Ind disable

Pages

Thursday, 22 November 2012

ഞാന്‍ എന്നെ തന്നെ ......

ഓര്‍മ്മകളിലേക്ക്‌ ഞാനൊന്ന്‌ ഒളിഞ്ഞുനോക്കി. സത്യം പറയാലോ. അവ്യക്‌തമായ ചില നിറങ്ങളും മണങ്ങളും എവിടെ നിന്നൊക്കെയോ മനസില്‍ വന്ന്‌ മൂടുന്നു... പൊതുവെ കുട്ടിക്കാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്‌ടപ്പെടാത്ത ഒരാളാണ്‌ ഞാന്‍...,.സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ എന്റെ ബാല്യം എനിക്ക്‌ നല്‍കിയിട്ടില്ല. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നാലും തടകെട്ടി നിര്‍ത്തുന്നതാണ്‌ എന്റെ ശീലം. പൊതുവെ വളരെ സെന്‍സ
റ്റീവായ ഞാന്‍ എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ എന്നെ വന്നു തൊടും. ഓര്‍ത്താല്‍ ഞാന്‍ ഇപ്പോഴും കരയും. അതേ വികാരവിക്ഷുബ്‌ധതയോടെ കുഞ്ഞുന്നാളും ഓര്‍ത്തു കരയും. കരയാന്‍ ഇഷ്‌ടപ്പെടുന്നയാളല്ല ഞാന്‍. വളരെ ബോള്‍ഡായ എന്നാണ്‌ എന്നെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. എന്നിരുന്നാലും നമ്മളൊക്കെ മനുഷ്യരല്ലേ? ഓര്‍മ്മകളും കണ്ണുനീരും എല്ലാം മാറ്റിനിര്‍ത്തി ഒരു ജീവിതമുണ്ടോ?ശ്യാം ഷാനവാസ്‌ പുനലൂര്‍ 

എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന ഒരാള്‍ എന്നെ കുറിച്ച് പറഞ്ഞതാണ്‌ ....

"പഠിച്ച കള്ളനെന്നെഴുതിയ മുഖത്ത് നീ വിരിയിക്കുന്ന 'അയ്യോ പാവം' ഭാവവും  
എന്‍റെ ശാസനയില്‍ നീ 'എടുത്തണിയുന്ന' തലതാഴ്ത്തിയിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയും  
"അഭിനയം മതിയാക്ക് " എന്ന വാക്കില്‍ അറിയാതെ പൊട്ടിപ്പോകുന്ന കള്ളചിരിയും ....ഇതാണ് നീ..

ഞാന്‍ എന്നെ അറിയുന്നത് .....
""മഴയില്‍ കുതിര്‍ന്ന്, മുള പൊട്ടാന്‍ വെമ്പി 
മണ്ണില്‍ അടര്‍ന്നുവീഴാന്‍ മോഹിച്ചവന്‍...
ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍, ഒഴിഞ്ഞുമാറാതെ
മുള്‍പ്പടര്‍പ്പില്‍ സ്വയം രക്തംവാര്‍ക്കാനിട്ടവന്‍...
കാലംതെറ്റിത്തഴുകുന്ന വസന്തദ്യുതിക്ക് മുന്നില്‍ തടയാനാവാതെ 
ശരിതെറ്റുകളുടെ തുലാസില്‍ സ്വയമേറി നീറുന്നവന്‍ !!!

ഇതില്‍ ഏതാണ് ഞാന്‍.....,....???????

No comments:

Post a Comment