Ind disable

Pages

Showing posts with label ഒരു കഥ. Show all posts
Showing posts with label ഒരു കഥ. Show all posts

Monday, 21 October 2013

മിഴിനീര്‍പൂക്കള്‍.....!!!

കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ചിന്തകള്‍ നഷ്ടടമായ മനസ്സും തൂലിക പിടിച്ച് മരവിച്ച കരങ്ങളുമായി ജനാലപടിയിലുടെ ആ ഇടവഴിയിലേക്ക് നോക്കിയിരിക്കുമ്പോഴും എനിക്ക് കേള്‍ക്കാം കൂരിരുളിന്‍ അപ്പുറത്തെ നിന്‍റെ അന്നത്തെ ആ നിലവിളി
ഒരിക്കല്‍  ശരംപോലെ മൂര്‍ച്ചയേറിയ നിന്‍റെ വാക്കുകളാല്‍ എന്‍റെ  മനസ്സിന് മുറിവേല്പിച്ചു നീ യാത്ര പറഞ്ഞ് പോയപ്പോഴും എനിക്ക് ചുറ്റും ഈ കൂരിരുള്‍ തന്നെ ആയിരുന്നു...

അന്ന് നീ ഏല്‍പിച്ച മുറിവുകള്‍ നിനക്ക് പിന്നാലെ ഓടിയെത്താന്‍ എന്നെ അനുവദിച്ചില്ല...
പക്ഷെ അതിന് പകരമായി നീ നിന്നെ തന്നെ വേദനിപ്പിക്കും എന്നറിഞ്ഞത് ആ ഇരുളില്‍ കൂകിവിളിച്ച് പാഞ്ഞുപോയ തീവണ്ടിയുടെ ശബ്ദതിനൊപ്പം നിന്‍റെ നിലവിളികള്‍ കേട്ടപ്പോഴാണ്...

തളര്‍ന്ന മനസ്സും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഞാന്‍ ഓടിയെത്തിയപ്പോഴേക്കും
നിന്‍റെ വാക്കുകള്‍ ഏല്പിച്ച മുറിവുകളെക്കാള്‍ വലിയ മുറിവുകള്‍ ഏല്പിക്കുന്ന
ഒരു സമ്മാനം നീ എനിക്കായി കരുതിവെച്ചിരുന്നു...
ആ സമ്മാനം എന്നെ തന്നെയാവും മറ്റുചിലര്‍ക്ക് നഷ്ടമാക്കുക എന്ന് 
നീ അറിഞ്ഞിരുന്നില്ലാ അല്ലെ...
എന്നും എപ്പോഴും എന്നോട് കാണിക്കാറുള്ള കുസൃതിപോലെ ആവും നീ ഇതും കണ്ടിരിക്കുന്നത്...എങ്കിലും ഇതുപോലെ അന്ന് കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ എന്‍റെ മാറില്‍ ചാഞ്ഞുകിടന്നപ്പോള്‍ എന്നോട് പറയാമായിരുന്നു കൈവെള്ളയില്‍ നീ ഒളിപിച്ച ആ കടലാസ് തുണ്ടിലെ വരികള്‍...

അന്ന് എന്നെ മുറിവേല്പിച്ച വാക്കുകള്‍ക്ക് പിന്നില്‍ മറച്ചുവച്ച ആ  വരികള്‍   എന്നോട് പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഇവടെ ഇരുന്ന് നമ്മുക്ക് നഷ്ടടമായ ആ ജീവിതത്തെ
കുറിച്ചോര്‍ത്ത് വേദനിക്കുന്ന  ചിന്തകള്‍ നഷ്ടടമായ എന്‍റെ മനസ്സിനെയും നിന്നെ എഴുതാന്‍ കൊതിക്കുന്ന തൂലിക പിടിച്ച് മരവിച്ച കരങ്ങളെയും ഓര്‍ത്ത്  ഈ ലോകത്തിരുന്ന് നമ്മുക്ക് കൂരിരുളില്‍ ഇങ്ങനെ മിഴിനീര്‍ പൊഴിക്കുന്ന പൂക്കളായി  ഇരിക്കേണ്ടി വരില്ലായിരുന്നു...!!


ശ്യാം ഷാനവാസ്‌ പുനലൂര്‍ 

Wednesday, 5 December 2012

‎***തെരുവില്നിന്ന്***

അപ്പു...അപ്പു....അപ്പു........!!!!!
അപ്പു ഉറകത്തില്‍ നിന്നും ഉണര്ന്ന് ചാടി എഴുനെറ്റു....
ആ ശങ്കരേട്ടന്‍..,....എന്താ ശങ്കരേട്ടാ...!!
ഒരഴ്ചയായല്ലോ ശങ്കരേട്ടനെകണ്ടിട്ട്.കടയും തുറക്കാറില്ല.എവിടെ ആയിരുന്നു..എന്തെ ഈ രാത്രിയില്‍....ഇന്ന് എന്തെ കള്ള് കുടിച്ചില്ലേ..
ഭാഗ്യം ഇല്ലാ..എന്ത്പറ്റി.....
എല്ലാം കേട്ട് തലകുനിച്ച്‌ ഉം ഉം എന്ന് മൂളികേട്ടു കൊണ്ട് പറഞ്ഞു
നീ എന്നെ വീട് വരെ ഒന്ന് കൊണ്ടാക്കിയെ...!
അടുത്തിരുന്ന ചൂട്ടും കത്തിച്ച് അപ്പു ശങ്കരേട്ടന്റെള മുന്നില്‍ നടന്നു..!!!

“”തെരുവിന്റെ മകനായി വളര്ന്ന അപ്പുവിനെ ആ തെരുവില്‍ കടനടത്തുന്ന
ശങ്കരേട്ടന് വര്ഷങ്ങളായി അറിയാം...അവന് അമ്മയില്ലാ..ഉണ്ടായിരിക്കാം പക്ഷെ അവന്‍ കണ്ടിട്ടില്ലാ.പ്രസവിച്ചപാടെ ഉപേക്ഷിച്ചതാണ് അവനെ...,
അവന്റെ അമ്മയെയും അച്ഛനെയും ആരും തിരക്കാറില്ല.അവനും...!!
തെരുവിന്റെ് മകനായാണ് അവന്‍ വളര്‍ന്നത് .നാല് വയസ്സുള്ളപ്പോള്‍ ഈ തെരുവില്‍ വന്നതാണ്.ഇപ്പോഴും തെരുവില്‍ തന്നെ...!!

ചെറിയ ജോലികള്‍ ചെയ്തുകൊടുക്കാന്‍ ശങ്കരേട്ടന്റെ കടയില്‍ എത്താറുണ്ട്.ആ വരവിലൂടെ അവനെ കൂടുതല്‍ മനസ്സിലാക്കാന്‍ ശങ്കരേട്ടന് കഴിഞ്ഞു.തെരുവില്‍ വളര്‍ന്ന യാതൊരുവിധ ചീത്തസ്വഭാവവും അവനില്‍ ഇല്ല. 
ശങ്കരേട്ടന്റെ ഏത് ആവശ്യത്തിനും അവന്‍ ഉണ്ടാകും..അതിലും കൂടുതല്‍  രാത്രിയില്‍ കള്ളുകുടിച്ച് ബോധമില്ലാതെ തെരുവില്‍ നില്ക്കുന്ന ശങ്കരേട്ടനെ പാടത്തിന് അക്കരയുള്ള വീട്ടില്‍ ഒരുപോറല്പോലും ഏല്ക്കാതെ എത്തിക്കുന്നതും അപ്പുവാണ്..ആ യാത്രയില്‍ ശങ്കരേട്ടന്‍ തന്റെ കുടുംബത്തെയും,പെണ്മക്കളെയും,കടങ്ങളെയും കുറിച്ചുള്ള
വേദനകള്‍ സ്വയം ശപിച്ചുകൊണ്ട് അപ്പുവിനോട് പറയും..ഒരു ആശ്വാസത്തിന്..!! അത്കേട്ട് എല്ലാം ശരിയാകും എന്ന് പറഞ്ഞ് അപ്പു ആശ്വസിപ്പിക്കും..!!!!
കുടുംബവും.ബാധ്യതകളും ഇല്ലാത്ത അവന് അത് കേള്ക്കുമ്പോള്‍ ആരോക്കയോ ഉണ്ട് എന്ന്തോന്നും...ഒടുവില്‍ ശങ്കരേട്ടന്‍ പറയും...”എനിക്ക്
ഒരു മകനുണ്ടായിരുന്നു എങ്കില്‍”...അത് കേള്ക്കുമ്പോള്‍ അപ്പു മനസ്സില്‍ ചിന്തിക്കും “എനിക്കൊരു അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കില്‍”...!!!!

എല്ലാം കേട്ട്തീരുമ്പോഴേക്കും വീടിന് മുന്നിലെത്തും.അവിടെ നിന്ന് അമ്മേ അമ്മേ എന്ന് വിളിച്ച് ശങ്കരേട്ടനെ ഉമ്മറത്ത്‌ ഇരുത്തി അപ്പു പാടത്തിലുടെ തെരുവിലേക്ക് ഓടും..അത് നോക്കി ശങ്കരേട്ടന്റെ കണ്ണ്നിറയുന്നത് അപ്പു കാണാറില്ലായിരുന്നു.പക്ഷെ ശങ്കരേട്ടന്‍ പറഞ്ഞത് ഓര്‍ത്ത് കണ്ണ് നിറയുന്നത് അറിയാതിരിക്കാനാണ് അപ്പുവിന്റെത ഓട്ടം..!!!!പിറ്റേന്ന് രാവിലെ ഇതിനെ കുറിച്ച് പരസ്പരം ചോദിക്കുവാനോ,ആരോടെങ്കിലും പറയുവാനോ രണ്ടാളും ശ്രമിക്കാറില്ല.....”!!

ഇപ്പോള്‍ ഇതാ പാടത്ത് എത്തുന്നതുവരെ ഒരുപാട് കാര്യങ്ങള്‍ ചോദിച്ച അപ്പുവിന് മൌനം ആയിരുന്നു ഉത്തരം.പിന്നീടും എന്തൊക്കയോ പറഞ്ഞു അപ്പു..എല്ലാം കേള്‍ക്കുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ലാ....!!!
വീടിന് മുന്നില്‍ എത്തിയപ്പോള്‍ പതിവ്പോലെ അപ്പു അമ്മേ അമ്മേ എന്ന് വിളിച്ചു..തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അപ്പുവിനെ 
ശങ്കരേട്ടന്‍ കയ്യില്പി്ടിച്ചു..നീ നില്ക്കു അപ്പു.....

അമ്മവന്ന് വാതില്‍ തുറന്നു..എന്താ അപ്പു....
ഞാന്‍.......,....ഞാന്‍,...ശങ്കരേട്ടനെ കൊണ്ടാക്കാന്‍ വന്നതാ എന്ന് പറഞ്ഞ്
തിരിഞ്ഞുനോക്കിയ അപ്പു ശങ്കരേട്ടനെ കണ്ടില്ലാ...
അമ്മ:എന്താ അപ്പു...
അത് അമ്മേ ശങ്കരേട്ടന്‍........,.....
നീ അകത്തേക്ക് വന്നെ അപ്പു...

അകത്തുകയറിയ അപ്പുവിന് മുറിയുടെ മൂലയിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ശങ്കരേട്ടനെ കാണിച്ചുകൊടുത്ത് അമ്മ പറഞ്ഞു എന്നും കുടിച്ചതിന്റെ ഫലമാ ഈ കിടപ്പ്...ആ കാഴ്ചകണ്ട്‌ അപ്പു ഞെട്ടി വീണ്ടും പുറത്തേക്ക് നോക്കി..എന്താണ് സംഭവിച്ചത് എന്നറിയാതെ സ്തംഭിച്ചു നിന്ന അപ്പുവിനെ തളര്ന്ന കൈ പാടുപെട്ട് ഉയര്ത്തി മനസ്സില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നത് പോലെ ശങ്കരേട്ടന്‍ അടുത്തേക്ക് വിളിച്ചു..കണ്ണീര്‍ ഒലിപിച്ചു അടുത്തേക്ക്ചെന്ന അപ്പുവിനെ അടുത്തിരുത്തി എന്തോ പറയാന്ശ്രിമിക്കുന്നത് പോലെ കൈ ചേര്ത്ത്പിടിച്ച് നിസ്സഹായതയുടെ മുഖവുമായി, കണ്ണുനീരാല്‍ നിറഞ്ഞ കണ്ണുകള്കൊണ്ട് അടുത്ത് കരഞ്ഞുകൊണ്ട്‌ നിന്ന മൂന്ന് പെണ്മക്കളെയും,അമ്മയെയും കാണിച്ചുകൊണ്ട് എല്ലാ കുടുംബഭാരങ്ങളും സ്വന്തം മകനെ ഏല്പി്ക്കുന്ന
പോലെ അപ്പുവിനെ ഏല്പിച്ച് ശങ്കരേട്ടന്‍ കണ്ണടച്ചു....
ഇനി ഒരിക്കലും തുറക്കാതിരിക്കാന്‍......!!!...
...............,........!!!!!!
*****ശ്യാം ഷാനവാസ്‌,പുനലൂര്‍**********,*******

Saturday, 24 November 2012

മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി.......


നാളെയാണ് ചിന്നുമോളുടെ ജന്മദിനം....
അതിന്‍റെ ആഘോഷങ്ങള്‍ കഴിഞ്ഞ് പിറന്നാള്‍ സദ്യയും കഴിച്ച് എന്നെയും നിങ്ങളെയും തനിച്ചാക്കി മക്കളും കൊച്ചുമക്കളും തിരിച്ച് വീണ്ടും വിദേശത്തേക്ക് പോകുന്നു..
നിങ്ങളെ തനിച്ചാക്കി ഞാനും പോകുന്നു..മക്കളുടെ കൂടയല്ലാ....!!!
മക്കള്‍ എനിക്കായി കണ്ടെത്തിയ എന്‍റെ ആ പഴയ വൃദ്ധസദനത്തിലേക്ക്....!!!

കഴിഞ്ഞ രണ്ട്‌ ആഴ്ചയില്‍ ഒരു വര്‍ഷമായി വൃദ്ധസദനത്തിന്‍റെ അനാഥത്വത്തില്‍
നിങ്ങളോട് പറയ
ുവാന്‍ കരുതിവെച്ചതെല്ലാം ഞാന്‍ പറഞ്ഞു.
അവസാനമായി ഒന്നുകൂടെ പറയട്ടെ..
കുറേക്കാലമായി എന്നോട് ഒരുവാക്കും മിണ്ടാതിരുന്നു നമ്മുടെ മക്കള്‍ എന്നോട് ഇന്നലെ പറഞ്ഞു...
"ഞാന്‍ പത്ത് മാസം അവരെ ചുമന്നതിനെക്കാള്‍ ഭാരമാണ് നമ്മുടെ മക്കള്‍ക്ക് ഞാന്‍ ഇപ്പോള്‍" എന്ന്..അതുകൊണ്ട് മക്കള്‍ അടുത്ത ലീവിന് വരുമ്പോള്‍ അമ്മ അച്ഛന് കൂട്ടായി പോകണമെന്ന്...
എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത ഈ വേദനയില്‍ ഞാനും ആഗ്രഹിക്കുന്നതും അത് തന്നയാണ്..പക്ഷെ
"ഞാന്‍ നിങ്ങള്‍ക്ക് ഒപ്പംവന്നാല്‍ നിങ്ങള്‍ക്ക് ഇരുട്ടില്‍ ഞാന്‍ വെളിച്ചം നല്‍കുന്നത് പോലെ നമ്മുക്കായി വെളിച്ചം നല്‍കാന്‍ ആരാണ് ഉണ്ടാക്കുക...?
മക്കളുടെ അച്ഛന്റെ അസ്തിത്തറയില്‍ വിളക്ക് വച്ചുകൊണ്ട് കണ്ണുനീര്‍ ഒഴുക്കി ആ അമ്മ പറഞ്ഞു...
നാളെമുതല്‍ ഓരോ വൈകുന്നേരവും അമ്മക്ക് സന്തോഷിക്കാന്‍
വൃദ്ധസദനത്തില്‍ മക്കള്‍ പണംകൊടുത്ത് വാങ്ങിതന്ന ആ കൊച്ചുമുറിയുടെ നാല്ചുചുവരുകള്‍ക്കിടയില്‍ അല്പം ജീവവായു കടന്നുവരുന്ന ജനാലപ്പടിയില്‍ ചാരിനിന്ന് മനസ്സില്‍ നിങ്ങള്‍ക്കായി ഈ അസ്തിത്തറയില്‍ ഞാന്‍ വിളക്കുവെക്കും...!!!!
നമ്മളുടെ മക്കളുടെ ആഗ്രഹം പോലെ ഞാന്‍ നിങ്ങള്‍ക്ക് കൂട്ടിനായി എത്തുന്നതുവരെ....!!!

മനസ്സും ശരീരവും പാതിതളര്‍ന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അസ്തിത്തറയില്‍ നിന്നും മക്കള്‍ ശമ്പളംകൊടുത്ത്‌ വാങ്ങിതന്ന വൃദ്ധസദനത്തിലെ മക്കളുടെ കൈ പിടിച്ച് വൃദ്ധസദനത്തിലേക്ക് നടന്നുനീങ്ങുമ്പോഴും വളരെ പ്രതീക്ഷയോടെ ആ അമ്മ ചുറ്റുംനോക്കി....
"" അമ്മ കൈ പിടിച്ച് നടത്തിയ മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി വരുന്നോ എന്ന്""!!!
ശ്യാം ഷാനവാസ്‌

പുനലൂര്‍

ഇനിയെങ്കിലും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുനെങ്കില്‍........,.....


_സമയം രാത്രി 12 മണി കഴിഞ്ഞു.പതിവുപോലെ ഇന്നും വൈകി.കണക്കുകള്‍ കൂട്ടിയും,കുറച്ചും വെട്ടിയും തിരുത്തിയും കൈ കുഴഞ്ഞു...ഒപ്പം മനസ്സും തളര്‍ന്നു..എല്ലാം അവസാനിപ്പിച്ച് അവിടെ ഇവിടെ ആയി കിടന്ന പേപ്പറുകളും ബുക്കുകളും വാരി അടുക്കിപ്പെറുക്കി കണ്ണാടിയും ഊരിവച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് ഉറങ്ങാന്‍ കിടന്നു...!!

ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി.എന്നിട്ടും മനസ്സ് ശാന്തമാക്കി 
ഉറങ്ങാന്‍ കഴിഞ്ഞില്ലാ.മനസ്സ് മുഴുവന്‍ ഇന്നലകളെയും,നാളകളെയും കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു..എന്നും പതിവുള്ളത് തന്നെയാണ്.എങ്കിലും ഇന്ന് എന്തോ..?സമയം എനിക്കായി കാത്തുനില്‍ക്കാതെ കാലചക്രം തിരിച്ച് വളരെവേഗത്തില്‍ ഓടി കൊണ്ടിരുന്നു...!!!

ഉറങ്ങാതെ ഇങ്ങനെ കിടനിട്ട് എന്തുകാര്യം.വീണ്ടും എഴുനെല്‍ത്ടു.അപ്പോഴും ഒന്നും അറിയാതെ ഭാര്യ സുഖമായി ഉറങ്ങുന്നു.ഇത്ര സുഖമായി എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു.
ഒരു നിര്‍ഭ്ഗ്യവാന്റെ പുഞ്ചിരിയോടെ മനസ്സില്‍ ചോദിച്ചു..!!!

അടുത്തിരുന്ന സിഗരറ്റ് പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ജനാലയുടെ അടുത്തേക്ക് നടന്നു.ചില്ലുജാലകങ്ങള്‍ തുറന്ന് പുറത്തേക്കു നോക്കി...നല്ല നിലാവുള്ള രാത്രി..നിലാവും നക്ഷത്രങ്ങളും ഒന്നിച്ചുഎത്താത്തത് കൊണ്ടാകും നക്ഷത്രങ്ങള്‍ ഇല്ലാത്തത്.കൂരിരുള്‍ നിറഞ്ഞ രാത്രിയെ നിലാവ് വിരിച്ച് ആകാശം കാവലിരിക്കുന്നു..!!

ആ നിലാവെളിച്ചത് ആദ്യം കണ്ടത് തന്‍റെ ഔട്ട്‌ ഹൗസ് തന്നെയാണ്.അവിടെയാണ് ഡ്രൈവറുടെ താമസം.ആഴ്ചയില്‍ മാത്രമേ അവന്‍ വീട്ടില്‍ പോകാറുള്ളൂ...തിരക്കുകള്‍ ഉള്ള എന്‍റെ യാത്രയിലെ സഹചാരി..അത് കൊണ്ട് തന്നെ ഒരു ഡ്രൈവര്‍ മാത്രമല്ല നല്ലൊരു സുഹൃത്തിനെപോലെയാണ് അവന്‍..,....അവനും എന്ത് സമാധാനത്തിലും,സന്തോഷത്തിലുമാണ് ഉറങ്ങുന്നത്..!!!

വീണ്ടും കണ്ണുകള്‍ പാഞ്ഞടുത്തത് തന്‍റെ മാളികയുടെ ചുറ്റുമതലുകള്‍ക്കുള്ളില്‍ ഒരു മൂലയില്‍  കാണുന്ന എന്‍റെ തന്നെ ആ കൊച്ചുകുടില്‍ ആയിരുന്നു..അവിടെ ആയിരുന്നു എന്‍റെ ബാല്യകാലം..ഇപ്പോള്‍ അവിടെ വീട്ടിലെ വേലക്കാരിയും കുടുംബവുമാണ് താമസം..രാപകല്‍ ജോലി ചെയ്ത് തളര്‍ന്ന മനസ്സും ശരിരവുമായി ഉറങ്ങുകതന്നെയാകും അവരും...!!!

ദൂരെ നിന്നും തീവണ്ടിയുടെ കൂ കൂ വിളികേള്‍ക്കാം...ഇടയ്ക്ക് ഇടയ്ക്ക് റോഡിലുടെ പായുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം....
മുറിയില്‍ നിന്നും ബാല്‍കണിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിനിന്നു..നല്ല തണുത്തു വീശുന്ന കാറ്റ് എന്നെ തഴുകി കൊണ്ടേയിരുന്നു..
അവിടെ നിന്നു നോക്കുമ്പോള്‍ വീടിനു മുന്നിലായി നീളത്തിലും ഉയരത്തിലും തലയുയര്‍ത്തി നില്‍കുന്ന കെട്ടിടങ്ങള്‍ കണ്ടു.പതിവുള്ള കാഴ്ചകള്‍ തന്നെയാണെങ്കിലും ആ നിലാവത്ത് കാണാന്‍ ഒരു പുതിയ ഭംഗി തോന്നി..എങ്കിലും കെട്ടിടങ്ങളുടെ കടമുറികള്‍ക്ക് മുന്നിലായി തലചായ്ച്ചുറങ്ങുന്ന ആ യാചകരെ കണ്ടപ്പോള്‍ അല്പം അസ്സുയ തോന്നി..എന്നെക്കാള്‍ ഭാഗ്യം ചെയ്തവര്‍..,..ചുറ്റുപാടുകള്‍ അറിയാതെ ഇരുളിനെ ഭയക്കാതെ ഉറങ്ങാന്‍ കഴിയുന്നില്ലെ അവര്‍ക്കും...!!!

സിഗരറ്റ് വലിച്ചത് കൊണ്ടാകും തൊണ്ടവരണ്ടുണങ്ങി. ബാല്‍കണിയില്‍ നിന്നും മുറിയില്‍ കയറി വാതില്‍ അടച്ചു.പടിയിറങ്ങി വെള്ളം എടുക്കാന്‍ താഴെനിലയിലേക്ക് നടന്നു.താഴെ നിലയില്‍ എത്തിയപ്പോള്‍ മകന്‍റെ  മുറിയില്‍ ഒന്ന് കണ്ണോടിച്ചു..അവന്‍ വിദ്യര്‍ത്ഥിയാണ്.നല്ലത് പോലെ പഠിക്കും എന്നാണ് അവന്‍റെ അമ്മ പറയാറുള്ളത്..അതുകൊണ്ടാകും പുസ്തകം മുഖത്തുവച്ച് ആസ്വതിച്ചു ഉറങ്ങുന്നത്..!!
അടുത്ത മുറിയില്‍ മകളും മരുമകനും ആണ്..അവരും നല്ല ഉറക്കം തന്നെയാണ്..!!

ഫ്രിജില്‍ നിന്നും ഒരുകുപ്പി വെള്ളവും എടുത്ത് മുകളിലെ മുറിയിലേക്ക് നടന്നു.അപ്പോഴും അസ്വസ്ഥമാക്കി ഒരു ചോദ്യം മനസ്സില്‍ ചോദിച്ചുകൊണ്ടേയിരുന്നു.എല്ലാരും ഉറങ്ങുന്നു സന്തോഷത്തോടെ,സമാധാനത്തോടെ എനിക്ക് മുന്നിലും.എനിക്ക് ചുറ്റിലും..എന്നിട്ടും എനിക്ക് മാത്രം നിദ്രയില്ലാത്ത രാത്രികള്‍ കൂട്ടിന് എത്തുന്നത്..!!!!എന്താണ് എനിക്കും അവര്‍ക്കും ഇടയിലുള്ള അന്തരം....?
ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിച്ച് ജനലരികില്‍ നിന്നും പുറത്തെ നിലാവിനെ നോക്കി വീണ്ടും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു.അസ്വസ്ഥമായ മനസ്സിനുള്ളില്‍ നിന്നും ആരോ നക്ഷത്രത്തോട് ചോദിച്ചതുപോലെ...അതുവരെ ആ നിലവില്‍ ആകാശത്ത് കാണാതിരുന്ന ഒരു നക്ഷത്രം പറയുന്നത് പോലെ തോന്നി...!അവര്‍ക്കും നിനക്കും ഇടയില്‍ ഒരു അന്തരം മാത്രമേയുള്ളൂ....!!!
""അവര്‍ മനസ്സാക്ഷിയെ വിശ്വസിച്ചു..നീ പണത്തെയും...
അവര്‍ ചുറ്റുപാടുകളെയും ചുറ്റുമുള്ളവരെയും സ്നേഹിച്ചു...
നീ അതില്‍ നിന്നുമുള്ള പണത്തെ സ്നേഹിച്ചു....""""
അത് കേട്ടു മരവിച്ച മനസ്സുമായി മേശപ്പുറത്തിരുന്ന ഉറങ്ങാനുള്ള ഗുളികയും കഴിച്ച് വീണ്ടും കിടന്നു..ഇനിയെങ്കിലും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുനെങ്കില്‍.....
അപ്പോഴും ഉറങ്ങാന്‍ വൈകിയ സമയം അത്രയും പണം ഉണ്ടാക്കുനുള്ള വഴി നാളയെ കുറിച്ച് ഓര്‍മ്മപെടുതികൊണ്ടേയിരുന്നു...!!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

Friday, 23 November 2012

അന്നൊരു വൈകുന്നേരം....


അന്നൊരു വൈകുന്നേരം...വെള്ളവിരിച്ച് നില്‍കുന്ന ആകാശം..
ചെറിയചാറ്റല്‍ മഴപോല്‍ മഴത്തുള്ളികള്‍ പെയ്തിടുന്നു....
വഴിയില്‍ നിന്നും കിട്ടിയ വാഴയിലകൊണ്ട് എന്നെ നനക്കാന്‍ വന്ന
മഴത്തുള്ളികളെ നിരാശരാക്കി ആ ഇടവഴിയിലുടെ ഞാന്‍ നടന്നു...

ആ ഇടവഴിയില്‍ കുറച്ചു ദൂരയായി അവള്‍ കുടയും ചൂടിനില്കുന്നു.അവളുടെ ചുണ്ടുകള്‍ അനങ്ങുന്നതും,കണ്ണുനിറയുന്നതും ഞാന്‍ കണ്ടു.ആ വിചനമായ ഇടവഴിയില്‍

അവള്‍ ആരോടാണ് പരിഭവങ്ങള്‍ പറയുന്നത്.എന്തിന്  വേണ്ടിയാണ്
കണ്ണുനീര്‍ പൊഴിക്കുന്നത്.ഞാന്‍ അവളെ കണ്ടു എന്ന്‍ അവള്‍ അറിയാതിരിക്കാന്‍ അല്പം ദൂരത്തായിമാറി അവളെ നോക്കിനിന്നു...
വിചനമായ ആ ഇടവഴിയില്‍ ആരെയും കാണുനില്ല.
അവള്‍ ആരോടാണ്.....ഞാന്‍ ചുറ്റും നോക്കി...
ആ കാഴ്ചകണ്ട് ഞാന്‍ ചിരിച്ചു....
വഴിയില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവിനോടും,അതിന്‍റെ അരികിലായി
നില്‍കുന്ന തോട്ടാവടിയോടും അവള്‍ പരിഭവങ്ങള്‍ പറയുന്നത്....
എന്താണ് അവളുടെ പരിഭവം എന്നറിയാന്‍ ചിരിയടക്കി ഞാന്‍ ശ്രദ്ധിച്ചുനിന്നു..
"പൂവേ മഴത്തുള്ളികള്‍വീണു നീ നനഞ്ഞു വിടര്‍ന്ന് സന്തോഷത്തോടെ
ചിരിച്ച് നില്‍കുന്നു....നിന്നെപോലെ മഴനനഞ്ഞ് സന്തോഷത്തോടെ ചിരിച്ചുനടന്ന നാളുകള്‍ എനിക്കും ഉണ്ടായിരുന്നു..അന്നെനിക്ക് കൂട്ടിനായി കൈകോര്‍ത്തുപിടിച്ച് എന്നോടൊപ്പം മഴനനയാന്‍എന്‍റെ പ്രിയതമനും ഉണ്ടായിരുന്നു.....!!!!!
തൊട്ടാവാടി ഇന്നുഞ്ഞാന്‍ നിന്നെപോലെയാണ്..ഈ മഴത്തുള്ളികള്‍
വീണ് വാടി മഴയോടുപിണങ്ങി നില്‍കുന്ന നിന്നെപോലെ...
കാരണം ഇന്നെന്‍റെ പ്രിയതമന്‍ കൂടെയില്ലാ.അവനെ തനിച്ചാക്കി
ഞാന്‍ ദൂരേക്ക്‌ അകന്നിരിക്കുന്നു.ആ സ്നേഹവും,വാല്‍ത്സല്ല്യവും
അറിഞ്ഞിട്ടും അറിയാത്തപോലെ അവനില്‍ നിന്നും  അകന്നിരിക്കുന്നു...ഈ മഴത്തുള്ളികള്‍ വീണ് നീ വാടുന്നത്പോലെ വേദനിക്കുന്നത് പോലെ ഓര്‍മ്മകള്‍ നല്‍കുന്ന ഈ മഴതുള്ളികളോട്
എനിക്കും പിണക്കമാണ്‌...............""
ഒരുപക്ഷെ എന്നെയും,നിന്നെയുംപോലെ ഈ മഴയോട് പിണങ്ങി അവനും ഓര്‍മ്മകള്‍ നല്‍കുന്ന വേദനയില്‍ വാടി നില്കുന്നുണ്ടാവും ഈ ഇടവഴിയില്‍ ....എനിക്കറിയാം എങ്കിലും........""

പറഞ്ഞുമുഴിവിപിക്കും മുമ്പ് നിറഞ്ഞ കണ്ണുകളുമായി അവള്‍
ദൂരേക്ക്‌ ഓടിമറഞ്ഞു..ആ കാല്‍പാദങ്ങള്‍ മറയുന്നതും നോക്കി
നിറഞ്ഞമിഴികളോടെ മഴയോടുപിണങ്ങി ഞാനും നടന്നു.....!!!!!
***ശ്യാം ഷാനവാസ്‌***

മരുഭൂമിയില്‍ വിരിഞ്ഞ പൂവ്...

മരുഭൂമിയില്‍ വിരിഞ്ഞ പൂവ്...!!!


കേരളത്തിലെ പച്ചമണ്ണില്‍ നിന്നും അവള്‍ മരുഭൂമിയിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു..!!
മരുഭൂമിയില്‍ വിരിഞ്ഞ പൂവ്.shyamshanavs.blogspot.com
വെളുത്തുസുന്ദരിയായ അവളുടെ ശരീരം പോലെ മനസ്സും സുന്ദരമായിരുന്നു.അതില്‍ കറുത്ത ഇരുള്‍ വീണുതുടങ്ങിയത് അവള്‍ ഈ മരുഭൂമിയില്‍ കാലുകുത്തുന്നതിന് മൂന്ന് വര്ഷം മുന്പ്ആണ്..സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെ അവന്‍ സ
നേഹിച്ചുതുടങ്ങിയത് മുതല്‍.അറിയാതെ അവളും ആ മിഥ്യയായ പണത്തെയും ആ മനസ്സിനെയും സ്നേഹിച്ചുതുടങ്ങി.ഒരുപാട് എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ അവര്‍ ഒന്നാവുകയും ചെയ്തു..!!!

രാപ്പകലുകള്‍ പതിവുപോലെ കറങ്ങിത്തിരിഞ്ഞു.വിടര്‍ന്നു നിന്ന പൂവ് മണം നഷ്ടപ്പെട്ട് വാടുന്നത് പോലെ അവളും വാടിതുടങ്ങി ഒരുവര്‍ഷം കൊണ്ട്തന്നെ ആ വീട്ടില്‍..
കല്യാണപിറ്റേന്ന് തുടങ്ങിയ അമ്മായിയമ്മപ്പോരും,നാത്തുന്‍പ്പോരും ഒരു കുഞ്ഞ് ജനിച്ചു ഒന്നരവയസ്സായിട്ടും അവസാനിചില്ലാ..ഒപ്പം നാക്കിനും കണ്ണിനും ചെവിക്കും മരണം സംഭവിച്ചത്പോലെ അവള്‍ വിശ്വസിച്ച ആളും ഒടുവില്‍...അദ്ദേഹത്തിന്‍റെ ചിന്തകളും ആഗ്രഹങ്ങളും പോലെ ആടംഭരങ്ങളിലും,ആര്ഭാടങ്ങളിലും പുറമേ കൂട്ടുകാരുടെ ഇഷ്ടത്തിനൊപ്പം തന്‍റെ ഭാര്യ നടക്കണമെന്ന് കൂടിയായപ്പോള്‍ അവള്‍ മനസ്സില്‍ നട്ടുവളര്‍ത്തിയ പ്രതീക്ഷയുടെ മരത്തിലെ ഓരോ ചില്ലകളായി ഒടിഞ്ഞുതുടങ്ങി.ഒടുവില്‍ മരവിച്ച മനസ്സും മൌനംവുമായി ഒരു ഉത്തരവും ആരോടും പറയാതെ ഒന്നരവയസ്സുകാരി മകളെയും എടുത്ത് കണ്ണീരോടെ ആ പടിയിറങ്ങി..!!!

സ്നേഹവാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുന്ന അവളുടെ ആ വാടകവീട്ടിലേക്ക്.
അന്ന് ചിരിച്ചമുഖവും നിറഞ്ഞ കണ്ണുകളുമായി മകളെ യാത്രയാക്കിയ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക്..മനസ്സില്‍ കരഞ്ഞുകൊണ്ട്‌ പുറമേ ചിരിച്ച് ഇത്തയെ യാത്രയാക്കിയ രണ്ട് അനിയത്തിമാരുടെ അടുത്തേക്ക്..സ്വപനങ്ങള്‍ സ്ഫടികംപോലെ വീണുചിതറി കൈകുഞ്ഞുമായി വന്ന അവളെ കരഞ്ഞകണ്ണുകളുമായി സീകരിച്ചു കൂടെ നിര്‍ത്തൂവാനെ അവക്കും കഴിഞ്ഞോളൂ...!!!

വീട്ടില്‍ വന്നു ആറുമാസങ്ങള്‍ക്ക് ശേഷം അവളുടെ ജീവിതത്തിലേക്കും മനസ്സിലേക്കും വീണ്ടും വെളിച്ചം വീശി..ആരുടോയോ പ്രാര്‍ത്ഥന എന്നപോലെ..കൂടെ നേര്സിന്ഗിനു പഠിച്ച നാട്ടുകാരിയായ അവളുടെ പ്രിയ കൂട്ടുകാരി..ആരോ പറഞ്ഞ് അവളുടെ നിര്‍ഭാഗ്യ ജീവിതകഥകള്‍ അറിഞ്ഞു..കൂട്ടുകാരിയോടുള്ള സ്നേഹവും കടമയും എന്നോണം അവള്‍ ജോലിചെയ്യുന്ന സൗദിയിലെ റിയാദിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ശരിയാക്കി..ഒരുമാസത്തിനിള്ളില്‍ വിസയും നല്‍കി..!!

വിസപറനെത്തിയ അന്ന് തന്നെ അവള്‍ക്ക് പോസ്റ്റ്‌വഴി മറ്റൊരു കത്തുംകിട്ടി. വിവാഹമോചനം ആവശ്യപ്പെട്ട് ഉള്ളതായിരുന്നു ആ കത്ത്.വലതുകയ്യില്‍ വിസയും സ്വപ്നങ്ങളും ഇടതുകയ്യില്‍ ജീവിതത്തിന്‍റെ നഷ്ടവും പിടിച്ച് ഏകാന്തതയില്‍ അവള്‍ പൊട്ടി കരഞ്ഞു...രണ്ടിലും അവള്‍ കണ്ടത് ഒന്നരവയസ്സുകാരി മകളുടെ മുഖംമാത്രം..ഒടുവില്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ വലതുകയ്യിലെ വിസയും കുടുംബത്തെയും നെഞ്ചോടുചേര്‍ത്തുപിടിച്ചു..!!!!
മകളെ ഉപ്പയെയും,ഉമ്മയെയും ഏല്‍പിച്ച് അനിയത്തിമാരോട് യാത്രയും പറഞ്ഞ് ആകാശമേഘങ്ങള്‍ക്ക് ഉള്ളിലെവിടയോ അവള്‍ സ്വപ്നംകണ്ട മരുഭൂമിയിലെ സ്വര്‍ഗംതേടി അവള്‍ പറന്നു...!!!!

ഫ്ളൈറ്റ് അല്പംലേറ്റ്യെങ്കിലും എയര്‍പോര്‍ട്ടിന് പുറത്ത് ഇന്തോനേഷ്യകാരിയായ സഹപ്രവര്‍ത്തകയെയും കൂട്ടി കൂട്ടുകാരി കാത്തുനിന്നിരുന്നു.കാറില്‍ ഇരുന്നു വിശേഷങ്ങള്‍ ചോദിച്ചെങ്കിലും എല്ലാം മൂളികേട്ടതല്ലാതെ നല്ലത് പോലെ അവള്‍ സംസാരിച്ചില്ലാ..!!!

നിനക്കെന്താ ഒരു സന്തോഷവുമില്ലാതെ...എല്ലാം മറക്കാനും പ്രതീക്ഷകള്‍ പോലെ ജീവിക്കാനും അല്ലെ നീവന്നത്..പിന്നെ എന്താ ഇങ്ങനെ..?
അവള്‍ പറഞ്ഞു: കണ്ണെത്താത്ത ദൂരത്താനെങ്കിലും മനസ്സിലും കണ്‍മുന്നിലും മകളാണ്..അവളെ അനാഥയാക്കി വന്നത് പോലെ..ഞാന്‍.,....!!!
കരഞ്ഞുതുടങ്ങിയ അവളോട്‌ മറ്റൊന്നും പറയാന്‍ കൂട്ടുകാരിക്കും കഴിഞ്ഞില്ലാ...

വൃത്തിയുംവെടുപ്പുമുള്ള പരിഷ്കൃത നഗരത്തിലെ ആഡംബരകാറുകള്‍ക്ക് ഇടയിലൂടെഅവരുടെ കാറും ചീറിപ്പാഞ്ഞു.ക്രമേണ കെട്ടിടങ്ങളും ആള്തിരക്കും അവളുടെ കണ്ണില്‍ പതിഞ്ഞു.മനസ്സും മുഖവും താല്‍കാലികമെന്നപോലെ ശാന്തമായി..ഒരു വലിയ കെട്ടിടത്തിനുമുന്നിലായി കാര്‍ നിന്നു.കാറില്‍ നിന്നിറങ്ങി ലിഫ്റ്റില്‍ കയറി മുകളിലെ നിലയിലേക്ക് പോയി..വലിയ കെട്ടിടം ആയതുകൊണ്ട് എത്രാമത്തെ നിലയിലാണ് ഇറങ്ങിയത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്..ഒരു വാതില്‍ കാണിച്ചു കൂട്ടുകാരി പറഞ്ഞു ഇതാണ് നമ്മുടെ ഫ്ലാറ്റ്..ഫ്ലാറ്റ് തുറന്നു മുറി കാണിച്ചുകൊടുത്തു..രണ്ട് മുറിയും.ഒരു ബാത്ത്രൂം.ഒരു ചെറിയ അടുക്കളയും..രണ്ട് മുറിയിലായി ആറു കട്ടിലുകള്‍..എല്ലാം മലയാളികളാണ്..ഇനി കുളിച്ച് ഒന്ന് റസ്റ്റ്‌ എടുക്കു..ഇത്രയും പറഞ്ഞു ഡ്യൂട്ടി സമയം ആയി എന്നും പറഞ്ഞു കൂട്ടുകാരിയും ഓടിമറഞ്ഞു..!!!

അവിടെയും ഒറ്റപെടലിന്റെയും ശൂന്യതയുടെയും മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി..ആദ്യമായതു കൊണ്ടാകും..
ഒന്നുറങ്ങി ഉണര്‍ന്നു..മറ്റ് രണ്ട് കട്ടിലുകളില്‍ ആരോക്കയോ ഉറങ്ങുന്നു.മൂലയില്‍ ടി വി ആര്‍ക്കോ വേണ്ടി ശബ്ദിക്കുന്നു..ജനാലയിലുടെ പുറത്തേക്ക് നോക്കി കാഴ്ചകള്‍ കണ്ടുനിന്ന് സമയം പോയത് അറിഞ്ഞില്ല.കൂട്ടുകാരി ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി..നാളെ മുതല്‍ നിനക്കും ജോലിയില്‍ പ്രവേശിക്കാം..
അങ്ങനെ ജോലിയില്‍ പ്രവേശിച്ചു.മുറിയില്‍ ഉള്ളവരെയും മറ്റു സഹപ്രവര്‍ത്തകരെയും പരിചയപെട്ടു..
സമയംവെച്ചുറങ്ങി എഴുനേറ്റ് കമ്പനി വാഹനത്തില്‍ പോയി പത്ത് മണിക്കൂര്‍ ജോലി ചെയ്യുന്ന ആരുടെഒക്കയോ വിരല്‍ത്തുമ്പിലെ റിമോര്ട്ടിനു മുന്നില്‍ നൃത്തംവെക്കുന്ന പാവയായി ആ മുറിയിലുള്ളവരെ പോലെ അവളും..ഒരു ഫ്ലാറ്റില്‍ തന്നെയെങ്കിലും വല്ലപ്പോഴും കാണുന്ന സംസാരിക്കുന്ന കുറെ മനിഷ്യജന്മങ്ങള്‍..മോഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന ശലഭങ്ങള്‍.അവളും അവര്‍ക്ക് ഒപ്പം പാറിപറന്നു.!!
.
വര്‍ഷങ്ങള്‍ കഴഞ്ഞു.കമ്പ്യൂട്ടറും,കൂബബൂസും,ചിക്കനും അവള്‍ക്കും പ്രിയപെട്ടതായി..അല്ല അങ്ങനെ ആക്കി മാറ്റി.മനിഷ്യനും,മലയാളിയും,പോരാത്തതിന് പെണ്ണും അല്ലെ..സാഹചര്യങ്ങളോട് പോരുത്തപെട്ടെതീരു...!!!
കൂട്ടുകാരും നാട്ടുകാരും നാട്ടില്‍ പോകുമ്പോള്‍ പൊന്നുമോള്‍ക്ക് ഉടുപ്പും,കളിപ്പാട്ടവും,മുട്ടായകളും വാങ്ങിഅയച്ചു മകളോടുള്ള സ്നേഹം ഉള്ളിലൊതുക്കി അവള്‍ ആ മരുഭൂമിയില്‍ കഴിഞ്ഞു...!!
വാടക വീട്ടില്‍നിന്നും ചെറുതാണെങ്കിലും ഒരു കൊച്ചുവീട് അവളും വാങ്ങി.ഒപ്പം ഒരു അനിയത്തിയുടെ കല്യാണവും നടന്നു..ഇനിയും ബാധ്യതകളും,പ്രശ്നങ്ങളും ബാക്കി..!!!

അങ്ങനെ പ്രിയ കൂട്ടുകാരി കരഞ്ഞു കിട്ടിയ ഒരു മാസത്തെ ലീവില്‍ നാട്ടിലേക്ക് പോയി..പതിവുപോലെ പോലെ മോള്‍ക്കുള്ള സമ്മാനങ്ങളും കൊടുത്തയച്ചു..ആ ആഴ്ചയില്‍ വീട്ടില്‍ വിളിച്ചാല്‍ മകള്‍ക്ക് പറയാനുള്ളത് ഉമ്മിച്ചി കൊടുത്തയച്ച സമ്മാനങ്ങളെ കുറിച്ചും,പതിവുപോലെ ഉമ്മിച്ചി വരാത്തതിന്റെ പരിഭവവും ആയിരുന്നു..ഒടുവില്‍ മകള്‍ പറഞ്ഞു ഇത്താത്ത വരുമ്പോള്‍ ഞാന്‍ ഉമ്മിച്ചിക്കും ഒരു സമ്മാനം കൊടുത്ത് വിടുമല്ലോ...എത്ര ചോദിച്ചിട്ടും എന്താണ് എന്ന് മോളും ഉമ്മിച്ചിയും,ഉപ്പച്ചിയും പറഞ്ഞില്ലാ...!!!
ഒരു മാസത്തെ അവധി കഴിഞ്ഞു കൂട്ടുകാരി തിരിച്ചെത്തി..ആകാംഷയോടെ കാത്തിരുന്നു മകളുടെ സമ്മാനം എന്തെന്നറിയാന്‍..കൂട്ടുകാരി ആദ്യം നകിയതും അത് തന്നെ ആയിരുന്നു..പെട്ടിതുറന്ന് ഉള്ളില്‍ നിന്നുംകവറില്‍ പൊതിഞ്ഞ മുല്ല വല്ലിയെടുത്ത് അവള്‍ക്കു നല്‍കി..ഇതാണ് മോളുടെ സമ്മാനം..!!!
ഭ്രാന്തമായ ആവേശത്തോടെ ഒന്നും മനസ്സിലാവാതെ അതിനെ നോക്കി കണ്ണുനീര്‍ ഒഴുക്കി..!!!
ഫോണ്‍ എടുത്ത് മോളെ വിളിച്ചു....മകള്‍ പറഞ്ഞു...""ഉമ്മിച്ചിക്ക് ഏറ്റവും ഇഷ്ടടമുള്ളത് മുല്ലപൂ ആണെന്ന് ഉപ്പച്ചിയും ഇമ്മച്ചിയും പറഞ്ഞല്ലോ..അതാണ്‌ നമ്മുടെ വീട്ടിലെ മുല്ലവള്ളിയില്‍ നിന്നും ഉമ്മച്ചിക്കായി ഒരു വള്ളികൊടുത്ത് വിട്ടത്..അത് ഉമ്മി നടണം..അതില്‍ വിരിയുന്ന ഓരോ പൂവും ഉമ്മച്ചികുള്ള മോളുടെ ഓരോ ഉമ്മയാണ്(ചുംബനം)..ആ പൂവിനെ പോലെയാണ് ഉമ്മച്ചിയുടെ ഈ മോളും""".....
അതുകേട്ട് പൊട്ടികരഞ്ഞു അവള്‍ കുറെനേരം നിനന്നു..പിന്നെ ഒരു പ്ലാസ്റ്റിക്‌ ചട്ടിയില്‍ ഇത്തിരിമണ്ണ് എടുത്ത് സൂക്ഷ്മതയോടെ ആ വള്ളിനട്ടു..
അന്ന് മുതല്‍ രണ്ട് നേരം അവള്‍ മുല്ല നനച്ചു..കിട്ടുന്ന സമയം അത്രയും അതിനോട് കിന്നാരം പറഞ്ഞു.വിഷമങ്ങളും സന്തോഷങ്ങളും പങ്കുവച്ചു..
ദിവസങ്ങള്‍ക്ക് ശേഷം അതിലൊരു മുളപൊട്ടി..അത് വള്ളിയായി പടര്‍ന്നു..അതില്‍ ഒരു മുല്ലപൂ വിരിഞ്ഞു..
"""അറബിക്കടലും കടന്നുവന്ന മകളുടെ ആദ്യത്തെ ചുംബനം..ആ പൂവില്‍ അവള്‍ കണ്ടത് മകളുടെ മുഖമായിരുന്നു"""...!!!.
""അങ്ങനെ ഒരുപാട് പൂക്കള്‍ വിരിഞ്ഞു..മകളുടെ ആഗ്രഹം പോലെ...ഉമ്മച്ചിക്ക്
ഒരുപാട് ഉമ്മകളും ആയി..ഇന്നും വിരിഞ്ഞുകൊണ്ടേയിരിക്കുന്നു....!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

എന്‍റെ മയില്‍പീലി ...


എന്‍റെ പുസ്തകതാളില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന പ്രിയമയില്പീലി...ഒന്നു കാണുവാന്‍  പുസ്തകതാളുകള്‍ തുറന്നു ഇന്നലെ.എന്നും പുഞ്ചിരി സമ്മാനിച്ച്‌ എന്നെ സന്തോഷപെടുത്തുന്ന എന്‍റെ പ്രിയമയില്പീലി ഇന്നെന്നോട് പിണങ്ങിയിരിക്കുന്നു...

നിന്‍റെ പിണക്കം എത്രമാത്രമെന്നെ ദു:ഖിപിക്കുമെന്ന്‍................

നിന്‍റെ ശോഭ നഷ്ടപെട്ട മുഖം എന്നെ എത്രമാത്രം വേദനിപിക്കുമെന്ന്‍..........ചോദിച്ച് തീരും മുന്പേ,

മനസ്സില്‍ അടക്കിവച്ചിരുന്ന ദുഃഖം വലിച്ചെറിയുന്നത് പോലെ എന്‍ പ്രിയമയില്പീലി ചോദിച്ചു...എന്തിനാണ് ഈ  പുസ്തകത്താളുകളിനുള്ളില്‍ വെളിച്ചം കാണിക്കാതെ,ആകശനീലിമകള്‍ കാണിക്കാതെ മറ്റാരും കാണാതെ എന്നെ ഏകയായി ഇങ്ങനെ അടക്കിവെച്ചിരിക്കുന്നത്....

ഞാന്‍ പ്രതീക്ഷിച്ചിരുന്നു ഈ ചോദ്യം..ഏകയായി പുസ്തകത്താളുകളിനുള്ളില്‍ നിന്നെ അടക്കിവെച്ചിരിക്കുന്നതിന്റെ
കാരണം നീ ഒരിക്കല്‍ ചോദിക്കും എന്ന്‍ അറിയാമായിരുന്നു....

""നിന്നെ എനിക്ക് സമ്മാനിച്ച ഞാന്‍ സ്നേഹിച്ചിരുന്ന, എന്നെ സ്നേഹിച്ചിരുന്നു എന്ന്‍ ഞാന്‍ വിശ്വസിച്ചിരുന്ന എന്‍റെ പ്രിയതമയുടെ
സ്നേഹത്തിന്‍റെ പ്രതീകമാണ് നീ...ഒരിക്കല്‍ നിന്നെ എനിക്ക് സമ്മാനിച്ച്‌ അവള്‍ പറഞ്ഞു......
നിനക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകത്തിനുള്ളില്‍ ഈ മയില്പീലിയെ വെളിച്ചം കാണിക്കാതെ,ആകശനീലിമകള്‍ കാണാതെ മറ്റാരെയും കാണിക്കാതെ സൂക്ഷിച്ചുവക്കുക...ഈ മയില്‍പ്പീലി എന്‍റെ മനസ്സാണ്.നിന്നോടുള്ള സ്നേഹം ഞാന്‍ ഇതില്‍ കരുതിവച്ചിരിക്കുന്നു...
ഈ മയില്‍പീലിവളരും,ഒരിക്കല്‍ ഇതില്‍ പീലികള്‍ വിരിയും. എനിക്ക് നിന്നോടും,നിനക്ക് എന്നോടുമുള്ള സ്നേഹത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ പൂവണിയുകയും ചെയ്യും....അന്ന് ഈ പുസ്തകതാളില്‍ പീലികള്‍ വിരിഞ്ഞുനിറയും.... നിന്നോടൊപ്പം ഞാനും ഉണ്ടാകും എന്നും ഈ പുസ്തകതാളുകള്‍ തുറന്നുനോക്കി മയില്പീലികളെ കാണുവാന്‍"....... ...

ഇന്നും എനിക്ക് പ്രിയപ്പെട്ട പുസ്തകത്തിനുള്ളില്‍ നിന്നെ സൂക്ഷിച്ചിരിക്കുന്നു.പക്ഷെ നീ വളരുകയോ,പീലികള്‍ വിരിയുകയോ
ചെയ്തില്ലാ.ഒരുപക്ഷെ നിനക്ക് അറിയാമായിരിക്കും നീ വളര്‍ന്നു
മയില്പീലി വിരിഞ്ഞാലും നിന്നെ കാണുവാന്‍ എന്നോടൊപ്പം അവള്‍
ഉണ്ടാകില്ലായെന്ന്‍.,അതോ നീ വിരിയാഞ്ഞത് കൊണ്ടാണോ അവള്‍ എന്നില്‍ നിന്നും അകന്നത്..എന്നെയും നിന്നെയും തനിച്ചാക്കിഅവള്‍ പോയത്‌.......... ...

അറിയില്ലാ..എങ്കിലും അവളുടെ സ്നേഹം നിറച്ചു എനിക്ക് സമ്മാനിച്ച നിന്നെ അവളെ സ്നേഹിച്ചത് പോലെ ഞാന്‍ സ്നേഹിക്കുന്നു.... അതുകൊണ്ടാണ് നിന്നില്‍ പീലികള്‍ വിരിഞ്ഞിലെങ്കിലും എന്നും കാണുവാന്‍ വേണ്ടി ഈ പുസ്തകത്തിനുള്ളില്‍ നിന്നെ ഞാന്‍ സൂക്ഷിക്കുന്നത്.....!!!!!!

*****ശ്യാം ഷാനവാസ്‌,പുനലൂര്‍****

ഒരു സ്വപ്നം കണ്ട വഴിയെ ....

കുറച്ചു ദിവസമായി തിരക്കുകള്‍ കാരണം ഒന്നും എഴുതാന്‍ കഴിഞ്ഞില്ലാ....
എന്തെങ്കിലും ഒന്ന് എഴുതിയാലോ...?എഴുതാന്‍ പേപ്പറും,പേനയും എടുത്ത് 
ഇരുന്നപ്പോള്‍ അതാ.....മുബൈല്‍ ശബ്ദിക്കുന്നു...എപ്പോഴും ഇങ്ങനാ.....
ആരാണ് എന്ന് നോക്കാട്ടെ...!!!!!!മുബൈല്‍ എടുത്തു പേര് നോക്കി.....!!!!!

ഈ നിമിഷം ലോകത്ത് ഏറ്റവും വലിയ സന്തോഷവാന്‍ ഞാന്‍ മാത്രമായിരിക്കും.
കുറെ ദിവസങ്ങളായി ആഗ്രഹിക്കുന്നു..ഒന്നു വിളിച്ചിരുന്നെങ്കില്‍ എന
ന്....
മനസ്സ്‌ കൊതിച്ചിരുന്നു ആ സ്വരം ഒന്ന് കേള്‍ക്കാന്‍,ഒന്ന് പിണങ്ങാന്‍,ഒന്ന് ഇണങ്ങാന്‍...
അതെ അവള്‍ക്കു മാത്രമേ എനിക്ക് ഇത്രയും സന്തോഷം നല്‍കാന്‍ കഴിയു.
അന്ന് എന്തോ പറഞ്ഞു പിണങ്ങിയതാ...അതാ ഞാനും വിളിക്കാഞ്ഞത്....!!

കോള്‍ എടുത്തു...ഞാന്‍ മുബൈല്‍ ചെവിയോടു ചേര്‍ത്ത്പിടിച്ചു.
അവളുടെ ആ മധുരമുള്ള സ്വരം..
ഹലോ...ഹലോ..!!!
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്വരം,.അത് എന്നെ വളരെ സന്തോഷിപിച്ചു...!!
ആ നിമിഷം ഞാന്‍ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍...
ഞാനും ഹലോ പറഞ്ഞു...!!
അവള്‍: നിനക്ക് സുഖമാണോ..?
ഞാന്‍: അതെ..നിനക്കോ..?
അവള്‍: ഉം
അവള്‍:: നീ എന്താ എന്നെ കുറച്ചു ദിവസമായി വിളിക്കാതിരുന്നത്..?
ഞാന്‍: കുറച്ചു തിരക്കിലായിരുന്നു........(പിണക്കം പറയാന്‍ പറ്റുമോ..?)
അവള്‍: അല്ലാ..നീ എന്നെ മറന്നതാണ്..
ഞാന്‍: ഇല്ല..നിന്നെ മറക്കാന്‍ ഞാന്‍________....
അവള്‍: എങ്കില്‍ നീ തിരക്കുകള്‍ക്ക് ഇടയില്‍ എന്നെ എത്ര പ്രാവിശ്യം ഓര്‍ത്തു...
ഞാന്‍: നീ എന്നെ ഓര്‍ത്തതിനെക്കാള്‍ കൂടുതല്‍..!!

അവള്‍: ഞാന്‍ നിന്നെ ഓര്‍ക്കാന്‍ മറന്നില്ലല്ലോ..!!
ഞാന്‍: എങ്കില്‍ നിന്നെ ഞാന്‍ ഓര്‍ത്തതെ ഇല്ലാ..
അവള്‍: അപ്പോള്‍ നീ ആദ്യം പറഞ്ഞത്‌ കള്ളമാണോ..?
എനിക്ക് അറിയാം നീ കള്ളമാണ് പറഞ്ഞത്‌...എന്നെ മറന്നു...ഹും!!!
ഞാന്‍: എന്തിനാണ് ഓര്‍ക്കുന്നത്....നീ എപ്പോഴും എന്നോടൊപ്പം തന്നെ ഇല്ലെ...
ഞാന്‍ നിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയല്ലേ,...!!
പിന്നെ എന്തിനാണ് ഓര്‍ക്കുന്നത്....!!

അത് കേട്ട്‌ അവള്‍ പൊട്ടിച്ചിരിച്ചു.....
ആ ചിരിയില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍ അതാ മറ്റൊരു ശബ്ദം എന്‍റെ
കാതുകളില്‍ മുഴങ്ങി...
ഹേയ്,...എഴുന്നെല്‍ക്കന്നെ...സമയം എത്രയെന്നോ... എഴുന്നെല്‍ക്കന്നെ...!!
ഹേയ്,...എഴുന്നെല്‍ക്കന്നെ...സമയം എത്രയെന്നോ... എഴുന്നെല്‍ക്കന്നെ...!!

തലവഴി പുതച്ചിരുന്ന പുതപ്പിനടിയിലൂടെ കൈ പുറത്തേക്ക് നീട്ടി
അടുത്തിരുന്ന മേശപ്പുറത്ത് നിന്നും മുബൈല്‍ എടുത്തു
അലാറത്തിന്റെ ആ ശബ്ദം നിലപ്പിച്ചു.....
ഈ നിമിഷം ഞാന്‍ ആവും ഈ
ലോകത്തിലെ ഏറ്റവും വലിയ ദേഷ്യക്കാരന്‍....ഉറക്കവും പോയി...
ആ സ്വപ്നവും പോയി...!!
പെട്ടന്ന് പുതപ്പ് വലിച്ചു മാറ്റി വാച്ചിലേക്ക് നോക്കി,സമയം ഏഴുമണി..
ആ ഏഴുമണിയോ...?
വീണ്ടും പുതപ്പുമൂടി തിരിഞ്ഞുകിടന്നു ആ കണ്ട സ്വപ്നത്തിന്‍റെ
ബാക്കികാണാന്‍ ശ്രെമിച്ചു ചെറുതായി ഒന്നുറങ്ങി....!!!!!!!!!!!
****ശ്യാം ഷാനവാസ്‌പുനലൂര്‍***