Ind disable

Pages

Wednesday 5 December 2012

ഒരു മഴക്കാല രാത്രി…...

-ആകാശം കറുത്തിരുണ്ടു
കാര്‍മുകില്‍ പിളര്‍ന്നു
മഴപെയ്തിറങ്ങിടുന്നു...
ചില്ല് ജാലകത്തിലൂടെ
എന്നെ തട്ടിയുണര്‍ത്തും
മിന്നല്‍ക്കൊടി വെട്ടത്താല്‍
ഇരുട്ട് നിറഞ്ഞ മുറിയില്‍
വെളിച്ചം മിന്നി മറഞ്ഞു...


പിന്നയും തെളിഞ്ഞ
മിന്നല്‍ ഞരമ്പുകളുടെ വെട്ടത്താല്‍
ഒരു നിഴല്‍രൂപം കണ്ടുഞാന്‍....
സ്വന്തം നിഴല്‍ തന്നയോ
അല്ല,എന്‍റെ നിഴല്‍ എന്നോടൊപ്പം....
ആരുടെ നിഴല്‍ രൂപം
മനുഷ്യനോ,ജെന്തുവോ?
ഒന്നും മിണ്ടിയില്ലാ....!!!

സ്വന്തം നിഴല്‍ നഷ്ടപ്പെട്ടതാം
അവസ്ഥയില്‍ കണ്ണുകള്‍പൂട്ടി
അനങ്ങാതെ കിടന്നു...
ഭൂമിയിലെ അനേകായിരം മനുഷ്യര്‍
സ്വപ്നം കണ്ടുറങ്ങിടും നേരത്ത്
നിഴല്‍കണ്ടു ഞെട്ടിവിറച്ചുഞാന്‍..!!!

പുറത്ത്‌ മഴയുടെ സംഗീതം
മിന്നല്‍ പിണറുകളുടെ പ്രകമ്പനം
വിഷാദം പെയ്ത കണ്ണുകളില്‍
എപ്പോഴോ നിദ്രയും നിറഞ്ഞു.....!!!

വെളുവെളങ്ങനെ മേഘകൂട്ടങ്ങള്‍
ജാലകങ്ങള്‍ക്കപ്പുറം വെളിച്ചം
വിതറി പകല്‍ വിരിച്ചു....
പതിവുകാഴ്ച്ചയുടെ ഉന്മാദത്തിലേക്ക്‌
വഴുതിവീഴുംമുന്‍പ് കണ്ണുകള്‍
മുറിക്കുചുറ്റും ആ നിഴലിനെ തിരഞ്ഞു...!!

കണ്ണില്‍ തെളിഞ്ഞതോ
സ്വര്‍ണ്ണനിറമുള്ള കണ്ണുമായ്
ജാലകപ്പടിയില്‍ ഒന്നും അറിയാത്തപോല്‍
കണ്ണടച്ചിരിക്കും കിങ്ങിണി പൂച്ചയെ.....
കണ്ണടച്ചിരുന്നതല്ലേ എന്ന ഭാവത്തില്‍
ഒന്നും അറിയാത്തപോല്‍
പുറത്തേക്കൊരോട്ടം.....!!!!!!!

***ശ്യാം ഷാനവാസ്‌,പുനലൂര്‍***

No comments:

Post a Comment