Ind disable

Pages

Friday 23 November 2012

അന്നൊരു വൈകുന്നേരം....


അന്നൊരു വൈകുന്നേരം...വെള്ളവിരിച്ച് നില്‍കുന്ന ആകാശം..
ചെറിയചാറ്റല്‍ മഴപോല്‍ മഴത്തുള്ളികള്‍ പെയ്തിടുന്നു....
വഴിയില്‍ നിന്നും കിട്ടിയ വാഴയിലകൊണ്ട് എന്നെ നനക്കാന്‍ വന്ന
മഴത്തുള്ളികളെ നിരാശരാക്കി ആ ഇടവഴിയിലുടെ ഞാന്‍ നടന്നു...

ആ ഇടവഴിയില്‍ കുറച്ചു ദൂരയായി അവള്‍ കുടയും ചൂടിനില്കുന്നു.അവളുടെ ചുണ്ടുകള്‍ അനങ്ങുന്നതും,കണ്ണുനിറയുന്നതും ഞാന്‍ കണ്ടു.ആ വിചനമായ ഇടവഴിയില്‍

അവള്‍ ആരോടാണ് പരിഭവങ്ങള്‍ പറയുന്നത്.എന്തിന്  വേണ്ടിയാണ്
കണ്ണുനീര്‍ പൊഴിക്കുന്നത്.ഞാന്‍ അവളെ കണ്ടു എന്ന്‍ അവള്‍ അറിയാതിരിക്കാന്‍ അല്പം ദൂരത്തായിമാറി അവളെ നോക്കിനിന്നു...
വിചനമായ ആ ഇടവഴിയില്‍ ആരെയും കാണുനില്ല.
അവള്‍ ആരോടാണ്.....ഞാന്‍ ചുറ്റും നോക്കി...
ആ കാഴ്ചകണ്ട് ഞാന്‍ ചിരിച്ചു....
വഴിയില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവിനോടും,അതിന്‍റെ അരികിലായി
നില്‍കുന്ന തോട്ടാവടിയോടും അവള്‍ പരിഭവങ്ങള്‍ പറയുന്നത്....
എന്താണ് അവളുടെ പരിഭവം എന്നറിയാന്‍ ചിരിയടക്കി ഞാന്‍ ശ്രദ്ധിച്ചുനിന്നു..
"പൂവേ മഴത്തുള്ളികള്‍വീണു നീ നനഞ്ഞു വിടര്‍ന്ന് സന്തോഷത്തോടെ
ചിരിച്ച് നില്‍കുന്നു....നിന്നെപോലെ മഴനനഞ്ഞ് സന്തോഷത്തോടെ ചിരിച്ചുനടന്ന നാളുകള്‍ എനിക്കും ഉണ്ടായിരുന്നു..അന്നെനിക്ക് കൂട്ടിനായി കൈകോര്‍ത്തുപിടിച്ച് എന്നോടൊപ്പം മഴനനയാന്‍എന്‍റെ പ്രിയതമനും ഉണ്ടായിരുന്നു.....!!!!!
തൊട്ടാവാടി ഇന്നുഞ്ഞാന്‍ നിന്നെപോലെയാണ്..ഈ മഴത്തുള്ളികള്‍
വീണ് വാടി മഴയോടുപിണങ്ങി നില്‍കുന്ന നിന്നെപോലെ...
കാരണം ഇന്നെന്‍റെ പ്രിയതമന്‍ കൂടെയില്ലാ.അവനെ തനിച്ചാക്കി
ഞാന്‍ ദൂരേക്ക്‌ അകന്നിരിക്കുന്നു.ആ സ്നേഹവും,വാല്‍ത്സല്ല്യവും
അറിഞ്ഞിട്ടും അറിയാത്തപോലെ അവനില്‍ നിന്നും  അകന്നിരിക്കുന്നു...ഈ മഴത്തുള്ളികള്‍ വീണ് നീ വാടുന്നത്പോലെ വേദനിക്കുന്നത് പോലെ ഓര്‍മ്മകള്‍ നല്‍കുന്ന ഈ മഴതുള്ളികളോട്
എനിക്കും പിണക്കമാണ്‌...............""
ഒരുപക്ഷെ എന്നെയും,നിന്നെയുംപോലെ ഈ മഴയോട് പിണങ്ങി അവനും ഓര്‍മ്മകള്‍ നല്‍കുന്ന വേദനയില്‍ വാടി നില്കുന്നുണ്ടാവും ഈ ഇടവഴിയില്‍ ....എനിക്കറിയാം എങ്കിലും........""

പറഞ്ഞുമുഴിവിപിക്കും മുമ്പ് നിറഞ്ഞ കണ്ണുകളുമായി അവള്‍
ദൂരേക്ക്‌ ഓടിമറഞ്ഞു..ആ കാല്‍പാദങ്ങള്‍ മറയുന്നതും നോക്കി
നിറഞ്ഞമിഴികളോടെ മഴയോടുപിണങ്ങി ഞാനും നടന്നു.....!!!!!
***ശ്യാം ഷാനവാസ്‌***

No comments:

Post a Comment