Ind disable

Pages

Saturday, 24 November 2012

ചോരയിറ്റു വീണ മണ്ണ്....!!!


ഓടികിതച്ചു തളര്ന്ന
മനസ്സും ശരീരവും
ഉള്ളില്‍ ഒതുക്കിയ വേദനയില്‍
വിങ്ങിനിന്നവള്‍... നീ ആര്...?

കരങ്ങള്‍ നീട്ടി മുന്നിലേക്ക്
മടക്കി പിടിച്ച വിരലുകള്‍ തുറന്നുകാട്ടി
കൈവെള്ളയില്‍ ഒരുപിടിമണ്ണ്....
നനഞ്ഞു കുതിര്ന്ന ചുവന്നമണ്ണ്
ചോരവീണു ചുമന്നമണ്ണ്‍,
മണ്ണിനു വല്ലാത്തൊരു ഗന്ധം
അതെ,ചോരയുടെ ഗന്ധം....

നീ എവിടെ നിന്ന്‍...?
കരങ്ങള്‍ നെഞ്ചോടുചേര്ത്ത്
കരഞ്ഞു കണ്ണുനീര്‍ വറ്റിയ
കണ്ണില്നി്ന്നും ചോരപ്പൊടിയുമെന്നപോല്‍,
ഞാന്‍ ഞാന്‍......!!!

അധികാരം ഭ്രാന്തലയമാക്കിയ,
വിപ്ലവംകൂരിരുളാക്കിയ,
കൂടപിറപ്പുകളെ കൊലക്ക്കൊടുത്ത
മതേതര,മിതവാദത്തില്‍ ഉറക്കം നഷ്ട്ടപെട്ട്
ആത്മനാശം കുറിച്ച മണ്ണില്നികന്നും...

ഇനി പറയാന്‍ ഈ മണ്ണേയുള്ളൂ.....
മോഹത്തിന്‍ പൂമാലയില്‍ നിന്നും
പൂവിതള്‍ പൊട്ടിച്ചെറിഞ്ഞ
മൂര്‍ച്ചയുള്ള വാളുകളാല്‍
സ്വപ്നങ്ങള്‍ വെട്ടിവീഴ്ത്തിയ
ബന്ധങ്ങള്ക്ക് നേരെ നിറയൊഴിച്ച്
ചോരയിറ്റു വീണ ഈ മണ്ണ്....!!!
ഒടുവില്‍ എനിക്ക് കിട്ടിയ ഒരുപിടി മണ്ണ്.....!!!
ശ്യാം ഷാനവാസ്‌
പുനലൂര്‍

No comments:

Post a Comment