Ind disable

Pages

Thursday, 22 November 2012

വരച്ചിട്ട വഴിയിലുടെ......

ജീവിതം വരച്ചിട്ട 
വഴിയിലുടെ നടന്നു നീങ്ങവേ
കാലം കുഴിച്ചിട്ട ചവറുകുഴിയില്‍
കാല്തെറ്റിവീണ നിര്‍ഭാഗ്യവാന്‍................

വിശപ്പുകൊണ്ടിന്നു കീറിയപ്പായയില്‍
തിരിഞ്ഞും മറിഞ്ഞും ഉറങ്ങനാവാതെ ശമിച്ചു....
പകലന്തിയോളം വിശപ്പടക്കാന്‍ പണിഞ്ഞിട്ടും
കിട്ടിയത്‌ കണ്ണീരിന്‍ കൈപുനീര്‍ മാത്രം....
ജീവിതാമൃതം നുണരുവാന്‍
കൊതിച്ചരെന്‍ നാവിനെ
കൈപുനീര്‍ കൊണ്ട് ത്രിപ്തിപെടുത്തി....

ജീവിക്കാന്‍ കൊതിച്ചു പാറിപറന്ന
പൂമ്പാറ്റപോല്‍,, ഇന്നോ
വിശപ്പടക്കാന്‍ കൊതിച്ചൊരു കഴുകന്‍
വിഴുങ്ങിയപോല്‍..////....................
വഴിയരികില്‍ കണ്ടുമുട്ടിയവറത്രയും
സ്നേഹം  വലിച്ചെറിഞ്ഞക്കന്നതും
നോക്കിനിന്നു മൂകനായി ...
ഒടുവില്‍ ഹൃദയത്തില്‍
നീന്തിതുടങ്ങിയ ആഗ്രഹങ്ങള്‍
നഷ്ടപെടുന്നതിന്‍ സാക്ഷിയായി
വിങ്ങലടക്കി നിന്നു....

ശിരസ്സില്‍ താങ്ങവുന്നതിലപ്പുറം
ജീവിത ഭാണ്ഡം കെട്ടിവച്ച കാലത്തോട്
ഒരിക്കലും അടങ്ങാത്ത അരിശംതോന്നി,
വേദനകള്‍ നിറക്കപെട്ട യുവത്വം
ശ്മശാന ഗീതംചൊല്ലി
മണ്ണിലേക്ക്‌ മറ്റൊരു ലോകത്തേക്ക്
നടന്നു നീങ്ങിടുന്നു....!!!!
****ശ്യാം ഷാനവാസ്‌--
***

No comments:

Post a Comment