( നന്ദി ഗൂഗിള്‍ )
അനുരാഗമെ,...!!!
നിത്യഹരിതമായി
വാടിക്കരിഞ്ഞു പൊഴിയാത്ത
നിന്നയും തേടി
രാവിലും ഇരവിലും
യാചകനായിന്നു ഞാന്‍.....,....
വളര്‍ന്ന തൈയില്‍
വിടര്‍ന്ന പൂവിന്
നിറംമങ്ങിയ ചിരിയും
നിഴല്‍ വീണ
അഴകാണിന്നെങ്കിലും....
തലോടാന്‍ വന്ന
കരങ്ങളെ മുള്ളുകളാല്‍
കുത്തിനോവിച്ച
നിന്‍ വാക്കുകളില്‍...
ഉതറിവീഴും കണ്ണുനീരും
പൊഴിഞ്ഞുവീഴും നിമിഷങ്ങളും
മാത്രമാണിന്ന് ഭിക്ഷയായി...
വിടപറയാന്‍ കഴിയാത്ത
ഓര്‍മയില്‍ നിന്നും
നിറമുള്ള ചിരിയും
നിഴല്‍വീഴാത്ത അഴകും
ഭിക്ഷയായി യാചിച്ച്,
വയര്‍നിറയാത്ത യാചകനായി
അനുരാഗമെ നിന്നെ തിരയുന്നു
ഓരോ വൃന്ദാവനത്തിലും....!!!
ശ്യാം ഷാനവാസ്,പുനലൂര്‍
No comments:
Post a Comment