Ind disable

Pages

Friday, 23 November 2012

നീ കാണുകയാണെങ്കില്‍.............

ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു നീ ഇത് കാണുകയാണെങ്കില്‍ നീ ഓര്ക്കുക..
ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്...നിനക്കായ്‌ ഞാന്‍ കാത്തിരിക്കുന്നുണ്ടെന്നു ...

നിന്‍റെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്പാടില്‍ നിന്നും 
ഈ ജീവിതം സ്നേഹം തേടിയുള്ള
അലച്ചില്‍ മാത്രമാണൊ സമ്മാനിക്കുന്നത്....
ജന്മാന്തരങ്ങള്ക്കംപ്പുറത്ത്‌ പ്രതീക്ഷയോടെ
കാത്തിരിക്കുന്ന പുനര്ജഞന്മത്തിന്‍
വിങ്ങലുകളില്ലാതെ, കണ്ണീരില്ലാതെ 
റ്റെന്താണ് നീ നല്കിയത്......

വേദനകള്‍ അത് ഉള്ളില്‍ ഒളിപ്പിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു ......
എങ്കിലും രാവും പകലും മനസ്സിനെ കാര്ന്നു തിന്നുന്ന
ഈ ഏകാന്തതയില്‍ ഇനിയും കാത്തിരിപ്പുകള്‍ ആര്ക്കുാവേണ്ടി....

ഒരു പക്ഷെ ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് നിനക്ക് തോന്നിയോ…
സ്നേഹിച്ചതില്ലെന്ന് തോന്നിയോ...,വേദനിപ്പ്പിച്ചെന്ന് തോന്നിയോ…
അത് കൊനടാകും ഒരു പാട് നാള് നിന്റെ വഴിയിലേക്ക് നോക്കി നിന്നിട്ടും
നിരര്ത്ഥ മായ വാക്കുരയ്ക്കാനായി പോലും നീയെത്താതിരുന്നത് ......
ഇന്നും ആ വഴിയില്‍ ഞാന്‍ ......
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍............

ഇനി ജീവിതത്തില്‍ ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും
ആപഴയ കൂട്ടുകാരിയോട് എനിക്ക് ഒന്നു പറയണം എന്ന് തോന്നി..
അവളറിയാതെ അവള്ക്കാ യ് കാത്തിരുന്നതും,കാവല്‍ നിന്നതും..എല്ലാം....!!!

ഞാന്‍ പറയാതെ തന്നെഎല്ലാം അറിഞ്ഞിരുന്നു നീ അല്ലെ ...
വേദനയോടെ ഒരു നാള്‍ നീ അത് പറഞ്ഞപ്പോള്‍ തീര്ത്തും
നിസഹായന്‍ ആവേണ്ടി വന്നു എനിക്ക്....നീ അറിഞ്ഞല്ലോ അത് മതി .....
ആരുമറിയാത്ത എന്റെ ഇഷ്ടം ഇങ്ങനെ മരിക്കട്ടെ....
ഒന്നുമേ ഓര്ക്കാറതെ നിന്നെ ഞാന്‍ സ്നേഹിച്ചത് തെറ്റായിരുന്നു .....
ഞാന്‍ ഒരുപാട് വേദനിപ്പിച്ചുല്ലേ...........
ശപിക്കണം എന്ന് തോന്നുന്നുവോ ,,,എങ്കില്‍ ആകാം..!!!വിട .....!!!

എന്നെങ്കിലും നീ ഇതു കാണുകയാണെങ്കില്‍ മനസിലാക്കുക
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു ......
അന്നും, ഇന്നും, എന്നും....നിന്റെ മാത്രം...!!!!
ശ്യാം ഷാനവാസ്‌ ,പുനലൂര്‍

No comments:

Post a Comment