എന്‍റെ യാത്രയില്‍....!!!
എന്‍റെ വഴിയിലെ വെയില്‍
എന്നോട് ചൊല്ലിടുന്നു
എന്‍റെ വഴിയിലെ തണലും
എന്നോട് ചൊല്ലിടുന്നു....
വഴിയില്‍ പച്ചവിരിച്ചുനില്‍കുന്ന
മരങ്ങളും മരത്തിന്‍ ചില്ലയില്‍
കാത്തിരിക്കുംകൊച്ചുകിളികളും....
ഞങ്ങളില്ലാതെ ഏകനായി,
വഴിയില്‍ കണ്ടതെന്നും കൂട്ടാനാവാതെ
കാത്തുവെക്കാന്‍ ഒന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാന്‍ അറിവുമില്ലാത്ത
പൂക്കളില്ലാത്ത പുലരിയില്ലാത്ത ലോകത്തേക്ക്
മരണമെന്ന വിളിക്കുത്തരം നല്‍കി നിന്‍റെ
യാത്രാ അവസാനിക്കുക തന്നെചെയ്യും....!!!
-----------ശ്യാം ഷാനവാസ്-
---------
എന്‍റെ വഴിയിലെ വെയില്‍
എന്നോട് ചൊല്ലിടുന്നു
എന്‍റെ വഴിയിലെ തണലും
എന്നോട് ചൊല്ലിടുന്നു....
വഴിയില്‍ പച്ചവിരിച്ചുനില്‍കുന്ന
മരങ്ങളും മരത്തിന്‍ ചില്ലയില്‍
കാത്തിരിക്കുംകൊച്ചുകിളികളും....
വഴിയിലെ നിലാവും,
നിലാവ് വിരിക്കുന്ന ചന്ദ്രനും
മിഴിച്ചുമപ്പിച്ചു വെളിച്ചംവീശുന്ന
സൂര്യനും ചൊല്ലിടുന്നു....
യാത്രയില്‍ ദാഹിച്ചു നീട്ടിയ കൈകുമ്പിളില്‍
ജലം വാര്‍ന്നുതന്ന സഹയാത്രികയും
വഴിയിലെ നിലാകുളിരും,
എന്നെ നോക്കി പുഞ്ചിരിക്കുന്ന
കാട്ടൂപൂക്കളും,ചുറ്റും
പാറിപറക്കും പൂമ്പാറ്റാകളും
കഴിഞ്ഞുപോയ വഴികളെ ഓര്‍ത്ത്
മിഴിയില്‍ വറ്റാതെ ഒഴുകുന്ന കണ്ണുനീരും
ദൂരെ ആരോ കൊളുത്തിവച്ച
ദീപവും എന്നോട് ചൊല്ലിടുന്നു.....
ജീവിത വഴിയിലുടെ ഈ യാത്രാ,
യാത്രയുടെ ഒടുവിലായി നീ ഒറ്റപെടും
മരണമെന്ന സത്യം നിന്നെ ഒറ്റപെടുത്തും...
നിലാവ് വിരിക്കുന്ന ചന്ദ്രനും
മിഴിച്ചുമപ്പിച്ചു വെളിച്ചംവീശുന്ന
സൂര്യനും ചൊല്ലിടുന്നു....
യാത്രയില്‍ ദാഹിച്ചു നീട്ടിയ കൈകുമ്പിളില്‍
ജലം വാര്‍ന്നുതന്ന സഹയാത്രികയും
വഴിയിലെ നിലാകുളിരും,
എന്നെ നോക്കി പുഞ്ചിരിക്കുന്ന
കാട്ടൂപൂക്കളും,ചുറ്റും
പാറിപറക്കും പൂമ്പാറ്റാകളും
കഴിഞ്ഞുപോയ വഴികളെ ഓര്‍ത്ത്
മിഴിയില്‍ വറ്റാതെ ഒഴുകുന്ന കണ്ണുനീരും
ദൂരെ ആരോ കൊളുത്തിവച്ച
ദീപവും എന്നോട് ചൊല്ലിടുന്നു.....
ജീവിത വഴിയിലുടെ ഈ യാത്രാ,
യാത്രയുടെ ഒടുവിലായി നീ ഒറ്റപെടും
മരണമെന്ന സത്യം നിന്നെ ഒറ്റപെടുത്തും...
ഞങ്ങളില്ലാതെ ഏകനായി,
വഴിയില്‍ കണ്ടതെന്നും കൂട്ടാനാവാതെ
കാത്തുവെക്കാന്‍ ഒന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാന്‍ അറിവുമില്ലാത്ത
പൂക്കളില്ലാത്ത പുലരിയില്ലാത്ത ലോകത്തേക്ക്
മരണമെന്ന വിളിക്കുത്തരം നല്‍കി നിന്‍റെ
യാത്രാ അവസാനിക്കുക തന്നെചെയ്യും....!!!
-----------ശ്യാം ഷാനവാസ്-
No comments:
Post a Comment