Ind disable

Pages

Wednesday, 5 December 2012

സ്കൂളിനയും,കൂട്ടുകാരെയും .....

അന്ന് രാത്രി.....പുറത്ത്‌ നല്ല മഴ....മഴയ്ക്ക് കൂട്ടിന് നിലാവും....
ഗ്ലാസിട്ട ജനാലയില്‍ വിരിച്ചിരിക്കുന്ന കര്‍ട്ടന് ഇടയിലൂടെ പുറത്തെ നിലാവ് കണ്ടും മഴയുടെ ഇരമ്പല്‍ കേട്ടും ഉറങ്ങാതെ ഉമ്മയുടെ കയ്യില്‍ തലവച്ച് ഞാന്‍ കിടന്നു.....!!!
മഴയും നിലാവും ഉള്ളതുകൊണ്ടാല്ലാ ഉറങ്ങാതെ കിടക്കുന്നത്.അത് കുറെ നാളായി കാണുന്നതല്ലേ...
പുത്തനുടുപ്പും,പുതുമണം മാറാത്ത ബാഗും,പുസ്തകങ്ങളും ആയി എന്‍റെ ഇത്താത്തമാര്‍
പറയാറുള്ള,അയല

ത്തെ ചേച്ചിമാരും,ചേട്ടന്‍മാരും പറഞ്ഞ അവര്‍ പോകുന്ന ആ സ്കൂളിലേക്ക്........ഞാനും ആദ്യമായ് അവരെ പോലെ പോകുന്നതിന്‍റെ സന്തോഷത്തിലാണ്...
ഒരുപാടു നാളായി ആഗ്രഹിക്കുന്ന ആ ദിവസം.നാളെയാണ് ആ ദിവസം..അതോര്‍ത്താണ്
ഉറങ്ങാതെ കിടക്കുന്നത്...ഉറങ്ങിയാല്‍ സ്കൂളില്‍ പോകാന്‍ വൈകിയാലോ.....!!!
മഴയുടെ താളത്തിലുള്ള ഇരമ്പലും കേട്ട്, നിലാവ് കണ്ടും വളരെ വൈകിയാണെങ്കിലും ഉമ്മയുടെ കയ്യില്‍ തലചായിച്ച് ഞാന്‍ ഉറങ്ങിപോയി...........

പുലര്‍ച്ചെ പതിവിലും നേരത്തെ ഞാന്‍ ഉണര്‍ന്നു...ഉമ്മയെയും,ഇത്താത്തമാരെയും വിളിച്ചുണര്‍ത്തി.....സ്കൂളില്‍ പോകാന്‍ വൈകും....എളുപ്പമാകട്ടെ......
എന്നും ഉമ്മി കുളിപിക്കണം എന്ന് വാശിപിടിക്കാറുള്ള ഞാന്‍ അന്ന് തനിയെ കുളിച്ച്
ആരും കാണാതെ മുറിയിലെ അലമാരയില്‍ നിന്നും പുതിയ ഉടുപ്പും എടുത്തിട്ട്
പുതിയ ബുക്കുകള്‍വച്ചു ബാഗും തോളിലിട്ട് കുടയുമെടുത്ത് മുറിയില്‍ നിന്നും പുറത്തിറങ്ങി...അത് കണ്ടു ഉമ്മിയും,വപ്പിയും,ഇത്തത്തമാരുംചിരിച്ചു..കാര്യം എന്തെന്നറിയാതെ ഞാന്‍ നിന്നു....
വാപ്പി അടുത്ത് വന്നു എന്നോട് പറഞ്ഞു...
ഇപ്പോള്‍ സമയം എട്ട് മണിയല്ലേ ആയിട്ടുള്ളൂ...നീ എങ്ങോട്ടാ...സ്കൂളില്‍ പോകാന്‍.....
ഉമ്മി വരണ്ടേ നിന്നെ സ്കൂളിലാക്കാന്‍....
അതുംകേട്ട് എല്ലാവരുടെയും ചിരിയും കണ്ടു ചമ്മിയതറിയിക്കാതെ കയ്യിലിരുന്ന കുടയും വലിച്ചെറിഞ്ഞു മുറിയില്‍ കയറി പിണങ്ങികിടന്നു....അപ്പോഴും സ്കൂളില്‍ പോകാന്‍ സമയം താമസിക്കുമോ എന്ന പേടിയും മനസ്സില്‍ ഉണ്ടായിരുന്നു..ഇടക്ക് ഇടയ്ക്ക് വാച്ചില്‍ നോക്കും,പിന്നെ വാതിലില്‍ വന്ന് ഇത്താത്തമാരെയും നോക്കും...

കുറച്ചുകഴിഞ്ഞു ഉമ്മി വന്ന് പറഞ്ഞു.....നീ കാപ്പികുടിക്കാന്‍ വന്നെ...
ഇല്ലാ ഞാന്‍ വരുന്നില്ലാ...എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു....
ഭക്ഷണം കഴിക്കാതെ എങ്ങനാ സ്കൂളില്‍ പോകുന്നത്...എന്നാല്‍ നീ സ്കൂളില്‍ പോകണ്ടാ...
അത് കേട്ടതും ചാടി എഴുനേറ്റ് ആരോടും മിണ്ടാതെ ഒരു ചിരിയുമായി എനിക്ക് എടുത്തുവെച്ച ഭക്ഷണം പെട്ടന്ന് കഴിച്ചു..പിന്നെ ഇത്താതമാരെയും നോക്കി..അവര്‍ സ്കൂളിലേക്ക് പുറപ്പെടാന്‍ പോകുന്നു.പുറത്തേക്കു നോക്കിയപ്പോള്‍ ചേച്ചിമാരും,ചേട്ടന്‍മാരും സ്കൂളിലെക്ക് പോകുന്നു...
അടുക്കളയിലേക്ക് ഓടിച്ചെന്ന് ഉമ്മയെ പിടിച്ചുവലിച്ചു പറഞ്ഞു
വന്നോരുങ്ങു.എല്ലാരും പോയി...വാതിലിലേക്ക് നോക്കിയപ്പോള്‍ ഇത്താത്തമാരും സ്കൂളിലെക്ക് യാത്രയായി....അത് കണ്ടു ഉമ്മിയോടും പിണങ്ങി കുടയും ബാഗും വലിച്ചെറിഞ്ഞു മുറിയില്‍ കയറി ഇരുന്നു....
ഇടയ്ക്കു ഇടയ്ക്കു ഉമ്മിയെ നോക്കും..എന്തൊക്കയോ പറഞ്ഞു മുറികുള്ളില്‍ ഇരുന്നു.....
കുറച്ചു കഴിഞ്ഞു ഉമ്മി ഒരുങ്ങി വന്നതു കണ്ടു ഞാന്‍ വളരെ സന്തോഷത്തോടെ ബാഗും,കുടയും,ചെരുപ്പുമിട്ട് ഇറങ്ങി...ഉമ്മിയുടെ കൈ പിടിച്ച് നടന്നു...
വഴിയില്‍ കണ്ട ചിലര്‍ ചോദിച്ചു...എങ്ങോട്ടാ...
ഞാന്‍ പറഞ്ഞു സ്കൂളില്‍ പോകുവാ....
ഏതാ സ്കൂള്‍....
അത്.... അത്....... ഉമ്മിപറയും....
ചോദിക്കാത്തവരോട് അങ്ങോട്ട് കയറിപറഞ്ഞു...ഞാന്‍ സ്കൂളില്‍ പോകുവാ.....
എന്നെ പോലെ ആദ്യമായി സ്കൂളില്‍ പോകുന്നവരും,ഇനിയും സ്കൂളില്‍ പോകാത്ത കൊച്ചുകുട്ടികളെയും നോക്കി വലിയ ഗെമയോടെ ഞാന്‍ നടന്നു....

അങ്ങനെ സ്കൂളിന്റെ പടിയെത്തി...സ്കൂള്‍കണ്ടപ്പോഴാണ് എനിക്ക് സന്തോഷമായത്...
ഒരുപോലുള്ള വസ്ത്രങ്ങള്‍ ധരിച്ച കുറെ ചേച്ചിമാരും,ചേട്ടന്‍മാരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു...ചിലരൊക്കെ എന്തൊക്കയോ പറഞ്ഞു ഓടുന്നു...എനിക്കൊന്നും മനസ്സിലായില്ല...
ഉമ്മിയുടെ കൈപിടിച്ചു വരാന്തയിലൂടെ നടന്നു...അവിടെ കുറെ അമ്മമാര്‍ ഒരു വാതിലിനു
മുന്നില്‍ കൂടിനില്‍ക്കുന്നു.അവരുടെ കൈപിടിച്ചു എന്നെ പോലുള്ള കുട്ടികളും...
ആ വാതിലിനു അരികില്‍ ചെന്ന് ഞാന്‍ അകത്തേക്ക് നോക്കി..ഒരു ഇരുണ്ട മുറിയില്‍
ഒരു ജനാല മാത്രം..അതിലൂടെ തിങ്ങിനിരുങ്ങി വരുന്ന ചെറിയ വെളിച്ചം മാത്രം...
അകത്ത് നിരത്തിയിട്ട കുറെ ബെഞ്ചുകളും,മേശകളും..അങ്ങിങ്ങായി ഇരിക്കുന്ന കുട്ടികളും.അതിനു മുന്നിലായി ഇട്ടിരിക്കുന്ന ഒരു കസ്സേരയില്‍ ഒരു ചേച്ചിയും.
(പിന്നെ ആരോ വിളിക്കുന്നത് കേട്ടൂ ബീന ടീച്ചര്‍ എന്ന്..ഇതാണല്ലേ ടീച്ചര്‍...)
എന്നെയും അവിടെ ഒരു ബെഞ്ചില്‍ ഇരുത്തി.ഞാന്‍ ചുറ്റും നോക്കി ആകെ എന്തോപോലെ..കുറെ കുട്ടികളുടെ കണ്ണുകള്‍ കരഞ്ഞു ചുമന്നിരിക്കുന്നു.മറ്റു ചിലര്‍ ഉറക്കെ കരയുന്നു.ചിലര്‍ ചിരിക്കുന്നു..എന്നെ ഇരുത്തി ഉമ്മിയും പുറത്തേക്ക് പോയി...
ആദ്യമായി ഉമ്മിയെന്നെവിട്ടുപിരിയുന്നത് പോലെ തോന്നിയെനിക്ക്...
ഞാനും സങ്കടം സഹിക്കാതെ പൊട്ടികരഞ്ഞു...അത് കണ്ടു എല്ലാരും എന്നെ നോക്കുന്നത് കണ്ടു..ഞാന്‍ വീണ്ടും വീണ്ടും കരഞ്ഞു...ബാഗും കുടയും അവിടെ ഇട്ടിട്ടു ഉമ്മയുടെ പിറകെ ഓടാന്‍ ശ്രെമിച്ചു...അത് കണ്ടു ടീച്ചര്‍ എന്നെ പിടിച്ചു വീണ്ടും ബെഞ്ചില്‍
കൊണ്ടിരുത്തി...
പുറത്ത്‌ നല്ല മഴപെയ്യുന്നു.മഴക്കൊപ്പം ഞാനും എന്‍റെ കൂട്ടുകാരും കരഞ്ഞു.ആ മുറിയോടുവില്‍ കൂട്ടകരച്ചിലിന്‍ വേദിയായി...അതിനു ഇടയില്‍ ടീച്ചര്‍ പേര് വിളിക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു....

ക്ലാസ്സില്‍ എത്തിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ ആയിരിക്കുന്നു.കരഞ്ഞു കരഞ്ഞു ചുമന്ന കുറെ കണ്ണുകള്‍.അപ്പോഴും എന്‍റെ കണ്ണുകള്‍ വാതിലിലൂടെ പുറത്ത്‌ നില്‍കുന്ന അമ്മമാരുടെ ഇടയില്‍ ഉമ്മിയെ തിരഞ്ഞു..എന്നെ പോലെ മറ്റുള്ളവരും.....

പറയുന്നത് ഒന്നും കേള്‍ക്കാതെ കരഞ്ഞു കരഞ്ഞു ആദ്യമായ് ബെഞ്ചില്‍ ഇരുന്നു മേശയില്‍ തലചായിച്ച് ഞാന്‍ എപ്പോഴോ ഉറങ്ങിപോയി....
കുറെ നേരം കഴിഞ്ഞു എന്ന് തോന്നുന്നു. ആരോ എന്നെ വിളിച്ചു.ഉണര്‍ന്നുനോക്കിയപ്പോള്‍
ടീച്ചര്‍...മോനെ നിനക്ക് ഉമ്മിയുടെ കൂടെ വീട്ടില്‍ പോകണ്ടയോ..? ഞാന്‍ ചുറ്റും നോക്കി...
എല്ലാ കൂട്ടുകാരും പുറത്തേക്ക് ഓടുന്നു...ഞാനും ബാഗും കുടയും എടുക്കാതെ ഉമ്മിയുടെ അടുത്തേക്ക്‌ഓടി..പിറകില്‍ ടീച്ചര്‍ ബാഗും കുടയും കൊണ്ട് തന്നു...
അപ്പോഴും നല്ല മഴ..ഞാന്‍ മഴയിലേക്ക്‌ ഇറങ്ങിയോടി.വഴക്കുപറഞ്ഞു പിന്നാലെ ഉമ്മിയും...കുട നിവര്‍ത്തി എന്നെ ഏല്പിച്ചു...കുടക്കും സന്തോഷം ആയി..ആദ്യമായാണ് കുടയും മഴ നനയുന്നത്....വെള്ളം തട്ടിതെറുപിച്ച് ഞാന്‍ നടന്നു...ആദ്യദിവസം അവസാനിച്ചു സ്കൂളിന്റെ പടിയിറങ്ങി.രാവിലെവന്നതിനെക്കാള്‍ സന്തോഷം തോന്നി വീട്ടിലേക്ക്‌ പോകുമ്പോള്‍..എങ്കിലും മനസ്സില്‍ എവിടേയോ ഒരു വിഷമം.നാളെയും ഇങ്ങോട്ട് തന്നെ വരണമെന്ന് ഓര്‍ത്ത്‌..!!!!!

ഇതാണോ സ്കൂള്‍ എന്ന് പറയുന്നത്..ഇങ്ങനെയാണെങ്കില്‍ സ്കൂളില്‍ പോകേണ്ടാ എന്ന് തോന്നി...ഇനി സ്കൂളില്‍ പോകുന്ന ദിവസങ്ങള്‍ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് വീട്ടിലേക്ക്‌ നടന്നു.....
ഇങ്ങനെ മഴയും കരച്ചിലും ആയി മൂന്ന് നാല് ദിവസങ്ങള്‍ കടന്നു പോയി...
പുതിയ കൂട്ടുകാരെ കിട്ടി,ആ ക്ലാസ്‌ മുറിയെനിക്ക് സ്വന്തം മുറിപോലെ ആയി...
സ്കൂള്‍ എനിക്ക് ഏറ്റവും പ്രിയപെട്ടതായി...അങ്ങനെ എത്രയോ നാളുകള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍..ആ സ്കൂളിന്റെ പടി കയറിയും,ഇറങ്ങിയും....
അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്‌ ജീവിതത്തില്‍ ഇതുപോലുള്ള ദിവസങ്ങള്‍ മാത്രം മതിയെന്ന്...ഈ ദിവസങ്ങള്‍ ഒരിക്കലും അവസാനിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു....

ആ സ്കൂളിനയും,കൂട്ടുകാരെയും പിന്നെ എനിക്ക് പ്രിയപ്പെട്ടതിനെക്കയും വിടപറഞ്ഞു
ഇനി ഒരിക്കലും ജീവിതത്തില്‍ തിരിച്ച് കിട്ടാത്ത ആ ദിവസങ്ങളെ ഓര്‍ത്ത്‌..ഓര്‍ത്ത്‌.....
ഈ മഴക്കാലത്ത്‌...............!!!!!!!!!!!!!!!!!

ശ്യാം ഷാനവാസ്,പുനലൂര്‍

No comments:

Post a Comment