Ind disable

Pages

Monday, 23 December 2013

രോ ധനു മാസത്തിലും നിനക്കായ് കരുതിവെച്ച ഒരുപാട് സമ്മാനങ്ങളുമായ് ഓരോ നക്ഷത്രങ്ങളെ ഞാന്‍ നിന്നിലേക്ക്‌ അയച്ചിരുന്നു...ഒരുപാട് നക്ഷത്രങ്ങള്‍ക്കിടയില്‍ നീ അത് തിരിച്ചറിയാതെ പോയി... അതില്‍ ഒരു സമ്മാനം പോലും ഇന്നും നിലാവ് കണ്ടിട്ടില്ല...അത് മുഴുവന്‍ നി തന്ന സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു...ഈ ധനു മാസത്തില്‍ നമ്മുക്കായി നിലാവ് വിരിച്ച ഒരു രാത്രയില്‍ ഒരുപാട് നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി നമ്മുക്ക് ആ സമ്മാനങള്‍ തുറക്കണം...അതില്‍ എന്നെയും നിന്നെയും ഓര്‍ത്ത് കണ്ണുനീര്‍ പൊഴിക്കുന്ന ഓര്‍മകളെ നമ്മുക്ക് നിലാവ് പോലെ സ്വതന്ത്രരാക്കണം....!!!ശ്യാം ഷാനവാസ്‌ പുനലൂര്‍

Monday, 21 October 2013

മിഴിനീര്‍പൂക്കള്‍.....!!!

കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ചിന്തകള്‍ നഷ്ടടമായ മനസ്സും തൂലിക പിടിച്ച് മരവിച്ച കരങ്ങളുമായി ജനാലപടിയിലുടെ ആ ഇടവഴിയിലേക്ക് നോക്കിയിരിക്കുമ്പോഴും എനിക്ക് കേള്‍ക്കാം കൂരിരുളിന്‍ അപ്പുറത്തെ നിന്‍റെ അന്നത്തെ ആ നിലവിളി
ഒരിക്കല്‍  ശരംപോലെ മൂര്‍ച്ചയേറിയ നിന്‍റെ വാക്കുകളാല്‍ എന്‍റെ  മനസ്സിന് മുറിവേല്പിച്ചു നീ യാത്ര പറഞ്ഞ് പോയപ്പോഴും എനിക്ക് ചുറ്റും ഈ കൂരിരുള്‍ തന്നെ ആയിരുന്നു...

അന്ന് നീ ഏല്‍പിച്ച മുറിവുകള്‍ നിനക്ക് പിന്നാലെ ഓടിയെത്താന്‍ എന്നെ അനുവദിച്ചില്ല...
പക്ഷെ അതിന് പകരമായി നീ നിന്നെ തന്നെ വേദനിപ്പിക്കും എന്നറിഞ്ഞത് ആ ഇരുളില്‍ കൂകിവിളിച്ച് പാഞ്ഞുപോയ തീവണ്ടിയുടെ ശബ്ദതിനൊപ്പം നിന്‍റെ നിലവിളികള്‍ കേട്ടപ്പോഴാണ്...

തളര്‍ന്ന മനസ്സും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഞാന്‍ ഓടിയെത്തിയപ്പോഴേക്കും
നിന്‍റെ വാക്കുകള്‍ ഏല്പിച്ച മുറിവുകളെക്കാള്‍ വലിയ മുറിവുകള്‍ ഏല്പിക്കുന്ന
ഒരു സമ്മാനം നീ എനിക്കായി കരുതിവെച്ചിരുന്നു...
ആ സമ്മാനം എന്നെ തന്നെയാവും മറ്റുചിലര്‍ക്ക് നഷ്ടമാക്കുക എന്ന് 
നീ അറിഞ്ഞിരുന്നില്ലാ അല്ലെ...
എന്നും എപ്പോഴും എന്നോട് കാണിക്കാറുള്ള കുസൃതിപോലെ ആവും നീ ഇതും കണ്ടിരിക്കുന്നത്...എങ്കിലും ഇതുപോലെ അന്ന് കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ എന്‍റെ മാറില്‍ ചാഞ്ഞുകിടന്നപ്പോള്‍ എന്നോട് പറയാമായിരുന്നു കൈവെള്ളയില്‍ നീ ഒളിപിച്ച ആ കടലാസ് തുണ്ടിലെ വരികള്‍...

അന്ന് എന്നെ മുറിവേല്പിച്ച വാക്കുകള്‍ക്ക് പിന്നില്‍ മറച്ചുവച്ച ആ  വരികള്‍   എന്നോട് പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഇവടെ ഇരുന്ന് നമ്മുക്ക് നഷ്ടടമായ ആ ജീവിതത്തെ
കുറിച്ചോര്‍ത്ത് വേദനിക്കുന്ന  ചിന്തകള്‍ നഷ്ടടമായ എന്‍റെ മനസ്സിനെയും നിന്നെ എഴുതാന്‍ കൊതിക്കുന്ന തൂലിക പിടിച്ച് മരവിച്ച കരങ്ങളെയും ഓര്‍ത്ത്  ഈ ലോകത്തിരുന്ന് നമ്മുക്ക് കൂരിരുളില്‍ ഇങ്ങനെ മിഴിനീര്‍ പൊഴിക്കുന്ന പൂക്കളായി  ഇരിക്കേണ്ടി വരില്ലായിരുന്നു...!!


ശ്യാം ഷാനവാസ്‌ പുനലൂര്‍ 

Monday, 30 September 2013

പ്രിയ ഫേസ്ബുക്ക്‌::;

പ്രിയ ഫേസ്ബുക്ക്‌::;
നിന്‍റെ കൂട്ടിനുവേണ്ടി ഞാന്‍ എന്‍റെ മനസ്സിനെ ഉപേക്ഷിച്ചു...
എന്‍റെ ചിന്തകളെ ഉപേക്ഷിച്ചു...
പലപ്പോഴും ഞാന്‍ എന്നെ തന്നെ മറന്നു...
എന്നിട്ടും ഒടുവില്‍ നീ എന്നെ വെറുത്തിരിക്കുന്നു...

പക്ഷെ നീ അറിയണം; നീ എന്നെ വെറുക്കുന്നതിനെക്കാള്‍
കൂടുതല്‍ ഞാന്‍ ഇപ്പോള്‍ നിന്നെ വെറുക്കുന്നു...നിന്‍റെ കൂട്ടിനെ
ഞാന്‍ ഭയക്കുന്നു...അത് കൊണ്ട് തന്നെ ഒരു യാത്രപറച്ചില്‍
ആവശ്യമാണ് ഇപ്പോള്‍....'.......

ഞാന്‍ പോകുന്നു...
പിന്നിട്ട വഴികളിലേക്ക് ഒന്ന്‌ തിരിച്ച് നടക്കണം...
ഉപേക്ഷിച്ച എന്‍റെ മനസ്സിനെ തേടി...നഷ്ട്പ്പെട്ട എന്‍റെ ചിന്തകളെ തേടി...

എന്നെങ്കിലും ഒരു തിരിച്ച് വരവ് ഉണ്ടായാല്‍ അന്ന് നീ നിറഞ്ഞ
ചിരിയാല്‍, മനസ്സറിഞ്ഞ സന്തോഷത്തോടെ എന്നെ സ്വീകരിച്ചാല്‍
അന്ന് ഞാന്‍ പറയാം ഈ യാത്രപറച്ചില്‍ എന്തിന് വേണ്ടിയായിരുന്നു എന്ന്...നീ വെറുക്കുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ വെറുത്തത് എന്തിനെന്ന്...!!
അതുവരെ നിന്‍റെ ഓര്മകളില്‍ സൂക്ഷിക്കുക എന്‍റെ സൌഹൃദങ്ങളെ...!!
“അവസാനമായി ഒരിക്കല്‍ കൂടി നിനക്ക് വിട....”

എന്ന് സ്വന്തം ശ്യാം ഷാനവാസ്‌ പുനലൂര്‍