(ഫോട്ടോ: നന്ദി ഗൂഗിള്‍ )
വില്‍ക്കാനുണ്ട്..!!
പത്തായപ്പുര നിറഞ്ഞു
പൊടിപിടിച്ച മാറാലകളാല്‍..,
ഇതിനിടയില്‍ ഓടിക്കളിക്കുന്ന
വിശപ്പറിയാത്ത
വെള്ളെലിക്കുഞ്ഞുങ്ങളാണ്
വിശപ്പറിയുന്ന
മനുഷ്യക്കുഞ്ഞുങ്ങളുടെ
കളിക്കൂട്ടുക്കാര്‍.....,..
കളികഴിഞ്ഞു അടുപ്പത്തിരിക്കുന്ന
കലത്തിലെ തിളച്ച് വറ്റിയ വെള്ളം
നോക്കി കണ്ണീര്‍ ഒഴുക്കി
ഒടുവില്‍ കരഞ്ഞു കരഞ്ഞുറങ്ങും..
ഉറക്കമേ നീ ഒന്ന് ചതിച്ചാല്‍
പതിവ് തെറ്റിയെന്‍ കുഞ്ഞുങ്ങള്‍
കരഞ്ഞുറങ്ങിയില്ലെങ്കില്‍..!!,...
ഈ കൂരിരുളില്‍
പെണ്മാംസം കൊതിക്കും
തെരുവിലേക്ക്
വില്‍ക്കാനിറച്ചിയില്ലാത്ത
മെലിഞ്ഞുണങ്ങിയ എന്‍
ശരീരത്തിന്‍റെ മാനം തുലക്കണം..
മരണത്തോട് ഒഴികഴിവുപറഞ്ഞു
ചോരയൂറ്റിയും,വൃക്കപറിച്ചും
കരള്‍പിഴുതിയും
മാനം തുലച്ചില്ല ഇതുവരെ..
ഇനി മാനം തൂക്കുന്ന ത്രാസ്സിലിരുന്ന്‍
എന്‍റെ മാനത്തിന് വിലപ്പറയണം..
പക്ഷെ, പേടിയാണ്
ദയതൊടാത്ത സമൂഹത്തിനെയും
നീരാളിക്കൈകളെയും..
നിഴലിനുപോലും നിറങ്ങള്‍നല്‍കി
എന്നെയും കാമറകണ്ണുകളില്‍
നിറച്ച് നിര്‍ത്തും,
പത്രതാളുകളില്‍ നിറച്ചെഴുതും..
അദ്ദേഹം ഉറങ്ങിയപ്പോലെ
ഒരു കയര്‍ക്കുരുക്കില്‍ ഉറങ്ങിയാല്‍
അപ്പോഴും ബാക്കിയാകും
വില്‍ക്കാത്തതിന്‍റെയും,വിറ്റതിന്റെയും
കഥകള്‍,വീണ്ടും വീണ്ടും വില്‍ക്കാന്‍..!!...,..!!
ശ്യാം ഷാനവാസ്,പുനലൂര്‍
No comments:
Post a Comment