Ind disable

Pages

Friday, 23 November 2012

നമ്മുടെതാണ് ഓര്‍മ്മകള്‍......................

എവിടേയോ ജനിച്ചുവളര്‍ന്ന
രണ്ട് ആത്മാക്കള്‍.......
വെണ്പ്രവുകള്‍ ചിറകടിച്ചെത്തും
പോലെ ഹൃദയങ്ങളില്‍ ചേക്കേറി
അനുരാഗത്തിന്‍ ആദ്യരാത്രി
സൃഷ്ടിച്ച് ഒന്നുചേര്‍ന്നു..

ഓരോരാവും പകലും
ഒരോയുഗമെന്നപോല്‍ നീങ്ങി...
നിറമുള്ള കാഴ്ചകള്‍ കണ്ടു
താളലയമായ് വാക്കുകള്‍ ചൊല്ലി
കൈകോര്‍ത്തുപിടിച്ച് നടന്നു...

നടന്നു നീങ്ങിയ പാതിവഴിയില്‍
എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചു,
ലോകം മുഴുവന്‍ ഇരുള്‍
വന്നുമൂടുന്നത് പോലെതോന്നി...



കയ്യില്‍ നിന്നും എന്തോ വഴുതിപോയി
താളലയമായ് കേട്ടിരുന്നാ വാക്കുകള്‍
താളഭംഗം വന്നപോല്‍
അവക്കിടയില്‍ വെളിച്ചവും ഇരുട്ടും
നിഴല്‍കൂത്ത്‌ ആടുന്നു...

എന്തിനാണ് എന്നെ തേടി ഈ
ഓര്‍മ്മകള്‍ വന്നത്,
എങ്ങലടിച്ചും കണ്ണുനീര്‍ വാര്‍ത്തും
അവള്‍ പറഞ്ഞുവിട്ടതാവും......

ഈ ഓര്‍മ്മകള്‍ എന്‍റെത് മാത്രമല്ല
ഈ ഓര്‍മ്മകള്‍ നിന്‍റെത് മാത്രമല്ലാ
നമ്മുടെതാണ് എന്ന് ഒര്മാപെടുത്താന്‍...
....!!!
*****ശ്യാം ഷാനവാസ്‌,പുനലൂര്‍*****

No comments:

Post a Comment