എന്‍റെ പുസ്തകതാളില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന പ്രിയമയില്പീലി...ഒന്നു കാണുവാന്‍ പുസ്തകതാളുകള്‍ തുറന്നു ഇന്നലെ.എന്നും പുഞ്ചിരി സമ്മാനിച്ച് എന്നെ സന്തോഷപെടുത്തുന്ന എന്‍റെ പ്രിയമയില്പീലി ഇന്നെന്നോട് പിണങ്ങിയിരിക്കുന്നു...
നിന്‍റെ പിണക്കം എത്രമാത്രമെന്നെ ദു:ഖിപിക്കുമെന്ന്‍................
നിന്‍റെ ശോഭ നഷ്ടപെട്ട മുഖം എന്നെ എത്രമാത്രം വേദനിപിക്കുമെന്ന്‍..........ചോദിച്ച് തീരും മുന്പേ,
മനസ്സില്‍ അടക്കിവച്ചിരുന്ന ദുഃഖം വലിച്ചെറിയുന്നത് പോലെ എന്‍ പ്രിയമയില്പീലി ചോദിച്ചു...എന്തിനാണ് ഈ പുസ്തകത്താളുകളിനുള്ളില്‍ വെളിച്ചം കാണിക്കാതെ,ആകശനീലിമകള്‍ കാണിക്കാതെ മറ്റാരും കാണാതെ എന്നെ ഏകയായി ഇങ്ങനെ അടക്കിവെച്ചിരിക്കുന്നത്....
ഞാന്‍ പ്രതീക്ഷിച്ചിരുന്നു ഈ ചോദ്യം..ഏകയായി പുസ്തകത്താളുകളിനുള്ളില്‍ നിന്നെ അടക്കിവെച്ചിരിക്കുന്നതിന്റെ
കാരണം നീ ഒരിക്കല്‍ ചോദിക്കും എന്ന്‍ അറിയാമായിരുന്നു....
""നിന്നെ എനിക്ക് സമ്മാനിച്ച ഞാന്‍ സ്നേഹിച്ചിരുന്ന, എന്നെ സ്നേഹിച്ചിരുന്നു എന്ന്‍ ഞാന്‍ വിശ്വസിച്ചിരുന്ന എന്‍റെ പ്രിയതമയുടെ
സ്നേഹത്തിന്‍റെ പ്രതീകമാണ് നീ...ഒരിക്കല്‍ നിന്നെ എനിക്ക് സമ്മാനിച്ച് അവള്‍ പറഞ്ഞു......
നിനക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകത്തിനുള്ളില്‍ ഈ മയില്പീലിയെ വെളിച്ചം കാണിക്കാതെ,ആകശനീലിമകള്‍ കാണാതെ മറ്റാരെയും കാണിക്കാതെ സൂക്ഷിച്ചുവക്കുക...ഈ മയില്‍പ്പീലി എന്‍റെ മനസ്സാണ്.നിന്നോടുള്ള സ്നേഹം ഞാന്‍ ഇതില്‍ കരുതിവച്ചിരിക്കുന്നു...
ഈ മയില്‍പീലിവളരും,ഒരിക്കല്‍ ഇതില്‍ പീലികള്‍ വിരിയും. എനിക്ക് നിന്നോടും,നിനക്ക് എന്നോടുമുള്ള സ്നേഹത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ പൂവണിയുകയും ചെയ്യും....അന്ന് ഈ പുസ്തകതാളില്‍ പീലികള്‍ വിരിഞ്ഞുനിറയും.... നിന്നോടൊപ്പം ഞാനും ഉണ്ടാകും എന്നും ഈ പുസ്തകതാളുകള്‍ തുറന്നുനോക്കി മയില്പീലികളെ കാണുവാന്‍"....... ...
ഇന്നും എനിക്ക് പ്രിയപ്പെട്ട പുസ്തകത്തിനുള്ളില്‍ നിന്നെ സൂക്ഷിച്ചിരിക്കുന്നു.പക്ഷെ നീ വളരുകയോ,പീലികള്‍ വിരിയുകയോ
ചെയ്തില്ലാ.ഒരുപക്ഷെ നിനക്ക് അറിയാമായിരിക്കും നീ വളര്‍ന്നു
മയില്പീലി വിരിഞ്ഞാലും നിന്നെ കാണുവാന്‍ എന്നോടൊപ്പം അവള്‍
ഉണ്ടാകില്ലായെന്ന്‍.,അതോ നീ വിരിയാഞ്ഞത് കൊണ്ടാണോ അവള്‍ എന്നില്‍ നിന്നും അകന്നത്..എന്നെയും നിന്നെയും തനിച്ചാക്കിഅവള്‍ പോയത്.......... ...

അറിയില്ലാ..എങ്കിലും അവളുടെ സ്നേഹം നിറച്ചു എനിക്ക് സമ്മാനിച്ച നിന്നെ അവളെ സ്നേഹിച്ചത് പോലെ ഞാന്‍ സ്നേഹിക്കുന്നു.... അതുകൊണ്ടാണ് നിന്നില്‍ പീലികള്‍ വിരിഞ്ഞിലെങ്കിലും എന്നും കാണുവാന്‍ വേണ്ടി ഈ പുസ്തകത്തിനുള്ളില്‍ നിന്നെ ഞാന്‍ സൂക്ഷിക്കുന്നത്.....!!!!!!
*****ശ്യാം ഷാനവാസ്,പുനലൂര്‍****
No comments:
Post a Comment