Ind disable

Pages

Monday, 16 September 2013

             

ലേഖകന്‍!!

വാക്കുകളായി
പിറവിയെടുക്കാന്‍ കൊതിക്കുന്ന
അക്ഷരങ്ങളുണ്ട് എന്‍ തൂലികയില്‍

പ്രാണന് വേണ്ടി തുടിക്കുന്ന
അവയുടെ ഇരമ്പലും
പിറവി നല്കുന്നവനോടുള്ള
യാചനയും എനിക്കുകേള്‍ക്കാം;

തന്‍റെ പിറവിയില്‍
ശൈശവമോ ബാല്യമോ
കൌമാരാമോ യൌവനമോ
വാര്ദ്ധക്ക്യമോ
മാറി മാറി വന്നിടാം
എല്ലാം ഉടലിന്‍റെ മായകള്‍;

എങ്കിലും,
നാരി എന്ന് മുദ്രകുത്തി
സ്നേഹത്തിന്റെയും
ബന്ധങ്ങളുടെയും അര്‍ത്ഥം
വികാരമെന്ന് കൂട്ടിച്ചേര്‍ത്ത
രക്തം കണ്ട് മരവിച്ചവന്റെ
മുന്നില്‍ വലിച്ചെറിയരുതെയെന്നെ;

ഈ യാചനക്ക് മുന്പില്‍
തൂലികയും ശിരസ്സറ്റ യോധവായി...!!

ശ്യാംഷാനവാസ്‌,പുനലൂര്‍

Thursday, 5 September 2013

അദ്ധ്യാപക ദിനാശംസകള്‍.....

സ്നേഹത്തെയും സാഹോദര്യത്തെയും
സംസ്കാരത്തെയും മതത്തെയും 
വിശ്വാസത്തെയും മണ്ണിനെയും 
പെണ്ണിനെയും മരങ്ങളെയും 
കാറ്റിനെയും കടലിനെയും 
വെള്ളത്തെയും വായുവിനെയും 
ആകാശത്തെയും അങ്ങനെ അങ്ങനെ
ഇന്ന് ഈ ലോകത്തിന്‍റെ
ഓരോ സ്പന്ദനങ്ങളെയും
അക്ഷരങ്ങളില്‍ മറഞ്ഞിരുന്ന 
അറിവിലൂടെ പഠിപിച്ച ഗുരുനാഥന്‍മാരെ 
നിങ്ങളുടെ ഓര്‍മകള്‍ക്ക് 
മുന്നില്‍ വന്ദനം....!!!!
വന്ദനം പ്രിയ ഗുരുക്കന്മാരെ....!!!
എല്ലാ പ്രിയപ്പെട്ടവർക്കും അദ്ധ്യാപക ദിനാശംസകള്‍.....
ശ്യാം ഷാനവാസ്‌

Tuesday, 27 August 2013

വിരുന്നുകാര്‍...!!!

                                                                  (നന്ദി ഗൂഗിള്‍)                  

വിരുന്നുകാര്‍...!!!

നിദ്രയില്‍ വന്നു 
വിരുന്നുകാരായി ചില
ഓര്‍മ്മകള്‍ എന്നും..

എന്നോ മൃതിയടഞ്ഞ
ചില സ്വപ്നങ്ങള്‍
കരങ്ങളില്‍ ഒളിപ്പിച്ചു
ഒരു കൊച്ചു സമ്മാനമെന്നപോല്‍
ഹൃദയത്തില്‍ വെച്ചവര്‍
പലവഴിയെ കൂരിരുളില്‍
പിരിഞ്ഞുപോയി..

ഓരോ പകലുകള്‍
തഴുകിയുണര്‍ത്തുമ്പോഴും
ഒരിക്കലും പുനര്‍ജനിക്കാത്ത
പാഴ് സ്വപ്നങ്ങളെ
വീണ്ടും വീണ്ടും മനസ്സിലെ
മണ്‍കുടിലില്‍ മൂടിവെച്ചു..

ഒരിക്കലും ഉണരാത്ത
നിദ്രയുമായി ഒരിക്കല്‍
ദേഹി മറഞ്ഞിടും
ഏതോ മണ്‍കുടിലിനുള്ളില്‍

അപ്പോഴുംപുനര്‍ജനിക്കാത്ത
മരവിച്ച സ്വപ്നങ്ങളുമായി
ഓര്‍മ്മകള്‍ വന്നിടും വിരുന്നുകാരായി..

പിന്നീട് പകലുകളില്ല
കൂരിരുള്‍ നിറഞ്ഞ
മണ്‍കുടില്‍ മാത്രം..

ഒടുവില്‍ ഓരോ നിദ്രയിലും
ദേഹിയും സ്വപ്നവും
മണ്‍കുടിലിനുള്ളില്‍
എങ്കിലും പുനര്‍ജനിച്ചിടുമോ...!!

ശ്യാംഷാനവാസ്‌,പുനലൂര