Ind disable

Pages

Monday, 23 December 2013

രോ ധനു മാസത്തിലും നിനക്കായ് കരുതിവെച്ച ഒരുപാട് സമ്മാനങ്ങളുമായ് ഓരോ നക്ഷത്രങ്ങളെ ഞാന്‍ നിന്നിലേക്ക്‌ അയച്ചിരുന്നു...ഒരുപാട് നക്ഷത്രങ്ങള്‍ക്കിടയില്‍ നീ അത് തിരിച്ചറിയാതെ പോയി... അതില്‍ ഒരു സമ്മാനം പോലും ഇന്നും നിലാവ് കണ്ടിട്ടില്ല...അത് മുഴുവന്‍ നി തന്ന സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു...ഈ ധനു മാസത്തില്‍ നമ്മുക്കായി നിലാവ് വിരിച്ച ഒരു രാത്രയില്‍ ഒരുപാട് നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി നമ്മുക്ക് ആ സമ്മാനങള്‍ തുറക്കണം...അതില്‍ എന്നെയും നിന്നെയും ഓര്‍ത്ത് കണ്ണുനീര്‍ പൊഴിക്കുന്ന ഓര്‍മകളെ നമ്മുക്ക് നിലാവ് പോലെ സ്വതന്ത്രരാക്കണം....!!!ശ്യാം ഷാനവാസ്‌ പുനലൂര്‍

Monday, 21 October 2013

മിഴിനീര്‍പൂക്കള്‍.....!!!

കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ചിന്തകള്‍ നഷ്ടടമായ മനസ്സും തൂലിക പിടിച്ച് മരവിച്ച കരങ്ങളുമായി ജനാലപടിയിലുടെ ആ ഇടവഴിയിലേക്ക് നോക്കിയിരിക്കുമ്പോഴും എനിക്ക് കേള്‍ക്കാം കൂരിരുളിന്‍ അപ്പുറത്തെ നിന്‍റെ അന്നത്തെ ആ നിലവിളി
ഒരിക്കല്‍  ശരംപോലെ മൂര്‍ച്ചയേറിയ നിന്‍റെ വാക്കുകളാല്‍ എന്‍റെ  മനസ്സിന് മുറിവേല്പിച്ചു നീ യാത്ര പറഞ്ഞ് പോയപ്പോഴും എനിക്ക് ചുറ്റും ഈ കൂരിരുള്‍ തന്നെ ആയിരുന്നു...

അന്ന് നീ ഏല്‍പിച്ച മുറിവുകള്‍ നിനക്ക് പിന്നാലെ ഓടിയെത്താന്‍ എന്നെ അനുവദിച്ചില്ല...
പക്ഷെ അതിന് പകരമായി നീ നിന്നെ തന്നെ വേദനിപ്പിക്കും എന്നറിഞ്ഞത് ആ ഇരുളില്‍ കൂകിവിളിച്ച് പാഞ്ഞുപോയ തീവണ്ടിയുടെ ശബ്ദതിനൊപ്പം നിന്‍റെ നിലവിളികള്‍ കേട്ടപ്പോഴാണ്...

തളര്‍ന്ന മനസ്സും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഞാന്‍ ഓടിയെത്തിയപ്പോഴേക്കും
നിന്‍റെ വാക്കുകള്‍ ഏല്പിച്ച മുറിവുകളെക്കാള്‍ വലിയ മുറിവുകള്‍ ഏല്പിക്കുന്ന
ഒരു സമ്മാനം നീ എനിക്കായി കരുതിവെച്ചിരുന്നു...
ആ സമ്മാനം എന്നെ തന്നെയാവും മറ്റുചിലര്‍ക്ക് നഷ്ടമാക്കുക എന്ന് 
നീ അറിഞ്ഞിരുന്നില്ലാ അല്ലെ...
എന്നും എപ്പോഴും എന്നോട് കാണിക്കാറുള്ള കുസൃതിപോലെ ആവും നീ ഇതും കണ്ടിരിക്കുന്നത്...എങ്കിലും ഇതുപോലെ അന്ന് കൂരിരുളിനെ കീറിമുറിച്ച മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ എന്‍റെ മാറില്‍ ചാഞ്ഞുകിടന്നപ്പോള്‍ എന്നോട് പറയാമായിരുന്നു കൈവെള്ളയില്‍ നീ ഒളിപിച്ച ആ കടലാസ് തുണ്ടിലെ വരികള്‍...

അന്ന് എന്നെ മുറിവേല്പിച്ച വാക്കുകള്‍ക്ക് പിന്നില്‍ മറച്ചുവച്ച ആ  വരികള്‍   എന്നോട് പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഇവടെ ഇരുന്ന് നമ്മുക്ക് നഷ്ടടമായ ആ ജീവിതത്തെ
കുറിച്ചോര്‍ത്ത് വേദനിക്കുന്ന  ചിന്തകള്‍ നഷ്ടടമായ എന്‍റെ മനസ്സിനെയും നിന്നെ എഴുതാന്‍ കൊതിക്കുന്ന തൂലിക പിടിച്ച് മരവിച്ച കരങ്ങളെയും ഓര്‍ത്ത്  ഈ ലോകത്തിരുന്ന് നമ്മുക്ക് കൂരിരുളില്‍ ഇങ്ങനെ മിഴിനീര്‍ പൊഴിക്കുന്ന പൂക്കളായി  ഇരിക്കേണ്ടി വരില്ലായിരുന്നു...!!


ശ്യാം ഷാനവാസ്‌ പുനലൂര്‍ 

Monday, 30 September 2013

പ്രിയ ഫേസ്ബുക്ക്‌::;

പ്രിയ ഫേസ്ബുക്ക്‌::;
നിന്‍റെ കൂട്ടിനുവേണ്ടി ഞാന്‍ എന്‍റെ മനസ്സിനെ ഉപേക്ഷിച്ചു...
എന്‍റെ ചിന്തകളെ ഉപേക്ഷിച്ചു...
പലപ്പോഴും ഞാന്‍ എന്നെ തന്നെ മറന്നു...
എന്നിട്ടും ഒടുവില്‍ നീ എന്നെ വെറുത്തിരിക്കുന്നു...

പക്ഷെ നീ അറിയണം; നീ എന്നെ വെറുക്കുന്നതിനെക്കാള്‍
കൂടുതല്‍ ഞാന്‍ ഇപ്പോള്‍ നിന്നെ വെറുക്കുന്നു...നിന്‍റെ കൂട്ടിനെ
ഞാന്‍ ഭയക്കുന്നു...അത് കൊണ്ട് തന്നെ ഒരു യാത്രപറച്ചില്‍
ആവശ്യമാണ് ഇപ്പോള്‍....'.......

ഞാന്‍ പോകുന്നു...
പിന്നിട്ട വഴികളിലേക്ക് ഒന്ന്‌ തിരിച്ച് നടക്കണം...
ഉപേക്ഷിച്ച എന്‍റെ മനസ്സിനെ തേടി...നഷ്ട്പ്പെട്ട എന്‍റെ ചിന്തകളെ തേടി...

എന്നെങ്കിലും ഒരു തിരിച്ച് വരവ് ഉണ്ടായാല്‍ അന്ന് നീ നിറഞ്ഞ
ചിരിയാല്‍, മനസ്സറിഞ്ഞ സന്തോഷത്തോടെ എന്നെ സ്വീകരിച്ചാല്‍
അന്ന് ഞാന്‍ പറയാം ഈ യാത്രപറച്ചില്‍ എന്തിന് വേണ്ടിയായിരുന്നു എന്ന്...നീ വെറുക്കുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ വെറുത്തത് എന്തിനെന്ന്...!!
അതുവരെ നിന്‍റെ ഓര്മകളില്‍ സൂക്ഷിക്കുക എന്‍റെ സൌഹൃദങ്ങളെ...!!
“അവസാനമായി ഒരിക്കല്‍ കൂടി നിനക്ക് വിട....”

എന്ന് സ്വന്തം ശ്യാം ഷാനവാസ്‌ പുനലൂര്‍

"ജീവിതം തന്നെയാണ് ഏറ്റവും നല്ല കൂട്ടുകാരന്‍"

ഇന്നൊരു മുഖം കണ്ടു..ജീവിതം തോല്‍പിച്ച ഒരു മുഖം...
തോല്‍വിക്ക് ശേഷവും ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ട 
ജീവിതത്തെ പുഞ്ചിരിയോടെ ആസ്സ്വതിക്കുന്ന ഒരു മുഖം..
ആ മുഖത്തേക്ക് നോക്കി ഞാനും ഒന്നു ചിരിച്ചു...
ഒരുപക്ഷെ എന്‍റെ ചിരിക്ക് മറുപിടി ഇതായിരുന്നു 
എന്ന് ആ മുഖത്ത് വീണ്ടും നോക്കിയപ്പോള്‍ എനിക്കു തോന്നി.....

"ജീവിതം തന്നെയാണ് ഏറ്റവും നല്ല കൂട്ടുകാരന്‍"
             ശ്യാം ഷാനവാസ്‌ പുനലൂര്‍

Monday, 16 September 2013

             

ലേഖകന്‍!!

വാക്കുകളായി
പിറവിയെടുക്കാന്‍ കൊതിക്കുന്ന
അക്ഷരങ്ങളുണ്ട് എന്‍ തൂലികയില്‍

പ്രാണന് വേണ്ടി തുടിക്കുന്ന
അവയുടെ ഇരമ്പലും
പിറവി നല്കുന്നവനോടുള്ള
യാചനയും എനിക്കുകേള്‍ക്കാം;

തന്‍റെ പിറവിയില്‍
ശൈശവമോ ബാല്യമോ
കൌമാരാമോ യൌവനമോ
വാര്ദ്ധക്ക്യമോ
മാറി മാറി വന്നിടാം
എല്ലാം ഉടലിന്‍റെ മായകള്‍;

എങ്കിലും,
നാരി എന്ന് മുദ്രകുത്തി
സ്നേഹത്തിന്റെയും
ബന്ധങ്ങളുടെയും അര്‍ത്ഥം
വികാരമെന്ന് കൂട്ടിച്ചേര്‍ത്ത
രക്തം കണ്ട് മരവിച്ചവന്റെ
മുന്നില്‍ വലിച്ചെറിയരുതെയെന്നെ;

ഈ യാചനക്ക് മുന്പില്‍
തൂലികയും ശിരസ്സറ്റ യോധവായി...!!

ശ്യാംഷാനവാസ്‌,പുനലൂര്‍

Thursday, 5 September 2013

അദ്ധ്യാപക ദിനാശംസകള്‍.....

സ്നേഹത്തെയും സാഹോദര്യത്തെയും
സംസ്കാരത്തെയും മതത്തെയും 
വിശ്വാസത്തെയും മണ്ണിനെയും 
പെണ്ണിനെയും മരങ്ങളെയും 
കാറ്റിനെയും കടലിനെയും 
വെള്ളത്തെയും വായുവിനെയും 
ആകാശത്തെയും അങ്ങനെ അങ്ങനെ
ഇന്ന് ഈ ലോകത്തിന്‍റെ
ഓരോ സ്പന്ദനങ്ങളെയും
അക്ഷരങ്ങളില്‍ മറഞ്ഞിരുന്ന 
അറിവിലൂടെ പഠിപിച്ച ഗുരുനാഥന്‍മാരെ 
നിങ്ങളുടെ ഓര്‍മകള്‍ക്ക് 
മുന്നില്‍ വന്ദനം....!!!!
വന്ദനം പ്രിയ ഗുരുക്കന്മാരെ....!!!
എല്ലാ പ്രിയപ്പെട്ടവർക്കും അദ്ധ്യാപക ദിനാശംസകള്‍.....
ശ്യാം ഷാനവാസ്‌

Tuesday, 27 August 2013

വിരുന്നുകാര്‍...!!!

                                                                  (നന്ദി ഗൂഗിള്‍)                  

വിരുന്നുകാര്‍...!!!

നിദ്രയില്‍ വന്നു 
വിരുന്നുകാരായി ചില
ഓര്‍മ്മകള്‍ എന്നും..

എന്നോ മൃതിയടഞ്ഞ
ചില സ്വപ്നങ്ങള്‍
കരങ്ങളില്‍ ഒളിപ്പിച്ചു
ഒരു കൊച്ചു സമ്മാനമെന്നപോല്‍
ഹൃദയത്തില്‍ വെച്ചവര്‍
പലവഴിയെ കൂരിരുളില്‍
പിരിഞ്ഞുപോയി..

ഓരോ പകലുകള്‍
തഴുകിയുണര്‍ത്തുമ്പോഴും
ഒരിക്കലും പുനര്‍ജനിക്കാത്ത
പാഴ് സ്വപ്നങ്ങളെ
വീണ്ടും വീണ്ടും മനസ്സിലെ
മണ്‍കുടിലില്‍ മൂടിവെച്ചു..

ഒരിക്കലും ഉണരാത്ത
നിദ്രയുമായി ഒരിക്കല്‍
ദേഹി മറഞ്ഞിടും
ഏതോ മണ്‍കുടിലിനുള്ളില്‍

അപ്പോഴുംപുനര്‍ജനിക്കാത്ത
മരവിച്ച സ്വപ്നങ്ങളുമായി
ഓര്‍മ്മകള്‍ വന്നിടും വിരുന്നുകാരായി..

പിന്നീട് പകലുകളില്ല
കൂരിരുള്‍ നിറഞ്ഞ
മണ്‍കുടില്‍ മാത്രം..

ഒടുവില്‍ ഓരോ നിദ്രയിലും
ദേഹിയും സ്വപ്നവും
മണ്‍കുടിലിനുള്ളില്‍
എങ്കിലും പുനര്‍ജനിച്ചിടുമോ...!!

ശ്യാംഷാനവാസ്‌,പുനലൂര

Thursday, 4 April 2013

മഴ കൂട്ടുകാരി....

പ്രിയപ്പെട്ട കൂട്ടുകാരി.....!!!
നീ ആഗ്രഹിച്ചത്‌ പോലെ നമ്മുക്കായി പെയ്ത് തുടങ്ങിയ ചാറ്റല്മഴ.....ചാറ്റല്മഴ പ്രണയമാണെന്നും ഇതില്‍ നനഞ്ഞാല്‍ പ്രണയ സംഗീതം കേള്‍ക്കാംമെന്നും പറഞ്ഞ് നീ നമ്മുടെ കലാലയമുറ്റത്തുവച്ച് എന്റെ കുടക്കീഴില്‍ നിന്നും ഓടിയകന്നതും, ചാറ്റല്മഴ നനഞ്ഞതും, പിന്നീട് എപ്പോഴോ ആ ചാറ്റല്മഴ നല്കിയ പ്രണയ സംഗീതം ചില സ്വകാര്യനിമിഷങ്ങളില്‍ എന്നിലേക്ക്‌ നീ പകര്ന്നുതരാന്‍ കൊതിച്ചതും ഇന്ന് ഈ മഴ എന്നോട് പരിഭവമായി ഓര്മപ്പെടുത്തുന്നു...!!!!
(എന്നെ മഴയെ പ്രണയിക്കാന്‍ പഠിപിച്ച കൂട്ടുകാരിയുടെ ഓര്മ്മ്ക്കായി...)
ശ്യാം ഷാനവാസ്‌,പുനലൂര്‍

Tuesday, 2 April 2013

മഴ കൂട്ടുകാരി....


പ്രിയപ്പെട്ട കൂട്ടുകാരി.....!!!
നിന്റെറ ഓര്മകളില്‍ ഈ മരുഭൂമിയില്‍ നിറകണ്ണുകളോടെ നിലാവായി ഞാന്‍ മഴയെ പ്രണയിച്ച് കഴിയുന്നു..എന്നെക്കാള്‍ കൂടുതല്‍ മഴയെ പ്രണയിച്ചവള്‍ നീ അല്ലെ..
എന്നെ മഴയെ പ്രണയിക്കാന്‍ പഠിപിച്ചപ്പോഴോക്കയും നീ പറയുമായിരുന്നു ഏറ്റവും നല്ല പ്രണയം മഴയുടെ പ്രണയമാണെന്ന്...മഴയ്ക്ക് നമ്മോടുള്ള പ്രണയമാണെന്നും... പ്രണയിക്കുന്നവര്‍ ആഗ്രഹിക്കാതെ തന്നെ ഇടയ്ക്ക് ഇടയ്ക്ക്‌ പ്രണയിക്കുന്നവരെ കാണാന്‍ മഴ അരികിലേക്ക് എത്താറുണ്ടെന്നും അപ്പോഴോക്കയും സ്വയം കരഞ്ഞാലും ഒരിക്കലും മഴയെ പ്രണയിക്കുന്നവരെ മഴ കരയിക്കാറില്ല എന്നും നീ പറഞ്ഞില്ലെ...
ഇന്ന് എനിക്ക് വേണ്ടി ആവും ഈ മഴ തോരാതെപെയ്യുന്നത്...ഇടക്ക് എപ്പഴോ നിന്റെി ഓര്മ്മകള്‍ എന്നെ തേടിയെത്തുമ്പോള്‍ ഞാന്‍
കരയാതിരിക്കാന്‍ വേണ്ടിയാകും എനിക്ക് മുന്പെ കരയുന്നതും...
ഇതും പ്രണയമാവുമോ....എനിക്ക് നിന്നോടുള്ളത് പോലെ...!!!
(എന്നെ മഴയെ പ്രണയിക്കാന്‍ പഠിപിച്ച കൂട്ടുകാരിയുടെ ഓര്മ്മ്ക്കായി...)
ശ്യാം ഷാനവാസ്‌,പുനലൂര്‍

Thursday, 21 March 2013

“നീ വേദനിക്കും 
എന്നുള്ളത്കൊണ്ട് മാത്രമാണ്
എന്റെ മനസ്സിന് പുറത്തേക്ക് 
ഞാന്‍ എന്റെ വാക്കുകള്ക്ക് 
സ്വാതന്ത്ര്യം നല്കാത്തത്.....!!!
ശ്യാം ഷാനവാസ്‌ പുനലൂര്‍

Thursday, 21 February 2013

വില്‍ക്കാനുണ്ട്..!!

                                                             (ഫോട്ടോ: നന്ദി ഗൂഗിള്‍ )

വില്‍ക്കാനുണ്ട്..!!

പത്തായപ്പുര നിറഞ്ഞു
പൊടിപിടിച്ച മാറാലകളാല്‍..,
ഇതിനിടയില്‍ ഓടിക്കളിക്കുന്ന
വിശപ്പറിയാത്ത 
വെള്ളെലിക്കുഞ്ഞുങ്ങളാണ്
വിശപ്പറിയുന്ന 
മനുഷ്യക്കുഞ്ഞുങ്ങളുടെ
കളിക്കൂട്ടുക്കാര്‍.....,..

കളികഴിഞ്ഞു അടുപ്പത്തിരിക്കുന്ന
കലത്തിലെ തിളച്ച് വറ്റിയ വെള്ളം
നോക്കി കണ്ണീര്‍ ഒഴുക്കി
ഒടുവില്‍ കരഞ്ഞു കരഞ്ഞുറങ്ങും..

ഉറക്കമേ നീ ഒന്ന് ചതിച്ചാല്‍
പതിവ് തെറ്റിയെന്‍ കുഞ്ഞുങ്ങള്‍
കരഞ്ഞുറങ്ങിയില്ലെങ്കില്‍..!!,...

ഈ കൂരിരുളില്‍
പെണ്മാംസം കൊതിക്കും 
തെരുവിലേക്ക്
വില്‍ക്കാനിറച്ചിയില്ലാത്ത
മെലിഞ്ഞുണങ്ങിയ എന്‍
ശരീരത്തിന്‍റെ മാനം തുലക്കണം..

മരണത്തോട് ഒഴികഴിവുപറഞ്ഞു
ചോരയൂറ്റിയും,വൃക്കപറിച്ചും
കരള്‍പിഴുതിയും
മാനം തുലച്ചില്ല ഇതുവരെ..

ഇനി മാനം തൂക്കുന്ന ത്രാസ്സിലിരുന്ന്‍
എന്‍റെ മാനത്തിന് വിലപ്പറയണം..

പക്ഷെ, പേടിയാണ്
ദയതൊടാത്ത സമൂഹത്തിനെയും 
നീരാളിക്കൈകളെയും..
നിഴലിനുപോലും നിറങ്ങള്‍നല്‍കി
എന്നെയും കാമറകണ്ണുകളില്‍
നിറച്ച് നിര്‍ത്തും,
പത്രതാളുകളില്‍ നിറച്ചെഴുതും..

അദ്ദേഹം ഉറങ്ങിയപ്പോലെ
ഒരു കയര്‍ക്കുരുക്കില്‍ ഉറങ്ങിയാല്‍
അപ്പോഴും ബാക്കിയാകും
വില്‍ക്കാത്തതിന്‍റെയും,വിറ്റതിന്റെയും
കഥകള്‍,വീണ്ടും വീണ്ടും വില്‍ക്കാന്‍..!!...,..!!
  ശ്യാം ഷാനവാസ്,പുനലൂര്‍  

Wednesday, 13 February 2013

ഓര്‍മയിലെ കുപ്പിവള...!!!(ഒരു വാലന്‍ന്റൈന്‍ ഓര്‍മ)



ഓര്‍മയിലെ കുപ്പിവള...!!!(ഒരു വാലന്‍ന്റൈന്‍ ഓര്‍മ)..!!

സ്കൂള്‍ജീവിതം ആസ്വദിച്ചു തുടങ്ങിയത് മുതല്‍ അവള്‍ എന്‍റെ കൂട്ടുകാരിയായി എന്നോടൊപ്പമുണ്ട്.തിരക്കിട്ട പഠനത്തിനൊപ്പം കളിയും ചിരിയും നിറഞ്ഞ ക്ലാസ്സ്മുറികളില്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടികരിയായി.ദുഖങ്ങളിലും,സന്തോഷങ്ങളിലും.തോല്‍വികളിലും,വിജയങ്ങളിലും ഒരു നേരംപോക്കായും,ആശ്വാസമായും അവള്‍ ഉണ്ടായിരുന്നു.എല്ലാം അവസാനിക്കാനും സ്കൂള്‍വരാന്തകളും,ക്ലാസ്മുറികളും,കൂട്ടുകാരെയും വിടപറയാന്‍ എത്തിനില്‍ക്കുന്ന പത്താംക്ലാസിന്റെ അവസാനദിനങ്ങള്‍.!

ഫെബ്രുവരി  12th:ഒരു വെള്ളിയാഴ്ച.ടീച്ചര്‍ ഇല്ലാതെ ഫ്രീയായി കിട്ടിയ അവസാനത്തെ പിരീഡ്.ബഹളംവെച്ചും,ഓടിയും,ചാടിയും എല്ലാരും ആസ്വദിക്കുന്നു.അവളും ഞാനും ഞങ്ങളുടെ  മറ്റു പ്രിയപ്പെട്ട  കൂട്ടുകാരും പരസ്പരംകളിയാക്കിയും,പരദൂഷണം പറഞ്ഞും അവസാനത്തെ ബഞ്ചിലും,ഡസ്കിലും സ്ഥാനംപിടിച്ചു.!

കളികള്‍ക്കും,തമാശകള്‍ക്കും ഇടയില്‍ എന്തോ പറഞ്ഞു ഞാന്‍ അവളെ കളിയാക്കി.അത് ഇഷ്ട്ടപെടാത്ത അവള്‍ എന്നെയും കളിയാകി.അവസാനം കളിയാക്കി കളിയാക്കി കളി കാര്യമായി.കണ്ടിരുന്ന കൂട്ടുകാരും അവളെ കളിയാക്കാന്‍ തുടങ്ങിയതോടെ ദേഷ്യം വന്നവള്‍ കളിയാക്കാന്‍ തുടക്കം കുറിച്ച എന്നെ അടിത്തിരുന്ന ബാഗ്എടുത്ത് അടിക്കാന്‍ തുടങ്ങി.!

തമാശയിലാണ് അടിക്കാന്‍ വന്നത് എങ്കിലും ആ അടിയില്‍നിന്നും ഒഴുവകാന്‍ വേണ്ടി ഞാന്‍അവളുടെ കൈയ്യില്‍ കയറിപിടിച്ചു.പിടി വീണത് അവളുടെ കുപ്പിവളകളിലും.അവളുടെ കൈകളെ സുന്ദരമാക്കിയിരുന്ന ചുമപ്പും,കറുപ്പും കുപ്പിവളകള്‍ പൊട്ടി തറയില്‍ വീണു.അതുവരെ കളിയാക്കിയതിനെക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു അവള്‍ക്ക് ആ നിമിഷം.തമാശകള്‍ പറഞ്ഞ്ചിരിച്ച അവളുടെ കണ്ണുകള്‍പെട്ടന്ന് ഈറനണിഞ്ഞു.തറയില്‍ ചിതറിയ വളകള്‍ വാരിയെടുത്ത് ആരോടും മിണ്ടാതെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.തമാശകള്‍ കാര്യമായത്തിന്റെ വിശമം ഞങ്ങളിലും ഉണ്ടായി.എന്നും സ്കൂള്‍ വിട്ട് കഴിഞ്ഞ് യാത്രപറഞ്ഞും,തമാശകള്‍ പറഞ്ഞും ബസ്സില്‍ കയറാറുള്ള അവള്‍ അന്ന് ആരോടും യാത്ര പറയാതെ പോയി.!

അന്ന് രാത്രിയില്‍ അവളുടെ നിറഞ്ഞ കണ്ണുകളും,വേദനിച്ച മുഖവും എന്‍റെ ഉറക്കംകെടുത്തി.അവധി ദിവസങ്ങളില്‍ ഫോണ്‍ വിളിക്കാറുള്ള അവള്‍ വിളിച്ചതുംമില്ല.രണ്ടു ദിവസത്തെ അവധി വേണ്ടായിരുന്നു എന്ന് തന്നെ തോന്നിപോയി.ശനിയും,ഞായറും അവളുടെ ഫോണ്‍ പ്രതീക്ഷിച്ചുകൊണ്ട് ആ ഓര്‍മയില്‍ അവസാനിച്ചു.!

ഫെബ്രുവരി 14th തിങ്കളാഴ്ച..രാവിലെ തന്നെ കഴിഞ്ഞ രാത്രിയില്‍ തീരുമാനിച്ചത് പോലെ സ്കൂളിന്റെ അടുത്തുള്ള കടയില്‍ നിന്നും ഒരു ഡസന്‍ കുപ്പിവളയും വാങ്ങി നേരത്തെ തന്നെ ക്ലാസ്സില്‍ എത്തി ഞാന്‍..    
എനിക്ക് മുന്പ് തന്നെ അവളും കൂട്ടുകാരും എത്തിയിരുന്നു.കൂട്ടുകാര്‍ എല്ലാരും മിണ്ടിയിട്ടും അവള്‍ മാത്രം മിണ്ടിയില്ലാ.രണ്ടു ദിവസത്തെ വിശേഷങ്ങള്‍ എല്ലാരും പറയുമ്പോഴും അവള്‍ മിണ്ടാതെയിരുന്നു. അടുത്ത്ചെന്ന് അവളോട്‌ സംസാരിച്ചു.എങ്കിലും അവള്‍ മിണ്ടിയില്ല.ഞാന്‍ കയ്യില്‍ കരുതിയിരുന്ന വളകള്‍ അവള്ക്ക് മുന്നിലേക്ക് നീട്ടി.ആദ്യം നോക്കിയില്ലാ എങ്കിലും പിന്നീട് ഒരു ചെറുപുഞ്ചിരിയോടെ നോക്കി.!

അത് വാങ്ങി അവള്‍ പിണക്കം മാറ്റി.കയ്യില്‍ അണിഞ്ഞു എല്ലാ കൂട്ടുകാരികളെയും കാണിച്ചു.എന്നോട് ഒരു മാപ്പും പറഞ്ഞു..പാവം  അവള്‍..ഞാന്‍ അവളുടെ തലക്കൊരു കിണ്‌ക്കും കൊടുത്തു.!

ഇതിനിടയില്‍ ഏതോ ഒരു കൂട്ടുകാരി ഇന്നത്തെ ദിവസത്തിന്‍റെ പ്രതേകത പറഞ്ഞു കളിയാക്കി ഞങ്ങളെ.അതെ ഇന്ന്‍ ഫെബ്രുവരി 14th..വാലന്‍ന്റൈന്‍ ഡേ ആണെന്ന്.ഇന്ന്‍ പ്രണയിക്കുന്നവര്‍ ആണ് ഗിഫ്റ്റ് കൊടുക്കുന്നത് എന്ന്..സത്യം ഞാനും അത് ഒര്തിരുന്നില്ലാ.കൂട്ടുകാര്‍ കളിയാക്കിയെങ്കിലും ഞാന്‍ കാര്യമായി എടുത്തില്ല.ചിലപ്പോള്‍ അവളും..!!അങ്ങനെ വീണ്ടും സന്തോഷത്തോടെ ആ കൂട്ട് കൂടുതല്‍ ശക്തമായി.!

തിരക്കിട്ട പഠിനത്തിനൊപ്പം ദിവസങ്ങളും കടന്നുപോയി.പരീക്ഷ കഴിഞ്ഞ് എല്ലാരും യാത്രപറഞ്ഞ് സന്തോഷങ്ങളും,ദുഖങ്ങളും ആശംസകളും ഓട്ടോഗ്രാഫിലും,ഡയറിയിലും,ബുക്കിലും,പുസ്തകങ്ങളിലും എഴുതി.ഞാനും അവളുടെ ഡയറിയില്‍ ആശംസകളും,ഒരു ഓര്‍മപ്പെടുത്തലും എഴുതി.അവള്‍ എന്‍റെ ഡയറി വാങ്ങിയിട്ട് രണ്ട് ദിവസമായി..അവസാന യാത്രപറച്ചിലില്‍ അത് തന്നിട്ട് ഇപ്പോള്‍ തുറന്ന്‍ നോക്കരുത് എന്നും വീട്ടില്‍ പോയി നോക്കാവു എന്നും ഒരു ഉപദേശവും നല്‍കി നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞ്പിരിഞ്ഞു.!

പരീക്ഷയുടെ പഠിത്തത്തിന്റെ തിരക്കിനിടയില്‍ ഒഴുവാക്കിയ യാത്രകളും,കളികളും മറ്റ് ആവശ്യങ്ങളും അവധിക്കാലം തുടങ്ങിയതിന്‍റെ സന്തോഷത്തില്‍ വീണ്ടും തിരിച്ചെടുക്കാന്‍ ഉള്ള തിരക്കിനിടയില്‍ അവള്‍ എഴുതിയത് വായിക്കാന്‍ ഒരാഴ്ച്ചയോളം വൈകി.തിരക്കുകള്‍ ഒഴുവായി കിട്ടിയ ഒരു ദിവസം ഡയറി എടുത്ത് താളുകള്‍ മറിച്ച് നോക്കി.ചില  കൂട്ടുകാര്‍ എഴുതിയത് വായിച്ച് ചിരിച്ചു.
ചിലത് വായിച്ചപ്പോള്‍ നഷ്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍.!
അവസാനത്തെ പേജിന്‍റെ മുമ്പിലത്തെ താളുകള്‍ അവളുടെ വരികള്‍ നിറഞ്ഞതായിരുന്നു.ആ താളുകള്‍ തുറന്ന് വായിച്ചപ്പോള്‍ വല്ലാത്തൊരു നഷ്ട്ടം തോന്നി.എന്തോ ഇതവരെ തോന്നത്തൊരു നഷ്ട്ടം.ആ താളുകളില്‍ അവള്‍ വരച്ച കരയുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം.ഒപ്പം അന്ന് എന്‍റെ കൈകളാല്‍ പൊട്ടിച്ചിതറിയ കുപ്പിവളകളില്‍ ചിലതും ഒട്ടിച്ചിരുന്നു.അതിനൊപ്പം അറിഞ്ഞ് കൊണ്ടല്ല എങ്കിലും ആ ഫെബ്രുവരി 14th ഞാന്‍ വാങ്ങികൊടുത്ത കുപ്പിവളയില്‍ ഒന്നും..പിന്നെ ചില ആശംസകള്‍ക്ക് ഒപ്പം അവളുടെ തൂലികയില്‍ വിരിഞ്ഞ കുറെ വരികളും....!!

“കണ്ണുകളില്‍ നോക്കി തിരിച്ചറിഞ്ഞില്ല നീ എന്നെ..
വാക്കുകള്‍ കേട്ടും തിരിച്ചറിഞ്ഞില്ല നീ എന്നെ...
ഒപ്പം നടന്നിട്ടും,ഒപ്പം ചിരിച്ചിട്ടും അറിഞ്ഞില്ല നീ എന്നെ...
അകലെ ഇരുന്ന് എങ്കിലും നീ എന്നെ അറിഞ്ഞിരുന്നെങ്കില്‍...”

അവളെ തിരിച്ചറിയാന്‍ ഞാന്‍ ഫോണ്‍ ചെയ്തു എങ്കിലും അവള്‍ ബോംബെയില്‍  അമ്മാവന്‍റെ അടുത്തേക്ക് പോയിരുന്നു..ഇനി ഒരു കൂടി കാഴ്ച ഉണ്ടാകില്ല...ഉണ്ടായതും ഇല്ലാ...അതാവും അവള്‍ പറഞ്ഞത്  
"അകലെ ഇരുന്ന് എങ്കിലും നീ എന്നെ അറിഞ്ഞിരുന്നെങ്കില്‍...”

ഒരു ഫെബ്രുവരി 14th കൂടി  …”വാലന്‍ന്റൈന്‍ ഡേ”...ഒരിക്കല്‍ കൂടി ആ താളുകള്‍ ഞാന്‍ തുറന്നു.ആ വളകള്‍ തലോടിയും,ചിത്രം നോക്കിയും ആ വരികളിലെ മനസ്സ് അറിഞ്ഞും ഒരുപാട് ഓര്‍മകളില്‍ ആ ഓര്‍മയും പുതുക്കി..!!

ഇനി ഒരിക്കല്‍ കൂടി അവളെ കണ്ടാല്‍ പറയാന്‍ ചില ഓര്‍മകളും മനസ്സില്‍ കുറിച്ചിട്ടു...!!!
ശ്യാം ഷാനവാസ്,പുനലൂര്‍

Wednesday, 6 February 2013

അനുരാഗമെ,


                                                ( നന്ദി ഗൂഗിള്‍ )
അനുരാഗമെ,...!!!

നിത്യഹരിതമായി
വാടിക്കരിഞ്ഞു പൊഴിയാത്ത
നിന്നയും തേടി
രാവിലും ഇരവിലും
യാചകനായിന്നു ഞാന്‍.....,....

വളര്‍ന്ന തൈയില്‍
വിടര്‍ന്ന പൂവിന്
നിറംമങ്ങിയ ചിരിയും
നിഴല്‍ വീണ
അഴകാണിന്നെങ്കിലും....

തലോടാന്‍ വന്ന
കരങ്ങളെ മുള്ളുകളാല്‍
കുത്തിനോവിച്ച
നിന്‍ വാക്കുകളില്‍...
ഉതറിവീഴും കണ്ണുനീരും
പൊഴിഞ്ഞുവീഴും നിമിഷങ്ങളും
മാത്രമാണിന്ന് ഭിക്ഷയായി...

വിടപറയാന്‍ കഴിയാത്ത
ഓര്‍മയില്‍ നിന്നും
നിറമുള്ള ചിരിയും
നിഴല്‍വീഴാത്ത അഴകും
ഭിക്ഷയായി യാചിച്ച്,
വയര്‍നിറയാത്ത യാചകനായി
അനുരാഗമെ നിന്നെ തിരയുന്നു
ഓരോ വൃന്ദാവനത്തിലും....!!!
 ശ്യാം ഷാനവാസ്‌,പുനലൂര്‍



Wednesday, 30 January 2013

എത്രയോ വൈകുന്നേരങ്ങളില്‍ അസ്തമയ സൂര്യന് ഒപ്പം ഓടികളിച്ചു ഞാന്‍ ഇവിടെ...അപ്പോള്‍ ഒന്നും ഈ നെല്പ്പാ ടങ്ങള്‍ എന്നോട് 
കഥപറയുന്നതായി തോന്നിയില്ല...ഇന്നകലെയിരുന്ന്‍ ഈ കാഴ്ചകള്കണ്ട്
കണ്ണുകള്‍ ഓടിക്കളിക്കുമ്പോള്‍ എന്നോട് ഈ നെല്പാ‍ടങ്ങള്‍ കഥപറയുന്നു....എന്നെ കുറിച്ച്,ഞാന്‍ മറന്ന എന്റെ ബാല്യത്തിന്റെു ഓര്മകളെ കുറിച്ച്...ഏതോ പുസ്തകത്തില്‍ ആരോ എന്നെ അക്ഷരങ്ങളാക്കി കുറിച്ചുവച്ചത് പോലെ....ശ്യാംഷാനവാസ്‌

Tuesday, 22 January 2013

ഏകാന്തതയുടെ കൂട്ടുകാരന്‍.......,..


ഏകാന്തതയുടെ കൂട്ടുകാരന്‍........,...
                                            (നന്ദി ഗൂഗിള്‍)).),)
കാന്തത ഒരുപാട്
ഇഷ്ട്ടപെടുന്നവന്‍
മനസ്സും ശരീരവുമെന്നപോല്‍.,...

ഏക്കാന്തതയില്‍ വിദുരതയിലേക്ക്
കണ്ണുകള്‍ പായിച്ചിരുന്നു
കാലത്തിന്റെ ഘടികാരം
വിശ്രമമില്ലാതെ
ചലിച്ചുകൊണ്ടിരിക്കുമ്പോഴും,
സ്വൈര്യ മനസ്സിനായി
ഹൃദയത്തിന്‍റെ വിലാപങ്ങള്‍
ഏകാന്തതയില്‍ പറിച്ചുനട്ടു...

ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു
ചിലപ്പോള്‍ പൊട്ടികരഞ്ഞു,
പരസ്പരം പരിചയമില്ലാത്ത
മട്ടില്‍ ഏകാന്തത മൌനം തുടര്‍ന്നു...

ഒപ്പം ചിരിക്കില്ലാ,കരയില്ലാ
പിണക്കവുമില്ലാ,പരിഭവവുമില്ലാ
കാരണം ഏകാന്തത 
അവന്‍റെ കൂട്ടുകാരനല്ല...

ഏകാന്തതക്ക് ആരുടേയും
കൂട്ട് വേണ്ട
അവന് ഏകാന്തതയുടെ
കൂട്ട് വേണുന്നത്പോലെ...

എങ്കിലും
വിലാപങ്ങളെ പേടിച്ച്‌
ഏകാന്തതയെ കൂട്ടിന് കൂട്ടുന്നവനെ   
ഏകാന്തത ഒറ്റപെടുത്തില്ലാ
അവന്‍ ഒറ്റപ്പെടുത്തിയാലും...
     ശ്യാം ഷാനവാസ്‌,പുനലൂര്‍