Ind disable

Pages

Wednesday, 13 February 2013

ഓര്‍മയിലെ കുപ്പിവള...!!!(ഒരു വാലന്‍ന്റൈന്‍ ഓര്‍മ)



ഓര്‍മയിലെ കുപ്പിവള...!!!(ഒരു വാലന്‍ന്റൈന്‍ ഓര്‍മ)..!!

സ്കൂള്‍ജീവിതം ആസ്വദിച്ചു തുടങ്ങിയത് മുതല്‍ അവള്‍ എന്‍റെ കൂട്ടുകാരിയായി എന്നോടൊപ്പമുണ്ട്.തിരക്കിട്ട പഠനത്തിനൊപ്പം കളിയും ചിരിയും നിറഞ്ഞ ക്ലാസ്സ്മുറികളില്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടികരിയായി.ദുഖങ്ങളിലും,സന്തോഷങ്ങളിലും.തോല്‍വികളിലും,വിജയങ്ങളിലും ഒരു നേരംപോക്കായും,ആശ്വാസമായും അവള്‍ ഉണ്ടായിരുന്നു.എല്ലാം അവസാനിക്കാനും സ്കൂള്‍വരാന്തകളും,ക്ലാസ്മുറികളും,കൂട്ടുകാരെയും വിടപറയാന്‍ എത്തിനില്‍ക്കുന്ന പത്താംക്ലാസിന്റെ അവസാനദിനങ്ങള്‍.!

ഫെബ്രുവരി  12th:ഒരു വെള്ളിയാഴ്ച.ടീച്ചര്‍ ഇല്ലാതെ ഫ്രീയായി കിട്ടിയ അവസാനത്തെ പിരീഡ്.ബഹളംവെച്ചും,ഓടിയും,ചാടിയും എല്ലാരും ആസ്വദിക്കുന്നു.അവളും ഞാനും ഞങ്ങളുടെ  മറ്റു പ്രിയപ്പെട്ട  കൂട്ടുകാരും പരസ്പരംകളിയാക്കിയും,പരദൂഷണം പറഞ്ഞും അവസാനത്തെ ബഞ്ചിലും,ഡസ്കിലും സ്ഥാനംപിടിച്ചു.!

കളികള്‍ക്കും,തമാശകള്‍ക്കും ഇടയില്‍ എന്തോ പറഞ്ഞു ഞാന്‍ അവളെ കളിയാക്കി.അത് ഇഷ്ട്ടപെടാത്ത അവള്‍ എന്നെയും കളിയാകി.അവസാനം കളിയാക്കി കളിയാക്കി കളി കാര്യമായി.കണ്ടിരുന്ന കൂട്ടുകാരും അവളെ കളിയാക്കാന്‍ തുടങ്ങിയതോടെ ദേഷ്യം വന്നവള്‍ കളിയാക്കാന്‍ തുടക്കം കുറിച്ച എന്നെ അടിത്തിരുന്ന ബാഗ്എടുത്ത് അടിക്കാന്‍ തുടങ്ങി.!

തമാശയിലാണ് അടിക്കാന്‍ വന്നത് എങ്കിലും ആ അടിയില്‍നിന്നും ഒഴുവകാന്‍ വേണ്ടി ഞാന്‍അവളുടെ കൈയ്യില്‍ കയറിപിടിച്ചു.പിടി വീണത് അവളുടെ കുപ്പിവളകളിലും.അവളുടെ കൈകളെ സുന്ദരമാക്കിയിരുന്ന ചുമപ്പും,കറുപ്പും കുപ്പിവളകള്‍ പൊട്ടി തറയില്‍ വീണു.അതുവരെ കളിയാക്കിയതിനെക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു അവള്‍ക്ക് ആ നിമിഷം.തമാശകള്‍ പറഞ്ഞ്ചിരിച്ച അവളുടെ കണ്ണുകള്‍പെട്ടന്ന് ഈറനണിഞ്ഞു.തറയില്‍ ചിതറിയ വളകള്‍ വാരിയെടുത്ത് ആരോടും മിണ്ടാതെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.തമാശകള്‍ കാര്യമായത്തിന്റെ വിശമം ഞങ്ങളിലും ഉണ്ടായി.എന്നും സ്കൂള്‍ വിട്ട് കഴിഞ്ഞ് യാത്രപറഞ്ഞും,തമാശകള്‍ പറഞ്ഞും ബസ്സില്‍ കയറാറുള്ള അവള്‍ അന്ന് ആരോടും യാത്ര പറയാതെ പോയി.!

അന്ന് രാത്രിയില്‍ അവളുടെ നിറഞ്ഞ കണ്ണുകളും,വേദനിച്ച മുഖവും എന്‍റെ ഉറക്കംകെടുത്തി.അവധി ദിവസങ്ങളില്‍ ഫോണ്‍ വിളിക്കാറുള്ള അവള്‍ വിളിച്ചതുംമില്ല.രണ്ടു ദിവസത്തെ അവധി വേണ്ടായിരുന്നു എന്ന് തന്നെ തോന്നിപോയി.ശനിയും,ഞായറും അവളുടെ ഫോണ്‍ പ്രതീക്ഷിച്ചുകൊണ്ട് ആ ഓര്‍മയില്‍ അവസാനിച്ചു.!

ഫെബ്രുവരി 14th തിങ്കളാഴ്ച..രാവിലെ തന്നെ കഴിഞ്ഞ രാത്രിയില്‍ തീരുമാനിച്ചത് പോലെ സ്കൂളിന്റെ അടുത്തുള്ള കടയില്‍ നിന്നും ഒരു ഡസന്‍ കുപ്പിവളയും വാങ്ങി നേരത്തെ തന്നെ ക്ലാസ്സില്‍ എത്തി ഞാന്‍..    
എനിക്ക് മുന്പ് തന്നെ അവളും കൂട്ടുകാരും എത്തിയിരുന്നു.കൂട്ടുകാര്‍ എല്ലാരും മിണ്ടിയിട്ടും അവള്‍ മാത്രം മിണ്ടിയില്ലാ.രണ്ടു ദിവസത്തെ വിശേഷങ്ങള്‍ എല്ലാരും പറയുമ്പോഴും അവള്‍ മിണ്ടാതെയിരുന്നു. അടുത്ത്ചെന്ന് അവളോട്‌ സംസാരിച്ചു.എങ്കിലും അവള്‍ മിണ്ടിയില്ല.ഞാന്‍ കയ്യില്‍ കരുതിയിരുന്ന വളകള്‍ അവള്ക്ക് മുന്നിലേക്ക് നീട്ടി.ആദ്യം നോക്കിയില്ലാ എങ്കിലും പിന്നീട് ഒരു ചെറുപുഞ്ചിരിയോടെ നോക്കി.!

അത് വാങ്ങി അവള്‍ പിണക്കം മാറ്റി.കയ്യില്‍ അണിഞ്ഞു എല്ലാ കൂട്ടുകാരികളെയും കാണിച്ചു.എന്നോട് ഒരു മാപ്പും പറഞ്ഞു..പാവം  അവള്‍..ഞാന്‍ അവളുടെ തലക്കൊരു കിണ്‌ക്കും കൊടുത്തു.!

ഇതിനിടയില്‍ ഏതോ ഒരു കൂട്ടുകാരി ഇന്നത്തെ ദിവസത്തിന്‍റെ പ്രതേകത പറഞ്ഞു കളിയാക്കി ഞങ്ങളെ.അതെ ഇന്ന്‍ ഫെബ്രുവരി 14th..വാലന്‍ന്റൈന്‍ ഡേ ആണെന്ന്.ഇന്ന്‍ പ്രണയിക്കുന്നവര്‍ ആണ് ഗിഫ്റ്റ് കൊടുക്കുന്നത് എന്ന്..സത്യം ഞാനും അത് ഒര്തിരുന്നില്ലാ.കൂട്ടുകാര്‍ കളിയാക്കിയെങ്കിലും ഞാന്‍ കാര്യമായി എടുത്തില്ല.ചിലപ്പോള്‍ അവളും..!!അങ്ങനെ വീണ്ടും സന്തോഷത്തോടെ ആ കൂട്ട് കൂടുതല്‍ ശക്തമായി.!

തിരക്കിട്ട പഠിനത്തിനൊപ്പം ദിവസങ്ങളും കടന്നുപോയി.പരീക്ഷ കഴിഞ്ഞ് എല്ലാരും യാത്രപറഞ്ഞ് സന്തോഷങ്ങളും,ദുഖങ്ങളും ആശംസകളും ഓട്ടോഗ്രാഫിലും,ഡയറിയിലും,ബുക്കിലും,പുസ്തകങ്ങളിലും എഴുതി.ഞാനും അവളുടെ ഡയറിയില്‍ ആശംസകളും,ഒരു ഓര്‍മപ്പെടുത്തലും എഴുതി.അവള്‍ എന്‍റെ ഡയറി വാങ്ങിയിട്ട് രണ്ട് ദിവസമായി..അവസാന യാത്രപറച്ചിലില്‍ അത് തന്നിട്ട് ഇപ്പോള്‍ തുറന്ന്‍ നോക്കരുത് എന്നും വീട്ടില്‍ പോയി നോക്കാവു എന്നും ഒരു ഉപദേശവും നല്‍കി നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞ്പിരിഞ്ഞു.!

പരീക്ഷയുടെ പഠിത്തത്തിന്റെ തിരക്കിനിടയില്‍ ഒഴുവാക്കിയ യാത്രകളും,കളികളും മറ്റ് ആവശ്യങ്ങളും അവധിക്കാലം തുടങ്ങിയതിന്‍റെ സന്തോഷത്തില്‍ വീണ്ടും തിരിച്ചെടുക്കാന്‍ ഉള്ള തിരക്കിനിടയില്‍ അവള്‍ എഴുതിയത് വായിക്കാന്‍ ഒരാഴ്ച്ചയോളം വൈകി.തിരക്കുകള്‍ ഒഴുവായി കിട്ടിയ ഒരു ദിവസം ഡയറി എടുത്ത് താളുകള്‍ മറിച്ച് നോക്കി.ചില  കൂട്ടുകാര്‍ എഴുതിയത് വായിച്ച് ചിരിച്ചു.
ചിലത് വായിച്ചപ്പോള്‍ നഷ്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍.!
അവസാനത്തെ പേജിന്‍റെ മുമ്പിലത്തെ താളുകള്‍ അവളുടെ വരികള്‍ നിറഞ്ഞതായിരുന്നു.ആ താളുകള്‍ തുറന്ന് വായിച്ചപ്പോള്‍ വല്ലാത്തൊരു നഷ്ട്ടം തോന്നി.എന്തോ ഇതവരെ തോന്നത്തൊരു നഷ്ട്ടം.ആ താളുകളില്‍ അവള്‍ വരച്ച കരയുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം.ഒപ്പം അന്ന് എന്‍റെ കൈകളാല്‍ പൊട്ടിച്ചിതറിയ കുപ്പിവളകളില്‍ ചിലതും ഒട്ടിച്ചിരുന്നു.അതിനൊപ്പം അറിഞ്ഞ് കൊണ്ടല്ല എങ്കിലും ആ ഫെബ്രുവരി 14th ഞാന്‍ വാങ്ങികൊടുത്ത കുപ്പിവളയില്‍ ഒന്നും..പിന്നെ ചില ആശംസകള്‍ക്ക് ഒപ്പം അവളുടെ തൂലികയില്‍ വിരിഞ്ഞ കുറെ വരികളും....!!

“കണ്ണുകളില്‍ നോക്കി തിരിച്ചറിഞ്ഞില്ല നീ എന്നെ..
വാക്കുകള്‍ കേട്ടും തിരിച്ചറിഞ്ഞില്ല നീ എന്നെ...
ഒപ്പം നടന്നിട്ടും,ഒപ്പം ചിരിച്ചിട്ടും അറിഞ്ഞില്ല നീ എന്നെ...
അകലെ ഇരുന്ന് എങ്കിലും നീ എന്നെ അറിഞ്ഞിരുന്നെങ്കില്‍...”

അവളെ തിരിച്ചറിയാന്‍ ഞാന്‍ ഫോണ്‍ ചെയ്തു എങ്കിലും അവള്‍ ബോംബെയില്‍  അമ്മാവന്‍റെ അടുത്തേക്ക് പോയിരുന്നു..ഇനി ഒരു കൂടി കാഴ്ച ഉണ്ടാകില്ല...ഉണ്ടായതും ഇല്ലാ...അതാവും അവള്‍ പറഞ്ഞത്  
"അകലെ ഇരുന്ന് എങ്കിലും നീ എന്നെ അറിഞ്ഞിരുന്നെങ്കില്‍...”

ഒരു ഫെബ്രുവരി 14th കൂടി  …”വാലന്‍ന്റൈന്‍ ഡേ”...ഒരിക്കല്‍ കൂടി ആ താളുകള്‍ ഞാന്‍ തുറന്നു.ആ വളകള്‍ തലോടിയും,ചിത്രം നോക്കിയും ആ വരികളിലെ മനസ്സ് അറിഞ്ഞും ഒരുപാട് ഓര്‍മകളില്‍ ആ ഓര്‍മയും പുതുക്കി..!!

ഇനി ഒരിക്കല്‍ കൂടി അവളെ കണ്ടാല്‍ പറയാന്‍ ചില ഓര്‍മകളും മനസ്സില്‍ കുറിച്ചിട്ടു...!!!
ശ്യാം ഷാനവാസ്,പുനലൂര്‍

No comments:

Post a Comment