ആരും അറിഞ്ഞില്ലെന്‍ നോവും നെരിപ്പോടും
ഒരു വിഷാദാര്‍ദ്രമായ് ഉരുകും മനസ്സുമായ്
പെയ്തൊഴിയാത്തൊരു കാര്‍മേഘമായ് മനം...
സാന്ത്വനം,ശാന്തമെന്നാരും പറഞ്ഞില്ല
പലരും പറഞ്ഞു പലതും പറയാതെ....
നാളുകള്‍ വേഗം കടന്നു പോയ്
കാലം മറഞ്ഞു തിരിഞ്ഞു നോക്കീടാതെ
വീണ്ടും മടക്കം ആ മണല്‍കാട്ടിലേക്കെപ്പോഴും
എന്‍ വിളി കേള്‍ക്കാന്‍ കൊതിക്കുമെന്നോമലും
തന്‍ നിമിഷം വരണ്ടുണങ്ങീടും മനസ്സും ശരീരവും
മരിക്കാതെ തേങ്ങുന്നതാ ഹൃദയമന്ത്രങ്ങളും
ഈ മരുഭൂവില്‍ വരണ്ടു വീഴുമ്പോഴുമെന്‍
വിയര്‍പ്പാലും നട്ടുവളര്‍ത്തുന്നൊരാമരം
വീഴാതുണങ്ങാതെ കാക്കുവാന്‍ കേഴുന്നിതെപ്പോഴും.....
ഒരു വിഷാദാര്‍ദ്രമായ് ഉരുകും മനസ്സുമായ്
പെയ്തൊഴിയാത്തൊരു കാര്‍മേഘമായ് മനം...
സാന്ത്വനം,ശാന്തമെന്നാരും പറഞ്ഞില്ല
പലരും പറഞ്ഞു പലതും പറയാതെ....
നാളുകള്‍ വേഗം കടന്നു പോയ്
കാലം മറഞ്ഞു തിരിഞ്ഞു നോക്കീടാതെ
വീണ്ടും മടക്കം ആ മണല്‍കാട്ടിലേക്കെപ്പോഴും
അതാണെന്റെ ഭൂമി വിയര്‍പ്പിന്റെ ഭൂമിതന്‍
ആലിംഗനത്തെ കാത്തിരിപ്പൂ ഞാന്‍......
ആലിംഗനത്തെ കാത്തിരിപ്പൂ ഞാന്‍......
എന്‍ വിളി കേള്‍ക്കാന്‍ കൊതിക്കുമെന്നോമലും
തന്‍ നിമിഷം വരണ്ടുണങ്ങീടും മനസ്സും ശരീരവും
മരിക്കാതെ തേങ്ങുന്നതാ ഹൃദയമന്ത്രങ്ങളും
ഈ മരുഭൂവില്‍ വരണ്ടു വീഴുമ്പോഴുമെന്‍
വിയര്‍പ്പാലും നട്ടുവളര്‍ത്തുന്നൊരാമരം
വീഴാതുണങ്ങാതെ കാക്കുവാന്‍ കേഴുന്നിതെപ്പോഴും.....
--ശ്യാം ഷാനവാസ് -----
No comments:
Post a Comment