Ind disable

Pages

Thursday, 5 September 2013

അദ്ധ്യാപക ദിനാശംസകള്‍.....

സ്നേഹത്തെയും സാഹോദര്യത്തെയും
സംസ്കാരത്തെയും മതത്തെയും 
വിശ്വാസത്തെയും മണ്ണിനെയും 
പെണ്ണിനെയും മരങ്ങളെയും 
കാറ്റിനെയും കടലിനെയും 
വെള്ളത്തെയും വായുവിനെയും 
ആകാശത്തെയും അങ്ങനെ അങ്ങനെ
ഇന്ന് ഈ ലോകത്തിന്‍റെ
ഓരോ സ്പന്ദനങ്ങളെയും
അക്ഷരങ്ങളില്‍ മറഞ്ഞിരുന്ന 
അറിവിലൂടെ പഠിപിച്ച ഗുരുനാഥന്‍മാരെ 
നിങ്ങളുടെ ഓര്‍മകള്‍ക്ക് 
മുന്നില്‍ വന്ദനം....!!!!
വന്ദനം പ്രിയ ഗുരുക്കന്മാരെ....!!!
എല്ലാ പ്രിയപ്പെട്ടവർക്കും അദ്ധ്യാപക ദിനാശംസകള്‍.....
ശ്യാം ഷാനവാസ്‌

Tuesday, 27 August 2013

വിരുന്നുകാര്‍...!!!

                                                                  (നന്ദി ഗൂഗിള്‍)                  

വിരുന്നുകാര്‍...!!!

നിദ്രയില്‍ വന്നു 
വിരുന്നുകാരായി ചില
ഓര്‍മ്മകള്‍ എന്നും..

എന്നോ മൃതിയടഞ്ഞ
ചില സ്വപ്നങ്ങള്‍
കരങ്ങളില്‍ ഒളിപ്പിച്ചു
ഒരു കൊച്ചു സമ്മാനമെന്നപോല്‍
ഹൃദയത്തില്‍ വെച്ചവര്‍
പലവഴിയെ കൂരിരുളില്‍
പിരിഞ്ഞുപോയി..

ഓരോ പകലുകള്‍
തഴുകിയുണര്‍ത്തുമ്പോഴും
ഒരിക്കലും പുനര്‍ജനിക്കാത്ത
പാഴ് സ്വപ്നങ്ങളെ
വീണ്ടും വീണ്ടും മനസ്സിലെ
മണ്‍കുടിലില്‍ മൂടിവെച്ചു..

ഒരിക്കലും ഉണരാത്ത
നിദ്രയുമായി ഒരിക്കല്‍
ദേഹി മറഞ്ഞിടും
ഏതോ മണ്‍കുടിലിനുള്ളില്‍

അപ്പോഴുംപുനര്‍ജനിക്കാത്ത
മരവിച്ച സ്വപ്നങ്ങളുമായി
ഓര്‍മ്മകള്‍ വന്നിടും വിരുന്നുകാരായി..

പിന്നീട് പകലുകളില്ല
കൂരിരുള്‍ നിറഞ്ഞ
മണ്‍കുടില്‍ മാത്രം..

ഒടുവില്‍ ഓരോ നിദ്രയിലും
ദേഹിയും സ്വപ്നവും
മണ്‍കുടിലിനുള്ളില്‍
എങ്കിലും പുനര്‍ജനിച്ചിടുമോ...!!

ശ്യാംഷാനവാസ്‌,പുനലൂര

Thursday, 4 April 2013

മഴ കൂട്ടുകാരി....

പ്രിയപ്പെട്ട കൂട്ടുകാരി.....!!!
നീ ആഗ്രഹിച്ചത്‌ പോലെ നമ്മുക്കായി പെയ്ത് തുടങ്ങിയ ചാറ്റല്മഴ.....ചാറ്റല്മഴ പ്രണയമാണെന്നും ഇതില്‍ നനഞ്ഞാല്‍ പ്രണയ സംഗീതം കേള്‍ക്കാംമെന്നും പറഞ്ഞ് നീ നമ്മുടെ കലാലയമുറ്റത്തുവച്ച് എന്റെ കുടക്കീഴില്‍ നിന്നും ഓടിയകന്നതും, ചാറ്റല്മഴ നനഞ്ഞതും, പിന്നീട് എപ്പോഴോ ആ ചാറ്റല്മഴ നല്കിയ പ്രണയ സംഗീതം ചില സ്വകാര്യനിമിഷങ്ങളില്‍ എന്നിലേക്ക്‌ നീ പകര്ന്നുതരാന്‍ കൊതിച്ചതും ഇന്ന് ഈ മഴ എന്നോട് പരിഭവമായി ഓര്മപ്പെടുത്തുന്നു...!!!!
(എന്നെ മഴയെ പ്രണയിക്കാന്‍ പഠിപിച്ച കൂട്ടുകാരിയുടെ ഓര്മ്മ്ക്കായി...)
ശ്യാം ഷാനവാസ്‌,പുനലൂര്‍