_സമയം രാത്രി 12 മണി കഴിഞ്ഞു.പതിവുപോലെ ഇന്നും വൈകി.കണക്കുകള്‍ കൂട്ടിയും,കുറച്ചും വെട്ടിയും തിരുത്തിയും കൈ കുഴഞ്ഞു...ഒപ്പം മനസ്സും തളര്‍ന്നു..എല്ലാം അവസാനിപ്പിച്ച് അവിടെ ഇവിടെ ആയി കിടന്ന പേപ്പറുകളും ബുക്കുകളും വാരി അടുക്കിപ്പെറുക്കി കണ്ണാടിയും ഊരിവച്ച് ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു...!!
ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി.എന്നിട്ടും മനസ്സ് ശാന്തമാക്കി
ഉറങ്ങാന്‍ കഴിഞ്ഞില്ലാ.മനസ്സ് മുഴുവന്‍ ഇന്നലകളെയും,നാളകളെയും കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു..എന്നും പതിവുള്ളത് തന്നെയാണ്.എങ്കിലും ഇന്ന് എന്തോ..?സമയം എനിക്കായി കാത്തുനില്‍ക്കാതെ കാലചക്രം തിരിച്ച് വളരെവേഗത്തില്‍ ഓടി കൊണ്ടിരുന്നു...!!!
ഉറങ്ങാതെ ഇങ്ങനെ കിടനിട്ട് എന്തുകാര്യം.വീണ്ടും എഴുനെല്‍ത്ടു.അപ്പോഴും ഒന്നും അറിയാതെ ഭാര്യ സുഖമായി ഉറങ്ങുന്നു.ഇത്ര സുഖമായി എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു.
ഒരു നിര്‍ഭ്ഗ്യവാന്റെ പുഞ്ചിരിയോടെ മനസ്സില്‍ ചോദിച്ചു..!!!
അടുത്തിരുന്ന സിഗരറ്റ് പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ജനാലയുടെ അടുത്തേക്ക് നടന്നു.ചില്ലുജാലകങ്ങള്‍ തുറന്ന് പുറത്തേക്കു നോക്കി...നല്ല നിലാവുള്ള രാത്രി..നിലാവും നക്ഷത്രങ്ങളും ഒന്നിച്ചുഎത്താത്തത് കൊണ്ടാകും നക്ഷത്രങ്ങള്‍ ഇല്ലാത്തത്.കൂരിരുള്‍ നിറഞ്ഞ രാത്രിയെ നിലാവ് വിരിച്ച് ആകാശം കാവലിരിക്കുന്നു..!!
ആ നിലാവെളിച്ചത് ആദ്യം കണ്ടത് തന്‍റെ ഔട്ട് ഹൗസ് തന്നെയാണ്.അവിടെയാണ് ഡ്രൈവറുടെ താമസം.ആഴ്ചയില്‍ മാത്രമേ അവന്‍ വീട്ടില്‍ പോകാറുള്ളൂ...തിരക്കുകള്‍ ഉള്ള എന്‍റെ യാത്രയിലെ സഹചാരി..അത് കൊണ്ട് തന്നെ ഒരു ഡ്രൈവര്‍ മാത്രമല്ല നല്ലൊരു സുഹൃത്തിനെപോലെയാണ് അവന്‍..,....അവനും എന്ത് സമാധാനത്തിലും,സന്തോഷത്തിലുമാണ്
വീണ്ടും കണ്ണുകള്‍ പാഞ്ഞടുത്തത് തന്‍റെ മാളികയുടെ ചുറ്റുമതലുകള്‍ക്കുള്ളില്‍ ഒരു മൂലയില്‍ കാണുന്ന എന്‍റെ തന്നെ ആ കൊച്ചുകുടില്‍ ആയിരുന്നു..അവിടെ ആയിരുന്നു എന്‍റെ ബാല്യകാലം..ഇപ്പോള്‍ അവിടെ വീട്ടിലെ വേലക്കാരിയും കുടുംബവുമാണ് താമസം..രാപകല്‍ ജോലി ചെയ്ത് തളര്‍ന്ന മനസ്സും ശരിരവുമായി ഉറങ്ങുകതന്നെയാകും അവരും...!!!
ദൂരെ നിന്നും തീവണ്ടിയുടെ കൂ കൂ വിളികേള്‍ക്കാം...ഇടയ്ക്ക് ഇടയ്ക്ക് റോഡിലുടെ പായുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം....
മുറിയില്‍ നിന്നും ബാല്‍കണിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിനിന്നു..നല്ല തണുത്തു വീശുന്ന കാറ്റ് എന്നെ തഴുകി കൊണ്ടേയിരുന്നു..
അവിടെ നിന്നു നോക്കുമ്പോള്‍ വീടിനു മുന്നിലായി നീളത്തിലും ഉയരത്തിലും തലയുയര്‍ത്തി നില്‍കുന്ന കെട്ടിടങ്ങള്‍ കണ്ടു.പതിവുള്ള കാഴ്ചകള്‍ തന്നെയാണെങ്കിലും ആ നിലാവത്ത് കാണാന്‍ ഒരു പുതിയ ഭംഗി തോന്നി..എങ്കിലും കെട്ടിടങ്ങളുടെ കടമുറികള്‍ക്ക് മുന്നിലായി തലചായ്ച്ചുറങ്ങുന്ന ആ യാചകരെ കണ്ടപ്പോള്‍ അല്പം അസ്സുയ തോന്നി..എന്നെക്കാള്‍ ഭാഗ്യം ചെയ്തവര്‍..,..ചുറ്റുപാടുകള്‍ അറിയാതെ ഇരുളിനെ ഭയക്കാതെ ഉറങ്ങാന്‍ കഴിയുന്നില്ലെ അവര്‍ക്കും...!!!
സിഗരറ്റ് വലിച്ചത് കൊണ്ടാകും തൊണ്ടവരണ്ടുണങ്ങി. ബാല്‍കണിയില്‍ നിന്നും മുറിയില്‍ കയറി വാതില്‍ അടച്ചു.പടിയിറങ്ങി വെള്ളം എടുക്കാന്‍ താഴെനിലയിലേക്ക് നടന്നു.താഴെ നിലയില്‍ എത്തിയപ്പോള്‍ മകന്‍റെ മുറിയില്‍ ഒന്ന് കണ്ണോടിച്ചു..അവന്‍ വിദ്യര്‍ത്ഥിയാണ്.നല്ലത് പോലെ പഠിക്കും എന്നാണ് അവന്‍റെ അമ്മ പറയാറുള്ളത്..അതുകൊണ്ടാകും പുസ്തകം മുഖത്തുവച്ച് ആസ്വതിച്ചു ഉറങ്ങുന്നത്..!!
അടുത്ത മുറിയില്‍ മകളും മരുമകനും ആണ്..അവരും നല്ല ഉറക്കം തന്നെയാണ്..!!
ഫ്രിജില്‍ നിന്നും ഒരുകുപ്പി വെള്ളവും എടുത്ത് മുകളിലെ മുറിയിലേക്ക് നടന്നു.അപ്പോഴും അസ്വസ്ഥമാക്കി ഒരു ചോദ്യം മനസ്സില്‍ ചോദിച്ചുകൊണ്ടേയിരുന്നു.എല്ലാരു
ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിച്ച് ജനലരികില്‍ നിന്നും പുറത്തെ നിലാവിനെ നോക്കി വീണ്ടും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു.അസ്വസ്ഥമായ മനസ്സിനുള്ളില്‍ നിന്നും ആരോ നക്ഷത്രത്തോട് ചോദിച്ചതുപോലെ...അതുവരെ ആ നിലവില്‍ ആകാശത്ത് കാണാതിരുന്ന ഒരു നക്ഷത്രം പറയുന്നത് പോലെ തോന്നി...!അവര്‍ക്കും നിനക്കും ഇടയില്‍ ഒരു അന്തരം മാത്രമേയുള്ളൂ....!!!
""അവര്‍ മനസ്സാക്ഷിയെ വിശ്വസിച്ചു..നീ പണത്തെയും...
അവര്‍ ചുറ്റുപാടുകളെയും ചുറ്റുമുള്ളവരെയും സ്നേഹിച്ചു...
നീ അതില്‍ നിന്നുമുള്ള പണത്തെ സ്നേഹിച്ചു....""""
അത് കേട്ടു മരവിച്ച മനസ്സുമായി മേശപ്പുറത്തിരുന്ന ഉറങ്ങാനുള്ള ഗുളികയും കഴിച്ച് വീണ്ടും കിടന്നു..ഇനിയെങ്കിലും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുനെങ്കില്‍.....
അപ്പോഴും ഉറങ്ങാന്‍ വൈകിയ സമയം അത്രയും പണം ഉണ്ടാക്കുനുള്ള വഴി നാളയെ കുറിച്ച് ഓര്‍മ്മപെടുതികൊണ്ടേയിരുന്നു...
ശ്യാം ഷാനവാസ്
പുനലൂര്‍
No comments:
Post a Comment