Ind disable

Pages

Monday, 26 November 2012

നഗരയാത്രയില്‍....!!......,.....


നഗരയാത്രയുടെ തിരക്കിനിടയില്‍
തലങ്ങും വിലങ്ങും
കണ്ണുകള്‍ ചലിപ്പിച്ചു
നഗ്നപാദനായി നടന്നുനീങ്ങവേ..!!

കണ്മുന്നില്‍ വീണുചിതറിയ
കണ്ണാടി ചില്ലുകള്‍ക്ക് മുകളില്‍
നഗ്നപാദങ്ങള്‍ പതിഞ്ഞു
ചൂടു ചോരവാര്‍ന്ന് ഒലിച്ചു..!!

ആകാശത്തിനും ഭൂമിക്കുമിടയില്‍
ഒരിറ്റുകണ്ണുനീര്‍ വാര്‍ത്തു
പൊട്ടികരയുവാന്‍
മനസ്സ് വിങ്ങിയപ്പോഴും..!!



വൃക്കപറിച്ചും,കരള്‍ പിഴുതിയും
ചോരയുറ്റിയും സ്വവര്‍ഗത്തിന്‍റെ
തന്നെ മാനം തുലയ്ക്കുന്ന
വൃത്തികെട്ട തെരുവോരത്ത്..,
ഒരുതുള്ളി ചോരക്കുവേണ്ടി
അങ്കലാപ്പുകളുടെ ഭ്രമണപഥത്തില്‍
കണ്ണുനീര്‍ പൊഴിച്ചാല്‍
ഏതു സഞ്ചാരികളാവും
ഉത്തരം തരിക....?
ഏതു നാവില്‍ നിന്നാകും
ആശ്വാസവക്കുകള്‍
കാതുകളില്‍ വീഴുക...?
ചൂണ്ടുവിരല്‍ നീട്ടി ആരുടെ
കൈകളാവും താങ്ങുക...?

പേടിയാണ്...ദയതൊടാത്ത----?
മൌനമായി ചോരകൊണ്ട്
ഭൂമിയില്‍ ചിത്രംവരച്ച്
വീണ്ടും നഗരയാത്രയില്‍....!!...,...!!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

No comments:

Post a Comment