(നന്ദി ഗൂഗിള്‍)..,)
കാലമേ.....
ഇനി എനിക്ക്
പറയാന്‍ നിന്നെ
കുറിച്ചെയുള്ളൂ,
എനിക്കായി
കാത്തുനില്‍ക്കാത്ത
നിന്നെ കുറിച്ച്...
ഓര്‍ക്കാനും,ഓമനിക്കാനും
നീയെയുള്ളൂ,
എന്നിലെ എന്നെ
തിരിച്ചറിഞ്ഞ നീ മാത്രം...
മൌനമായി ഇണങ്ങാനും
കലഹമായി പിരിയാനും
നീ മാത്രമേയുള്ളൂ,
എന്നെ തനിച്ചാക്കാന്‍
കൊതിക്കുന്ന നീ മാത്രം...
നിന്നോടും പറഞ്ഞിടാന്‍
പരിഭവങ്ങളും,പാഴ്കഥകളും
ബാക്കിയാണ്...
നീ കാത്ത് നില്കില്ലെങ്കില്‍
നിന്നിലുടെ നിന്നോട് തന്നെ
ഞാനത് പറഞ്ഞിടാം..!!
ശ്യാം ഷാനവാസ്,പുനലൂര്‍
No comments:
Post a Comment