Ind disable

Pages

Saturday, 24 November 2012

മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി.......


നാളെയാണ് ചിന്നുമോളുടെ ജന്മദിനം....
അതിന്‍റെ ആഘോഷങ്ങള്‍ കഴിഞ്ഞ് പിറന്നാള്‍ സദ്യയും കഴിച്ച് എന്നെയും നിങ്ങളെയും തനിച്ചാക്കി മക്കളും കൊച്ചുമക്കളും തിരിച്ച് വീണ്ടും വിദേശത്തേക്ക് പോകുന്നു..
നിങ്ങളെ തനിച്ചാക്കി ഞാനും പോകുന്നു..മക്കളുടെ കൂടയല്ലാ....!!!
മക്കള്‍ എനിക്കായി കണ്ടെത്തിയ എന്‍റെ ആ പഴയ വൃദ്ധസദനത്തിലേക്ക്....!!!

കഴിഞ്ഞ രണ്ട്‌ ആഴ്ചയില്‍ ഒരു വര്‍ഷമായി വൃദ്ധസദനത്തിന്‍റെ അനാഥത്വത്തില്‍
നിങ്ങളോട് പറയ
ുവാന്‍ കരുതിവെച്ചതെല്ലാം ഞാന്‍ പറഞ്ഞു.
അവസാനമായി ഒന്നുകൂടെ പറയട്ടെ..
കുറേക്കാലമായി എന്നോട് ഒരുവാക്കും മിണ്ടാതിരുന്നു നമ്മുടെ മക്കള്‍ എന്നോട് ഇന്നലെ പറഞ്ഞു...
"ഞാന്‍ പത്ത് മാസം അവരെ ചുമന്നതിനെക്കാള്‍ ഭാരമാണ് നമ്മുടെ മക്കള്‍ക്ക് ഞാന്‍ ഇപ്പോള്‍" എന്ന്..അതുകൊണ്ട് മക്കള്‍ അടുത്ത ലീവിന് വരുമ്പോള്‍ അമ്മ അച്ഛന് കൂട്ടായി പോകണമെന്ന്...
എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത ഈ വേദനയില്‍ ഞാനും ആഗ്രഹിക്കുന്നതും അത് തന്നയാണ്..പക്ഷെ
"ഞാന്‍ നിങ്ങള്‍ക്ക് ഒപ്പംവന്നാല്‍ നിങ്ങള്‍ക്ക് ഇരുട്ടില്‍ ഞാന്‍ വെളിച്ചം നല്‍കുന്നത് പോലെ നമ്മുക്കായി വെളിച്ചം നല്‍കാന്‍ ആരാണ് ഉണ്ടാക്കുക...?
മക്കളുടെ അച്ഛന്റെ അസ്തിത്തറയില്‍ വിളക്ക് വച്ചുകൊണ്ട് കണ്ണുനീര്‍ ഒഴുക്കി ആ അമ്മ പറഞ്ഞു...
നാളെമുതല്‍ ഓരോ വൈകുന്നേരവും അമ്മക്ക് സന്തോഷിക്കാന്‍
വൃദ്ധസദനത്തില്‍ മക്കള്‍ പണംകൊടുത്ത് വാങ്ങിതന്ന ആ കൊച്ചുമുറിയുടെ നാല്ചുചുവരുകള്‍ക്കിടയില്‍ അല്പം ജീവവായു കടന്നുവരുന്ന ജനാലപ്പടിയില്‍ ചാരിനിന്ന് മനസ്സില്‍ നിങ്ങള്‍ക്കായി ഈ അസ്തിത്തറയില്‍ ഞാന്‍ വിളക്കുവെക്കും...!!!!
നമ്മളുടെ മക്കളുടെ ആഗ്രഹം പോലെ ഞാന്‍ നിങ്ങള്‍ക്ക് കൂട്ടിനായി എത്തുന്നതുവരെ....!!!

മനസ്സും ശരീരവും പാതിതളര്‍ന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അസ്തിത്തറയില്‍ നിന്നും മക്കള്‍ ശമ്പളംകൊടുത്ത്‌ വാങ്ങിതന്ന വൃദ്ധസദനത്തിലെ മക്കളുടെ കൈ പിടിച്ച് വൃദ്ധസദനത്തിലേക്ക് നടന്നുനീങ്ങുമ്പോഴും വളരെ പ്രതീക്ഷയോടെ ആ അമ്മ ചുറ്റുംനോക്കി....
"" അമ്മ കൈ പിടിച്ച് നടത്തിയ മക്കള്‍ അമ്മക്ക് ഒരു കൈതാങ്ങിനായി വരുന്നോ എന്ന്""!!!
ശ്യാം ഷാനവാസ്‌

പുനലൂര്‍

No comments:

Post a Comment