഓര്‍ക്കുക... ജീവിതപാഥ ഒന്നുപിഴച്ചു
നിനക്കുള്ളതെല്ലാം നഷ്ടമാവാം
തെരുവുമാത്രം സ്വന്തമെന്നു തോന്നിടാം....
ശ്യാം ഷാനവാസ്‌
പുനലൂര്‍

ജനനം.......

ജനനം.......
സ്വപ്നങ്ങള്‍ മൃതിയടഞ്ഞു...
ആഗ്രഹങ്ങളുടെ നിറങ്ങള്‍
മങ്ങിയിരിക്കുന്നു.....
കാരണമറിയാതെ നിരാശയില്‍
മനസ്സും വിങ്ങിടുന്നു...

ഓര്‍മ്മകള്‍ പുനര്‍ജെനിച്ചിടുന്നു
വേദനകള്‍ നിഴല്‍വിരിച്ചിടുന്നു
നിശബ്ദ നിലവിളികളാല്‍
മനസ്സും തേങ്ങിടുന്നു.....
അടക്കിവച്ച മോഹങ്ങള്‍
കാത്തൂവച്ച സ്വപ്നങ്ങള്‍
കണ്ണുനീരായി പെയ്തിറങ്ങിയിടുന്നു....

മോഹഭംഗങ്ങള്‍ ഏറ്റുവാങ്ങിയ
ഇന്നലകളില്‍ നിന്നും
നാളകള്‍ മറഞ്ഞിരിക്കുന്നു.....
നാളകളില്‍ സ്വപ്നങ്ങള്‍
പുനര്‍ജെനിച്ചിടാം
ആഗ്രഹങ്ങള്‍ നിറംവെച്ചിടാം
എങ്കിലും ഓര്‍മകള്‍ക്ക്‌
മൃത്യു സംഭവിചിടില്ലാ....
ഓര്‍മ്മകള്‍ ജനിച്ചുകൊണ്ടേ ഇരിക്കും
മൃത്യു വന്നെന്നെ പുല്‍കും വരെ.....!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

നിന്‍റെ ഓര്‍മയില്‍ ......


നിന്‍റെ ഓര്‍മയില്‍ എനിക്കൊന്ന്‌ ഉറങ്ങണം...വാര്‍ദ്ധക്യമില്ലാത്തവാക്കുകള്‍ 
കൊണ്ടുനീ ഒരു താരാട്ട് മൂളിടുമെങ്കില്‍...........,............

സ്നേഹിക്കാന്‍,.....

സ്നേഹിക്കാന്‍ കൊതിപിച്ചതും വേര്പ്പെ ടുത്തി കൊതിതീര്ത്തതും നീ തന്നെ അല്ലെ....!!!!!

ഇന്നലയും....

ഇന്നലയും എന്‍ പടിവാതില്‍
ഞാന്‍ പാതിയെ ചാരിയോളു....

നീ അറിയാതെ നിന്‍റെ മനസ്സ് 
എന്നിലേക്ക് ഓടി എത്തുമെന്നോര്ത്ത് ....

ഇന്നും എന്‍ പടിവാതില്‍ 
പാതിയെ ചാരുകയുള്ളൂ...

നീ അറിയാതെ നിന്‍ മനസ്സ്
എന്നരികില്‍ ഓടി എത്തുമെങ്കിലെന്നോര്ത്ത്-....!!!
--------------ശ്യാംഷാനവാസ്‌-------------------

നിന്നില്‍ നിന്നും .....

നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട
പ്രണയമാണ് ഇന്നെന്‍ തൂലികയിലെ
കറുത്തിരുണ്ട മഷിയില്‍
വിരിഞ്ഞിറങ്ങുന്ന പ്രണയം......

നിന്‍റെ പുന്ച്ചിരിയില്‍ ഞാന്‍ കണ്ട
സ്നേഹമാണ് ഇന്നെന്‍ തൂലികയിലെ
കറുത്തിരുണ്ട മഷിയില്‍
വിരിയാന്‍ കൊതിച്ചുനില്‍കുന്ന പ്രണയം....

നിന്‍റെ വാക്കുകളില്‍ ഞാന്‍ അറിഞ്ഞ
സ്വപ്നങ്ങളാണ് ഇന്നെന്‍ തൂലികയിലെ
കറുത്തിരുണ്ട മഷിയാല്‍
ഞാന്‍ എഴുതിടുന്ന പ്രണയം......

നീതന്ന നിലാവുള്ള രാത്രികളിലെ
ഓര്‍മകളാണ് ഇന്നെന്‍ തൂലികയിലെ
കറുത്തിരുണ്ട മഷിയാല്‍
ഞാന്‍ കുത്തികുറിക്കുന്ന പ്രണയം.....

പ്രണയത്തിന്‍ ഒടുവിലായി
നീ തന്ന വിരഹം നിറഞ്ഞ നിമിഷങ്ങളാണ്
ഇനിയെന്‍ തൂലികയിലെ
കറുത്തിരുണ്ട മഷിയാല്‍
ഞാന്‍ പകര്‍ത്തിടുന്ന പ്രണയം....

എന്‍ പ്രണയം ഏറ്റുവാങ്ങിടാതെ
നീ അകന്നിടുമ്പോള്‍
ഇനിയെന്‍ തൂലികയിലെ
കറുത്തിരുണ്ട മശിയാല്‍
നിനക്കായ് എഴുതിവച്ചിടാം
നിനക്കായ് കരുതിവച്ചിരുന്ന
എന്‍ പ്രണയം......!!!!!


ശ്യാം ഷാനവാസ്‌,പുനലൂര്‍